മോഹൻലാലിന് മികച്ച നടനുള്ള പുരസ്ക്കാരം നേടിക്കൊടുത്ത ബ്ലെസ്സിയുടെ ‘തന്മാത്ര’ റിലീസ് ചെയ്‌തിട്ട് ഇന്ന് 17 വർഷം
സിനിമ ഓർമ്മ
150 ദിവസം തീയറ്ററിൽ പ്രദർശിപ്പിക്കുകയും ആ വർഷം സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടുകയും ചെയ്‌ത ‘തന്മാത്ര’ റിലീസ് ചെയ്‌തിട്ട് ഇന്ന് 17 വർഷം. ‘മറവിയുടെ കോട്ടയ്ക്ക് മേൽ പുതിയ പൂപ്പലുകൾ മുളച്ചു’ എന്ന് പദ്‌മരാജൻ മറവിയെക്കുറിച്ചെഴുതിയ ഓർമ്മ എന്ന ചെറുകഥയാണ് ബ്ലെസ്സിയുടെ ‘തന്മാത്ര’യ്ക്കാധാരം. സെഞ്ച്വറി ഫിലിംസ് രാജു മാത്യുവാണ് നിർമ്മാണം.
‘തന്മാത്ര’യിലെ അൽസ് ഹൈമേഴ്‌സ് രോഗാവസ്ഥയിലുള്ള രമേശൻനായരെ ജീവിപ്പിച്ചതിന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് നേടിയ ശേഷം മോഹൻലാൽ പറഞ്ഞത് അദ്ദേഹത്തിന്റെ അച്ചന്റെ തലയ്‌ക്കേറ്റ ക്ഷതം അച്ഛനിൽ വരുത്തിയ മാറ്റങ്ങൾ, പ്രത്യേകിച്ച് നാക്ക് നീട്ടുന്നതൊക്കെ അഭിനയത്തിൽ സ്വാധീനിച്ചുവെന്നാണ്.
മോഹൻലാൽ നഗ്നനായി അഭിനയിച്ച ഒരു സീൻ ഉണ്ടായിരുന്നു ‘തന്മാത്ര’യിൽ. പക്ഷേ റിലീസായി രണ്ടോ മൂന്നോ ദിവസങ്ങൾക്കകം അത് സെൻസർ ചെയ്‌ത് നീക്കി.
കൈതപ്രം-മോഹൻ സിത്താര ടീമിന്റെ നല്ല ഗാനങ്ങളുണ്ടായിരുന്നു. ‘ഇതളൂർന്നു വീണ പനിനീർ ദളങ്ങൾ’ ജയചന്ദ്രനെ കൂടാതെ മോഹൻലാലും പാടി. ‘കാറ്റ് വെളിയിടെ കണ്ണമ്മാ’ എന്ന ഗാനത്തിലെ തമിഴ് വരികൾ തമിഴ് കവി ഭാരതിയാറുടെ കവിതയിൽ നിന്നുമുള്ള ഒരു ഭാഗമാണ്.
സമ്പാദകൻ: സുനിൽ കെ ചെറിയാൻ