LIFEMovie

കുവി’ എന്ന പെൺനായ നായിക. “നജസ്സ്”ന്റെ ആദ്യ പോസ്റ്റർ റിലീസായി

വൈഡ് സ്ക്രീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ നിർമ്മിക്കുന്ന ഒൻപതാമത് ചലച്ചിത്രമായ ‘നജസ്സി’ന്റെ ആദ്യ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി.ഒരു “അശുദ്ധ കഥ” എന്ന ടാഗ് ലൈനോടെയാണ് ‘നജസ്സി’ന്റെ പോസ്റ്റർ റിലീസ് ചെയ്തത്.കുവിയെ കൂടാതെ മറ്റ് താരങ്ങളുടെ പേരുകൾ പുറത്ത് വിട്ടിട്ടില്ല.2019 ൽ മികച്ച കഥക്കുളള സംസ്ഥാന പുരസ്കാരം നേടിയ വരി – ദ സെന്റൻസ് എന്ന ചിത്രത്തിന്റെ സംവിധായകൻ ശ്രീജിത്ത് പൊയിൽക്കാവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നജസ്സ് “.

മലബാറിലെ ഒരു ഗ്രാമത്തിൽ ഒരു തെരുവ് നായ ഉണ്ടാക്കുന്ന പ്രശ്നങ്ങളാണ് “നജസ്സ്” എന്ന ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
ഏപ്രിൽ മാസം പകുതിയോടെ ചിത്രീകരണം തുടങ്ങുന്ന” നജസ്സ് ” ആഗസ്റ്റിൽ റിലീസ് ചെയ്യും.
കോ-റൈറ്റർ-റഫീഖ് മംഗലശ്ശേരി, ഛായാഗ്രഹണം- വിപിൻ ചന്ദ്രൻ,
എഡിറ്റിങ്ങ്- രതിൻ രാധാകൃഷ്ണൻ, സംഗീതം-സുനിൽ കുമാർ പി.കെ,
ഗാനരചന-ഡോ: സി രാവുണ്ണി,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, ബാപ്പു വെള്ളിപ്പറമ്പ്,
കല-വിനീഷ് കണ്ണൻ കോസ്‌റ്റൂംസ്-അരവിന്ദ് കെ.ആർ
മേയ്ക്കപ്പ്-ഷിജി താനൂർ, പ്രൊഡക്ഷൻ കോഡിനേറ്റർ- പ്രസൂൺ പൊറ്റമ്മൽ,സ്റ്റിൽസ് രാഹുൽ ലൂമിയർ,പി ആർ ഒ- എ എസ് ദിനേശ്.

Back to top button
error: