Movie

  • തമിഴില്‍ സജീവം, ദിലീപ് ചിത്രത്തിലും നായിക; തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കുരുക്ക്, നടി ലക്ഷ്മി മേനോനെ തേടി പോലീസ്

    കൊച്ചി: നഗരത്തില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നടി ലക്ഷ്മി മേനോനെ തിരഞ്ഞ് പോലീസ്. ബാറില്‍വെച്ചുണ്ടായ തര്‍ക്കത്തെത്തുതുടര്‍ന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുന്‍, അനീഷ്, സോനമോള്‍ എന്നിവരെ എറണാകുളം ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. നടിയെ മൂന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി ലക്ഷ്മിക്കൊപ്പമുള്ള യുവതി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കാറിലിരിക്കുന്ന യുവാവിനോട് ലക്ഷ്മിക്കൊപ്പമുണ്ടായിരുന്ന യുവതി തര്‍ക്കിക്കുന്നതായി വീഡിയോയില്‍ കാണാം. പിടിയിലായവര്‍ ആലുവ, പറവൂര്‍ സ്വദേശികളാണ്. ആലുവ സ്വദേശി അലിയാര്‍ ഷാ സലീമാണു തന്നെ കടത്തിക്കൊണ്ടുപോയി മര്‍ദിച്ചെന്ന് പരാതി നല്‍കിയിരിക്കുന്നത്. തട്ടിക്കൊണ്ടു പോയ സംഘത്തില്‍ ലക്ഷ്മിയും ഉണ്ടായിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. അതേസമയം, നടി ഒളിവിലാണെന്നും സൂചനകളുണ്ട്. ഞായറാഴ്ച കൊച്ചിയിലെ ബാനര്‍ജി റോഡിലുള്ള ബാറില്‍ വച്ചായിരുന്നു തര്‍ക്കവും കയ്യാങ്കളിയുമുണ്ടായത്. ലക്ഷ്മി മേനോനും സുഹൃത്തുക്കളും ഒരു ഭാഗത്തും മറ്റൊരു സംഘം മറുഭാഗത്തുമായുണ്ടായ തര്‍ക്കം പിന്നീട് റോഡിലേക്കു നീങ്ങി. പരാതിക്കാരനും സുഹൃത്തുക്കളും ബാറില്‍നിന്നു…

    Read More »
  • ക്രോധത്തിൻ്റെ ദിനം!! പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ ടീസർ നാളെ

    കൊച്ചി: നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, പ്രണവ് മോഹൻലാൽ- രാഹുൽ സദാശിവൻ ചിത്രം ‘ഡീയസ് ഈറേ’ യുടെ ആദ്യ ടീസർ നാളെ പുറത്തു വരും. ബുധനാഴ്ച രാവിലെ 11.30 നാണു ടീസർ റിലീസ് ചെയ്യുന്നത്. സംവിധായകൻ രാഹുൽ സദാശിവൻ തന്നെയാണ് ഈ ഹൊറർ ത്രില്ലറിൻ്റെ തിരക്കഥ രചിച്ചത്. ചക്രവർത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ ഒന്നും വലിയ പ്രശംസ നേടിയ ‘ഭ്രമയുഗം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, രാഹുൽ സദാശിവൻ- നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ടീം ഒന്നിക്കുന്ന ചിത്രം കൂടിയാണ് ‘ഡീയസ് ഈറേ’. ‘ക്രോധത്തിൻ്റെ ദിനം’ എന്ന അർത്ഥം വരുന്ന ‘ദി ഡേ ഓഫ് റാത്ത്’ എന്നതാണ് ചിത്രത്തിൻ്റെ ടൈറ്റിൽ ടാഗ് ലൈൻ. ഭ്രമയുഗത്തിന് ശേഷം ഇന്ത്യൻ ഹൊറർ ചിത്രങ്ങൾക്ക് ആഗോള തലത്തിൽ കൂടുതൽ ശ്രദ്ധ നേടിക്കൊടുക്കാൻ ഉതകുന്ന തരത്തിലാണ് ‘ഡീയസ് ഈറേ’ ഒരുക്കുന്നത് എന്നാണ്…

    Read More »
  • ടോക്‌സിക്കിന്റെ സംവിധാനം യഷ് ഏറ്റെടുത്തുവെന്ന് റെഡിറ്റ്; ഗീതുവിന്റെ ചിത്രത്തിന് എന്ത് സംഭവിച്ചു?

    ഇന്ത്യന്‍ സിനിമയില്‍ ഇന്ന് പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കാത്തിരിക്കുന്ന പാന്‍ ഇന്ത്യന്‍ പ്രൊജെക്ടുകളില്‍ ഒന്നാണ്, കന്നഡ സൂപ്പര്‍താരം യഷ് നായകനാവുന്ന ടോക്‌സിക്. മലയാളി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസ്, ഏറെ പ്രശംസ നേടിയ മൂത്തൊന്‍ എന്ന ചിത്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകതയും ടോക്‌സിക്കിന് ഉണ്ട്. നയന്‍താരയും, ബോളിവുഡ് താരം കിയാര അദ്വാനിയും അടക്കം ഒന്നില്‍ കൂടുതല്‍ നായികമാരുണ്ട്, യഷ് സഹ രചയിതാവ് കൂടിയായ ബിഗ് ബജറ്റ് ചിത്രത്തില്‍. എന്നാല്‍, ടോക്‌സിക് എന്ന ചിത്രം ഇപ്പോള്‍ റെഡിറ്റ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ശ്രദ്ധ നേടുന്നത്, അതിന്റെ സംവിധാനത്തെ കുറിച്ചുള്ള ചില ഗോസിപ്പുകള്‍ കാരണമാണ്. റെഡിറ്റില്‍ അടുത്തിടെ വന്ന ചില സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകള്‍ അനുസരിച്ച്, അടുത്തിടെ മുംബൈയില്‍ തുടങ്ങിയ ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ക്കായുള്ള പുതിയ ഷെഡ്യൂളില്‍, ഒട്ടു മിക്ക ഭാഗങ്ങളും സംവിധാനം ചെയ്യുന്നത് നായകന്‍ യഷ് തന്നെയാണ്. സംവിധായികയായ ഗീതു മോഹന്‍ദാസിന്റെ ജോലി നായകന്‍ ഏറ്റെടുത്തത് റെഡിറ്റ് പ്രേക്ഷകരെ…

    Read More »
  • ലോക കാണാനുണ്ടോ? എങ്കില്‍ മമ്മൂട്ടിയെയും കാണാം! കാത്തിരിപ്പുകള്‍ക്ക് അവസാനം; സൂപ്പര്‍ ഹീറോയായി കല്യാണി

    കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മിക്കുന്ന ‘ലോക- ചാപ്റ്റർ വൺ:ചന്ദ്ര’ യുടെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. കല്യാണി പ്രിയദര്‍ശന്‍ സൂപ്പര്‍ ഹീറോയായി എത്തുന്ന ചിത്രത്തില്‍ പ്രധാനകഥാപാത്രമായി നസ്​ലനുമുണ്ട്. ഓഗസ്റ്റ് 28നാണ് ‘ലോക’യുടെ റിലീസ്. എന്നാല്‍ അതിനൊപ്പം ഒരു ബോണസും കൂടി കിട്ടിയിരിക്കുയാണ് പ്രേക്ഷകര്‍ക്ക്. ‘ലോക’യ്ക്ക് കേറിയാല്‍ മമ്മൂട്ടിയെയും കാണാം. ‘ലോക’യുടെ പ്രദര്‍ശനത്തിനിടയ്​ക്ക് മമ്മൂട്ടി ചിത്രമായ ‘കളങ്കാവലി’ന്‍റെ ടീസറും കാണിക്കും. മമ്മൂട്ടി തന്നെയാണ് ഫേസ്​ബുക്കിലൂടെ ഈ വിവരം പുറത്തുവിട്ടത്. ജിതിന്‍ കെ.ജോസ് സംവിധാനം ചെയ്യുന്ന ‘കളങ്കാവലി’ല്‍ വിനായകനും പ്രധാനകഥാപാത്രമാവുന്നുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’യുടെ രചനയും സംവിധാനവും ഡൊമിനിക് അരുൺ ആണ്. ‘ലോക’ എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് ‘ചന്ദ്ര’. യു.എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. mammootty-kalankavalli-teaser-loka

    Read More »
  • ‘എമ്പുരാന്‍’ വീണ്ടും എയറിലേക്ക്? പട്ടാളക്കാരന്റെ രാജ്യസ്നേഹം അളക്കാന്‍ മല്ലിക ചേച്ചി ആയിട്ടില്ല; എമ്പുരാന്‍ വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്ന സിനിമ, മോഹന്‍ലാല്‍ കണ്ടിട്ടില്ല; മല്ലിക സുകുമാരനെതിരെ മേജര്‍ രവി

