Movie

  • കാവാലത്തിന് ശേഷം മലയാളത്തനിമയും കുട്ടനാടൻ ശീലുകളും ഹരിതഭംഗിയും കൊണ്ട് മലയാളിയുടെ മനം നിറച്ച ബീയാർ പ്രസാദ്

    ജയൻ മൺറോ സാഹിത്യത്തിൽ ബിരുദധാരിയായ ബീയാർ പ്രസാദ് ചെറുപ്പകാലം തൊട്ടേ കവിതകൾ വായിക്കുകയും സാഹിത്യരചനകൾ നടത്തുകയും ചെയ്തിരുന്നു. കവിതാസ്വാദകനായിരുന്നെങ്കിലും, മങ്കൊമ്പ് മായാസദനത്തിലെ ബി. രാജേന്ദ്രപ്രസാദ് ചെറുപ്പത്തിലേ ബി.ആർ. പ്രസാദ് എന്ന പേരിൽ കഥയാണ് എഴുതി തുടങ്ങിയത്. അതേ പേരിൽ മറ്റൊരു എഴുത്തുകാരനുണ്ടെന്ന് മനസ്സിലാക്കി പേര് ബീയാർ പ്രസാദ് എന്നു പരിഷ്കരിച്ചു. ചെറുപ്പത്തിൽ‌ സംഗീതവും താളവാദ്യവുമായിരുന്നു ഇഷ്ടം. പത്താം ക്ലാസിൽ പഠിക്കുമ്പോൾ നാടകങ്ങളെഴുതി അവതരിപ്പിച്ചു. ഇരുപത്തൊന്നാം വയസ്സിൽ ആട്ടക്കഥയെഴുതി. ഏഷ്യാനെറ്റ്‌ ചാനലിൽ പ്രസാദ് അവതാരകാനായി എത്തിയ ‘സുപ്രഭാതം’ പരിപാടി മലയാളികളെയാകെ ആകർഷിച്ചിരുന്നു. ഹൃദ്യവും രസകരവുമായിരുന്നു പ്രസാദിന്റെ വാക്ധോരണി. കലയും സംസ്കാരവും നാട്ടറിവുകളും നാടൻ ചൊല്ലുകളും കവിതയും മറ്റ് വിജ്ഞാനശകലങ്ങളുമൊക്കെ സമന്വയിപ്പിച്ച് പ്രഭാതത്തിൽ മനസ്സിനെ ഉന്മേഷഭരിതമാക്കുന്ന ഒന്നായിരുന്നു ബീയാർ പ്രസാദിന്റെ ‘സുപ്രഭാതം.’ അത്തരം പ്രതിഭകൾ ഇന്ന് ചാനലുകളിൽ അപൂർവ്വമാണ്. നാടക രചന, സംവിധാനം എന്നീ മേഖലകളിൽ പ്രവർത്തിച്ചിരുന്ന അദ്ദേഹം 1993 ൽ ‘ജോണി ‘ എന്ന സിനിമയ്ക്ക് തിരക്കഥ രചിച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയിലേയ്ക്ക് പ്രവേശിച്ചത്.…

    Read More »
  • ‘മലൈക്കോട്ടൈ വാലിബ’നിൽ സൊണാലി കുല്‍ക്കര്‍ണിയും: വി.കെ പ്രകാശ് പിന്‍മാറിയ ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ അനൂപ് മേനോന്‍ തന്നെ സംവിധാനം ചെയ്യുന്നു

