Movie
-
കലഹപ്രിയരായ ദമ്പതികളുടെ കഥയുമായെത്തിയ ‘കളിവീട്’ തിയേറ്ററിലെത്തിയത് ഡിസംബർ 10 ന്
സിനിമ ഓർമ്മ 1996 ഡിസംബർ 10 ന് റിലീസ് ചെയ്‌ത സിബി മലയിൽ ചിത്രമാണ് കളിവീട്. ജയറാം-മഞ്ജുവാര്യർ കലഹപ്രിയരായ ദമ്പതികളുടെ വേഷത്തിൽ എത്തുന്ന ‘കളിവീടി’ൻ്റെ രചന ശശിധരൻ ആറാട്ടുവഴിയാണ്. പുരുഷാധിപത്യം, ഭാര്യമാരെ എങ്ങനെ മര്യാദ പഠിപ്പിക്കാം, പുതിയ കാമിനിയെക്കാൾ പഴയ ഭാര്യ നല്ലത് തുടങ്ങിയ വിഷയങ്ങളാണ് ‘കളിവീടി’ൽ പരാമർശിക്കുന്നത്. മിലിട്ടറിയുടെ കർശന നിയന്ത്രണത്തിൽ വളർന്ന ജയറാമിന്റെ കഥാപാത്രം ദാസിയായ ഒരു ഭാര്യയെയാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ മഞ്ജു വാര്യർ വിട്ടു കൊടുക്കുമോ? (‘ഭാര്യേടെ കൈ കൊണ്ട് വച്ചു വിളമ്പണോന്നൊക്കെ വാശി പിടിക്കാൻ ഇത് പഴേ കാലൊന്നൊല്ല’.) മഞ്ജുവിനെ മര്യാദ പഠിപ്പിക്കാൻ ഒരു വേലക്കാരിയുടെ വേഷത്തിൽ സുനിത വരുന്നു. ജയറാമിന്റെ സുഹൃത്തിന്റെ ഭാര്യയാണ് വേലക്കാരി ചമഞ്ഞ് വരുന്നത്. വെളുക്കാൻ തേച്ചത് പാണ്ടായി…! മഞ്ജു വീടുവിട്ടു പോയി. ഇനി മര്യാദ പഠിക്കേണ്ടത് ജയറാം. മോഹൻ സിത്താരയുടെ പാട്ടുകൾ ഹിറ്റായിരുന്നു. എസ് രമേശൻ നായരുടെ ‘മനസ് ഒരു മാന്ത്രികക്കൂട്’, കൈതപ്രത്തിന്റെ ‘ദീപാങ്കുരം പൂത്തൊരുങ്ങുമാകാശം’, ‘സീമന്തയാമിനിയിൽ’ എന്നീ ഗാനങ്ങൾ…
Read More » -
ബേസിലാണ് താരം,‘മിന്നൽ മുരളി’ക്ക് ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡ്; സിംഗപ്പൂരിൽ നടന്ന പുരസ്കാരനിശയിൽ ബേസിലിന് അവാർഡ് സമ്മാനിച്ചു
ബേസിൽ ജോസഫ് എന്ന യുവാവ് മലയാള സിനിമയിൽ ഒരു താരമായും തരംഗമായും മാറിയത് ചുരുങ്ങിയ നാളുകൾ കൊണ്ടാണ്. ‘മിന്നൽ മുരളി’യുടെ മിന്നും വിജയത്തോടെ സംവിധായകൻ എന്ന നിലയിൽ ബേസിൽ ഏവരുടെയും അംഗീകാരം നേടി. ഈ ചിത്രത്തിലൂടെ മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി ക്രിയേറ്റീവ് അവാർഡാണ് ബേസിൽ ജോസഫിനെ തേടിയെത്തിയത്. 16 രാജ്യങ്ങളിൽനിന്നുള്ള എൻട്രികളാണ് ഉണ്ടായിരുന്നത്. സിംഗപ്പൂരിൽ നടന്ന പുരസ്കാരനിശയിൽ ബേസിൽ അവാർഡ് ഏറ്റുവാങ്ങി. അന്താരാഷ്ട്രവേദിയിൽ ഇന്ത്യയെ പ്രതിനിധാനംചെയ്യാനായതിൽ സന്തോഷമുണ്ടെന്നും മലയാള സിനിമയുടെ ഭാഗമായതിൽ അഭിമാനമുണ്ടെന്നും ബേസിൽ പ്രതികരിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഇറങ്ങിയ ‘മിന്നൽ മുരളി’ കഴിഞ്ഞ ഡിസംബറിലാണ് നെറ്റ്ഫ്ലിക്സിൽ പ്രദർശനം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിന്റെ ഗ്ലോബൽ ടോപ്പ് 10 ഇംഗ്ലീഷ് ഇതര ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ മൂന്നാമത്തെ ഇന്ത്യൻ സിനിമകൂടിയാണ് ‘മിന്നൽ മുരളി.’
Read More » -
മഞ്ജു വാര്യരുടെ ആദ്യത്തെ ഇൻഡോ അറബിക് മൂവി ‘ആയിഷ’ ജനുവരി 20-ന്
മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച്, പ്രഭുദേവ കൊറിയോഗ്രാഫി ചെയ്ത ആദ്യത്തെ ഇൻഡോ-അറബിക് ചിത്രമായ “ആയിഷ”ജനുവരി ഇരുപതിന്പ്രദർശനത്തിനെത്തന്നു.അറബിക് മലയാളം ഭാഷകളിൽ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും മറ്റു രാജ്യക്കാരാണ്. ഒരു ലോക സിനിമയുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളിൽ അറബിക് ഭാഷയിൽ തന്നെ സിനിമ റിലീസ് ആകുന്നതും ആദ്യമായാണ്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്ന പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. ബി.കെ. ഹരിനാരായണൻ, സുഹൈല്‍ കോയ എന്നിവർ എഴുതിയ വരികൾക്ക് എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിർവഹിക്കുന്നു. ഈ ചിത്രത്തില്‍ ഇന്ത്യൻ, അറബി പിന്നണി ഗായകര്‍ ആണ് പാടിയിരിക്കുന്നത്. നവാഗതനായ ആമിര്‍ പള്ളിക്കല്‍ ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നതു . ആഷിഫ് കക്കോടിയാണ് രചന. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യു.എ.ഇ.), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ…
Read More » -
രാജേഷിന്റെയും ജയയുടെയും അടിയും ഇടിയും ഇനി ഒടിടിയില്‍ കാണാം; ‘ജയ ജയ ജയ ജയ ഹേ’ ഹോട്ട്സ്റ്റാറില്‍!
തിരുവനന്തപുരം: മലയാളം ബ്ലോക്ക്ബസ്റ്റർ ചിത്രമായ ജയ ജയ ജയ ജയ ഹേ ഒടിടിയിൽ എത്തുന്നു. ഡിസംബർ 22 മുതൽ ഡിസ്‌നി പ്ലസ് ഹോട്‌സ്റ്റാറിൽ ചിത്രം സ്ട്രീം ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ പ്രാധാന്യമുള്ളൊരു വിഷയം നര്‍മത്തില്‍ പൊതിഞ്ഞ്, ആക്ഷേപഹാസ്യത്തിൽ ചാലിച്ച് തയ്യാറാക്കിയ സിനിമയായിരുന്നു ജയ ജയ ജയ ജയ ഹേ. ബേസിൽ ജോസഫും ദർശന രാജേന്ദ്രനുമാണ് പ്രധാന കഥാപാത്രങ്ങളായ രാജേഷ് കുമാറും ജയഭാരതിയുമായി പ്രേക്ഷകരിലേക്കെത്തിയത്. വിപിൻ ദാസാണ് ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ഒരു കുഞ്ഞു സിനിമയായി പ്രേക്ഷകരിലേക്കെത്തിയ ചിത്രം ബ്ലോക്ക് ബസ്റ്ററായി മാറുകയായിരുന്നു. അങ്കിത് മേനോൻ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഗാനരചന വിനായക് ശശികുമാറാണ്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ബാബ്‍ലു അജുവാണ്. ജോണ്‍ കുട്ടിയാണ് ചിത്രസംയോജനം. ലക്ഷ്‍മി മേനോൻ, ഗണേഷ് മേനോൻ എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിയേഴ്‍സ് എന്റര്‍ടെയ്‍ൻമെന്റിന്റിന്റെ ബാനറിലെത്തിയ ചിത്രം അമൽ പോൾസനാണ് സഹ നിർമ്മാണം. നിർമ്മാണ…
Read More » -
‘മഞ്ഞ്’ റിലീസ് ചെയ്‌തിട്ട് 39 വർഷം, സ്ത്രീ കേന്ദ്രകഥാപാത്രമായ ‘മഞ്ഞ്’ വള്ളുവനാടൻ ഭാഷയോ നായർ തറവാടോ പശ്ചാത്തലമായി വരാത്ത എം.ടിയുടെ കഥ
സിനിമ ഓർമ്മ 1983 ഡിസംബർ 9 ന് റിലീസ് ചെയ്‌ത ചിത്രമാണ് മഞ്ഞ്. എം ടി വാസുദേവൻനായർ തന്റെ അതേ പേരിലുള്ള നോവൽ സിനിമയാക്കുകയായിരുന്നു. അടൂർ ചിത്രങ്ങൾ പലതും നിർമ്മിച്ച പ്രശസ്‌തനായ ജനറൽ പിക്‌ചേഴ്‌സ് രവിയാണ് നിർമ്മാണം. സംവിധാനം എം.ടി വാസുദേവൻനായർ. ഒറ്റപ്പെടലിന്റെയും കാത്തിരിപ്പിന്റെയും വ്യർത്ഥതകളും, തണുത്തുറഞ്ഞ മനസുകളുടെ വ്യാമോഹങ്ങളുടെയും കഥയാണ് മഞ്ഞ്. എങ്ങും പോകാനില്ലാത്ത വിമലടീച്ചറും ഒരിക്കലും വരാനിടയില്ലാത്ത അച്ഛനെ കാത്തിരിക്കുന്ന ബുദ്ധുവുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലായിരുന്നു ചിത്രീകരണം. ഗാനങ്ങൾ എല്ലാം ഹിന്ദിയിൽ. വരികൾ ഗുൽസാർ. സംഗീതം എം.ബി ശ്രീനിവാസൻ. സ്ത്രീ കേന്ദ്രകഥാപാത്രമാവുന്ന എം.ടി വാസുദേവൻനായരുടെ ഒരേയൊരു നോവലാണ് മഞ്ഞ്. 1964ലായിരുന്നു പ്രസിദ്ധീകരണം. വള്ളുവനാടൻ ഭാഷയോ നായർ തറവാടോ പശ്ചാത്തലമായി വരാത്ത എം.ടി നോവലും ഇത് തന്നെ. ഹിന്ദി എഴുത്തുകാരൻ നിർമ്മൽ വർമ്മയുടെ ഒരു ഹിന്ദി നോവൽ എം.ടി വാസുദേവൻ നായരെ സ്വാധീനിച്ചു എന്ന് അന്ന് ആരോപണങ്ങളുണ്ടായിരുന്നു. എം.ടിയും വർമ്മയും സാഹിത്യമോഷണം നിഷേധിച്ചു. ഹിന്ദിയിൽ ‘മഞ്ഞി’ന് റീമേക്ക്…
Read More » -
വിജയാനന്ദ് ” പ്രദർശനത്തിന്
രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ വാഹനങ്ങളുടെ ഉടമയും പത്മശ്രീ പുരസ്‌കാര ജേതാവുമായ വിജയ് സങ്കേശ്വരിന്റെ ജീവിതകഥ പറയുന്ന ‘’വിജയാനന്ദ് ” ഡിസംബർ 9 ന് പ്രദർശനത്തിനെത്തുന്നു.ഋഷിക ശർമ്മ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നിഹാൽ ആർ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ഭരത് ബൊപ്പണ്ണ, അനന്ത് നാഗ്, രവി ചന്ദ്രൻ, പ്രകാശ് ബെലവാടി, സിരി പ്രഹ്ലാദ്, വിനയ പ്രസാദ്, അർച്ചന കൊട്ടിഗെ, അനീഷ് കുരുവിള തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ ” വിജയാ നന്ദ “റിലീസ് ചെയ്യും. വിആർഎൽ ഫിലിംസിന്റെ നിർമ്മാണ അരങ്ങേറ്റം കൂടിയാണ് “വിജയാനന്ദ് “. “ഒരു ബയോപിക് നിർമ്മിക്കാനുള്ള അവകാശത്തിനായി നിരവധി ആളുകൾ ഞങ്ങളെ സമീപിച്ചിരുന്നു, എന്നാൽ ഋഷികയുടെയും നിഹാലിന്റെയും ആത്മാർത്ഥതയും, മികച്ച തിരക്കഥയും അത് ഞങ്ങളെ ഇതിലേക്ക് എത്തിച്ചത്. എന്റെ അച്ഛന്റെ ഇതുവരെയുള്ള യാത്രയോട് നീതി പുലർത്താൻ പറ്റിയ ആളുകളാണ് അവർ” വിജയാനന്ദിന്റെ മകൻ ആനന്ദ് പറഞ്ഞു. ഗോപി സുന്ദർ സംഗീത സംവിധാനം…
Read More » -
‘ഷെഫീക്കിന്റെ സന്തോഷ’ത്തിൽ അഭിനയിച്ചതിന് നിർമ്മാതാവ് ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചു, സംവിധായകനും ക്യാമറാമാനും പോലും പണം കൊടുത്തില്ല; പ്രതിഫലം നൽകിയത് സ്ത്രീകൾക്ക് മാത്രം: നടൻ ബാല
ഉണ്ണി മുകുന്ദന്‍ പ്രതിഫലം നല്‍കാതെ വഞ്ചിച്ചെന്ന് ബാല. ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തില്‍ അഭിനയിച്ച നടന്‍ ബാലയാണ് ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. സിനിമയുടെ റിലീസിന് താരങ്ങള്‍ ഒരുമിച്ച് തിയറ്ററിലെത്തിയിരുന്നു എന്നും ചിത്രം ബോക്‌സ് ഓഫീസില്‍ വൻ വിജയമായിരുന്നുവെന്നും ബാല പറയുന്നു. എന്നാല്‍ അഭിനയിച്ച നടന്മാര്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും പ്രതിഫലം നല്‍കാതെ ഉണ്ണി മുകുന്ദന്‍ എല്ലാവരെയും പറ്റിക്കുകയായിരുന്നുവെന്ന ഗുരുതര ആരോപണമാണ് നടന്‍ ഉന്നയിച്ചിരിക്കുന്നത്. സ്ത്രീകള്‍ക്ക് മാത്രം തുക നല്‍കുകയും സംവിധായകന്‍ അടക്കമുള്ളവരെ പറ്റിച്ചെന്നും ഒരു സമൂഹമാധ്യ ത്തിനു നൽകിയ അഭിമുഖത്തില്‍ ബാല വെളിപ്പെടുത്തുന്നു. സിനിമയില്‍ അഭിനയിച്ചതിന് തനിക്കോ, സംവിധായകന്‍ അനൂപ് പന്തളത്തിനോ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ക്കോ പ്രതിഫലമൊന്നും നല്‍കിയില്ലെന്നാണ് ബാലയുടെ ആരോപണം. പക്ഷേ നടിമാര്‍ക്കുള്ള തുക കൃത്യമായി നല്‍കി. സിനിമയുടെ ക്യാമറമാനുമായി നേരിട്ട് ഫോണില്‍ സംസാരിച്ചാണ് ബാല ഇക്കാര്യം വ്യക്തമാക്കിയത് ഉണ്ണി മുകുന്ദന്‍, ബാല എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് പന്തളം സംവിധാനം ചെയ്ത ചിത്രത്തിന്…
Read More » -
ക്യാപ്റ്റന്‍ മില്ലെറില്‍ ധനുഷിനോപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ കന്നഡയില്‍നിന്നൊരു വന്‍താരം എത്തുന്നു
ധനുഷിന്റേതായി പ്രഖ്യാപിച്ച പുതിയ സിനിമ ‘ക്യാപ്റ്റന്‍ മില്ലെര്‍’ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. അരുണ്‍ മതേശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണ്‍ മതേശ്വരന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ധനുഷിന്റെ ‘ക്യാപ്റ്റന്‍ മില്ലെര്‍’ എന്ന ചിത്രത്തില്‍ കന്നഡയില്‍ നിന്നും ഒരു വന്‍ താരം എത്തുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ശിവ രാജ്കുമാറാണ് ധനുഷ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക. തെലുങ്കിലെ യുവ നായകന്‍ സുന്ദീപ് കിഷനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ പ്രിയങ്ക മോഹന്‍ ആണ് നായിക. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സത്യജ്യോതി ഫിലിംസ് ആണ് ചിത്രത്തിന്റെ നിര്‍മാണം. https://twitter.com/SathyaJyothi/status/1600814998028046336?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1600814998028046336%7Ctwgr%5Eb9c3d98b29efd0cf9ae167ec932e81eab7f812f2%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FSathyaJyothi%2Fstatus%2F1600814998028046336%3Fref_src%3Dtwsrc5Etfw സെല്‍വരാഘവന്‍ സംവിധാനം ചെയ്യുന്ന സംവിധാനത്തിലുള്ള ‘നാനേ വരുവേന്‍’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. ‘മേയാത മാന്‍’ എന്ന ചിത്രത്തിലൂടെ തമിഴകത്ത് എത്തിയ ഇന്ദുജയാണ് ധനുഷിന്റെ നായികയായത്. ‘സാനി കായിദ’ത്തിന്റെ ക്യാമറ കൈകാര്യം ചെയ്ത യാമിനി യജ്ഞമൂര്‍ത്തിയാണ് ഛായാഗ്രഹണം നിര്‍വഹിച്ചിക്കുന്നത്. യുവാന്‍…
Read More » -
ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ മത്സ്യകന്യക കേന്ദ്ര കഥാപാത്രമായ ‘ഐ ആം എ ഫാദർ’ രാം ഗോപാൽ വർമയുടെ ‘ഡെയ്ഞ്ചറസ്’ യോഗി ബാബു നായകനായ ‘ദാദാ’ എന്നീ ചിത്രങ്ങൾ നാളെ തീയേറ്ററിലെത്തും
കേരളത്തിലെ സിനിമാ തീയേറ്ററുകൾ വെള്ളിയാഴ്ച ഉത്സവ പറമ്പുകളാകും. ശ്രദ്ധേയമായ 4 ചിത്രങ്ങളാണ് നാളെ റിലീസ് ചെയ്യുന്നത്. സാഗർഹരി രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ധ്യാൻ ശ്രീനിവാസൻ്റെ ‘വീകം’ പോലീസ് പശ്ചാത്തലത്തിൽ പൊളിറ്റിക്കൽ സ്റ്റോറി പറയുന്ന ചിത്രമാണ്. മത്സ്യകന്യക കേന്ദ്ര കഥാപാത്രമായ ‘ഐ ആം എ ഫാദർ’ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് രാജു ചന്ദ്രയാണ്. രാം ഗോപാൽ വർമയുടെ ‘ഡെയ്ഞ്ചറസ്’ ലെസ്ബിയൻ പ്രണയകഥ പറയുന്ന വ്യത്യസ്ത ചലച്ചിത്രാനുഭവമായിരിക്കും. യോഗി ബാബു കേന്ദ്രകഥാപാത്രയി എത്തുന്ന ക്രൈം ത്രില്ലർ ‘ദാദാ’ യുടെ രചനയും സംവിധാനവും ഗിന്നസ്സ് കിഷോറാണ്. ധ്യാന്‍ ശ്രീനിവാസനൊപ്പം ഷീലു എബ്രഹാം, അജു വര്‍ഗീസ്, ദിനേശ് പ്രഭാകര്‍, ജഗദീഷ്, ഡെയിന്‍ ഡേവിസ്, ഡയാന ഹമീദ്, മുത്തുമണി എന്നിവരാണ് ‘വീക’ത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധനേഷ് രവീന്ദ്രനാഥ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ്- ഹരീഷ് മോഹൻ, സംഗീതം- വില്യംസ് ഫ്രാൻസിസ്, കലാസാംവിധാനം- പ്രദീപ് എം.വി, പ്രൊജക്റ്റ് ഡിസൈൻ- ജിത്ത് പിരപ്പൻകോഡ്. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം…
Read More » -
ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം എന്താണെന്ന് അറിയില്ല, മുഖത്ത് നോക്കി രണ്ടു വര്‍ത്തമാനം പറയാനുമുള്ള ധൈര്യം സ്ത്രീകള്‍ക്ക് ഉണ്ടാവണം, അതിനൊരു സംഘടനയുടെ ആവശ്യമില്ല: സ്വാസിക
മലയാള സിനിമ സുരക്ഷിതത്വമുള്ള മേഖലയാണെന്ന് നടി സ്വാസിക. നോ പറയേണ്ടിടത്ത് നോ പറഞ്ഞാല്‍ ഒരാളും നമ്മളെ ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ഇഷ്ടപ്പെടാത്ത ഒരു സംഭവമുണ്ടായാല്‍ അതിനോട് അപ്പോള്‍ തന്നെ പ്രതികരിക്കണമെന്നും സ്വാസിക പറയുന്നു. ഡബ്ല്യുസിസി എന്ന സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി തനിക്ക് അറിയില്ലെന്ന് പറഞ്ഞ സ്വാസിക, പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ എന്തിനാണ് ഡബ്ല്യുസിസിയെ പോലുള്ളവരെ സമീപിക്കുന്നതെന്നും പൊലീസ് സ്റ്റേഷനിലോ വനിതാ കമ്മീഷനിലോ പോയി പരാതിപ്പെട്ടുകൂടെ എന്നും ചോദിക്കുന്നു. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു സ്വാസികയുടെ പ്രതികരണം. സ്വാസികയുടെ വാക്കുകള്‍ ഇങ്ങനെ ഡബ്ല്യുസിസി പോലൊരു സംഘടന മലയാള സിനിമയില്‍ ആവശ്യമുണ്ടോ എന്നു ചോദിച്ചാല്‍, അവരുടെ പ്രവര്‍ത്തനം എന്താണെന്നു കൃത്യമായി എനിക്ക് അറിയില്ലെന്നേ പറയാന്‍ കഴിയൂ. എന്റെ വ്യക്തിപരമായ അഭിപ്രായം പറയുകയാണെങ്കില്‍, ഏതെങ്കിലുമൊരു സിനിമ സെറ്റില്‍നിന്ന് മോശം അനുഭവമുണ്ടായാല്‍ അപ്പോള്‍ത്തന്നെ പ്രതികരിച്ച്, ഈ ജോലി വേണ്ടെന്നു പറഞ്ഞ് ഇറങ്ങി വരണം. നമ്മള്‍ സ്ത്രീകള്‍ക്ക്…
Read More »