Movie
-
പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ‘വയസ് എത്രയായി മുപ്പത്തി…?’ മലബാർ ജീവിത പശ്ചാത്തലത്തിൽ നർമ്മ മുഹുർത്തങ്ങൾ നിറഞ്ഞ ചിത്രം
പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വയസ് എത്രയായി മുപ്പത്തി…?’ നോ ലിമിറ്റ്സിന്റെ ബാനറിൽ ഷിജു.യു.സിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം, കരിങ്കണ്ണൻ, എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. വളരെ കൗതുകകരമായ ആശയവും അവതരണവുമാണ് ഈ ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അവകാശപ്പെടുന്നു. വളരെ ആർഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞവരെ ശപിച്ചു കൊണ്ടും 40 വയസ്സു കഴിഞ്ഞിട്ടും പെണ്ണ കിട്ടാത്തവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമാണ് ചിത്രം അവതരിപ്പിക്കുന്നത്. മലബാർ പശ്ചാത്തലത്തിൽ പുർണ്ണമായും നർമ്മ മുഹുർത്തങ്ങളിലൂടെ യാന്ന് ഈ ചിത്രത്തിൻ്റെ അവതരണം. പ്രശാന്ത് മുരളി, ഉണ്ണിരാജാ, നസീർ സംക്രാന്തി, രമ്യ സുരേഷ്, ആഭാസോ ജിത്, മഞ്ജു പത്രോസ് എന്നിവരും വി ഫോർ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു. ഷിജു യു.സിയുടെ കഥക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു. കൈതപ്രത്തിൻ്റെ വരികൾക്ക് ഷിബു സുകുമാരനാണ് ഈണം…
Read More » -
ദുഖപുത്രിയായ ശാരദ അമ്മയും മകളുമായി ഇരട്ടവേഷങ്ങളിൽ അഭിനയിച്ച ‘താര’ തീയേറ്ററുകളിലെത്തിയത് ഡിസംബർ 18ന്
സിനിമ ഓർമ്മ ശാരദ അമ്മയും മകളുമായി അഭിനയിച്ച താര റിലീസ് ചെയ്‌തത് 1970 ഡിസംബർ 18ന്. ഭൂതകാലത്തെ തെറ്റുകൾ തിരുത്താൻ വർത്തമാനകാലം അവസരം തരുമെന്നാണ് ശാരംഗപാണിയുടെ കഥയുടെ ഉള്ളടക്കം. എസ്.എൽ പുരം സദാനന്ദന്റേതാണ് സംഭാഷണം. ഉദയായുടെ ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച ചിത്രം സംവിധാനം ചെയ്‌തത് എം കൃഷ്‌ണൻനായർ. വിവാഹമുറപ്പിച്ച വാസന്തി (ശാരദ) ട്രെയിനിൽ വച്ച് പ്രതിശ്രുത വരനുമായി (ഉമ്മർ) ബന്ധപ്പെട്ടു. പക്ഷെ വിവാഹസമയമായപ്പോൾ ഗർഭിണിയായ വാസന്തിയെ സ്വീകരിക്കാൻ വരൻ വിസമ്മതിച്ചു. വാസന്തി ഒരു പെൺകുഞ്ഞിന് ജന്മം നൽകി ഒരു റെസ്ക്യൂ ഹോമിൽ ഏൽപ്പിച്ചു. വാസന്തിയെ ബാലകൃഷ്‌ണൻ (സത്യൻ) വിവാഹം ചെയ്‌തു. അതിലുണ്ടായ പുത്രി (ജയഭാരതി) യുമായി വേണുഗോപാലന്റെ (നസീർ) വീട്ടുകാർ കല്യാണം നിശ്ചയിക്കുന്നു. പക്ഷെ വേണു താരയുമായി (ശാരദ) പ്രണയത്തിലാണ്. സങ്കട നാടകങ്ങൾക്കൊടുവിൽ താരയ്ക്ക് പ്രണയസാഫല്യമുണ്ടാവുമെന്നത് കാലത്തിന്റെ നീതി. വയലാർ-ദേവരാജൻ ടീമിന്റെ 5 പാട്ടുകളിൽ ‘ഉത്തരായനക്കിളി പാടി’, ‘നുണക്കുഴി കവിളിൽ നഖചിത്രമെഴുതും’ ഹിറ്റായി. ‘കാളിദാസനും കണ്വമുനിയും മരിച്ചെങ്കിലും ശകുന്തള മരിച്ചില്ല’ എന്ന്…
Read More » -
വാരിസില്‍ നായകനായി വിജയിയെയായിരുന്നില്ല ആദ്യം തീരുമാനിച്ചത്; നിര്‍മ്മാതാവിന്‍റെ വെളിപ്പെടുത്തല്‍
ചെന്നൈ: 2023 ജനുവരി 12ന് പൊങ്കലിന് തമിഴ്നാട്ടില്‍ റിലീസ് ചെയ്യാന്‍ പോകുന്ന ചിത്രമാണ് വാരിസ്. ദളപതി വിജയി നായകനാകുന്ന ചിത്രത്തില്‍. രശ്മികയാണ് ഹീറോയിനായി എത്തുന്നത്. ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനം ഇതിനകം ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്. സിനിമ തിയേറ്ററുകളിലെത്താൻ ദിവസങ്ങള്‍ എണ്ണി വിജയ് പ്രേമികൾ കാത്തിരിക്കുമ്പോൾ, ചിത്രത്തിന്‍റെ നിർമ്മാതാവ് ദിൽ രാജു വാരിസ് സംബന്ധിച്ച് വലിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ്. ഒരു തെലുങ്ക് വാർത്താ ചാനലിനോട് സംസാരിക്കവെ വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി നിശ്ചയിച്ചത് ആദ്യം വിജയിയെ അല്ലെന്നാണ് പറയുന്നത്. ദിൽ രാജു പറയുന്നതനുസരിച്ച്, സൂപ്പർസ്റ്റാർ മഹേഷ് ബാബുവിനെ മനസ്സിൽ വെച്ചാണ് വാരിസുവിന്റെ തിരക്കഥ ആദ്യം തയ്യാറാക്കിയത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായ സമയത്ത് മഹേഷ് ബാബു ഏറെ തിരക്കിലായി. തുടര്‍ന്ന് ചിത്രവുമായി രാം ചരണിന് സമീപിച്ചു. എന്നാല്‍ തെലുങ്കിലെ മെഗാ പവർ സ്റ്റാറായ രാമിനും ചിത്രത്തിന് വേണ്ട കോള്‍ഷീറ്റ് നല്‍കാന്‍ സാധിച്ചില്ല. ഇതേത്തുടർന്ന് തെലുങ്കിലെ മറ്റ് പ്രമുഖ താരങ്ങളായ അല്ലു…
Read More » -
കാക്കിപ്പട ക്രിസ്തുമസ്സിന് എത്തുന്നു; ട്രെയ്ലര്‍ പുറത്തിറങ്ങി
പേരുകൊണ്ട് തന്നെ ഏറെ ശ്രദ്ധേയമായ കക്കിപ്പട ക്രിസ്തുമസിന് റിലീസ് ചെയ്യും. ഷെബി ചൗഘട്ട് സംവിധാനം ചെയ്യ്ത കാക്കിപ്പടയുടെ കഥാ പശ്‌ചാത്തലവും വേറിട്ടതാണ്. താരങ്ങളായ ഉണ്ണി മുകുന്ദന്‍, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിന്‍ സ്റ്റീഫന്‍, തമിഴ് നടന്‍ കതിര്‍ എന്നിവര്‍ ചേര്‍ന്ന് ട്രെയ്ലര്‍ റിലീസ് ചെയ്തു. എസ്.വി. പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഷെജി വലിയകത്താണ് കാക്കിപ്പട നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറില്‍ നിന്ന് സമകാലിക പശ്ചാത്തലത്തിലാകും കഥ പറയുക എന്നതാണ് ലഭിക്കുന്ന സൂചന. കേരള സമൂഹത്തെ ആകെ നാണം കെടുത്തിക്കൊണ്ട് വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെണ്‍കുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലര്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വെയ്ക്കുന്നത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തുവന്ന ടീസറും സോങ്ങും സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വ്യത്യസ്തമായ റിലീസ് പ്രഖ്യാപനമായിരുന്നു കാക്കിപ്പട സിനിമയുടേത്. ഖത്തര്‍ വേള്‍ഡ് കപ്പ് മത്സരത്തില്‍ ആര്‍ത്തിരമ്പുന്ന കാണികളെ സാക്ഷിയാക്കിയാണ് ചിത്രത്തിന്റെ റിലീസ് അണിയറ…
Read More » -
ശ്രീകുമാരൻ തമ്പി- ശശികുമാർ ടീം അണിയിച്ചൊരുക്കിയ ‘ജയിക്കാനായി ജനിച്ചവൻ’ റിലീസ് ചെയ്‌തത് 1978 ഡിസംബർ 17ന്
സിനിമ ഓർമ്മ ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്‌ത ‘ജയിക്കാനായി ജനിച്ചവൻ’ എന്ന ചിത്രം റിലീസ് ചെയ്‌തത് 1978 ഡിസംബർ 17 നാണ്. എം.പി രാജീവന്റെ കഥ. ബന്ധുക്കളുടെ ചതിയിൽ ജീവിതം വഴി മാറിയാലും സത്യം ഒരുനാൾ ജയിക്കും എന്നതാണ് ഈ ചിത്രത്തിലൂടെ നൽകുന്ന സാരോപദേശം. സർക്കസ്, കരാട്ടെ, കാർചെയ്‌സ്, ഹെലികോപ്പ്റ്ററിലെ സംഘട്ടനം തുടങ്ങിയ ചേരുവകളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി-എം കെ അർജ്ജുനൻ ടീം ഒരുക്കിയ 7 പാട്ടുകളും സുന്ദരവും രാഗവൈവിധ്യം നിറഞ്ഞവയുമാണ്. ‘ചാലക്കമ്പോളത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ’, ‘അരയാൽ മണ്ഡപം കുളിച്ചു തൊഴുതു നിൽക്കും’, ‘കാവടിച്ചിന്തു പാടി’ തുടങ്ങിയവ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്. പ്രേംനസീർ, ജയൻ, സോമൻ, ഷീല, മല്ലിക സുകുമാരൻ, ജഗതി തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ടായിരുന്നു. ഒരു ഗാനരംഗത്ത് ശ്രീനിവാസൻ മുഖം കാട്ടുന്നുണ്ട്. നസീറിന്റെ ബാല്യകാല സീനിൽ ശ്രീകുമാരൻ തമ്പിയുടെ മകൻ രാജകുമാരൻ തമ്പിയാണ് അഭിനയിച്ചത്. സമ്പാദകൻ: സുനിൽ കെ ചെറിയാൻ
Read More » -
ടൊവിനോയെ പലവട്ടം വിളിച്ചിട്ടും സഹായിക്കേണ്ടി വരുമെന്നു കരുതി ഫോണെടുത്തില്ല; പൂജപ്പുര വിടാനൊരുങ്ങി രവി
തിരുവനന്തപുരം: മലയാള സിനിമയില്‍ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടനാണ് പൂജപ്പുര രവി. പ്രിയദര്‍ശന്‍ സിനിമകളിലാണ് കൂടുതലായും പൂജപ്പുര രവിയെ കണ്ടിരുന്നത്. സിനിമകളില്‍ നിന്ന് നാളുകളായി മാറി നില്‍ക്കുകയാണ് ഇദ്ദേഹം. ടൊവിനോ തോമസ് നായകന്‍ ആയെത്തിയ ഗപ്പി ആണ് അവസാനം അഭിനയിച്ച സിനിമ. ഇപ്പോഴിതാ ടൊവിനോയെക്കുറിച്ചും തന്റെ സിനിമാ ജീവിതത്തെക്കുറിച്ചും പൂജപ്പുര രവി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ”അവസാനം അഭിനയിക്കുന്നത് ഗപ്പി എന്ന സിനിമയില്‍ ആണ്. സിനിമയില്‍ ഇപ്പോള്‍ ഒരുപാട് പുരോഗതി വന്നു. നമുക്ക് കണ്ടാല്‍ മനസ്സിലാവുന്നു പോലുമില്ല. എന്ത് ഷോട്ട് എങ്ങനെ എടുത്ത് എന്ന് ഒരു പിടിയുമില്ല. പണ്ട് റിയല്‍ ആയി ഒരു ഡയലോഗ് പറയാന്‍ സംവിധായകര്‍ സമ്മതിക്കില്ല. ഗപ്പിക്ക് ശേഷം ഞാനെത്രയോ പ്രാവശ്യം ടൊവിനോയെ വിളിച്ചു. അവന്‍ എടുത്തിട്ട് പോലും ഇല്ല. കാരണം ഇവരുടെ വിചാരം നമ്മള്‍ക്ക് പടവും പപ്പടവും ഇല്ലാതെ ഇരിക്കുകയാണല്ലോ. സഹായമഭ്യര്‍ത്ഥിച്ച് വിളിക്കുകയാണെന്ന് കരുതി എടുക്കാതിരിക്കുന്നവരും ഉണ്ട്. ഞാന്‍ ഇന്നുവരെ ആരോടും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ല.…
Read More » -
സേനാപതിയായും അച്ഛനായും കമല്‍ഹാസൻ! ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എസ് ഷങ്കറിന്റെ ഇന്ത്യൻ 2’വിന്റെ കിടിലൻ അപ്‍ഡേറ്റ്
ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് ഇന്ത്യൻ 2. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ കമല്‍ഹാസൻ വീണ്ടും നായകനാകുമ്പോള്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ചിത്രത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. സേനാപതിയായും അച്ഛനായും കമല്‍ഹാസൻ തന്നെ ചിത്രത്തില്‍ അഭിനയിക്കുമെന്ന് തിരക്കഥാകൃത്ത് ജയമോഹൻ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയതാണ് പുതിയ വാര്‍ത്ത. എസ് ഷങ്കറിന്റെ സംവിധാനത്തില്‍ പ്രീക്വലായി എത്തുന്ന ചിത്രത്തില്‍ ‘സേനാപതി’യാണ് മകന്റെ വേഷത്തില്‍. 1996ല്‍ പ്രദര്‍ശനത്തിന് എത്തിയ ഹിറ്റ് ചിത്രം ‘ഇന്ത്യന്റെ’ ആദ്യ ഭാഗത്തിലും കമല്‍ഹാസൻ ഇരട്ടവേഷത്തിലായിരുന്നു അഭിനയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് ചിത്രത്തിലെ അഭിനയത്തിന് കമല്‍ഹാസന് ലഭിച്ചിരുന്നു. തമിഴ് സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും ‘ഇന്ത്യന്’ കമല്‍ഹാസന് ലഭിച്ചിരുന്നു. ഇരുന്നൂറ് കോടി രൂപ ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക. ബോളിവുഡ് താരം വിദ്യുത് ജമാല്‍ ചിത്രത്തില്‍ വില്ലൻ വേഷത്തില്‍ എത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഐശ്വര്യ രാജേഷും പ്രിയ ഭവാനിയും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. രവി വര്‍മ്മ ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ…
Read More » -
വിജയ് ആന്റണിയുടെ തമിഴരശനിൽ പ്രധാന കഥാപാത്രമായി സുരേഷ് ഗോപിയും; ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു
വിജയ് ആന്റണി നായകനാകുന്ന പുതിയ ചിത്രമാണ് ‘തമിഴരശൻ’. മലയാളികളുടെ പ്രിയപ്പെട്ട താരം സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. മലയാളത്തില്‍ നിന്ന് രമ്യാ നമ്പീശനുമുണ്ട്. പല കാരണങ്ങളാല്‍ റിലീസ് നീണ്ടുപോയ ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. ഡിസംബര്‍ 30ന് ആണ് ചിത്രം തിയറ്ററുകളില്‍ റിലീസ് ചെയ്യുക. ബാബു യോഗേശ്വരൻ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ആര്‍ ഡി രാജശേഖര്‍ ഐഎസ്‍സിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഇളയരാജയാണ് സംഗീത സംവിധായകൻ. എസ് കൗസല്യ റാണിയാണ് ചിത്രം നിര്‍മിക്കുന്നത്. രവീന്ദര്‍ ആണ് വിജയ് ആന്റണി ചിത്രത്തിന്റെ എക്സിക്യുട്ടീവ് പ്രൊഡ്യൂര്‍. വി വിശ്വനാഥനാണ് പ്രൊഡക്ഷൻ എക്സിക്യുട്ടീവ്. എസ്എൻഎസ് മൂവീസാണ് ചിത്രത്തിന്റെ ബാനര്‍. The Date is Locked for the Arrival of Terrific Lion! @vijayantony starrer #Tamilarasan to hit screens on DECEMBER 30 An @ilaiyaraaja Musical #TamilarasanFromDec30#தமிழரசன் @snsmovies_ @YogeswaranBabu @nambessan_ramya @RDRajasekar @ZeeTamil @ProBhuvan…
Read More » -
തെന്നിന്ത്യൻ താരറാണി തൃഷയുടെ ആക്ഷൻ ത്രില്ലര്‍ ‘രാംഗി’ റിലീസ് പ്രഖ്യാപിച്ചു
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ തൃഷ നായികയാകുന്ന ചിത്രമാണ് ‘രാംഗി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാംഗി’ സംവിധാനം ചെയ്യുന്നത്. പലകുറി റിലീസ് നീണ്ടുപോയ ഒരു ചിത്രമാണ് ‘രാംഗി’. മലയാളിയായ അനശ്വര രാജനും അഭിനയിക്കുന്ന ചിത്രമായ ‘രാംഗി’യുടെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഡിസംബര്‍ 30ന് ആണ് റിലീസ്. പ്രമുഖ സംവിധായകൻ എ ആര്‍ മുരുഗദോസ്സിന്റെ കഥയ്‍ക്കാണ് എം ശരവണൻ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ശക്തിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ആക്ഷൻ ത്രില്ലറായി ഒരുങ്ങുന്ന ‘രാംഗി’യെന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് സി സത്യയാണ്. https://twitter.com/rameshlaus/status/1603384503783010310?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1603384503783010310%7Ctwgr%5Ed50dda2bafc8c9430f06cac3c37c8eea03c5744d%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Frameshlaus%2Fstatus%2F1603384503783010310%3Fref_src%3Dtwsrc5Etfw തൃഷ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് ‘പൊന്നിയിൻ സെല്‍വൻ’ ആണ്. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‍നം സംവിധാനം ചെയ്‍ത ‘പൊന്നിയിൻ സെല്‍വൻ’ വൻ ഹിറ്റായി മാറിയിരുന്നു. ചിത്രത്തില്‍ വലിയ താരനിരയാണ് അണിനിരക്കുന്നത്. ചോഴ രാജകുമാരിയായ ‘കുന്ദവൈ’…
Read More » -
മോഹൻലാലിന് മികച്ച നടനുള്ള പുരസ്ക്കാരം നേടിക്കൊടുത്ത ബ്ലെസ്സിയുടെ ‘തന്മാത്ര’ റിലീസ് ചെയ്‌തിട്ട് ഇന്ന് 17 വർഷം
സിനിമ ഓർമ്മ 150 ദിവസം തീയറ്ററിൽ പ്രദർശിപ്പിക്കുകയും ആ വർഷം സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്‌ത ‘തന്മാത്ര’ റിലീസ് ചെയ്‌തിട്ട് ഇന്ന് 17 വർഷം. ‘മറവിയുടെ കോട്ടയ്ക്ക് മേൽ പുതിയ പൂപ്പലുകൾ മുളച്ചു’ എന്ന് പദ്‌മരാജൻ മറവിയെക്കുറിച്ചെഴുതിയ ഓർമ്മ എന്ന ചെറുകഥയാണ് ബ്ലെസ്സിയുടെ ‘തന്മാത്ര’യ്ക്കാധാരം. സെഞ്ച്വറി ഫിലിംസ് രാജു മാത്യുവാണ് നിർമ്മാണം. ‘തന്മാത്ര’യിലെ അൽസ് ഹൈമേഴ്‌സ് രോഗാവസ്ഥയിലുള്ള രമേശൻനായരെ ജീവിപ്പിച്ചതിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മോഹൻലാൽ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ചന്റെ തലയ്‌ക്കേറ്റ ക്ഷതം അച്ഛനിൽ വരുത്തിയ മാറ്റങ്ങൾ, പ്രത്യേകിച്ച് നാക്ക് നീട്ടുന്നതൊക്കെ അഭിനയത്തിൽ സ്വാധീനിച്ചുവെന്നാണ്. മോഹൻലാൽ നഗ്നനായി അഭിനയിച്ച ഒരു സീൻ ഉണ്ടായിരുന്നു ‘തന്മാത്ര’യിൽ. പക്ഷേ റിലീസായി രണ്ടോ മൂന്നോ ദിവസങ്ങൾക്കകം അത് സെൻസർ ചെയ്‌ത് നീക്കി. കൈതപ്രം-മോഹൻ സിത്താര ടീമിന്റെ നല്ല ഗാനങ്ങളുണ്ടായിരുന്നു. ‘ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ’ ജയചന്ദ്രനെ കൂടാതെ മോഹൻലാലും പാടി. ‘കാറ്റ് വെളിയിടെ കണ്ണമ്മാ’ എന്ന ഗാനത്തിലെ തമിഴ് വരികൾ തമിഴ്…
Read More »