    തിരുവനന്തപുരം: കേരളത്തില്‍ ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ സിനിമയാണ് എമ്പുരാന്‍. വിമര്‍ശനങ്ങളുമായി ഒരു വിഭാഗം രംഗത്തുവന്നപ്പോള്‍ സിനിമയെ അനുകൂലിച്ചും ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നിരുന്നു. ഗുജറാത്ത് കലാപത്തിന്റെ ഭാഗങ്ങള്‍ സിനിമയില്‍ കാണിച്ചതായിരുന്നു തീവ്ര ഹിന്ദുത്വ ശക്തികളെയും ബിജെപി സര്‍ക്കാരിനെയും പ്രധാനമായും ചൊടിപ്പിച്ചത്. പിന്നാലെ മാപ്പുമായി മോഹന്‍ലാല്‍ രംഗത്തുവന്നിരുന്നു. ആദ്യം സിനിമയെ പ്രശംസിച്ചും പിന്നീട് സിനിമയെ വിമര്‍ശിച്ചുമായിരുന്നു സംവിധായകനും ബിജെപി നേതാവുമായ മേജര്‍ രവിയുടെ പ്രതികരണം. മോഹന്‍ലാല്‍ സിനിമ കണ്ടിട്ടില്ലെന്നും മാപ്പെഴുതിത്തന്ന കത്ത് തന്റെ കയ്യിലുണ്ടെന്നും മേജര്‍ രവി അന്ന് വാദിച്ചിരുന്നു. പിന്നാലെ മേജര്‍ രവിക്കെതിരെ വിമര്‍ശനവുമായി മല്ലിക സുകുമാരനും അന്ന് രംഗത്തെത്തി. മേജര്‍ രവിക്ക് എന്താണ് മോഹന്‍ലാലിന്റെ കയ്യില്‍ നിന്നും കിട്ടാനുള്ളതെന്ന് അറിയില്ലെന്നും എന്തെങ്കിലും കാര്യം കാണുമെന്നും അവര്‍ പറയുകയുണ്ടായി. പടം കണ്ടിറങ്ങിയ ഉടനെ ‘ അയ്യോ ഇത് ഹിസ്റ്ററിയാകും മോനേ… ചരിത്ര നേട്ടമാണിത് എന്നൊക്കെ പറഞ്ഞ് ഞങ്ങളെയൊക്കെ കെട്ടിപ്പിടിച്ച്, എന്റെ പൊന്നു ചേച്ചീ, അമ്മേ എന്നൊക്കെ പറഞ്ഞ് പോയ ആള് രണ്ട്…

    Read More »
  • “പറ്റുമെങ്കിൽ തൊടടാ” ശിവകാർത്തികേയൻ നായകനാകുന്ന മദ്രാസിയുടെ ആക്ഷൻ പാക്ക്ഡ് ട്രയ്ലർ പ്രേക്ഷകരിലേക്ക്

    അവന്റെ ശരീരത്തിനല്ല കുഴപ്പം, അവൻ എന്തെങ്കിലും തീരുമാനിച്ചു കഴിഞ്ഞാൽ അത് തീർത്തുകിട്ടാൻ ഏതു എക്സ്ട്രീം വരെയും പോകാൻ തയാറാകുന്ന രഘു എന്ന കഥാപാത്രമായി ശിവ കാർത്തികേയൻ മദ്രാസിയിൽ എത്തുമ്പോൾ ട്രെയ്ലറിൽ നിന്ന് തന്നെ തിയേറ്ററിൽ മദ്രാസി തീപ്പൊരിപാരിക്കുമെന്നുറപ്പാണ്.   നായികയായി രുക്മിണി വസന്തും പോലീസ് ഓഫീസർ വേഷത്തിൽ മലയാളത്തിന്റെ പ്രിയതാരം ബിജു മേനോനും വില്ലനായി വിദ്യുത് ജമാലും ആക്ഷൻ രംഗങ്ങളാൽ സമ്പന്നമായ ട്രെയ്ലറിൽ ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. എ ആർ മുരുഗദോസിന്റെ സംവിധാനത്തിൽ സെപ്റ്റംബർ 5, തിരുവോണനാളിൽ ലോകവ്യാപകമായി റിലീസാകുന്ന മദ്രാസി പ്രേക്ഷകർക്ക് തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുമെന്നുറപ്പാണ്. ‘ഗജിനി പോലത്തെ തിരക്കഥയും തുപ്പാക്കിയിലെ പോലത്തെ ആക്ഷൻ സീനുകളുമാണ് മദ്രാസിക്കായി ഞാൻ ഒരുക്കിയിരിക്കുന്നത്. അതായിരുന്നു എന്റെ വിഷൻ. അത് കൃത്യമായി ഫൈനൽ ഔട്ട്പുട്ടിൽ വന്നിട്ടുമുണ്ട്’, മുരുഗദോസ് നേരത്തെ അഭിപ്രായപ്പെട്ടതുപോലെ പ്രേക്ഷകനെ ത്രസിപ്പിക്കുന്ന ട്രെയ്‌ലർ മലയാളം, തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലാണ് റിലീസായത്. ശ്രീ ലക്ഷ്മി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിൽ ശിവകാർത്തികേയൻ, രുക്മിണി…

    Read More »
  • വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ട്രെയ്‌ലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 28 റിലീസ്

    ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര”യുടെ ട്രെയ്‌ലർ പുറത്ത്. ചിത്രത്തിന്റെ പ്രൗഢ ഗംഭീരമായ പ്രീ റിലീസ് ഇവന്റിൽ വെച്ചാണ് ട്രെയ്‌ലർ ലോഞ്ച് ചെയ്തത്. ഓണം റിലീസായി ഓഗസ്റ്റ് 28 ന് ചിത്രം ആഗോള റിലീസായെത്തും. കല്യാണി പ്രിയദർശൻ, നസ്‌ലൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയിരിക്കുന്ന ‘ലോക’ രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. “ലോക” എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് “ചന്ദ്ര”. ഏതാനും ദിവസങ്ങൾക്ക് മുൻപ് സെൻസറിംഗ് പൂർത്തിയായ ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. മലയാളി പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു ഫാന്റസി ലോകമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത് എന്ന ഫീലാണ് ട്രെയ്‌ലർ നൽകുന്നത്. ആക്ഷൻ, ത്രിൽ, വൈകാരിക നിമിഷങ്ങൾ, ഫൺ എന്നിവ കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ട്രെയ്‌ലർ സൂചന നൽകുന്നുണ്ട്. അമ്പരപ്പിക്കുന്ന ദൃശ്യങ്ങളും…

    Read More »
  • വിശാൽ നായകനാകുന്ന 35ാം ചിത്രം ‘മകുടം’ ടൈറ്റിൽ ടീസർ പുറത്തിറങ്ങി

    തെന്നിന്ത്യൻ മുൻ നിര താരം വിശാൽ നായകനാവുന്ന 35ാ- മത്തെ സിനിമയുടെ പേര് അണിയറക്കാർ പ്രഖ്യാപിച്ചു. ‘മകുടം’ എന്നാണ് പുതിയ വിശാൽ ചിത്രത്തിൻ്റെ പേര്. ഇതൊരു ‘പവർ പാക്ക്ഡ് ആക്ഷൻ’ ചിത്രമാണെന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്. ടൈറ്റിൽ ടീസർ പുറത്തിറങ്ങി മൂന്നു മണിക്കൂറുകൾ കൊണ്ട് തന്നെ അത് ഒന്നര ലക്ഷത്തിൽ പരം കാണികളെ ആകർഷിച്ച് മുന്നേറ്റം തുടരുന്നു എന്നത് ശ്രദ്ധേയമാണ്. അതേസമയം ‘മകുട’ ത്തിൻ്റെ 45 ദിവസത്തെ ആദ്യഘട്ട ചിത്രീകരണം ചെന്നൈയിൽ തുടങ്ങി ഊട്ടി, പാലക്കാട് എന്നിവിടങ്ങളിലായി പുരോഗമിക്കുന്നു. തമിഴിലെ ഒന്നാം കിട നിർമ്മാണ കമ്പനിയായ ആർ.ബി. ചൗധരിയുടെ സൂപ്പർ ഗുഡ് ഫിലിംസ് നിർമ്മിക്കുന്ന 99-ാമത്തെ സിനിമയാണിത്. തുഷാരാ വിജയനാണ് ചിത്രത്തിൽ വിശാലിൻ്റെ ജോഡി. തമിഴ് – തെലുങ്ക് താരം അഞ്ജലിയും സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. രവി അരസാണ് രചനയും സംവിധാനവും. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ അണിയറക്കാർ വെളിപ്പെടുത്തിയിട്ടില്ല. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ.…

    Read More »
  • ‘മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി വന്നതാണ്, അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ?’ അമ്മയിലെ വനിതാ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നു’

    കൊച്ചി: മികച്ച നടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരം സ്വീകരിക്കാനെത്തിയ തന്നോട് ‘അമ്മ’ സംഘടനയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ മാത്രം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് മറുപടിയുമായി നടി റിമ കല്ലിങ്കല്‍. താനൊരു കലാകാരിയാണെന്ന കാര്യം എല്ലാവരും മറന്നുപോയെന്നും ആ അവസ്ഥയിലാണ് താന്‍ നില്‍ക്കുന്നതെന്നും റിമ പറഞ്ഞു. മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യില്‍ വനിതാ നേതൃത്വം വന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് റിമ പ്രതികരിച്ചു. എന്നാല്‍, സംഘടനയില്‍ നിന്ന് പുറത്തുപോയവരെ തിരികെ കൊണ്ടുവരുമെന്ന പുതിയ പ്രസിഡന്റ് ശ്വേതാ മേനോന്റെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിനും താരം പ്രതികരിച്ചു. ‘ഞാനിവിടെ ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡിന് വന്നതാണ്. എനിക്ക് മികച്ച നടിക്കുള്ള അവാര്‍ഡ് കിട്ടി. നിങ്ങള്‍ ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നുണ്ടോ? ഞാനൊരു ആര്‍ട്ടിസ്റ്റ് ആണ് ആദ്യം. അതെല്ലാവരും മറന്നു പോയി എന്നൊരു പോയിന്റിലാണ് ഞാന്‍ നില്‍ക്കുന്നത്,’ റിമ പറഞ്ഞു. സംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തില്‍ അന്വേഷണം നടക്കട്ടെയെന്നും എന്താണ് സംഭവിക്കുന്നതെന്ന് നോക്കാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അടുത്തിടെയാണ് ശ്വേതാ മേനോന്‍ പ്രസിഡന്റും കുക്കു പരമേശ്വരന്‍…

    Read More »
  • അതിഥികളെ വരവേൽക്കാൻ കവാടത്തിനരികെ നിലയുറപ്പിച്ച് ഗജകേസരി ചിറയ്ക്കൽ കാളിദാസൻ, അതിഗംഭീര പൂജ ചടങ്ങുകളോടെ ക്യൂബ്സ് എൻറർടെയ്ൻമെൻറ്സിൻറെ ബ്രാഹ്മാണ്ഡ ചിത്രം കാട്ടാളന് തുടക്കം

    കൊച്ചി: ക്യൂബ്സ്എൻറർടെയ്ൻമെൻറ്സിൻറെ ബാനറിൽ ‘മാർക്കോ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ആൻറണി വർഗീസ് പെപ്പെയെ നായകനാക്കി ഷരീഫ് മുഹമ്മദ് നിർമ്മിക്കുന്ന, നവാഗതനായ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘കാട്ടാളൻ’ സിനിമയ്ക്ക് പ്രൗഢ ഗംഭീരമായ തുടക്കം. മലയാളം ഇന്നേവരെ കാണാത്ത ബ്രഹ്മാണ്ഡ പൂജ ചടങ്ങോടെയാണ് എറണാകുളം ചാക്കോളാസ്‌ പവലിയനിൽ വെച്ച് നടന്ന ചടങ്ങിൽ ചിത്രത്തിന് ആരംഭം കുറിച്ചത്. സിനിമ ലോകത്തെ ശ്രദ്ധേയരും മറ്റ് മഹനീയ വ്യക്തിത്വങ്ങളും സിനിമയിലെ അണിയറ പ്രവർത്തകരും മാധ്യമ സുഹൃത്തുക്കളുമടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് നിർമ്മാതാവ് ഷരീഫ് മുഹമ്മദും കുടുംബവും അണിയറപ്രവർത്തകരും ചേർന്ന് സിനിമയ്ക്ക് ഭദ്രദീപം കൊളുത്തി. മലയാള സിനിമയുടെ യശസ്സ് പതിന്മടങ്ങ് ഉയർത്തിയ ചടങ്ങിൽ ‘ബാഹുബലി’ ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ സിനിമകളുടെ ഭാഗമായ ചിറയ്ക്കൽ കാളിദാസൻ എന്ന ഗജകേസരിയാണ് അതിഥികളെ വരവേൽക്കാനായി സദസ്സിൻറെ കവാടത്തിൽ നിലയുറപ്പിച്ചത്. ‘കാട്ടാളൻ’ സിനിമയുടെ ടൈറ്റിൽ പതിപ്പിച്ച നെറ്റിപ്പട്ടവുമണിഞ്ഞെത്തിയ ആന ഏവരുടേയും ശ്രദ്ധാകേന്ദ്രമായി. സംവിധായകൻ ബി ഉണ്ണികൃഷ്ണൻ, സിദ്ദീഖ്, ജഗദീഷ്, ബോളിവുഡ് താരം കബീർ ദുഹാൻ സിങ്,…

    Read More »
Back to top button
error: