Movie

കുഞ്ചാക്കോ ബോബൻ- മമ്ത കുൽക്കർണി ചിത്രം ‘ചന്ദാമാമ’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 23 വർഷം

‘ചന്ദാമാമ’ റിലീസ് ചെയ്‌തത് 1999 ഡിസംബർ ഏഴാം തീയതിയാണ്. കുഞ്ചാക്കോ ബോബൻ നായകനായ ഈ ചിത്രം ഹിന്ദി നടി മമ്ത കുൽക്കർണിയുടെ ഐറ്റം ഡാൻസ് ഉള്ള സിനിമ എന്ന നിലയിൽ പരക്കെ പബ്ലിസിറ്റി നേടിയിരുന്നു. ഉണ്ണിമേനോനും സുജാതയും ചേർന്ന് പാടിയ ‘റോജാപ്പൂ കവിളത്ത്’ എന്ന് തുടങ്ങുന്ന ഗാനത്തിലായിരുന്നു കുഞ്ചാക്കോ ബോബനുമൊത്ത് മമ്ത ആടിയത്. ഹോളിവുഡിൽ തകർത്തോടുകയും രണ്ടാം ഭാഗമുണ്ടാവുകയും ചെയ്‌ത ‘വീക്കെൻഡ് അറ്റ് ബെർണീസ്’ എന്ന ചിത്രത്തെ അവലംബിച്ചായിരുന്നു സംവിധായകൻ മുരളീകൃഷ്ണൻ ‘ചന്ദാമാമ’ ഒരുക്കിയത്. സംവിധായകന്റെ കഥയ്ക്ക് രാജൻ കിരിയത്ത് തിരക്കഥയെഴുതി.

കുഞ്ചാക്കോ ബോബനൊപ്പം സുധീഷ്, കലാഭവൻ നവാസ് എന്നിവരും ഒരു സുഹൃദ് സംഘമായി വേഷമിട്ടു. മൂവരുടെ ബോസ് ഈപ്പച്ചനെ (ജഗതി ശ്രീകുമാർ) കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നു.
ഈപ്പച്ചൻ മരിച്ചിട്ടില്ലെന്ന് വരുത്തിത്തീർക്കാൻ മൂവർ സംഘം നടത്തുന്ന ശ്രമങ്ങളുടെ കഥയാണ് ‘ചന്ദാമാമ’. കൈതപ്രം-ഔസേപ്പച്ചൻ ടീം ഒരുക്കിയ പാട്ടുകളിൽ ‘ചന്ദാമാമ’, ‘ചിരിയൂഞ്ഞാൽ കൊമ്പിൽ ചാഞ്ചാടി മാനത്തെ പൂത്താരം’ എന്നീ ഗാനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.

Back to top button
error: