പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ‘വയസ് എത്രയായി മുപ്പത്തി…?’ മലബാർ ജീവിത പശ്ചാത്തലത്തിൽ നർമ്മ മുഹുർത്തങ്ങൾ നിറഞ്ഞ ചിത്രം
പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വയസ് എത്രയായി മുപ്പത്തി…?’ നോ ലിമിറ്റ്സിന്റെ ബാനറിൽ ഷിജു.യു.സിയാണ് ഈ ചിത്രം നിർമ്മിക്കുന്നത്.
കോട്ടപ്പുറത്തെ കൂട്ടുകുടുംബം, മലബാറിൽ നിന്നൊരു മണിമാരൻ, ജ്വലനം, കരിങ്കണ്ണൻ, എന്നീ ചിത്രങ്ങൾക്കു ശേഷം പപ്പൻ നരിപ്പറ്റ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
വളരെ കൗതുകകരമായ ആശയവും അവതരണവുമാണ് ഈ ചിത്രത്തിൻ്റേതെന്ന് സംവിധായകൻ അവകാശപ്പെടുന്നു.
വളരെ ആർഭാടമായി കല്യാണം നടത്തി വിവാഹബന്ധം പിരിഞ്ഞവരെ ശപിച്ചു കൊണ്ടും 40 വയസ്സു കഴിഞ്ഞിട്ടും പെണ്ണ കിട്ടാത്തവർക്കു വേണ്ടി പ്രാർത്ഥിച്ചു കൊണ്ടുമാണ് ചിത്രം അവതരിപ്പിക്കുന്നത്.
മലബാർ പശ്ചാത്തലത്തിൽ
പുർണ്ണമായും നർമ്മ മുഹുർത്തങ്ങളിലൂടെ
യാന്ന് ഈ ചിത്രത്തിൻ്റെ അവതരണം.
പ്രശാന്ത് മുരളി, ഉണ്ണിരാജാ, നസീർ സംക്രാന്തി, രമ്യ സുരേഷ്, ആഭാസോ ജിത്, മഞ്ജു പത്രോസ് എന്നിവരും വി ഫോർ കോമഡി ഷോയിലൂടെ ശ്രദ്ധേയരായ നാലു താരങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ഷിജു യു.സിയുടെ കഥക്ക് ഫൈസൽ കാരങ്ങാട്ട് തിരക്കഥ രചിക്കുന്നു.
കൈതപ്രത്തിൻ്റെ വരികൾക്ക് ഷിബു സുകുമാരനാണ് ഈണം പകർന്നിരിക്കുന്നത്.
സമീർ ജിബ്രാനാണ് ഛായാഗ്രാഹകൻ.
പ്രൊഡക്ഷൻ ഡിസൈനർ – സുഗുണേഷ് കുറ്റിയിൽ.
പ്രൊഡക്ഷൻ കൺട്രോളർ- പ്രേംകുമാർ പറമ്പത്ത്.
തികച്ചും പുതുമയാർന്ന വിവാഹ വിഷയം ചർച്ച ചെയ്യുന്ന ഈ ചിത്രം ജനുവരിയിൽ ചിത്രീകരണമാരംഭിക്കും.
മൈസൂർ, വടകര, മാഹി, തലശ്ശേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം.
വാഴൂർ ജോസ്.