Movie
-
വെൺമതി ഇനി അരികിൽ നീ മതി… ‘ഹൃദയപൂർവ്വം’ വീഡിയോ ഗാനം പുറത്ത്, ചിത്രം 28ന് തിയറ്ററുകളിൽ
കൊച്ചി: ഹരിനാരായണൻ രചിച്ച് ജസ്റ്റിൻ പ്രഭാകർ ഈണമിട്ട സിദ്ദി ശീറാം പാടിയ മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവ്വം ചിത്രത്തിലെ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തുവിട്ടു. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം ആഗസ്റ്റ് ഇരുപത്തിയെട്ടിന് റിലീസ് ചെയ്യും, പ്രൊമോഷന്റെ ഭാഗമായിട്ടാണ് വീഡിയോ ഗാനം ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. പുത്തൻ തലമുറയെ ഏറെ ആകർഷിക്കും വിധത്തിലുള്ള കൗതുകകരമായ ശബ്ദത്തിൻ്റെ ഉടമയായ സിദ്ദി ശ്രീറാമിൻ്റെ ഈ ഗാനം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗമാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. മോഹൻലാൽ, മാളവികാ മോഹൻ, യുവ നടൻ സംഗീത് പ്രതാപ് എന്നീ അഭിനേതാക്കളുടെ സാന്നിദ്ധ്യവും അണിയറ പ്രവർത്തകരുടെ നിറ സാന്നിധ്യവും ഈ വീഡിയോയിൽ കാണാവുന്നതാണ്. അഭിനേതാക്കളുടെ വളരെ പ്ലസൻ്റായ നിരവധി മുഹൂർത്തങ്ങളും, മനോഹരമായ പശ്ചാത്തലവും ഈ ഗാനത്തെ ഏറെ ആകർഷകമാക്കുന്നു. സന്ദീപ് ബാലകൃഷ്ണൻ എന്ന വ്യക്തിയെ കേന്ദ്രീകരിച്ച് ബന്ധങ്ങളുടെ കെട്ടുറപ്പിൻ്റെ കഥ പറയുകയാണ് സത്യൻ അന്തിക്കാട് ഈ ചിത്രത്തിലൂടെ. വളരെ പ്ലസൻ്റ്…
Read More » -
ഐ ടി രംഗത്ത് നിന്ന് ഒരാൾ കൂടി വെള്ളിത്തിരയിലേക്ക്; സൂരജ് സുകുമാർ സിനിമയിൽ സജീവമാകുന്നു
കൊച്ചി: സിനിമയിൽ ഐ ടി രംഗത്തെ ശ്രദ്ധേയരായ ഒട്ടേറെ പേർ മലയാള സിനിമയുടെ വിവിധ രംഗങ്ങളിൽ പ്രവർത്തിച്ചുവരുന്നുണ്ട്. സംവിധായകരും നടന്മാരുമൊക്കെയായിട്ടുള്ള പല പ്രമുഖരും ഐ ടി രംഗത്ത് നിന്ന് കടന്നു വന്നവരാണ്. ഇപ്പോഴിതാപുതുമുഖ നടനായ സൂരജ് സുകുമാർ മലയാള സിനിമയിൽ സജീവമാകുന്നു. പതിനാല് വർഷത്തിലേറെയായി ടെക്നോ പാർക്കിലെ സ്വകാര്യ കമ്പനിയിൽ എഞ്ചിനീയറാണ് സൂരജ് സുകുമാർ. ജോലിത്തിരക്കിനിടയിലും സിനിമ ഒരു പാഷനായി കൊണ്ടുനടക്കുന്ന സൂരജ് മലയാളത്തിൽ ചെറുതും വലുതുമായ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിഞ്ഞു. നല്ല കഥാപാത്രങ്ങൾ പ്രതീക്ഷിക്കുന്ന സൂരജ് തന്റെ സിനിമ വിശേഷങ്ങൾപറയുന്നു, ആദ്യമായി ഞാൻ അഭിനയിച്ച സിനിമയിൽ നല്ല വേഷമായിരുന്നു. പക്ഷേ അത് റിലീസായി എല്ലാവരും ഒന്ന് അറിഞ്ഞു വരുന്ന സമയത്ത് എനിക്ക് ഒന്ന് രണ്ട് നല്ല സിനിമകളും ലഭിച്ചിരുന്നു പക്ഷേ ,ആ സമയത്ത് കോവിഡ് കാരണം സിനിമകൾ ഒന്നും നടന്നില്ല. നിലവിൽ വീണ്ടും സിനിമകളിലൊക്കെ ചെറുതായിട്ട് മുഖം കാണിച്ചു തുടങ്ങി. ചലച്ചിത്ര അക്കാദമി നിർമ്മിച്ച ‘ഡിവോഴ്സ് ‘എന്ന ചിത്രത്തിലും…
Read More » -
‘ഇച്ചാക്കയ്ക്കൊരു ഉമ്മയുമായി മോഹന്‍ലാല്‍’; രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു; മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍
കൊച്ചി: കേരളം കാത്തിരുന്ന ആ വാര്‍ത്തയെത്തി, രോഗംമാറി മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. മമ്മൂട്ടി പൂര്‍ണ ആരോഗ്യവാനായെന്ന് ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തി. ചൊവ്വാഴ്ച രാവിലെയോടെയാണ് എല്ലാ ടെസ്റ്റുകളുടെയും ഫലം പുറത്തുവന്നത്. ചികിത്സ കഴിഞ്ഞ് ചെന്നൈയില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്ന മമ്മൂട്ടി അടുത്ത മാസം തന്നെ, മഹേഷ് നാരായണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ അഭിനയിക്കുമെന്നാണ് സൂചന. നിര്‍മാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടി മടങ്ങിയെത്തുന്ന വാര്‍ത്ത സാമൂഹിക മാധ്യമത്തിലൂടെ ആദ്യം അറിയിച്ചത്. ”ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ഥന ഫലം കണ്ടു. ദൈവമേ, നന്ദി, നന്ദി, നന്ദി…” എന്നായിരുന്നു മമ്മൂട്ടിയുടെ രോഗമുക്തിയെക്കുറിച്ച് ആന്റോ കുറിച്ചത്. പറഞ്ഞാല്‍ തീരാത്ത സ്നേഹത്തോടെ നന്ദി പറഞ്ഞ് മമ്മൂട്ടിയുടെ സന്തതസഹചാരി ജോര്‍ജും സാമൂഹിക മാധ്യമത്തില്‍ കുറിപ്പിട്ടു. ഒരൊറ്റ വാക്കുമില്ലാതെ, രണ്ട് ഇമോജി സഹിതം ഒന്നിച്ചുള്ള ഒരു ചിത്രമാണ് മോഹന്‍ലാല്‍ പങ്കുവെച്ചത്. മമ്മൂട്ടിയെ ലാല്‍ ചുംബിക്കുന്ന ഈ ചിത്രത്തിനുതാഴെ സന്തോഷത്തോടെ ഒരുപാട് പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. ‘വെല്‍കം ബാക്ക് ടൈഗര്‍’ എന്ന്…
Read More » -
തലസ്ഥാനത്തെ ഗുണ്ടാപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവും… കത്തി ജ്വലിച്ച് ‘അങ്കം അട്ടഹാസം’ ട്രയിലര്‍
ത്രില്ലടിപ്പിക്കുന്ന ആക്ഷന്‍ രംഗങ്ങളാല്‍ നിറഞ്ഞ ‘ അങ്കം അട്ടഹാസം ‘സിനിമയുടെ ട്രയിലര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് അനില്‍കുമാര്‍ ജി, സാമുവല്‍ മത്തായി (ഡടഅ) എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രത്തിന്റെ ട്രയിലര്‍ മോഹന്‍ലാല്‍, സുരേഷ് ഗോപി,കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, ഗോകുല്‍ സുരേഷ്, ശോഭന, മഞ്ജുവാര്യര്‍, മമിതാ ബൈജു, ദിവ്യപിള്ള, ശ്രുതി രാമചന്ദ്രന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് റിലീസ് ചെയ്തത്. തലസ്ഥാനനഗരത്തിലെ ചോര പുരണ്ട തെരുവുകളുടെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ മാധവ് സുരേഷ്, ഷൈന്‍ ടോം ചാക്കോ, സൈജു കുറുപ്പ്, മക്ബൂല്‍ സല്‍മാന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. ഒപ്പം നന്ദു, അലന്‍സിയര്‍, എം എ നിഷാദ്, അന്നാ രാജന്‍, സ്മിനു സിജോ, സിബി തോമസ്, ദീപക് ശിവരാജന്‍, വാഴ ഫെയിം അമിത്ത്, കുട്ടി അഖില്‍ എന്നിവരും മറ്റു കഥാപാത്രങ്ങളാകുന്നു. പുതുമുഖം അംബികയാണ് നായികയാകുന്നത്. ചിത്രത്തിന്റെ ഏറ്റവും വലിയ…
Read More » -
പുതുമുഖ സംവിധായകന്‍, പൂര്‍ണ്ണ തൃപ്തിയുമായിട്ടില്ല; നിസ്സാരമായി നോ പറയാമായിരുന്നു മമ്മൂട്ടിക്ക്, പക്ഷേ… ‘മോസ്റ്റ് സ്‌റ്റൈലിഷ്’ അലക്‌സാണ്ടര്‍ ഈസ് ബാക്ക്
‘അലക്‌സാണ്ടറിനെ സൂക്ഷിക്കണം. ഹീ ഈസ് എ ഡിഫ്രണ്ട് മാന്‍ വിത്ത് ഡിഫ്രണ്ട് മൂഡ്‌സ് ആന്‍ഡ് ടേസ്റ്റ്‌സ്.” സാമ്രാജ്യത്തിന്റെ തുടക്കത്തത്തില്‍ മമ്മൂട്ടിയുടെ അലക്‌സാണ്ടറിനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. 1990 ജൂണ്‍ 22നാണ് ജോമോന്റെ അരങ്ങേറ്റ ചിത്രമായി സാമ്രാജ്യം തിയേറ്ററുകളില്‍ എത്തുന്നത്. സാമ്രാജ്യം ഇന്ന് കാണുമ്പോഴും അറിയാം അതിന്റെ അവതരണത്തില പുതുമ. സ്‌ക്രീന്‍ പ്രസന്‍സ് കൊണ്ട് അക്കാലത്തെ യുവപ്രേക്ഷകരെ കോരിത്തരിപ്പിച്ച മമ്മൂട്ടിയുടെ മോസ്റ്റ് സ്‌റ്റൈലിഷ് ചിത്രം. സാമ്രാജ്യം തിയേറ്ററുകളിലെത്തി മുപ്പത്തിയഞ്ചാം വര്‍ഷത്തില്‍ ആണ് അണിയറപ്രവര്‍ത്തകര്‍ ചിത്രത്തിന്റെ റിറിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐവി ശശി സംവിധാനം ചെയ്ത് 1988ല്‍ പുറത്തുവന്ന ‘1921’ എന്ന സിനിമയുടെ ഷൂട്ടിങ് മഞ്ചേരിയില്‍ നടക്കുകയാണ്. സിനിമയിലെ അഞ്ചാം അസിസ്റ്റന്‍ഡ് ഡയറക്ടറാണ് ജോമോന്‍. ഖിലാഫത്ത് ലഹളയിലെ ഒരു രംഗമാണ് ചിത്രീകരിക്കുന്നത്. ഒരുപാട് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ ഒക്കെയുള്ള ശ്രമകരമായ ഒരു സീനാണ് നടന്നുകൊണ്ടിരിക്കുന്നത്. സീനിനിടയില്‍ വിശ്രമിക്കാന്‍ ഒരു മരത്തണലില്‍ മമ്മൂട്ടിയിരിക്കുമ്പോഴാണ് ഒരല്പം പരുങ്ങലോടെ ജോമോന്‍ അവിടേയ്ക്ക് ചെല്ലുന്നത്. ജോമോന്‍ അവിടെതന്നെ തുടരുന്നത് കണ്ടതോടെ മമ്മൂക്ക, ‘എന്താ, നിനക്കെന്തെങ്കിലും…
Read More » -
കണ്ണീരും പുഞ്ചിരിയും നിറഞ്ഞ ഒരു അച്ഛൻറേയും ബധിരയും മൂകയുമായ മകളുടെയും ജീവിത യാത്ര, മലയാളികളുടെ മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ ഉടൻ പ്രേക്ഷകരിലേക്ക്…
തിരുവനന്തപുരം: മറാത്തി ചലച്ചിത്ര രംഗത്ത് ആദ്യ മലയാളി നിർമ്മാതാവ് ജോയ്സി പോൾ ജോയ്, ലയൺഹാർട്ട് പ്രാഡക്ഷൻസിന്റെ ബാനറിൽ ഒരുക്കുന്ന മറാത്തി ചിത്രം ‘തു മാത്സാ കിനാരാ’ തിയേറ്ററിലേക്ക്. മൂന്ന് പതിറ്റാണ്ടിലേറെയായി ചലച്ചിത്ര രംഗത്തും കലാരംഗത്തും സജീവമായി തുടരുന്ന ക്രിസ്റ്റസ് സ്റ്റീഫനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുംബൈയിലും കേരളത്തിലുമായി ചിത്രീകരണം പൂർത്തിയായ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. പ്രവാസിയും മുംബൈ മലയാളിയുമായ ചിത്രത്തിൻറെ നിർമ്മാതാവ് ജോയ്സി പോൾ ജോയ്, മുംബൈയിലെ സാംസ്ക്കാരിക സാമൂഹ്യ കലാരംഗത്തേയും ജീവകാരുണ്യമേഖലയിലെയും സജീവ പ്രവർത്തകയാണ്. സഹനിർമ്മാതാക്കളായ ജേക്കബ് സേവ്യർ, സിബി ജോസഫ് എന്നിവരും മുംബൈയിലെ മലയാളികൾക്കിടയിലെ സുപരിചിതരും സാംസ്ക്കാരിക സംഘടനകളിലെ പ്രവർത്തകരുമാണ് ചിത്രത്തിന്റെ പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്. അങ്ങനെ ഏറെ അറിയപ്പെടുന്ന മലയാളികളുടെ കൂട്ടായ്മയിലൊരുങ്ങുന്ന മറാത്തി ചിത്രം കൂടിയാണ് ‘തു മാത്സാ കിനാരാ’. ജീവിതത്തിൻറെ ആകസ്മികതകളെ ഏറെ ചാരുതയോടെ ദൃശ്യവൽക്കരിക്കുന്ന സിനിമയാണ് ‘തു മാത്സാ കിനാരാ’യെന്ന് സംവിധായകൻ ക്രിസ്റ്റസ് സ്റ്റീഫൻ പറഞ്ഞു. കണ്ണീരും പുഞ്ചിരിയും…
Read More » -
മലയാളി പെണ്‍കുട്ടികള്‍ എപ്പോഴും മുല്ലപ്പൂ ചൂടുകയും ഭരതനാട്യം കളിക്കുന്നതെന്നും ആരാണ് പറഞ്ഞത്? മലയാളിനടിമാരെ ‘മലയാളി പെണ്‍കുട്ടി’ യായി അഭിനയിപ്പിച്ചാല്‍ കൊള്ളത്തില്ലേ? ജാന്‍വികപൂറിനെ വിമര്‍ശിച്ച് മലയാളിനടി
ബോളിവുഡിലെ പുതിയ സിനിമ പരം സുന്ദരിയിലെ ജാന്‍വി കപൂറിന്റെ കാസ്റ്റിംഗിനെ വിമര്‍ശിച്ച മലയാള നടിയുടെ പോസ്റ്റിന് മലയാളികളുടെ പിന്തുണയേറുന്നു. മലയാളി നടി പവിത്ര മേനോന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ‘എന്തിനാണ് ഇത്ര കഷ്ടപ്പെടുന്നത്’ എന്ന തലക്കെട്ടില്‍ ഇട്ട പോസ്റ്റാണ് ആള്‍ക്കാര്‍ ഏറ്റെടുത്തിരിക്കുന്നത്്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയുടെ രൂപഘടനയെയും വിമര്‍ശിച്ചിട്ടുണ്ട്. സിനിമയില്‍ മലയാളി പെണ്‍കുട്ടിയായി ഒരു മലയാളിയെ തന്നെ അഭിനയിപ്പിക്കാതിരുന്നത് എന്താണെന്ന രൂക്ഷമായ ചോദ്യവും എറിഞ്ഞിട്ടുണ്ട്. സിനിമയുടെ ട്രെയ്‌ലര്‍ കഴിഞ്ഞദിവസമാണ് വന്നത്്. ഇതിന് പിന്നാലെ മലയാള നടി പവിത്രമേനോന്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉന്നയിച്ചു. പ്രധാന വിമര്‍ശനം നടിയുടെ മലയാളം ഉച്ചാരണരീതിയ്ക്കായിരുന്നു. ”ഞാന്‍ പവിത്ര മേനോന്‍ ആണ്; ഞാന്‍ ഒരു മലയാളിയാണ്, ഞാന്‍ പരമസുന്ദരിയുടെ ട്രെയിലര്‍ കണ്ടു, ഇതാണ് എനിക്ക് തോന്നുന്നത്.” എന്ന ഈ വാക്കുകളോടെയാണ് താരം ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡിയോ തുടങ്ങിയത്. സിനിമയുടെ ട്രെയിലറില്‍ ജാന്‍വി സ്വയം പരിചയപ്പെടുത്തുന്നതായി കാണിക്കുന്ന ഒരു ക്ലിപ്പിംഗിന് ശേഷമാണ് പവിത്ര തന്റെ വിമര്‍ശനം തുടങ്ങിയിരിക്കുന്നത്്. ട്രെയിലറിലേക്ക് കടക്കുന്നതിന്…
Read More »


