MovieNEWS

‘എങ്കിലും ചന്ദ്രികേ’ വരുന്നു, സംവിധാനം: ആദിത്യൻ ചന്ദ്രശേഖരൻ, തിരക്കഥ: ആദിത്യൻ ചന്ദ്രശേഖരൻ, അർജുൻ രാധാകൃഷ്ണൻ, ഛായാഗ്രാഹണം: ജിതിൻ സ്റ്റാൻസ്ലാവോസ്

ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ്ബാബു നിർമിച്ച് നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്ന ‘എങ്കിലും ചന്ദ്രികേ…’ എന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ ഒഫീഷ്യൽ പേജിലുടെ റിലീസ് ചെയ്തു.
ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച 19 സിനിമകളിൽ പതിനഞ്ചും പുതുമുഖങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നതെന്നത് ഈ നിർമ്മാണ സ്ഥാപനത്തിൻ്റെ പ്രസക്തി വർദ്ധിപ്പിച്ചിരിക്കുന്നു.
വൻ വിജയം നേടിയ ‘ഹൃദയം’ എന്ന ചിത്രത്തിലെ ജോ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടൻ കൂടിയാണ് ആദിത്യൻ ചന്ദ്രശേഖരൻ.
ഏറെ പ്രശംസ നേടിയ ‘ആവറേജ് അമ്പിളി’ എന്ന വെബ് സീരിയൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുകയും, ‘സെബാസ്റ്റ്യൻ്റെ വെള്ളിയാഴ്ച്ച’ എന്ന സീരിയലിനു വേണ്ടി തിരക്കഥ രചിക്കുകയും അതിൽ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്ത് വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചു കൊണ്ടാണ് ആദിത്യൻ ചന്ദ്രശേഖരൻ മെയിൻ സ്ട്രീം സ്ക്രീനിലേക്കു കടന്ന് തൻ്റെ ആദ്യ ഫീച്ചർ ഫിലിം സംവിധാനം ചെയ്യന്നത്.
പയ്യന്നൂരിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രത്തിൽ ഉത്തര മലബാറിലെ ഗ്രാമീണ ജീവിതമാണ് പകർത്തുന്നത്.
ഒരു വിവാഹവുമായിബന്ധപ്പെട്ട് മൂന്നു സുഹൃത്തുക്കളുടെ കഥ രസാകരമായി പറയുകയാണ് ഈ ചിത്രത്തിലൂടെ.
സുരാജ് വെഞ്ഞാറമൂടും,ബേസിൽ ജോസഫും സൈജു കുറുപ്പുമാണ് ഈ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
നിരഞ്ജനാ അനൂപാണ് നായികാ കഥാപാത്രമായ ചന്ദ്രികയെ അവതരിപ്പിക്കുന്നത്.
തൻവി റാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
രാജേഷ് ശർമ്മ, അഭിരാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലുണ്ട്.
വിനായക് ശശികുമാർ, മനമഞ്ജിത്ത് എന്നിവരുടെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു.
ജിതിൻ സ്റ്റാൻസ്ലാവോസാണ് ഛായാഗ്രാഹകൻ.
എഡിറ്റിംഗ് – ലിജോ പോൾ,
കലാസംവിധാനം – ത്യാഗു.
പ്രൊഡക്ഷൻ മാനേജർ- കല്ലാർ അനിൽ.
പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി, സുശീലൻ.
കോ-പ്രൊഡ്യൂസർ- ആൻ അഗസ്റ്റിൻ, വിവേക് തോമസ്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു.

വാർത്ത- വാഴൂർ ജോസ്
ഫോട്ടോ- വിഷ്ണു രാജൻ.
,

Back to top button
error: