Movie

ശ്രീകുമാരൻ തമ്പി- ശശികുമാർ ടീം അണിയിച്ചൊരുക്കിയ ‘ജയിക്കാനായി ജനിച്ചവൻ’ റിലീസ് ചെയ്‌തത് 1978 ഡിസംബർ 17ന്

സിനിമ ഓർമ്മ

  ശ്രീകുമാരൻ തമ്പി നിർമ്മിച്ച് ശശികുമാർ സംവിധാനം ചെയ്‌ത ‘ജയിക്കാനായി ജനിച്ചവൻ’ എന്ന ചിത്രം റിലീസ് ചെയ്‌തത് 1978 ഡിസംബർ 17 നാണ്. എം.പി രാജീവന്റെ കഥ. ബന്ധുക്കളുടെ ചതിയിൽ ജീവിതം വഴി മാറിയാലും സത്യം ഒരുനാൾ ജയിക്കും എന്നതാണ് ഈ ചിത്രത്തിലൂടെ നൽകുന്ന സാരോപദേശം. സർക്കസ്, കരാട്ടെ, കാർചെയ്‌സ്, ഹെലികോപ്പ്റ്ററിലെ സംഘട്ടനം തുടങ്ങിയ ചേരുവകളോടെ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിനു വേണ്ടി ശ്രീകുമാരൻ തമ്പി-എം കെ അർജ്ജുനൻ ടീം ഒരുക്കിയ 7 പാട്ടുകളും സുന്ദരവും രാഗവൈവിധ്യം നിറഞ്ഞവയുമാണ്. ‘ചാലക്കമ്പോളത്തിൽ വച്ച് നിന്നെ കണ്ടപ്പോൾ’, ‘അരയാൽ മണ്ഡപം കുളിച്ചു തൊഴുതു നിൽക്കും’, ‘കാവടിച്ചിന്തു പാടി’ തുടങ്ങിയവ എക്കാലത്തെയും ഹിറ്റ് ഗാനങ്ങളാണ്.

Signature-ad

പ്രേംനസീർ, ജയൻ, സോമൻ, ഷീല, മല്ലിക സുകുമാരൻ, ജഗതി തുടങ്ങി വൻതാരനിര ചിത്രത്തിലുണ്ടായിരുന്നു. ഒരു ഗാനരംഗത്ത് ശ്രീനിവാസൻ മുഖം കാട്ടുന്നുണ്ട്. നസീറിന്റെ ബാല്യകാല സീനിൽ ശ്രീകുമാരൻ തമ്പിയുടെ മകൻ രാജകുമാരൻ തമ്പിയാണ് അഭിനയിച്ചത്.

സമ്പാദകൻ: സുനിൽ കെ ചെറിയാൻ

Back to top button
error: