Movie

  • ഇനിയും കീഴടക്കാൻ ഉയരങ്ങളേറെയാണ്. വളരുക വളരുക മാനം മുട്ടെ വളരുക ! ബേസിലിനോട് ടൊവിനോ; നന്ദി അളിയാ, എന്റെ കണ്ണ് നിറഞ്ഞെന്ന് മറുപടി

    മലയാള സിനിമയിലെ മുൻനിര യുവ സംവിധായകരിൽ ഒരാളാണ് ബേസിൽ ജോസഫ്. നിരവധി ചിത്രങ്ങളിലൂടെ ജനപ്രിയ സംവിധായകനായി മാറിയ ബേസിൽ, നടനായും വെള്ളിത്തിരയില്‍ തിളങ്ങി. മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം ‘മിന്നൽ മുരളി’ സംവിധാനം ചെയ്ത് ഇന്ത്യയൊട്ടാകെ ശ്രദ്ധപിടിച്ചു പറ്റാനും ബേസിലിന് സാധിച്ചിരുന്നു. സിം​ഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി ബേസിലിനെ തെരഞ്ഞെടുത്തത് ഓരോ മലയാളികൾക്കും അഭിമാനത്തിന് കാരണമായി. ഈ അവസരത്തിൽ ബേസിനെ കുറിച്ച് നടൻ ടൊവിനോ കുറിച്ച വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. സുഹൃത്തെന്ന നിലയിലും നടനെന്ന നിലയിലും ഏറെ സന്തോഷത്തോടെയാണ് ബേസിലിന്റെ വളർച്ചയെ നോക്കി കാണുന്നതെന്ന് ടൊവിനോ പറയുന്നു. ‘‘ഒരു സുഹൃത്തെന്ന നിലയിലും അവന്റെ സംവിധാനത്തിൽ അഭിനയിച്ചിട്ടുള്ള ഒരു നടനെന്ന നിലയിലും ഒരുമിച്ച് പല സിനിമകളിലും അഭിനയിച്ചിട്ടുള്ള നടനെന്ന നിലയിലും ഞാൻ ഏറെ സന്തോഷത്തോടെ അഭിമാനത്തോടെ നോക്കിക്കാണുന്ന വളർച്ചയാണ് ബേസിൽ ജോസഫിന്റേത്. ഒരുപക്ഷേ ഈ അവാർഡ് വാങ്ങിക്കഴിഞ്ഞ് അവൻ അതേ വേദിയിലിരുന്ന് ഏറ്റവും ആദ്യം ഫോണിൽ വിളിച്ചതും എന്നെയായിരിക്കും.…

    Read More »
  • ബത്‌ല‌ഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ പറന്ന് നടക്കുന്ന ‘ഡെന്നിസിന്റെ ആമി’; മഞ്ജു വാര്യറുടെ പുതിയ വീഡിയോ

    മലയാള സിനിമാസ്വാദകരുടെ പ്രിയതാരമാണ് മഞ്ജു വാര്യർ. മലയാള സിനിമയിലെ ഏക ലേഡി സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഞ്ജു വാര്യർ, മലയാളത്തിൽ മാത്രമല്ല ഇതര ഭാഷാ ചിത്രങ്ങളിലും തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ അത്ര സജീവമല്ലെങ്കിലും തന്റെ വിശേഷങ്ങളെല്ലാം നടി പങ്കുവയ്ക്കാറുണ്ട്. ഇവയെല്ലാം തന്നെ ഞൊടിയിട കൊണ്ട് ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ മഞ്ജു വാര്യർ പങ്കുവച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്.   View this post on Instagram   A post shared by Manju Warrier (@manju.warrier)   ബത്‌ല‌ഹേമിലെ വീഥികളിലൂടെ കൊച്ചു കുട്ടിയെ പോലെ നടന്നു പോകുന്ന മഞ്ജുവിനെ വീഡിയോയിൽ കാണാം. ‘നിങ്ങൾ എവിടെയായിരുന്നാലും, എല്ലാവരും അവിടെ ഉണ്ടായിരിക്കുക’, എന്നാണ് വീഡിയോ പങ്കുവച്ച് നടി കുറിച്ചത്. ഈ വീഡിയോ നടനും അവതാരകനും റേഡിയോ ജോക്കിയുമായ മിഥുൻ രമേശും പങ്കുവച്ചിട്ടുണ്ട്. ‘മഞ്ജു ഇൻ ബത്‌ല‌ഹേം’ എന്ന അടിക്കുറിപ്പോടെയാണ് മിഥുൻ വീഡിയോ പങ്കുവച്ചത്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കമന്റുകളുമായി ആരാധകരും രം​ഗത്തെത്തി.…

    Read More »
  • ആരാധകരേ കൈയടിക്കൂ… ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിൽ കോരിയെടുത്ത് വിജയ്

    ഇഷ്ടതാരത്തോടൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ കൈകളിലെടുത്ത് നടന്‍ വിജയ്. വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് വിജയ് ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നത്. പുതിയ ചിത്രമായ വാരിസ് പുതുവര്‍ഷത്തില്‍ റിലീസിന് ഒരുങ്ങുന്നതിന് മുന്നോടിയായിട്ടായിരുന്നു ഇത്തവണത്തെ ആരാധകരുമായുള്ള കൂടിക്കാഴ്ച. അതിനിടയിലാണ് തനിക്കൊപ്പം ചിത്രമെടുക്കാന്‍ ആഗ്രഹിച്ച ഭിന്നശേഷിക്കാരനായ ആരാധകനെ അദ്ദേഹം കൈകളിലെടുത്തത്. ആ ചിത്രങ്ങൾ അതിവേഗം സമൂഹ മാധ്യമങ്ങളിലുൾപ്പെടെ വൈറലാവുകയും ചെയ്തു. വിജയ് മക്കള്‍ ഇയക്കം നേതാവ് ബസ്സി ആനന്ദാണ് ചിത്രങ്ങള്‍ ആദ്യം പങ്കുവച്ചത്. ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടില്‍ വച്ചാണ് വിജയ് മക്കള്‍ ഇയക്കം ഫാന്‍ ക്ലബ് അംഗങ്ങളുമായി വിജയ് കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ജില്ലകളിലുള്ള അംഗങ്ങളെയും സംഘടനയുടെ അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെയുമായിരുന്നു വിജയ് വിളിപ്പിച്ചത്.  

    Read More »
  • ജിയെൻ കൃഷ്‍ണകുമാറി​ന്റെ ത്രില്ലർ ‘റൺ ബേബി റൺ’; ആർ.ജെ. ബാലാജിയുടെ നായികയായി ഐശ്വര്യ രാജേഷ്

    ആർ ജെ ബാലാജി നായകനാകുന്ന പുതിയ ചിത്രമാണ് ‘റൺ ബേബി റൺ’. ‘ടിയാൻ’ എന്ന മലയാള ചിത്രത്തിന്റെ സംവിധായകൻ ജിയെൻ കൃഷ്‍ണകുമാർ ‘റൺ ബേബി റൺ’ ഒരുക്കുന്നത്. ജിയെൻ കൃഷ്‍ണകുമാർ തന്നെയാണ് തിരക്കഥയും. ഐശ്വര്യ രാജേഷാണ് ചിത്രത്തിലെ നായിക. സാം സി എസ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. വിവേകയാണ് ഗാനരചയിതാവ്. ‘റൺ ബേബി റൺ’ എന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം എസ് യുവ ആണ് നിർവഹിക്കുന്നത്. പ്രിൻസ് പിക്ചേഴ്‍സിന്റെ ബാനറിലാണ് ലക്ഷ്‍മൺ കുമാറാണ് ചിത്രം നിർമിക്കുന്നത്. ഐശ്വര്യ രാജേഷ് നായികയാകുന്ന മറ്റൊരു ചിത്രമാണ് ‘ഫർഹാന’. ‘ഫർഹാന’ എന്ന കഥാപാത്രമായിട്ടു തന്നെയാണ് ചിത്രത്തിൽ ഐശ്വര്യ രാജേഷ് അഭിനയിക്കുന്നത്. നെൽസൺ വെങ്കടേശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നെൽസൺ വെങ്കടേശൻ തന്നെ തിരക്കഥയും എഴുതുന്നു. സെൽവരാഘവനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജസ്റ്റിൻ പ്രഭാകരനാണ്. ഗോകുൽ ബെനോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഡ്രീം വാര്യർ…

    Read More »
  • വീണ്ടും ആയുധം കൈയ്യിലെടുത്ത് പെപ്പേ… ബിഗ് സ്ക്രീനിൽ അടിയുടെ മാലപ്പടക്കത്തിന് തിരിതെളിക്കാൻ ‘ആർഡിഎക്സി’​ന്റെ ചിത്രീകരണത്തിന് ഇന്ന് ആരംഭം

    യുവനിര നായകന്മാരില്‍ ആന്റണി വര്‍ഗീസിനോളം സക്സസ് റേറ്റ് ഉള്ള മറ്റൊരാളില്ല. ആന്റണിയുടെ അരങ്ങേറ്റമായിരുന്ന, ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് മുതല്‍ അദ്ദേഹം നായകനായി ഇതുവരെ പ്രദര്‍ശനത്തിനെത്തിയ എല്ലാ ചിത്രങ്ങളും ഹിറ്റാണ്. അവയൊക്കെ ആക്ഷന് പ്രാധാന്യമുള്ള ചിത്രങ്ങളുമായിരുന്നു. എന്നാല്‍ ആക്ഷന്‍ ഹീറോ ഇമേജ് മാറ്റിവച്ചുള്ള ചില ചിത്രങ്ങളും ആന്‍റണി അടുത്ത കാലത്ത് കമ്മിറ്റ് ചെയ്‍തിട്ടുണ്ട്. ആനപ്പറമ്പിലെ വേള്‍ഡ്കപ്പ്, പൂവന്‍, ഓ മേരി ലൈല തുടങ്ങിയ ചിത്രങ്ങളൊക്കെ അത്തരത്തിലുള്ളതാണ്. എന്നാല്‍ ആന്‍റണി വീണ്ടും ആക്ഷന് പ്രാധാന്യമുള്ള ഒരു ചിത്രത്തിലേക്ക് എത്തുകയാണ്. നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ആര്‍ഡിഎക്സ് എന്ന ചിത്രമാണിത്. നേരത്തെ പ്രഖ്യാപിക്കപ്പെട്ട ഈ സിനിമയുടെ ചിത്രീകരണം ഇന്ന് കൊച്ചിയില്‍ തുടങ്ങും. മൂന്ന് കേന്ദ്ര കഥാപാത്രങ്ങളുടെ പേരുകളുടെ ചുരുക്കെഴുത്താണ് ചിത്രത്തിന്‍റെ ടൈറ്റില്‍. റോബര്‍ട്ട്, ഡോണി, സോവ്യര്‍ എന്നിങ്ങനെയാണ് ആ കഥാപാത്രങ്ങളുടെ പേരുകള്‍. ആന്‍റണി വര്‍ഗീസിനൊപ്പം നീരജ് മാധവും ഷെയ്ന്‍ നിഗവുമാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അടി തുടങ്ങട്ടെ എന്നാണ് ചിത്രത്തിന്‍റെ ടാഗ്…

    Read More »
  • പ്രേക്ഷകരെ പേടിപ്പിക്കാൻ നയൻതാരയുടെ ‘കണക്റ്റ്’, റിലീസ് ഹിന്ദിയിലും; ആകാംക്ഷയോടെ ആരാധകർ

