MovieNEWS

ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു, മകൻ വിനീതിനൊപ്പമുള്ള ‘കുറുക്കൻ’ കൊച്ചിയിൽ ഇന്ന് തുടങ്ങി

ഒരിടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നടൻ ശ്രീനിവാസൻ സിനിമയിലേയ്ക്ക് തിരിച്ച് വരുന്നു. മകനൊപ്പം ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെയാണ് മടങ്ങി വരവ്.

സാധാരണക്കാരന്റെ പ്രശ്നങ്ങൾ നർമത്തിന്റെ സഹായത്തോടേ വെള്ളിത്തിരയിലെത്തിക്കുന്നതാണ് ശ്രീനിവാസൻ സിനിമകൾ.
ഹൃദയശസ്ത്രക്രിയയെ തുടർന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു. വർണ്ണചിത്രയുടെ ബാനറിൽ, നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന ‘കുറുക്കൻ’ എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമ ലോകത്തേക്ക് സജീവമാവുകയാണ്‌.

മകൻ വിനീത് ശ്രീനിവാസനും ഷൈൻടോം ചാക്കോയുമാണ് ‘കുറുക്കനി’ലെ മറ്റ് കേന്ദ്രകഥാപാത്രങ്ങൾ. അച്ഛന്റെ തിരിച്ച് വരവിനെ ആകാംഷയോടെയാണ് നോക്കി കാണുന്നതെന്ന് മകൻ വിനീത് ശ്രീനിവാസൻ പറയുന്നു.

പല സാധാരണ സാമൂഹിക പ്രശ്നങ്ങളും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട്, അവിസ്മരണീയമാക്കിയ ശ്രീനിവാസൻ സിനിമകളുടെ, തിരിച്ച് വരവിന് കാത്തിരിക്കുകയാണ്‌ സിനിമ ലോകം.
വർണ്ണചിത്രയുടെ ബാനറിൽ മഹാസുബൈർ നിർമ്മിച്ച് നവാഗതനായ ജയലാൽ വിവാകരൻ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് കൊച്ചിയിലെ സെൻ്റ്‌ ആൽബർട്ട്സ് ഹൈസ്കൂളിൽ നടന്ന ലളിതമായ ചടങ്ങോടെ ആരംഭിച്ചു. തമീമാനസ്റിൻ മഹാസുബൈർ ആദ്യ ഭദ്രദീപം തെളിയിച്ചാണ് തുടക്കമിട്ടത്.
ഡി.ജി.പി. ലോക് നാഥ ബഹ്റ സ്വിച്ചോൺ കർമ്മവും സംവിധായകൻ എം.മോഹനൻ ഫസ്റ്റ് ക്ലാപ്പും നൽകി.
വിനീത് ശ്രീനിവാസൻ, ശ്രീനിവാസൻ, ശ്രുതി ജയൻ എന്നിവരടങ്ങിയ രംഗത്തോടെയാണ് ചിത്രീകരണമാരംഭിച്ചത്.
സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രുതി ജയൻ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, സംവിധായകൻ ദിലീപ് മേനോൻ, ജോൺ, ബാലാജി, കൃഷ്ണൻ ബാലകൃഷ്ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി, സത്യനാഥ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സുരഭിലഷ്മിക്ക് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിൻ്റെ തിരക്കഥാകൃത്തായ മനോജ് റാം സിങ്ങാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
മനു മഞ്ജിത്തിൻ്റെ വരികൾക്ക് ഉണ്ണി ഇളയരാജാ ഈണം പകർന്നിരിക്കുന്നു.
സംവിധായകനായ ജിബു ജേക്കബ്ബാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ്: രഞ്ജൻ ഏബ്രഹാം,
കലാസംവിധാനം: ജോസഫ് നെല്ലിക്കൽ,
ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – അനീവ് സുകുമാർ,
പ്രൊഡക്ഷൻ എക്സിക്യട്ടീവ്: അബിൻ എടവനക്കാട്, പ്രൊഡക്ഷൻ കൺട്രോളർ: ഷെമീജ് കൊയിലാണ്ടി.

വാർത്ത: വാഴൂർ ജോസ്.
ഫോട്ടോ: പ്രേംലാൽ പട്ടാഴി.

Back to top button
error: