Movie
-
രുധിര”ത്തിൽ അഭിനേതാക്കളെ ആവശ്യമുണ്ട്
രാജ് ബി ഷെട്ടി, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന “രുധിരം”എന്ന മലയാളം ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടുന്നു. നായികയുടെ കുട്ടിക്കാലം അവതരിപ്പിക്കുവാന്‍ എട്ടിനും പത്തിനും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടിയുടെയുംവെളുത്ത മുടിയുള്ളമുത്തശ്ശിയുടെയും വേഷം അവതരിപ്പിക്കുവാന്‍ അഭിനേതാക്കളെ ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 7012952117 എന്ന വാട്‌സ്പ്പ് നമ്പറിലോ [email protected] എന്ന ഇമെയിലിലോ വിശദവിവരങ്ങൾ സഹിതം ഫോട്ടോ അയയ്ക്കുക. നവാഗതനായ ജിഷോ ലോണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ‘രുധിരം’ എന്ന ചിത്രത്തിലൂടെയാണ് രാജ് ബി ഷെട്ടി മലയാളത്തില്‍ എത്തുന്നത്. റിഷഭ് ഷെട്ടി, രക്ഷത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവര്‍ കന്നഡ ചലച്ചിത്ര മേഖലയില്‍ പുതിയ പാത തീര്‍ത്ത സംവിധായകരാണ്. ‘ഒണ്ടു മോട്ടേയ കഥേ’, ‘ഗരുഡ ഗമന ഋഷഭ വാഹന’ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങിയത്. 2021ല്‍ പുറത്തിറങ്ങിയ ‘ഗരുഡ ഗമന ഋഷഭ വാഹനാ’യിലെ ശിവയും 2022ല്‍ പുറത്തിറങ്ങിയ ‘777 ചാര്‍ലി’യിലെ വെറ്റിനറി ഡോക്ടര്‍ കഥാപാത്രവും നടന്റെ അഭിനയത്തിലെ രണ്ട് വ്യത്യസ്ത ഭാവങ്ങളെ അനാവരണം ചെയ്തതായിരുന്നു.…
Read More » -
ജനപ്രീതിയിൽ ഈ വർഷം മുന്നിലെത്തിയ പത്ത് ഇന്ത്യൻ ചിത്രങ്ങൾ; ഐഎംഡിബി ലിസ്റ്റ്
ജനപ്രീതിയിൽ ഈ വർഷം മുന്നിലെത്തിയ പത്ത് ഇന്ത്യൻ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തുവിട്ട് പ്രമുഖ ഓൺലൈൻ ഡേറ്റാ ബേസ് ആയ ഐഎംഡിബി. തെന്നിന്ത്യൻ ചിത്രങ്ങളുടെ ആധിപത്യം തന്നെയുള്ള ലിസ്റ്റിൽ ബോളിവുഡിൻറെ സാന്നിധ്യം പേരിനു മാത്രമാണ്. അതേസമയം തെലുങ്ക്, തമിഴ്, കന്നഡ ചിത്രങ്ങൾ ഇടംപിടിച്ചിട്ടുള്ള ലിസ്റ്റിൽ മലയാളത്തിൽ നിന്ന് ചിത്രങ്ങളൊന്നും ഇല്ല. എസ് എസ് രാജമൌലി ചിത്രം ആർആർആർ ഒന്നാം സ്ഥാനത്തുള്ള ലിസ്റ്റിൽ രണ്ടാമത് ഹിന്ദി ചിത്രം ദ് കശ്മീർ ഫയൽസ് ആണ്. കെജിഎഫ് ചാപ്റ്റർ 2 ആണ് മൂന്നാം സ്ഥാനത്ത്. ജനപ്രീതിയിൽ മുന്നിലുള്ള 10 ഇന്ത്യൻ ചിത്രങ്ങൾ 1. ആർആർആർ 2. ദ് കശ്മീർ ഫയൽസ് 3. കെജിഎഫ് ചാപ്റ്റർ 2 4. വിക്രം 5. കാന്താര 6. റോക്കട്രി 7. മേജർ 8. സിതാ രാമം 9. പൊന്നിയിൻ സെൽവൻ 1 10. 777 ചാർലി ബാഹുബലിക്കു ശേഷമുള്ള എസ് എസ് രാജമൌലി ചിത്രം എന്നതിനാൽ വൻ പ്രീ റിലീസ് ഹൈപ്പ്…
Read More » -
കന്നട നടൻ സിദ്ദിഖ് സാമൻ നായകനാകുന്ന ആരോമലിന്റെ ആദ്യത്തെ പ്രണയം
കന്നട ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ യുവനടൻ സിദ്ദിഖ് സാമൻ ആദ്യമായി മലയാളത്തിൽ നായകനാകുന്ന ചിത്രമാണ് ” ആരോമലിന്റെ ആദ്യത്തെ പ്രണയം ” . നാട്ടിൻപുറത്തുകാരനായ ചെറുപ്പക്കാരൻ ആരോമലിന്റെ ജീവിതത്തിലുണ്ടാകുന്ന രസകരമായ പ്രണയവും തുടർന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അമാന ശ്രീനിയാണ്. ഒപ്പം സലിംകുമാർ , വിനോദ് കോവൂർ, അഭിലാഷ് ശ്രീധരൻ , റിഷി സുരേഷ്, റമീസ് കെ , ശിവപ്രസാദ്, മെൽബിൻ ,രവി എന്നിവരും അഭിനയിക്കുന്നു. ബാനർ – ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സ് , സംവിധാനം – മുബീൻ റൗഫ്, ഛായാഗ്രഹണം – എൽദോ ഐസക്ക്, കഥ, തിരക്കഥ, സംഭാഷണം – മിർഷാദ് കയ്പമംഗലം, എഡിറ്റിംഗ് , കളറിസ്റ്റ് – അമരിഷ് നൗഷാദ്, ഗാനരചന – രശ്മി സുശീൽ, മിർഷാദ് കയ്പമംഗലം, അനൂപ് ജി, സംഗീതം – ചാൾസ് സൈമൺ, ശ്രീകാന്ത് ശങ്കരനാരായണൻ , ആലാപനം – കെ എസ് ഹരിശങ്കർ ,…
Read More » -
കുവി’ എന്ന പെൺനായ നായിക. “നജസ്സ്”ന്റെ ആദ്യ പോസ്റ്റർ റിലീസായി
വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഒൻപതാമത് ചലച്ചിത്രമായ ‘നജസ്സി’ന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനോടെയാണ് ‘നജസ്സി’ന്റെ പോസ്റ്റർ റിലീസ് ചെയ്തത്.കുവിയെ കൂടാതെ മറ്റ് താരങ്ങളുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല.2019 ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി – ദ സെന്റൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നജസ്സ് “. മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് “നജസ്സ്” എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഏപ്രിൽ മാസം പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന” നജസ്സ് ” ആഗസ്റ്റിൽ റിലീസ് ചെയ്യും. കോ-റൈറ്റർ-റഫീഖ് മംഗലശ്ശേരി, ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ, എഡിറ്റിങ്ങ്- രതിൻ രാധാകൃഷ്ണൻ, സംഗീതം-സുനിൽ കുമാർ പി.കെ, ഗാനരചന-ഡോ: സി രാവുണ്ണി,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബാപ്പു വെള്ളിപ്പറമ്പ്, കല-വിനീഷ് കണ്ണൻ കോസ്‌റ്റൂംസ്-അരവിന്ദ് കെ.ആർ മേയ്ക്കപ്പ്-ഷിജി താനൂർ, പ്രൊഡക്ഷൻ കോഡിനേറ്റർ- പ്രസൂൺ പൊറ്റമ്മൽ,സ്റ്റിൽസ്…
Read More » -
തലയുടെ ‘തുനിവിന്’ മലയാള മണ്ണിലും വൻ റിലീസ്; ആഘോഷമാക്കാൻ ആരാധകർ
അജിത്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘തുനിവ്’. എച്ച് വിനോദാണ് ചിത്രത്തിന്റെ സംവിധായകൻ. തിരക്കഥയും എച്ച് വിനോദിന്റേതാണ്. തമിഴകത്ത് മാത്രമല്ല കേരളത്തിലും അജിത്ത് ചിത്രത്തിന് വ്യാപക റിലീസാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പൊങ്കല്‍ റിലീസായി എത്തുന്ന ‘തുനിവ്’ എന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണം ഏറ്റെടുത്തിരിക്കുന്നത് ഗോകുലം മൂവീസാണ്. 250 സ്‍ക്രീനുകളില്‍ ആയിട്ടാണ് അജിത്ത് ചിത്രം കേരളത്തില്‍ റിലീസ് ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. നിരവ് ഷായാണ് ചിത്രത്തിന്റെ ചായാഗ്രാഹണം. അജിത്തിന്റെയും മഞ്‍ജു വാര്യരുടെയും നൃത്ത രംഗം ഉള്‍പ്പെടുത്തിയിട്ടുള്ള ‘ചില്ല ചില്ല’ എന്ന ഗാനം പുറത്തുവന്നത് ചിത്രത്തിനെ കുറിച്ചുള്ള പ്രതീക്ഷകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. #Thunivu #Kerala distribution rights bagged by one of the leading companies #GokulamMovies…Distribution via #DreamBigFilms…#Xclusive Update – will…
Read More » -
മമ്മൂക്ക പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്… ജൂഡ് ആൻറണിയുടെ മറുപടി
കേരളം 2018 ല്‍ നേരിട്ട പ്രളയം പശ്ചാത്തലമാക്കി ജൂഡ് ആന്‍റണി ഒരുക്കിയ 2018 എവരിവണ്‍ ഈസ് എ ഹീറോ എന്ന ചിത്രത്തിന്‍റെ ടീസര്‍ ഇന്നലെയാണ് പുറത്തെത്തിയത്. ചിത്രത്തിലെ താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയുടെ സാന്നിധ്യവും ടീസര്‍ ലോഞ്ചിംഗ് വേദിയില്‍ ശ്രദ്ധ നേടിയിരുന്നു. വേദിയില്‍ മമ്മൂട്ടി നടത്തിയ പ്രസംഗത്തിലെ ഒരു പ്രയോഗം സോഷ്യല്‍ മീഡിയയില്‍ ചിലര്‍ വിമര്‍ശനവിധേയമാക്കിയിരുന്നു. ജൂഡ് ആന്‍റണിക്ക് തലയില്‍ മുടി കുറവാണെന്നേയുള്ളൂ, ബുദ്ധിമുണ്ട് എന്നായിരുന്നു മമ്മൂട്ടിയുടെ വാക്കുകള്‍. ഇത് ബോഡി ഷെയ്മിംഗ് ആണെന്നായിരുന്നു വിമര്‍ശനം. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ജൂഡ് ആന്‍റണി ജോസഫ്. ജൂഡിന്‍റെ പ്രതികരണം “മമ്മൂക്ക എന്റെ മുടിയെക്കുറിച്ചു പറഞ്ഞത് ബോഡി ഷെയ്മിംഗ് ആണെന്ന് പൊക്കിപ്പിടിച്ചുക്കൊണ്ടു വരുന്നവരോട്. എനിക്ക് മുടി ഇല്ലാത്തതിൽ ഉള്ള വിഷമം എനിക്കോ എന്റെ കുടുംബത്തിനോ ഇല്ല. ഇനി അത്രേം concern ഉള്ളവർ മമ്മൂക്കയെ ചൊറിയാൻ നില്‍ക്കാതെ എന്റെ മുടി പോയതിന്റെ കാരണക്കാരായ ബാംഗ്ലൂർ കോര്‍പറേഷന്‍ വാട്ടർ, വിവിധ ഷാംപൂ കമ്പനികൾ ഇവർക്കെതിരെ ശബ്ദമുയർത്തുവിൻ. ഞാൻ…
Read More » -
നടൻ അച്ചൻകുഞ്ഞ് നിർമ്മിച്ച ‘കല്ല് കാർത്ത്യാനി’യും സാജൻ സംവിധാനം ചെയ്ത ‘ഇഷ്ടപ്രാണേശ്വരി’യും റിലീസായത് ഡിസംബർ 14 ന്
സിനിമ ഓർമ്മ 1979 ഡിസംബർ 14 ന് രണ്ട് മലയാളചിത്രങ്ങൾ റിലീസായി. ജയൻ, പ്രമീള എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ‘കല്ല് കാർത്ത്യാനി’യാണ് ഒന്ന്. പോൾ വെങ്ങോലയുടെ രചനയിൽ പി.കെ ജോസഫ് സംവിധാനം ചെയ്‌ത ചിത്രമാണ് കല്ല് കാർത്ത്യാനി. നടൻ അച്ചൻകുഞ്ഞാണ് നിർമ്മാണം. ‘കല്ല് കാർത്ത്യാനി’ക്ക് പുറമേ രണ്ട് ചിത്രങ്ങൾ കൂടി അച്ചൻകുഞ്ഞ് നിർമ്മിച്ചു. ശശികുമാർ സംവിധാനം ചെയ്‌ത ‘അഴിയാത്ത ബന്ധങ്ങൾ,’ പിജി വിശ്വംഭരൻ സംവിധാനം ചെയ്‌ത ‘പൊന്ന്.’ ‘കല്ല് കാർത്ത്യാനി’യിൽ മങ്കൊമ്പ് ഗോപാലകൃഷ്ണൻ- എറ്റി ഉമ്മർ ടീമിന്റെ മൂന്ന് ഗാനങ്ങളുണ്ടായിരുന്നു. ‘ചേർത്തല ഭഗവതി കാർത്ത്യായനി’ എന്ന ഗാനം ഹിറ്റായി. 43 വർഷം മുൻപ് ഇതേ ദിവസം റിലീസായ മറ്റൊരു ചിത്രമാണ് ‘ഇഷ്ടപ്രാണേശ്വരി.’ ജോസ്, ശോഭ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം, കടപ്പുറം പശ്ചാത്തലത്തിലെ ഒരു പ്രണയകഥയാണ്. ഗാനരചയിതാവ് ബിച്ചു തിരുമല സംഭാഷണം നിർവഹിച്ച ഏകചിത്രമാണ് ‘ഇഷ്ടപ്രാണേശ്വരി.’ എൺപതുകളിലെ സൂപ്പർഹിറ്റ് ഡയറക്ടർ സാജന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ഈ…
Read More » -
പൃഥ്വിരാജ്- നവ്യാ നായർ ജോഡിയുടെ ‘നന്ദനം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 20 കൊല്ലം
സിനിമ ഓർമ്മ പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ ‘നന്ദനം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 20 വർഷമായി. ശ്രീകൃഷ്ണന്റെ ‘നന്ദാവനത്തിൽ പൂക്കും പാരിജാതക്കൊമ്പിൽ വരും ജന്മത്തിലെങ്കിലും ഒരു പൂവായി വിരിയാൻ’ ആഗ്രഹിച്ച ഒരു സാധു പെൺകുട്ടിയുടെ പ്രതീക്ഷകളുടെയും സാഫല്യങ്ങളുടെയും കഥയാണ് രഞ്ജിത്ത് രചനയും സംവിധാനവും സഹനിർമ്മാണവും നിർവഹിച്ച ‘നന്ദനം.’ രഞ്ജിത്തും നടൻ സിദ്ദീഖും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. സംസഥാന ചലച്ചിത്ര അവാർഡിൽ ഗാനവിഭാഗം ഏറിയ പങ്കും കൊണ്ടുപോയ ചിത്രമെന്ന ഖ്യാതിയും ‘നന്ദന’ത്തിനുണ്ട്. മികച്ച ഗാനരചയിതാവ് (ഗിരീഷ് പുത്തഞ്ചേരി), സംഗീതം (രവീന്ദ്രൻ), ഗായിക (ചിത്ര) വിഭാഗങ്ങളിലായിരുന്നു അവാർഡുകൾ. ‘ഗോപികേ, ഹൃദയമൊരു വെൺശംഖ് പോലെ’ എന്ന ഗാനം രവീന്ദ്രന്റെ ആദ്യഗാനമായ ‘താരകേ, മിഴിയിതളിൽ കണ്ണീരുമായി’ എന്ന ഗാനവുമായി സാമ്യമുണ്ടെന്ന അഭിപ്രായം ഉയർന്നിരുന്നു. നന്ദനം തമിഴിലും, തെലുങ്കിലും, കന്നടയിലും റീമേക്ക് ചെയ്യപ്പെട്ടു. സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
കമൽഹാസൻ തകർത്താടിയ ‘രാസലീല’ ഒരു പതിനെട്ടുകാരൻ പയ്യന്റെ ലൈംഗിക അഭിനിവേശത്തിൻ്റെയും സാഹസങ്ങളുടെയും കഥ
സിനിമ ഓർമ്മ ഒർജിനലിന് മുൻപ് പകർപ്പ് റിലീസായ ചരിത്രമാണ് ‘രാസലീല’ എന്ന കമൽഹാസൻ ചിത്രത്തിനുള്ളത്. 1975 ഡിസംബർ 12 ന് റിലീസ് ചെയ്‌ത രാസലീല, ‘ഉണർച്ചികൾ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു. പക്ഷെ ഒർജിനൽ തമിഴ് ചിത്രം റിലീസായത് 1976ലാണ്. ഒരു പതിനെട്ടുകാരൻ പയ്യന്റെ ലൈംഗിക അഭിനിവേശവും സാഹസങ്ങളും, അനന്തരഫലമായി ലൈംഗികരോഗം ബാധിക്കുന്നതുമാണ് ചിത്രത്തിലെ പ്രമേയം. കമൽഹാസനാണ് ചിത്രത്തിൻ്റെ സഹകഥാകൃത്ത്. പിന്നീട് ചില മസാലപ്പടങ്ങളുടെ പേരിൽ അറിയപ്പെടേണ്ടി വന്ന സംവിധായകൻ എൻ ശങ്കരൻ നായരാണ് ‘രാസലീല’ തമിഴിൽ നിന്നും റീമേക്ക് ചെയ്‌തത്. കമൽഹാസന്റെ മറ്റൊരു സൂപ്പർ ഹിറ്റായ ‘മദനോത്സവം’ രചിച്ച് സംവിധാനം ചെയ്‌തതും ശങ്കരൻനായരാണ്. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്‌ത ‘രാസലീല’ മദ്രാസിലും ഹൈദരാബാദിലും 100 ദിവസം ഓടി എന്നതും ചരിത്രം. പിന്നീട് രാഷ്ട്രീയത്തിൽ രംഗ പ്രവേശം ചെയ്ത് സെക്കന്തരാബാദ് എംഎൽഎ ആയ തെലുഗു നടി ജയസുധയാണ് ‘രാസലീല’യിലെ നായിക. ‘രാസലീല’ ഇപ്പോഴും മലയാളികളുടെ മനസ്സിൽ ‘ദശപുഷ്‌പം ചൂടി’ നിൽക്കുന്നതിനുള്ള…
Read More » -
ക്യാമറയ്ക്കു മുന്നിൽ എപ്പോഴും പെർഫെക്ഷനു വേണ്ടി ശ്രമിക്കുന്ന മമ്മൂട്ടിയെ കാണണോ ? ഈ വീഡിയോ കാണൂ… റോഷാക്ക് മേക്കിംഗ് വീഡിയോ
സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ സമീപകാലത്ത് ഏറ്റവുമധികം പരീക്ഷണങ്ങള്‍ക്ക് തയ്യാറായ സൂപ്പര്‍താരം മമ്മൂട്ടിയാണ്. അതിന്‍റെ ഏറ്റവും മികച്ച തെളിവായിരുന്നു അദ്ദേഹത്തിന്‍റെ ഏറ്റവും ഒടുവിലത്തെ റിലീസ് റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്‍റെ പ്ലോട്ടും അവതരണവുമൊക്കെ മമ്മൂട്ടി ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതായിരുന്നു. വലിയ പ്രേക്ഷക സ്വീകാര്യതയുമാണ് ചിത്രത്തിന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. ക്യാമറയ്ക്കു മുന്നില്‍ എപ്പോഴും പെര്‍ഫെക്ഷനു വേണ്ടി ശ്രമിക്കുന്ന മമ്മൂട്ടി എന്ന അഭിനേതാവിനെ ഈ വീഡിയോയില്‍ കാണാം. ലൂക്ക് ആന്‍റണി എന്ന കഥാപാത്രത്തിലേക്ക് പകര്‍ന്നാട്ടം നടത്തുന്ന മമ്മൂട്ടിയെയും. നാല് മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ഒക്ടോബര്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം പിന്നീട് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും എത്തിയിരുന്നു. നവംബര്‍ 11 ന് ആയിരുന്നു ഒടിടി റിലീസ്. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്‍റണി. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള…
Read More »