    നയൻതാര നായികയാകുന്ന ചിത്രം ‘കണക്റ്റി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. അശ്വിൻ ശരവണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അശ്വിൻ ശരവണൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഇടവേളകളില്ലായെന്ന പ്രത്യേകതയുള്ള ‘കണക്റ്റ്’ എന്ന ചിത്രം ഹിന്ദിയിലും റിലീസ് ചെയ്യും. നയൻതാര നായികയായ ചിത്രം ‘മായ’യിലൂടെയാണ് അശ്വിൻ ശരവണൻ സംവിധായകനാകുന്നത്. തപ്‍സിയെ നായികയാക്കിയിട്ടുള്ള ചിത്രമായ ‘ഗെയിം ഓവറും’ അശ്വിൻ ശരവണിന്റേതായി എത്തി. നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ ചിത്രങ്ങളായി മായ’യും ‘ഗെയിം ഓവറും’. അശ്വിൻ ശരവണിന്റെ പുതിയ ചിത്രത്തില്‍ നയൻതാരയ്‍ക്ക് ഒപ്പം അനുപം ഖേര്‍, സത്യരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. വിഘ്‍നേശ് ശിവന്റേയും നയൻതാരയുടെയും നിര്‍മാണ കമ്പനിയായ റൗഡി പിക്ചേഴ്‍സാണ് ‘കണക്റ്റ്’ നിര്‍മിക്കുന്നത്. ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമായ ‘കണക്റ്റ്’ എന്തായാലും പേടിപ്പിക്കുന്ന ഒന്നായിരിക്കും എന്നാണ് ട്രെയിലറില്‍ നിന്ന് വ്യക്തമാകുന്നത്. അശ്വിൻ ശരവണിന്റെ സംവിധാനത്തിലുള്ള ‘കണക്റ്റെ’ന്ന ചിത്രം തിയറ്ററില്‍ തന്നെ കാണേണ്ട ഒന്നാണെന്നും ട്രെയിലറില്‍ നിന്ന് മനസിലാകുന്നു. https://twitter.com/VigneshShivN/status/1603265839959924739?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603265839959924739%7Ctwgr%5E883fc8db7cbaa54b1d8c30bd02919df97f2fb8cb%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FVigneshShivN%2Fstatus%2F1603265839959924739%3Fref_src%3Dtwsrc5Etfw നയൻതാരയും വിഘ്‍നേശ് ശിവനും അടുത്തിടെ ഇരട്ടക്കുട്ടികള്‍ ജനിച്ചത്…

    Read More »
  • “മത്ത് ” പൂർത്തിയായി

    ടിനി ടോം, സന്തോഷ് കീഴാറ്റൂർ,അശ്വനി മനോഹരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രഞ്ജിത്ത് ലാൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന” മത്ത് “എന്ന ചിത്രത്തിന്റെ ചിത്രീകരണം പയ്യന്നൂരിൽ പൂർത്തിയായി.കണ്ണൂർ സിനിമ ഫാക്ടറിയുടെ ബാനറിൽ എ ജലീൽ നിർമിക്കുന്ന ഈ ചിത്രത്തിൽ ഹരി ഗോവിന്ദ്,ബാബു അന്നൂർ, അശ്വിൻ,ഫൈസൽ, സൽമാൻ,യാര,ജെസ്ലിൻ,തൻവി,അപർണ്ണ,ജീവ,അർച്ചനതുടങ്ങിയവരും അഭിനയിക്കുന്നു.സിബി ജോസഫ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. അജി മുത്തത്തി,ഷംന ചക്കാലക്കൽ എന്നിവരുടെ വരികൾക്ക് സക്കറിയ,റേസ് മർലിൻ എന്നിവർ സംഗീതം പകരുന്നു.എഡിറ്റർ-സാദ്ദിഖ്. പ്രൊഡക്ഷൻ കൺട്രോളർ-ദിലീപ് ചാമക്കാല, പ്രൊഡക്ഷൻ കോ ഓഡിനേറ്റർ-പ്രശോഭ് രൂപം,കല-ത്യാഗു തവന്നൂർ, മേക്കപ്പ്-അർഷാദ് വർക്കല, വസ്ത്രാലങ്കാരം-കുക്കു ജീവൻ,സ്റ്റിൽസ്-ഇക്കുട്ട്സ് രഘു, പരസ്യക്കല-അതുൽ കോൽഡ്ബ്രിവു, ചീഫ് അസോസിയേറ്റ് ഡയറക്ടർ-മനോജ് കുമാർ സി എസ്, അസോസിയേറ്റ് ഡയറക്ടർ-രതീഷ് കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-രാഹുൽ, അജേഷ്, ആക്ഷൻ-അഷറഫ് ഗുരുക്കൾ, ഫിനാൻസ് കൺട്രോളർ-ശ്രീജിത്ത് പൊങ്ങാടൻ, പ്രൊജക്ട് ഡിസൈനർ-അജി മുത്തത്തി,പി ആർ ഒ-എ എസ് ദിനേശ്.

    Read More »
  • ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘ഹണ്ടി’ൽ ഭാവനയും അതിഥിരവിയും കേന്ദ്ര കഥാപാത്രങ്ങൾ

    ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന’ ഹണ്ട്’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഡിസംബർ ഇരുപത്തിയെട്ടിന് പാലക്കാട്ട് ആരംഭിക്കും. ജയലഷ്മി ഫിലിംസിൻ്റെ ബാനറിൽ കെ.രാധാകൃഷ്ണനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ദേശീയ പുരസ്ക്കാരം നേടിയ കളിയാട്ടം, നിറം, മേഘസന്ദേശം വസന്തമാളിക,,വിൻ്റർ, എന്നീ ചിത്രങ്ങൾക്കു ശേഷം ജയലഷ്മി ഫിലിംസ് നിർമ്മിക്കുന്ന ചിത്രമാണിത്. മെഡിക്കൽ കാംപസിൻ്റ പശ്ചാലത്തിൽ ഒരുക്കുന്നഹൊറർ സസ് പെൻസ് ത്രില്ലറാണ് ‘ഹണ്ട്’. ഭാവനയും, അതിഥി രവിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ രഞ്ജി പണിക്കർ, അജ്മൽ അമീർ, രാഹുൽ മാധവ്, ചന്തു നാഥ്, ജി.സുരേഷ് കുമാർ, നന്ദു തുടങ്ങിയവരും പ്രധാന വേഷങളിലെത്തുന്നു. നിഖിൽ ആനന്ദിൻ്റേതാന്നു തിരക്കഥ. സംഗീതം- കൈലാസ് മേനോൻ. പ്രശസ്ത ഛായാഗ്രാഹകനായ അഭിനന്ദൻ രാമാനുജത്തിൻ്റെ പ്രധാന സഹായി ജാക്സൺ ഈ ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനാകുന്നു. എഡിറ്റിംഗ്- അജാസ്. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടര്- മനു സുധാകർ പ്രൊഡക്ഷൻ എക്സിക്യുട്ടീവ്- പ്രതാപൻ കല്ലിയൂർ , പ്രൊഡക്ഷൻ കൺട്രോളർ. സഞ്ജു വൈക്കം. വാർത്ത: വാഴൂർ ജോസ്.

    Read More »
  • കാൻ ഫിലിം ഫെസ്റ്റിവലിൽ പുസ്ക്കാരം നേടിയ ‘മരണസിംഹാസനം’ പ്രേക്ഷകർക്കു മുന്നിലെത്തിയിട്ട് ഇന്ന് 23 വർഷം

    സിനിമ ഓർമ്മ 1999 ഡിസംബർ 15 ന് ഒരു വിശ്വ മലയാള ചിത്രം റിലീസ് ചെയ്‌തു. കാൻ ഫിലിം ഫെസ്റ്റിവലിൽ ഒരു സംവിധായകന്റെ കന്നിച്ചിത്രത്തിനുള്ള മികച്ച അവാർഡ്, കാമറ ഡി ഓർ- പുരസ്ക്കാരം ലഭിച്ച ‘മരണസിംഹാസനം’. ഭരതൻ ഞാറയ്ക്കൽ രചിച്ച ഈ സിനിമയുടെ സംവിധായകൻ മുരളി നായർ. വൈദ്യുതക്കസേരയിലിരുത്തി ഷോക്കടിപ്പിച്ച് മരണശിക്ഷ വിധിക്കുന്ന ‘പുതിയ’ രീതി ആഘോഷമാക്കുന്ന ഒരു പറ്റം ആളുകളുടെയും ആഘോഷത്തിന്റെ പിന്നിലെ രാഷ്ട്രീയ നാടകങ്ങളുടെയും ആക്ഷേപഹാസ്യമാണ് മുരളി നായർ ‘മരണസിംഹാസന’ത്തിലൂടെ പറഞ്ഞത്. ജന്മിയുടെ പുരയിടത്തിൽ നിന്നും തേങ്ങ മോഷ്ടിച്ച് നിത്യവൃത്തി കഴിക്കുന്ന കൃഷ്‌ണൻ എന്ന പാവം കർഷകൻ ഒരു ദിവസം പിടിക്കപ്പെട്ടു. ഒരു കൊലപാതകക്കുറ്റം കൂടി അയാളുടെ മേൽ ചുമത്തി അയാൾക്ക് മരണശിക്ഷ വിധിക്കുകയാണ്. വൈദ്യുതക്കസേരയിൽ മരിക്കാൻ പോകുന്ന ആദ്യ കുറ്റവാളി എന്ന വീരപരിവേഷം കൃഷ്ണന് കിട്ടുന്നു. ഇലക്ഷൻ സമയമാണ്. ഭരണകൂടം അയാളുടെ പ്രതിമ സ്ഥാപിക്കുമെന്ന് വാഗ്‌ദാനം ചെയ്യുന്നു. അയാളുടെ ഭാര്യ ചിരുത ഇതൊക്കെ ഭാഗ്യമാണ് എന്ന് പറയുന്നു…

    Read More »
  • ‘ഷെഫീഖിന്റെ സന്തോഷം നശിച്ചു’; തന്നെ ഒറ്റപ്പെടുത്തി, ചെ​ന്നൈയിലേക്കു തിരച്ചുപോകുന്നെന്നു ബാല

    കൊച്ചി: ​ട്രോളൻമാരുടെ ആഘോഷത്തിനു പിന്നാലെ പ്രേക്ഷകശ്രദ്ധയിൽ വീണ്ടും സജീവമായ ബാല ചെ​ന്നൈയിലേക്കു തിരിച്ചുപോകുന്നു. വിവാദങ്ങളിൽ മനം നൊന്താണു തന്റെ തിരിച്ചുപോക്കെന്ന് ബാല വ്യക്തമാക്കി. തന്നെ ഒറ്റപ്പെടുത്തിയെന്നും മനസ് ശരിയല്ലാത്തതിനാൽ ചെ​​​ന്നൈയിലേക്കു പോവുകയാണെന്നുമാണ് ബാലയുടെ പ്രതികരണം. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാല രം​ഗത്ത് എത്തിയതായിരുന്നു പുതിയ വിവാദത്തിനു കാരണം. പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും ബാല പറഞ്ഞു. ബാലയുടെ വാക്കുകൾ ഇങ്ങനെ: ‘ഞാൻ ചെന്നൈയ്ക്കു പോകുകയാണ്. മനസ്സ് ശരിയല്ല. എല്ലാവരും ഒറ്റപ്പെടുത്തിയത് പോലെ തോന്നുന്നു. ആരോടും ഇങ്ങനെ ചെയ്യാൻ പാടില്ല. എന്റെ അടുത്ത് കാശ് തരാൻ പറ്റില്ല എന്നു പറഞ്ഞിരുന്നെങ്കിൽ കാശ് ചോദിക്കില്ലായിരുന്നു. ഇപ്പോഴും ഞാൻ ചോദിച്ചിട്ടില്ല. പക്ഷേ സഹായം ചോദിച്ച് എന്റെ വീട്ടിൽ പാതിരാത്രി…

    Read More »
Back to top button
error: