Movie

  • സിനിമ നിർമ്മാണ രംഗത്ത് പുത്തൻ താരോദയം: ‘സോഫി’ എന്ന ആദ്യ ചിത്രവുമായി വയലുങ്കൽ ഫിലിംസ്

    വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ, ജോബിവയലുങ്കൽ നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ആദ്യ സിനിമയാണ് ‘സോഫി’. മുംബൈ മോഡലുകളായ സ്വാതി, തനൂജ എന്നിവർക്കൊപ്പം അനീഷ് രവി, രാജേഷ് കോബ്ര, ഹരിശ്രീ മാർട്ടിൻ, വിഷ്ണു സഹസ്ര, ഏഷ്യാനെറ്റ്‌ കോമഡി താരങ്ങളായ കിരൺ സരിഗ, സജിൻ, പ്രശാന്ത് കായംകുളം എന്നിവരും കൂടെ ഡിപിൻ, റജീന, സുനിൽ നാഗപ്പാറ, ബദരി, സെയ്‌ദ് അസ്‌ലം, ദിയഗൗഡ തുടങ്ങിയവരും സോഫിയിൽ അഭിനയിക്കുന്നു. പ്രശസ്ത പ്രവാസി എഴുത്തുകാരനും നോവലിസ്റ്റുമായ ഒല്ലാ പ്രകാശും ജോബി വയലുങ്കലും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ഛായാഗ്രഹണം: അനൂപ് മുത്തിക്കാവിൽ, എഡിറ്റിംഗ്: ടിനു തോമസ്, ഗാനങ്ങൾ: സ്മിത സ്റ്റാൻലി&ബിജു ജോൺ, സംഗീതം: ആർ.ആർ ബ്രദഴ്സ് & അബേൽ ജോളി, ആർട്ട് : അനന്ദു മോഹൻ, വസ്ത്രാലങ്കാരം: സോനു & അർച്ചാ ഭരതൻ:ഹർഷാദ് മലയിൽ, ഹരി, അനീഷ് പാലോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അഖിൽ കടവൂർ, അസോ. ഡയറക്ടർ: മധു പി നായർ, പ്രോജക്ട് ഡിസൈൻ: അഖിൽ കൊല്ലം, അഖിൽ മുരളീധരൻ,…

    Read More »
  • ബേസില്‍- ദര്‍ശന കൂട്ടുകെട്ട് വൻഹിറ്റ്; ജയ ജയ ജയ ജയ ഹേ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നു, വീഡിയോ ഗാനം പുറത്തു

    വലിയ പ്രീ റിലീസ് ബഹളങ്ങളില്ലാതെ തിയറ്ററുകളിലെത്തിയ ഒരു ചിത്രം ഇപ്പോള്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുകയാണ്. ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്‍ത ജയ ജയ ജയ ജയ ഹേ ആണ് ആ ചിത്രം. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കാട്ടിത്തരാം എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും മര്‍ത്യന്‍ ആണ്. അങ്കിത് മേനോന്‍റേതാണ് സംഗീതം. ഒക്ടോബര്‍ 28 ന് തിയറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച മൌത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. മുത്തുഗൌ, അന്താക്ഷരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് വിപിന്‍ ദാസ്. അജു വർഗീസ്, അസീസ് നെടുമങ്ങാട്, സുധീർ പരവൂർ, മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാനെമൻ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റ് ആണ് ഈ ചിത്രത്തിന്‍റെയും നിര്‍മ്മാണം. ലക്ഷ്‍മി മേനോൻ, ഗണേഷ്…

    Read More »
  • കിറുക്കനെയും കൂട്ടുകാരെയും കാണാൻ ടിക്കറ്റ് എടുക്കാം… ‘സാറ്റർഡേ നൈറ്റ്’ ബുക്കിം​ഗ് തുടങ്ങി

    പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ നിവിൻ പോളി ചിത്രമാണ് ‘സാറ്റർഡേ നൈറ്റ്’. പക്കാ കോമഡി എന്റർടൈനർ ആയി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് റോഷൻ ആൻഡ്രൂസ് ആണ്. ചിത്രം നവംബർ 4ന് തിയറ്ററുകളിൽ എത്തും. ഈ അവസരത്തിൽ ചിത്രത്തിന്റെ ബുക്കിം​ഗ് ആരംഭിച്ച വിവരം അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ.  ബുക്ക് മൈ ഷോയിലൂടെ പ്രേക്ഷകർക്ക് ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. സ്റ്റാന്‍ലിയെയും സുഹത്തുക്കളെയും കാണാൻ തയ്യാറാകൂ എന്നാണ് ബുക്കിം​ഗ് വിവരം പങ്കുവച്ച് നിവിൻ പോളി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കായംകുളം കൊച്ചുണ്ണി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം നിവിൻ പോളിയും റോഷൻ ആൻഡ്രൂസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നവീൻ ഭാസ്കർ ആണ് ചിത്രത്തിന്റെ രചന. അജു വർ​ഗീസ്, സിജു വിൽസൺ, സൈജു കുറുപ്പ് സാനിയ ഇയ്യപ്പൻ, മാളവിക, പ്രതാപ് പോത്തൻ, ശാരി, വിജയ് മേനോൻ, അശ്വിൻ മാത്യു എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അജിത്ത് വിനായക ഫിലിംസിന്റെ…

    Read More »
  • ജൂനിയർ എൻടിആറി​ന്റെ നായികയായി ബോളിവുഡ് നടി ജാൻവി കപൂർ ?

    ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം ജൂനിയര്‍ എൻടിആറിന് രാജ്യമൊട്ടാകെ ആരാധകരുണ്ട്. അതുകൊണ്ടു തന്നെ ജൂനിയര്‍ എൻടിആറിന് പുതിയ സിനിമകളുടെ വിശേഷങ്ങള്‍ ചര്‍ച്ചയാകാറുമുണ്ട്. ‘എൻടിആര്‍ 30’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രമാണ് താരം ഇനി അഭിനയിക്കാനുള്ളത്. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് നടി ജാൻവി കപൂര്‍ നായികയാകുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘എൻടിആര്‍ 30’ന്റെ അഭിനേതാക്കളുടെ പേര് വിവരങ്ങള്‍ വൈകാതെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട് . പ്രൊഡക്ഷൻ ഡിസൈനര്‍ സാബു സിറിലാണ്. ഛായാഗ്രാഹണം രത്‍നവേലുവും. ഇവര്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിലാണെന്നും ‘എൻടിആര്‍ 30’ന്റെ പ്രവര്‍ത്തകര്‍ ട്വീറ്റ് ചെയ്‍തിരുന്നു. കരുത്തുറ്റ കഥകളാല്‍ വെള്ളിത്തിരയില്‍ വിസ്‍മയം തീര്‍ക്കുന്ന തമിഴ് സംവിധായകൻ വെട്രിമാരനുമായി ജൂനിയര്‍ എൻടിആര്‍ കൈകോര്‍ക്കുന്നുവെന്നും റിപ്പോര്‍ട്ട് വന്നിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ജൂനിയര്‍ എൻടിആര്‍ സമ്മതം മൂളി എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ജൂനിയര്‍ എൻടിആര്‍ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല. എന്തായാലും കൊരടാല ശിവ, പ്രശാന്ത് നീല്‍ എന്നിവരുടെ…

    Read More »
  • നാല് വർഷത്തെ ഇടവേളയ്ക്കു ശേഷം അഞ്ജലി മേനോന​ന്റെ പുതിയ ചിത്രം വണ്ടർ വിമെൻ

    നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്യുന്ന പുതിയ ഫീച്ചര്‍ ചിത്രവുമായി അഞ്ജലി മേനോന്‍. വണ്ടര്‍ വിമെന്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നദിയ മൊയ്തു, നിത്യ മേനന്‍, പാര്‍വ്വതി തിരുവോത്ത്, പത്മപ്രിയ, സയനോര ഫിലിപ്പ്, അര്‍ച്ചന പത്മിനി, അമൃത സുഭാഷ് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. 2018 ല്‍ പുറത്തെത്തിയ കൂടെയ്ക്കു ശേഷം അഞ്ജലി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മഞ്ചാടിക്കുരു, ബാംഗ്ലൂര്‍ ഡെയ്‍സ് എന്നിവയാണ് അഞ്ജലി മേനോന്‍ സംവിധാനം ചെയ്‍ത മറ്റു ചിത്രങ്ങള്‍. ആര്‍എസ്‍വിപി മൂവീസ്, ഫ്ലൈയിം​ഗ് യൂണികോണ്‍ എന്‍റര്‍ടെയ്ന്‍‍മെന്‍റ് എന്നീ ബാനറുകളില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ചിത്രം ഡയറക്റ്റ് ഒടിടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തുക. ഇം​ഗ്ലീഷിലാണ് ചിത്രം എന്നതും പ്രത്യേകതയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെയാണ് റിലീസ്. അഞ്ജലി മേനോന്‍ തന്നെയാണ് ഈ പ്രോജക്റ്റ് സംബന്ധിച്ച ഊഹാപോഹങ്ങള്‍ക്ക് അവസാനം ഇട്ടുകൊണ്ട് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലൂടെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ബി​ഗ് സ്ക്രീനില്‍ അങ്ങനെ വരാത്ത, അതേസമയം വരേണ്ട വിഷയമാണ്…

    Read More »
  • കലാലയ ജീവിതവും പ്രണയവും : രഞ്ജിത്ത് ശങ്കറിന്റെ ഫോർ ഇയേർസ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തു

      കാമ്പസിലെ സൗഹൃദവും പ്രണയവും ഇഴചേരുന്ന രഞ്ജിത്ത് ശങ്കർ ചിത്രം ഫോർ ഇയേർസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പതിനായിരത്തിലധികം കോളേജ് കുട്ടികൾ കേരളപ്പിറവി ദിനത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. പ്രിയാവാര്യരും സർജാനോ ഖാലിദും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം നവംബർ 25 നു തിയേറ്ററുകളിലെത്തുന്നു. ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ ജയസൂര്യയും രഞ്ജിത്ത് ശങ്കറും നിർമിക്കുന്ന ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കോതമംഗലം മാർഅത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, സെന്റ് മേരിസ് കോളേജ് തൃശൂർ, ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട, സെന്റ് തോമസ് കോളേജ് തൃശൂർ എന്നിവിടങ്ങളിലെ പതിനായിരത്തില്പരം വിദ്യാർത്ഥികളുടെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ കൂടിയാണ് ഫോർ ഇയേഴ്സിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. ഒരിടവേളക്ക് ശേഷം പ്രിയാ വാര്യർ കേന്ദ്ര കഥാപാത്രത്തിലൂടെ തിരിച്ചെത്തുന്ന ഫോർ ഇയേർസിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം സാലു കെ തോമസ്, എഡിറ്റർ സംഗീത് പ്രതാപ്, മ്യൂസിക് ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ ആൻഡ് ഫൈനൽ മിക്സ്…

    Read More »
  • കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രം ‘ഫോണ്‍ ഭൂതി’ന്റെ തീം സോംഗ് പുറത്തു

    കത്രീന കൈഫ് നായികയാകുന്ന പുതിയ ചിത്രമാണ് ‘ഫോണ്‍ ഭൂത്’. ഇഷാൻ ഖട്ടര്‍, സിദ്ദാര്‍ത് ചതുര്‍വേദി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായുണ്ട്. ഗുര്‍മീത് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവംബര്‍ നാലിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ഫോണ്‍ ഭൂതി’ന്റെ തീം സോംഗ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. പേടിപ്പിക്കുന്നതും രസിപ്പിക്കുന്നതും ആയിരിക്കും ചിത്രം. രവി ശങ്കരൻ, ജസ്വിന്ദര്‍ സിംഗ് എന്നിവരുടേതാണ് രചന. കെ യു മോഹനനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ശിവം ഗൗര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ. ‘മേരി ക്രിസ്‍മസ്’ എന്ന ചിത്രവും കത്രീന കൈഫിന്റേതായി റിലീസ് ചെയ്യാനുണ്ട്. ശ്രീരാം രാഘവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിജയ് സേതുപതിയാണ് ചിത്രത്തില് നായകനായി അഭിനയിക്കുന്നത്. സഞ്‍ജയ് കപൂര്‍, ടിന്നു ആനന്ദ്, വിനയ് പതക്, പ്രതിമ കസ്‍മി, രാധിക ശരത്‍കുമാര്‍, കവിൻ ജയ് ബാബു, ഷണ്‍മുഖരാജൻ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഇഷാൻ ഖട്ടര്‍ നായകനാകുന്ന പുതിയ സിനിമ ‘പിപ്പ’ ആണ്. രാജ്…

    Read More »
  • ആഗോളതലത്തിലും ‘സര്‍ദാര്‍’ തൂത്തുവാരുന്നു; കാര്‍ത്തി ചിത്രം നേടിയത് 85 കോടി

    കാര്‍ത്തി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘സര്‍ദാര്‍’. പി എസ് മിത്രനാണ് ചിത്രം സംവിധാനം ചെയ്‍തത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ‘സര്‍ദാര്‍’ ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോളതലത്തില്‍ ‘സര്‍ദാര്‍’ ഇതുവരെയായി 85 കോടി രൂപ കളക്റ്റ് ചെയ്‍തിരിക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. വൻ ഹിറ്റായി മാറിയ ‘സര്‍ദാറി’ന്റെ വിജയാഘോഷ ചടങ്ങില്‍ ചിത്രത്തിന്റെ രണ്ടാം ഭാഗത്തെ കുറിച്ചും സൂചിപ്പിച്ചിരുന്നു. ജി വി പ്രകാശ്‍ കുമാറാണ് ‘സര്‍ദാറി’ന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. റൂബന്‍ എഡിറ്റിങ്ങും, ജോര്‍ജ്ജ് സി വില്യംസ് ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്. https://twitter.com/rameshlaus/status/1587082224473870338?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1587082224473870338%7Ctwgr%5E13ab1a3fdb705ea86cd2de2bff0923a6fab03e3c%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1587082224473870338%3Fref_src%3Dtwsrc5Etfw ലക്ഷ്‍മണ്‍ കുമാറാണ് കാര്‍ത്തിയുടെ ‘സര്‍ദാര്‍’ നിര്‍മ്മിച്ചത്. പ്രിന്‍സ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. ഫോർച്യൂൺ സിനിമാസ് ആണ് കാര്‍ത്തി നായകനായ ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിച്ചത്. പി എസ് മിത്രൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്. തകര്‍പ്പൻ വിജയങ്ങള്‍ നേടിയ ‘വിരുമൻ’, ‘പൊന്നിയിൻ സെല്‍വൻ’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം…

    Read More »
  • പ്രഭാസി​ന്റെ ‘പ്രൊജക്റ്റ് കെ’ 2024 ഏപ്രിൽ 10ന്; ഔദ്യോഗിക പ്രഖ്യാപനം പിന്നീട്

    പാൻ ഇന്ത്യൻ സൂപ്പര്‍ സ്റ്റാറായ പ്രഭാസ് നായകനായി ഒട്ടേറെ സിനിമകള്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. അതില്‍ പ്രധാനമാണ് ‘പ്രൊജക്റ്റ് കെ’ എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രം. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇത്. ‘പ്രൊജക്റ്റ് കെ’യുടെ റിലീസ് സംബന്ധിച്ചാണ് പുതിയ വാര്‍ത്ത. ‘പ്രൊജക്റ്റ് കെ’ 2024 ഏപ്രില്‍ 10ന് റിലീസ് ചെയ്യാനാണ് ആലോചിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും. നാഗ് അശ്വിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണ്‍ നായികയാകുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. Prabhas’ big budget film #ProjectK planning for April 10, 2024 long weekend release. pic.twitter.com/lBHgUPW8vP — LetsCinema (@letscinema) October 31, 2022 പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ‘സലാറും’ പ്രഭാസ് നായകനായി ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജും ഒരു പ്രധാനപ്പെട്ട വേഷത്തില്‍ അഭിനയിക്കുന്നു. ‘കെജിഎഫി’ലൂടെ രാജ്യത്തെ സ്റ്റാര്‍ സംവിധായകനായ പ്രശാന്ത് നീലും പ്രഭാസും ഒന്നിക്കുന്നുവെന്നതിനാല്‍ ആരാധകര്‍ ആകാംക്ഷയോടെ…

    Read More »
  • ഇളയദളപതിയും ത​ലയും നേർക്കുനേർ കൊമ്പുകോർക്കുന്നു; പ്രഭാസി​ന്റെ ‘ആദിപുരുഷ്’ കളത്തിൽ ഇറങ്ങാൻ വൈകിയേക്കും

    തമിഴ് സിനിമകളുടെ വര്‍ഷത്തിലെ പ്രധാന റിലീസിംഗ് സീസണുകളില്‍ ഒന്നാണ് പൊങ്കല്‍. അതേസമയം തന്നെ എത്തുന്ന സംക്രാന്തി തെലുങ്ക് സിനിമകളെ സംബന്ധിച്ചും പ്രാധാന്യമേറിയതാണ്. എല്ലാത്തവണയും തമിഴ്, തെലുങ്ക് ഭാഷകളില്‍ ഏറ്റവും പ്രധാനപ്പെട്ട താരചിത്രങ്ങളില്‍ പലതും ഈ സീസണില്‍ തിയറ്ററുകളില്‍ എത്താറുണ്ട്. ഇത്തവണയും അതില്‍ മാറ്റമില്ല. അതിനാല്‍ത്തന്നെ ആന്ധ്ര, തെലുങ്കാന, തമിഴ്നാട് എന്നിവിടങ്ങളില്‍ പുതിയ ചിത്രങ്ങള്‍ക്ക് ആവശ്യത്തിന് സ്ക്രീന്‍ ലഭിക്കുക വലിയ വെല്ലുവിളിയുമാണ്. മത്സരം കടുത്തതോടെ നേരത്തെ പ്രഖ്യാപിച്ചിരുന്ന റിലീസ് തീയതിയില്‍ നിന്ന് ഒരു ബിഗ് ബജറ്റ് ചിത്രം നീട്ടിവച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. #Adipurush out of Sankrathi race. Good call by makers? pic.twitter.com/dPyuhBc2En — BINGED (@Binged_) October 30, 2022 തെലുങ്ക് സൂപ്പര്‍താരം പ്രഭാസിനെ നായകനാക്കി ഓം റാവത്ത് സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ആദിപുരുഷ് ആണ് റിലീസ് നീട്ടിവച്ചതായി റിപ്പോര്‍ട്ടുകള്‍ വരുന്നത്. മിത്തോളജിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രം ഹിന്ദിക്കു പുറമെ തെലുങ്ക്, തമിഴ്, മലയാളം, കന്നഡ…

    Read More »
Back to top button
error: