പൃഥ്വിരാജ്- നവ്യാ നായർ ജോഡിയുടെ ‘നന്ദനം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 20 കൊല്ലം
സിനിമ ഓർമ്മ
പൃഥ്വിരാജിന്റെ ആദ്യ ചിത്രമായ ‘നന്ദനം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 20 വർഷമായി. ശ്രീകൃഷ്ണന്റെ ‘നന്ദാവനത്തിൽ പൂക്കും പാരിജാതക്കൊമ്പിൽ വരും ജന്മത്തിലെങ്കിലും ഒരു പൂവായി വിരിയാൻ’ ആഗ്രഹിച്ച ഒരു സാധു പെൺകുട്ടിയുടെ പ്രതീക്ഷകളുടെയും സാഫല്യങ്ങളുടെയും കഥയാണ് രഞ്ജിത്ത് രചനയും സംവിധാനവും സഹനിർമ്മാണവും നിർവഹിച്ച ‘നന്ദനം.’ രഞ്ജിത്തും നടൻ സിദ്ദീഖും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
സംസഥാന ചലച്ചിത്ര അവാർഡിൽ ഗാനവിഭാഗം ഏറിയ പങ്കും കൊണ്ടുപോയ ചിത്രമെന്ന ഖ്യാതിയും ‘നന്ദന’ത്തിനുണ്ട്. മികച്ച ഗാനരചയിതാവ് (ഗിരീഷ് പുത്തഞ്ചേരി), സംഗീതം (രവീന്ദ്രൻ), ഗായിക (ചിത്ര) വിഭാഗങ്ങളിലായിരുന്നു അവാർഡുകൾ. ‘ഗോപികേ, ഹൃദയമൊരു വെൺശംഖ് പോലെ’ എന്ന ഗാനം രവീന്ദ്രന്റെ ആദ്യഗാനമായ ‘താരകേ, മിഴിയിതളിൽ കണ്ണീരുമായി’ എന്ന ഗാനവുമായി സാമ്യമുണ്ടെന്ന അഭിപ്രായം ഉയർന്നിരുന്നു.
നന്ദനം തമിഴിലും, തെലുങ്കിലും, കന്നടയിലും റീമേക്ക് ചെയ്യപ്പെട്ടു.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