Movie

കമൽഹാസൻ തകർത്താടിയ ‘രാസലീല’ ഒരു പതിനെട്ടുകാരൻ പയ്യന്റെ ലൈംഗിക അഭിനിവേശത്തിൻ്റെയും സാഹസങ്ങളുടെയും കഥ

സിനിമ ഓർമ്മ

   ഒർജിനലിന് മുൻപ് പകർപ്പ് റിലീസായ ചരിത്രമാണ് ‘രാസലീല’ എന്ന കമൽഹാസൻ ചിത്രത്തിനുള്ളത്. 1975 ഡിസംബർ 12 ന് റിലീസ് ചെയ്‌ത രാസലീല, ‘ഉണർച്ചികൾ’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു. പക്ഷെ ഒർജിനൽ തമിഴ് ചിത്രം റിലീസായത് 1976ലാണ്. ഒരു പതിനെട്ടുകാരൻ പയ്യന്റെ ലൈംഗിക അഭിനിവേശവും സാഹസങ്ങളും, അനന്തരഫലമായി ലൈംഗികരോഗം ബാധിക്കുന്നതുമാണ് ചിത്രത്തിലെ പ്രമേയം. കമൽഹാസനാണ് ചിത്രത്തിൻ്റെ സഹകഥാകൃത്ത്.

Signature-ad

പിന്നീട് ചില മസാലപ്പടങ്ങളുടെ പേരിൽ അറിയപ്പെടേണ്ടി വന്ന സംവിധായകൻ എൻ ശങ്കരൻ നായരാണ് ‘രാസലീല’ തമിഴിൽ നിന്നും റീമേക്ക് ചെയ്‌തത്‌. കമൽഹാസന്റെ മറ്റൊരു സൂപ്പർ ഹിറ്റായ ‘മദനോത്സവം’ രചിച്ച് സംവിധാനം ചെയ്‌തതും ശങ്കരൻനായരാണ്. തമിഴിലും തെലുങ്കിലും ഡബ്ബ് ചെയ്‌ത ‘രാസലീല’ മദ്രാസിലും ഹൈദരാബാദിലും 100 ദിവസം ഓടി എന്നതും ചരിത്രം.
പിന്നീട് രാഷ്ട്രീയത്തിൽ രംഗ പ്രവേശം ചെയ്ത് സെക്കന്തരാബാദ് എംഎൽഎ ആയ തെലുഗു നടി ജയസുധയാണ് ‘രാസലീല’യിലെ നായിക.

‘രാസലീല’ ഇപ്പോഴും മലയാളികളുടെ മനസ്സിൽ ‘ദശപുഷ്‌പം ചൂടി’ നിൽക്കുന്നതിനുള്ള പ്രധാനകാരണം അതിലെ എവർഗ്രീൻ പാട്ടുകളാണ്. മനയ്ക്കലെ തത്തേ, ആയില്യം പാടത്തെ പെണ്ണേ, നിശാസുരഭികൾ, നീയും വിധവയോ എന്നിവയായിരുന്നു വയലാർ-സലീൽ ചൗധരിമാർ ഒരുക്കിയ ഗാനവിരുന്ന്.

‘രാസലീല’ അതേ പേരിൽ 2012ൽ റീമേക്ക് ആയി വന്നെങ്കിലും ചിത്രം പരാജയമായിരുന്നു. വയലാറിന്റെ മകനും സലീൽ ചൗധരിയുടെ മകനും യേശുദാസിന്റെ മകനും ഒരുമിച്ച പുതിയ ‘രാസലീല’യിലെ പാട്ടുകളും ശ്രദ്ധിക്കപ്പെട്ടില്ല.

സമ്പാദകൻ’ സുനിൽ കെ ചെറിയാൻ

Back to top button
error: