Movie
-
വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ ‘അഡ്വ. വേണു’വായി സുരാജ്, ക്യാരക്ടര്‍ പോസ്റ്റര്‍
വിനീത് ശ്രീനിവാസൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‍സ്’. അഭിനവ് സുന്ദര്‍ നായക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിനീത് ശ്രീനിവാസന്റെ വേറിട്ട ഒരു കഥാപാത്രമാണ് ചിത്രത്തിലേത്. ചിത്രത്തില്‍ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമുടിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ആണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’ ആയിട്ടാണ് വിനീത് ശ്രീനിവാസൻ ചിത്രത്തില്‍ അഭിനയിക്കുന്നത്. ‘അഡ്വക്കറ്റ് വേണു’വായിട്ടാണ് ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട് എത്തുക. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് വിശ്വജിത്ത് ഒടുക്കത്തില്‍ ആണ്. ‘അഡ്വക്കേറ്റ് മുകുന്ദൻ ഉണ്ണി’യുടെ ചിത്രത്തിന്റെ ഡബ്ബിംഗ് ആണ് ഇതുവരെയുള്ള സിനിമകളില്‍ ഏറ്റവും ആസ്വദിച്ച് ചെയ്‍തതെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. നവംബര്‍ 11 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജോയ് മൂവി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിമല്‍ ഗോപാലകൃഷ്‍ണനും സംവിധായകനും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന. വിനീത് ശ്രീനിവാസനു സുരാജ് വെഞ്ഞാറമൂടിനുമൊപ്പം സുധി കോപ്പ, തന്‍വി റാം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി,…
Read More » -
സുരേഷ് ഗോപിക്കൊപ്പം മകന്‍ മാധവ്, നായികയായി അനുപമ; ‘എസ്‍ജി 255’ ന് നാളെ ആരംഭം
സുരേഷ് ഗോപിയെ നായകനാക്കി നവാഗതനായ പ്രവീണ്‍ നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാളെ ആരംഭം. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ വച്ച് 11.44നും 12.05 നും ഇടയില്‍ പൂജ ചടങ്ങുകളോടെയാണ് ചിത്രത്തിന് തുടക്കമാവുക. ഒക്ടോബര്‍ 5 ന് ഔദ്യോഗികമായി പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. കോസ്മോസ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അനുപമ പരമേശ്വരനാണ് നായികയാവുക. സുരേഷ് ഗോപിയുടെ ഇളയ മകന്‍ മാധവ് സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മാധവിന്‍റെ സിനിമാ അരങ്ങേറ്റമാണ് ഇത്. സിനിമാ പ്രവേശനത്തിന് മുന്നോടിയായി മാധവ് മമ്മൂട്ടിയെ കണ്ട് അനുഗ്രഹം വാങ്ങാന്‍ എത്തിയിരുന്നു. കൊച്ചിയിലെ മമ്മൂട്ടിയുടെ വസതിയില്‍ എത്തിയാണ് മാധവ് അദ്ദേഹത്തെ കണ്ടത്. സംവിധായകന്‍ പ്രവീണ്‍ നാരായണന്‍, ലൈന്‍ പ്രൊഡ്യൂസര്‍ സജിത് കൃഷ്ണ എന്നിവരും മാധവിന് ഒപ്പം ഉണ്ടായിരുന്നു. സുരേഷ് ഗോപി വക്കീല്‍ വേഷത്തിലാണ് ചിത്രത്തില്‍ എത്തുക എന്നാണ് അറിയുന്നത്. ചിന്താമണി കൊലക്കേസിനു ശേഷം സുരേഷ് ഗോപി വക്കീല്‍ വേഷത്തില്‍ എത്തുന്ന ചിത്രമായിരിക്കും ഇത്. നേരത്തെ സുരേഷ്…
Read More » -
വിനയ് ഫോർട്ടും അനു സിത്താരയും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘വാതിൽ’ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തു
വിനയ് ഫോർട്ട് നായകനാകുന്ന പുതിയ ചിത്രമാണ് ‘വാതിൽ’. സർജു രമാകാന്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷംനാദ് ഷബീർ തിരക്കഥ എഴുതുന്നു. അനു സിത്താര നായികയാകുന്ന ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. കൃഷ്‍ണ ശങ്കർ, മെറിൻ ഫിലിപ്പ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നു. വിനായക് ശശികുമാർ,സെജോ ജോൺ എന്നിവരുടെ വരികൾക്ക് സെജോ ജോൺ സംഗീതം പകരുന്നു. മനേഷ് മാധവൻ ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നു. ജോൺകുട്ടിയാണ് എഡിറ്റർ. സ്പാർക്ക് പിക്ച്ചേഴ്സിന്റെ ബാനറിൽ സുജി കെ ഗോവിന്ദ് രാജാണ് ചിത്രം നിർമിക്കുന്നത്. ഡിസംബറിൽ “വാതിൽ തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. പ്രൊഡക്ഷൻ കൺട്രോളർ-ഷാജി കാവനാട്ട്,കല-സാബു റാം,മേക്കപ്പ്-അമൽ ചന്ദ്രൻ,വസ്ത്രാലങ്കാരം-അരുൺ മനോഹർ,സ്റ്റിൽസ്-ബിജിത്ത് ധർമ്മടം,എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-അനുപ് കാരാട്ട് വെള്ളാട്ട്, റിയാസ് അടക്കണ്ടി, കോ-പ്രൊഡ്യൂസർ- രജീഷ് വാളാഞ്ചേരി, പ്രൊജക്ട് ഡിസൈനർ-റഷീദ് മസ്‍താൻ, പരസ്യക്കല-യെല്ലോ ടൂത്ത്‍സ്,വാർത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്. വിനയ് ഫോർട്ട് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമായി ഇനി റിലീസ് ചെയ്യാനുള്ളത് ടി കെ രാജീവ്‍കുമാറിന്റെ സംവിധാനത്തിലുള്ള ‘ബർമുഡ’യാണ്. നവംബർ…
Read More » -
ബോക്സ് ഓഫീസിൽ കുതിപ്പ് തുടർന്ന് ‘കാന്താര’; ഹിന്ദി പതിപ്പ് മാത്രം 100 കോടി കടന്നേക്കും
സെപ്റ്റംബർ 30ന് കാന്താരയുടെ കന്നഡ ഒറിജിനൽ പതിപ്പ് പുറത്തിറക്കുമ്പോൾ നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് പോലും വിചാരിച്ചുകാണില്ല ഇത് ഇത്ര വലിയ വിജയം ആവുമെന്ന്. അതേസമയം പാൻ ഇന്ത്യൻ ജനപ്രീതി ലഭിച്ച കെജിഎഫ് ഫ്രാഞ്ചൈസിയുടെ നിർമ്മാതാക്കളായ ഹൊംബാളെ കാന്താരയുടെ കന്നഡ പതിപ്പ് സ്ക്രീൻ കൗണ്ട് കുറവെങ്കിലും ഇന്ത്യ മുഴുവൻ റിലീസ് ചെയ്‍തിരുന്നു. കർണാടകത്തിൽ ചിത്രം വമ്പൻ വിജയം ആയതിനൊപ്പം മറ്റു സംസ്ഥാനങ്ങളിൽ കാര്യമായ പ്രേക്ഷകശ്രദ്ധയും നേടി. ഇതിനു പിന്നാലെയാണ് മലയാളം ഉൾപ്പെടെയുള്ള മൊഴിമാറ്റ പതിപ്പുകൾ അതത് സംസ്ഥാനങ്ങളിൽ റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തീരുമാനിച്ചത്. ആ മൊഴിമാറ്റ പതിപ്പുകൾ ഒക്കെയും മികച്ച സാമ്പത്തിക വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഹിന്ദി പതിപ്പ് നേടുന്ന കളക്ഷൻ ട്രേഡ് അനലിസ്റ്റുകൾ അറിയിച്ചിട്ടുണ്ട്. റിലീസിൻറെ 21-ാം ദിനം 50 കോടി ക്ലബ്ബിൽ ഇടംപിടിച്ച ഹിന്ദി പതിപ്പ് ബോക്സ് ഓഫീസ് പടയോട്ടം അവിടംകൊണ്ടും നിർത്തുന്നില്ല. https://twitter.com/taran_adarsh/status/1589175356380282881?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1589175356380282881%7Ctwgr%5Ebe8e6db03a16e2995ea0ebf2c07502a18595a723%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Ftaran_adarsh%2Fstatus%2F1589175356380282881%3Fref_src%3Dtwsrc5Etfw പ്രമുഖ ട്രേഡ് അനലിസ്റ്റ് തരൺ ആദർശിൻറെ കണക്ക് പ്രകാരം 23 ദിവസം കൊണ്ട് ചിത്രം നേടിയിരിക്കുന്നത്…
Read More » -
ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു, മകൻ വിനീതിനൊപ്പമുള്ള ‘കുറുക്കൻ’ കൊച്ചിയിൽ ഇന്ന് തുടങ്ങി
ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്. സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിക്കുന്നതാണ് ശ്രീനിവാസൻ സിനിമകൾ. ഹൃദയശസ്ത്രക്രിയയെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വർണ്ണചിത്രയുടെ ബാനറിൽ, നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ ലോകത്തേക്ക് സജീവമാവുകയാണ്. മകൻ വിനീത് ശ്രീനിവാസനും ഷൈൻടോം ചാക്കോയുമാണ് ‘കുറുക്കനി’ലെ മറ്റ് കേന്ദ്രകഥാപാത്രങ്ങൾ. അച്ഛന്റെ തിരിച്ച് വരവിനെ ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് മകൻ വിനീത് ശ്രീനിവാസൻ പറയുന്നു. പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട്, അവിസ്മരണീയമാക്കിയ ശ്രീനിവാസൻ സിനിമകളുടെ, തിരിച്ച് വരവിന് കാത്തിരിക്കുകയാണ് സിനിമ ലോകം. വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ വിവാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് കൊച്ചിയിലെ സെൻ്റ് ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. തമീമാനസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ്…
Read More » -
മലയാളത്തിന്‍െ്‌റ ‘കാന്താര’യാകാന്‍ വരുന്നു ‘കതിവനൂര്‍ വീരന്‍’
കോഴിക്കോട്: ഉത്തര മലബാറിലെ പൈതൃക കല തെയ്യം പശ്ചാത്തലമാക്കി പുതിയ മലയാള സിനിമ ഒരുങ്ങുന്നു. ‘കതിവനൂര്‍ വീരന്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുങ്ങുന്നത് ബിഗ് ബജറ്റിലാണ്. ചിത്രം സംവിധാനം ചെയ്യുന്നത് ഗിരീഷ് കുന്നുമ്മല്‍ ആണ്. സിനിമയുടെ നിര്‍മ്മാണ ചിലവ് 40 കോടിയോളമാണെന്ന് സംവിധായകന്‍ പറയുന്നു. തെയ്യവും ദൈവകോലവും പശ്ചാത്തലമാക്കി ഒരുങ്ങിയ കന്നഡ ചിത്രം ‘കാന്താര’ വന്‍ ഹിറ്റാവുന്നതിനിടെയാണ് പുതിയ സിനിമയുടെ പ്രഖ്യാപനം. ടി പവിത്രന്‍, രാജ്മോഹന്‍ നീലേശ്വരം എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. തെയ്യക്കോലത്തെ അത്യാധുനിക ദൃശ്യ ശബ്ദ മികവോടെ അനിര്‍വചനീയ തലത്തിലേക്ക് കൊണ്ടുപോകുന്ന ചിത്രമായിരിക്കും കതിവനൂര്‍ വീരനെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. തെന്നിന്ത്യയിലെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുമെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാക്കളെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാര്‍ ആണ്. ‘റോഷാക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ മിഥുന്‍ മുകുന്ദന്‍ ആണ് ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുക. മലയാളത്തിലെയും തമിഴിലെയും പ്രമുഖ സാങ്കേതിക പ്രവര്‍ത്തകര്‍…
Read More » -
രഞ്‍ജിതമേ… പാടിതകർത്ത് ആടിതിമർത്ത് വിജയ്; ‘വരിശി’ലെ ആദ്യ ഗാനമെത്തി, ലിറിക്ക് വീഡിയോ പുറത്ത്
പ്രഖ്യാപനം തൊട്ടേ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘വരിശ്’. സമീപകാലത്ത് സാമൂഹ്യമാധ്യമങ്ങളിൽ ആരാധകർ ഏറ്റവും ചർച്ച ചെയ്‍തതത് ‘വരിശി’ലെ ആദ്യ ഗാനത്തെ കുറിച്ചായിരുന്നു. ‘രഞ്‍ജിതമേ’ എന്ന ഗാനത്തിന്റെ ടീസർ തരംഗമാകുകയും ചെയ്‍തു. ഇപ്പോഴിതാ വിജയ് ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്ക് വീഡിയോ തന്നെ പുറത്തുവിട്ടിരിക്കുകയാണ്. എസ് തമന്റെ സംഗീത സംവിധാനത്തിൽ വിജയ് തന്നെ ആലപിച്ചുവെന്ന പ്രത്യേകതയും ഗാനത്തിനുണ്ട്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില് രശ്‍മിക മന്ദാന ആണ് നായിക കാർത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. പ്രവീൺ കെ എൽ ചിത്രസംയോജനം നിർവഹിക്കുന്ന ചിത്രം പൊങ്കൽ റിലീസായിട്ടായിരിക്കും തിയറ്ററുകളിൽ എത്തുക. മഹേഷ് ബാബു നായകനായ ‘മഹർഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാർഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷൻസിൻറെ ബാനറിൽ ദിൽ രാജുവും ശിരീഷും ചേർന്നായിരിക്കും ചിത്രത്തിൻറെ നിർമ്മാണം. ഈ നിർമ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി…
Read More » -
മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ ഒടിടിയിലേക്ക്; സ്ട്രീമിംഗ് ഹോട്സ്റ്റാറിൽ
വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടിയുടെ ‘റോഷാക്ക്’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക. റിലീസ് സംബന്ധിച്ച വിവരങ്ങൾ ഉടൻ പുറത്തുവിടും. നവംബർ 11ന് ചിത്രം ഹോട്സ്റ്റാറിൽ എത്തുമെന്ന് പ്രചാരമുണ്ടെങ്കിലും ഇക്കാര്യത്തിൽ വ്യക്തത വരേണ്ടതുണ്ട്. ഒക്ടോബര്‍ 7നാണ് നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് തിയറ്ററുകളിൽ എത്തിയത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തിൽ ഷറഫുദ്ദീന്‍, കോട്ടയം നസീര്‍, ജഗദീഷ്, ഗ്രേസ് ആന്‍റണി, ആസിഫ് അലി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തിയത്. ഒരിടവേളക്ക് ശേഷം ബിന്ദു പണിക്കരുടെ ശക്തമായ വേഷവും ചിത്രത്തിലൂടെ…
Read More » -
“ഇട്ടി കടലിലെ തിരമാല, ഷീല ആ കടലിലെ ആഴം” ഇത് കേട്ടപ്പോ ഞാൻ ഷോക്ക് അടിച്ചതുപോലെയായി: അപ്പനിലെ ഷീല
സണ്ണിവെയ്ൻ, അലൻസിയർ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ അപ്പൻ എന്ന ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. മജു സംവിധാനം ചെയ്ത അപ്പൻ സോണി ലിവിലൂടെയാണ് സ്ട്രീമിംഗ് തുടരുന്നത്. സിനിമയെ പ്രശംസിച്ച് മധുപാൽ അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിൽ ഷീല എന്ന പ്രധാന വേഷത്തിലെത്തിയ രാധിക രാധാകൃഷ്ണൻ വിശേഷങ്ങൾ പങ്കുവെക്കുകയാണ്. ‘ഞാൻ തിരക്കഥ വായിച്ചിട്ട് ആദ്യം ചോദിച്ചത് ഇട്ടിയുടെ കഥാപാത്രം ആരാണ് ചെയ്യുന്നത് എന്നാണ്. അലൻസിയർ ചേട്ടൻ ആണെന്ന് അറിഞ്ഞപ്പോ എനിക്ക് ഭയങ്കര ഷോക്ക് ആയിപ്പോയെന്ന് രാധിക പറയുന്നു. അദ്ദേഹം ഗംഭീര ആർടിസ്റ്റാണ്. എനിക്ക് ഷൂട്ട് ഇല്ലാത്ത ആദ്യപകുതിയിൽ ഷൂട്ടിങ് നടക്കുന്ന റൂമിൽ നിന്ന് അലൻസിയർ ചേട്ടൻ ഡയലോഗ് പറയുന്നത് കേൾക്കുമ്പോ എനിക്ക് പേടിയാകും. എന്റമ്മേ എങ്ങനെയാ ഞാൻ ഈ ആളുടെ മുന്നിൽ നിന്ന് അഭിനയിക്കുക എന്നൊക്കെ തോന്നും. പക്ഷേ ഞാൻ അഭിനയിച്ചു തുടങ്ങിയപ്പോൾ എന്നെ ഏറ്റവും സഹായിച്ചത് അദ്ദേഹമാണ്. ഞാൻ കാരണം ഒത്തിരി റീടേക്ക് പോയിരുന്നു. പക്ഷേ അലൻസിയർ ചേട്ടനോ മറ്റുള്ളവരോ…
Read More » -
‘ബ്രഹ്‍മാസ്ത്ര’ ഒടിടിയിൽ; ഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു
ബോളിവുഡ് ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ബ്രഹ്‍മാസ്ത്ര. ഇന്ത്യൻ പുരാണങ്ങളുമായി ബന്ധപ്പെട്ട് സംവിധായകൻ അയൻ മുഖർജി രൂപപ്പെടുത്തിയ ഏറെ സവിശേഷതകളുള്ള ഒരു ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗമാണ് ബ്രഹ്‍മാസ്ത്ര. ഇത് വിജയിച്ചാൽ ഇന്ത്യൻ സിനിമയിൽ ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു ഫ്രാഞ്ചൈസി കാണാനാവും എന്നത് സിനിമാപ്രേമികളെ സംബന്ധിച്ചും ആവേശം പകരുന്ന ഒന്നായിരുന്നു. സെപ്റ്റംബർ 9 ന് തിയറ്ററുകളിൽ എത്തിയ ചിത്രം മികച്ച സാമ്പത്തിക വിജയമാണ് നേടിയത്. 25 ദിവസം കൊണ്ട് 425 കോടിയാണ് ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രം ഒടിടിയിലെ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. രൺബീർ കപൂർ നായകനായ ചിത്രം ഫാൻറസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഫാൻറസി ആക്ഷൻ അഡ്വഞ്ചർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ രചനയും സംവിധാനവും അയൻ മുഖർജിയാണ്. അസ്ത്രാവേഴ്സ് എന്നാണ് ബ്രഹ്‍മാസ്ത്ര ആദ്യ ഭാഗമായി വരുന്ന ഫ്രാഞ്ചൈസിയുടെ പേര്.
Read More »