    മോഹന്‍ലാല്‍– ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടൈ വാലിബ’നില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഭാഗമാകുന്നു. സൊണാലിയുടെ ആദ്യ മലയാള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സൊണാലി തന്നെയാണ് സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിക്കും മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമാണെന്ന് സൊണാലി പറയുന്നു. ഗ്രാന്‍ഡ് മസ്തി, സിങ്കം റിട്ടേണ്‍സ് എന്നീ ബോളിവുഡ് സിനിമകളിലൂടെയും ശ്രദ്ധേയയാണ് സൊണാലി. വി.കെ പ്രകാശ് സംവിധാനം ചെയ്ത ‘ഷട്ടര്‍ ‘ സിനിമയുടെ മറാഠി റീമേക്കില്‍, സൊണാലിയായിരുന്നു നായിക. അതേസമയം ഇന്ത്യയിുടെ പല ഭാഗത്തുനിന്നുള്ള പ്രശസ്ത താരങ്ങളെയാണ് പുതിയ ചിത്രത്തിലേക്ക് ലിജോ തിരഞ്ഞെടുക്കാന്‍ ഒരുങ്ങുന്നത്. കന്നഡ നടനും കൊമേഡിയനുമായ ഡാനിഷ് സെയ്തും മലൈക്കോട്ടൈ വാലിബനിൽ അഭിനയിക്കുന്നുണ്ട്. ബോളിവുഡ് താരം വിദ്യുത് ജംവാള്‍, രാധിക ആപ്തെ, രാജ്പാല്‍ യാദവ് എന്നിവരും സുപ്രധാന വേഷങ്ങളില്‍ എത്തിയേക്കും. അനൂപ് മേനോന്റെ സംവിധാനത്തിലുള്ള പുതിയ സിനിമ പ്രഖ്യാപിച്ചു. ‘നാല്‍പതുകാരന്റെ ഇരുപത്തിയൊന്നുകാരി’ എന്ന് പേരിട്ട ചിത്രമാണ് അനൂപ് മേനോന്‍…

    Read More »
  • ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ‘സൗദി വെള്ളക്ക’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

    കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഉള്ളടക്കം കൊണ്ട് ശ്രദ്ധ നേടിയ ഒന്നായിരുന്നു തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ പുറത്തെത്തിയ സൗദി വെള്ളക്ക. ഡിസംബര്‍ 2 ന് തിയറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴിതാ ഒടിടി റിലീസിന് ഒരുങ്ങുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ സോണി ലിവിലൂടെ എത്താനൊരുങ്ങുന്ന ചിത്രത്തിന്‍റെ സ്ട്രീമിംഗ് ജനുവരി 6 ന് ആരംഭിക്കും. ഓപ്പറേഷന്‍ ജാവ എന്ന അരങ്ങേറ്റ ചിത്രത്തിന്‍റെ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണിത്. ഒരു കേസിന് ആസ്‍പദമായ സംഭവമാണ് ചിത്രം പറയുന്നത്. സംവിധായകന്‍റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. തൊണ്ടിമുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഉര്‍വ്വശി തിയറ്റേഴ്സിന്‍റെ ബാനറില്‍ എത്തിയ ചിത്രവുമാണിത്. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാർഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കർ, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഹരീന്ദ്രനാണ് സഹനിര്‍മ്മാണം. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍…

    Read More »
  • ബാബു ജനാർദ്ദനൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘ലിസമ്മയുടെ വീട്’ റിലീസ് ചെയ്‌തത്‌ 10 വർഷം മുമ്പ് ജനുവരി നാലിന്

    സിനിമ ഓർമ്മ പത്ത് വർഷം മുൻപ് ജനുവരി നാലിനായിരുന്നു ലിസമ്മയുടെ വീട് എന്ന ചിത്രം റിലീസ് ചെയ്‌തത്‌. ബാബു ജനാർദ്ദനൻ തിരക്കഥയെഴുതിയ ലാൽ ജോസ് ചിത്രം ‘അച്ഛനുറങ്ങാത്ത വീടി’ന്റെ (2006) തുടർച്ചയായിരുന്നു ‘ലിസമ്മയുടെ വീട്’. ബാബു ജനാർദ്ദനൻ ആണ് രചനയും സംവിധാനവും. കേരളത്തിൽ സൂര്യനെല്ലി സംഭവം ഉണർത്തി വിട്ട ആകുലതകളിൽ നിന്നാണ് അച്ഛനുറങ്ങാത്ത വീട് എന്ന സിനിമയുണ്ടാവുന്നത്. പ്രായപൂർത്തിയാവാത്ത മകൾ സെക്‌സ് റാക്കറ്റുകാരുടെ പിടിയിൽ അകപ്പെട്ടു പോയത് കണ്ട് മനസിന്റെ സമനില തകരാറിലായ അച്ഛന്റെ കഥയായിരുന്നു ‘അച്ഛനുറങ്ങാത്ത വീട്’. കോമഡിയിൽ നിന്നും ക്യാരക്ടർ റോളിലേയ്ക്ക് സലിം കുമാർ നടത്തിയ ഭാവമാറ്റത്തിന് മികച്ച സഹനടനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. അച്ഛൻ സാമുവലിന്റെയും സമൂഹത്തിന്റെയും, കണക്കുകൂട്ടലുകൾ തെറ്റിച്ച് ഉയർത്തെഴുന്നേൽക്കുന്ന ലിസമ്മയെ ആണ് രണ്ടാം ചിത്രത്തിൽ കാണുന്നത്. സുഖമില്ലാതെ അച്ഛന്റെയും സഹോദരിമാരുടെയും അത്താണിയായി ഒരു ടെലഫോൺ ബൂത്ത് നടത്തി അവൾ ജീവിച്ചു. ഇഷ്ടപ്പെട്ട് വന്ന പുരുഷനെ കല്യാണം കഴിച്ചു. വിധി, അതോ നമ്മുടെ സമൂഹത്തിന്റെ ദുർഗതിയോ,…

    Read More »
  • “ഞാനും നിന്നിൽ അഭിമാനിക്കുന്നു. നിന്റെ ആത്മാർഥമായ പ്രാർഥനയും സമർപ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്” അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഉണ്ണി മുകുന്ദ​ന്റെ കുറിപ്പ്

    ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം ‘മാളികപ്പുറം’ തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ വിഷ്‍ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. അഭിലാഷ് പിള്ള തിരക്കഥ എഴുതിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിലാഷ് പിള്ളയ്‍ക്ക് ജന്മദിന ആശംസകളുമായി ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദൻ. പ്രിയപ്പെട്ട അഭി, സന്തോഷ ജന്മദിനം. നീ വളരേയെറെ അഭിമാനിക്കുന്നുണ്ടന്നും സന്തോഷത്തിലാണെന്നും ഇത് വളരെ സ്‍പെഷ്യല്‍ ആണെന്നും എനിക്ക് അറിയാം. അതേപോലും ഞാനും നിന്നില്‍ അഭിമാനിക്കുന്നു. നിന്റെ ആത്മാര്‍ഥമായ പ്രാര്‍ഥനയും സമര്‍പ്പണവുമാണ് ഇങ്ങനെയൊരു വിജയം കൊണ്ടുവന്നത്. കേരളത്തിന്റെ കുട്ടികളുടെയും കുടുംബത്തിന്റെയും ഹൃദയം നീ സ്‍പര്‍ശിച്ചിരിക്കുന്നു. അയ്യൻ നിന്റെ കൂടെയാണ് അഭി. സഹോദരാ നിനക്ക് എല്ലാ ആശംസംസകളും. എല്ലാത്തിനും നന്ദി. നീ ഇല്ലാതെ ‘മാളികപ്പുറം’ എന്ന സിനിമ ഉണ്ടാകില്ല. വീണ്ടും ജന്മദിന ആശംസകള്‍ നേരുന്നു എന്നുമാണ് ഉണ്ണി മുകുന്ദൻ എഴുതിയിരിക്കുന്നത്. ‘കല്യാണി’ എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥ പറയുന്ന ചിത്രമാണ് ‘മാളികപ്പുറം’.…

    Read More »
  • ഭാവന സ്റ്റുഡിയോസി​ന്റെ ‘തങ്കം’ റിലീസ് തീയതി പ്രഖ്യാപിച്ചു; ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തും

    മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകശ്രദ്ധയിലേക്ക് എത്തിയ നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ബേസില്‍ ജോസഫ് നായകനായി എത്തിയ പാല്‍തു ജാന്‍വര്‍ ആണ് ഈ ബാനറിന്‍റേതായി എത്തിയ അവസാന ചിത്രം. ഇപ്പോഴിതാ പുതുവര്‍ഷത്തിലെ തങ്ങളുടെ ആദ്യ പ്രോജക്റ്റ് തിയറ്ററിലേക്ക് എത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് അവര്‍. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേർന്നു നിർമ്മിച്ച തങ്കം എന്ന ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ജനുവരി 26 ന് തിയറ്ററുകളില്‍ എത്തും. നവാഗതനായ സഹീദ് അരാഫത്ത് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഭാവന സ്റ്റുഡിയോസിന്‍റെ ബാനറില്‍ നിര്‍മ്മിക്കപ്പെടുന്ന നാലാമത്തെ ചിത്രമാണ് ഇത്. ജോജിക്കു ശേഷം ശ്യാം പുഷ്കരൻ തിരക്കഥയൊരുക്കുന്ന ചിത്രവുമാണ് തങ്കം. ഗിരീഷ് കുൽക്കർണി, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, അന്തരിച്ച നടന്‍ കൊച്ചു പ്രേമൻ തുടങ്ങിയവര്‍ക്കൊപ്പം നിരവധി മറാഠി, ഹിന്ദി, തമിഴ് അഭിനേതാക്കളും…

    Read More »
  • റിലീസിന് മുന്‍പേ ‘വാരിശ്’ കണ്ട്, അഭിപ്രായം പറഞ്ഞ് രാം ചരൺ; വിജയ് നായകനാകുന്ന പൊങ്കല്‍ റിലീസ് ചിത്രമാണ് വാരിശ്

    ചെന്നൈ: വിജയ് നായകനാകുന്ന ചിത്രം ‘വാരിശി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. വംശി പൈഡിപ്പള്ളി ആണ് വിജയ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘വാരിസി’ന്റെ അപ്‍ഡേറ്റുകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ ജനുവരി 4ന് ഇറങ്ങും എന്നാണ് വിവരം. എസ് തമന്റെ സംഗീത സംവിധാനത്തിലുള്ള ചിത്രത്തിലെ ‘രഞ്‍ജിതമേ’, ‘തീ ദളപതി’, ‘സോള്‍ ഓഫ് വാരിസ്’, ‘ജിമിക്കി പൊണ്ണ്’, ‘വാ തലൈവാ’ എന്നീ ഗാനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ജൂക്ക്ബോക്സ് അടുത്തിടെ പുറത്തുവിട്ടതും ആരാധകര്‍ ഏറ്റെടുത്തിരുന്നു. കാര്‍ത്തിക് പളനിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. പ്രവീണ്‍ കെ എല്‍ ചിത്രസംയോജനം നിര്‍വഹിക്കുന്ന ചിത്രം പൊങ്കല്‍ റിലീസായിട്ടായിരിക്കും തിയറ്ററുകളില്‍ എത്തുക. അജിത് കുമാറിന്റെ തുനിവുമായി നേരിട്ടുള്ള ബോക്സ് ഓഫീസ് ക്ലാഷിനാണ് വാരിശ് ഒരുങ്ങുന്നത്. അതേ സമയം ഈ ചിത്രത്തിന്‍റെ നിര്‍മ്മാതാവായ ദില്‍ രാജുവും, വംശി പൈഡിപ്പള്ളിയും ടോളിവുഡില്‍ നിന്നാണ് വരുന്നത്. അതിനാല്‍ തന്നെ വാരിശ് തെലങ്കാനയിലും, ആന്ധ്രയിലും ഗംഭീര റിലീസിന് തയ്യാറെടുക്കുകയാണ്. കോളിവുഡിന് പുറത്ത് വിജയിയുടെ സ്റ്റാര്‍ വാല്യൂ ഉയര്‍ത്തുന്ന നീക്കമാണ്…

    Read More »
  • വിഘ്‍നേശ് ശിവനും അജിത്തും ഒന്നിക്കുന്നു; ചിത്രം ജനുവരിയില്‍ തുടങ്ങും

    അജിത്ത് നായകനാകുന്ന ‘തുനിവ്’ എന്ന ചിത്രത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം പൊങ്കല്‍ റിലീസില്‍ ഒന്നാമത് എത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എച്ച് വിനോദ് തന്നെയാണ് തിരക്കഥയും. ‘തുനിവ്’ റിലീസ് തയ്യാറായിരിക്കുമ്പോള്‍ മറ്റൊരു ചിത്രവും അജിത്തിന്റേതായി ചര്‍ച്ചയില്‍ നിറയുകയാണ്. വിഘ്‍നേശ് ശിവൻ അജിത്തിനെ നായകനാക്കി ചിത്രം ഒരുക്കുന്നുവെന്നത് നേരത്തെ പ്രഖ്യാപിച്ചിച്ചതാണ് ‘എകെ 62’ എന്ന് വിളിപ്പേരുള്ള ചിത്രത്തിന്റെ നിര്‍മാണം തുടങ്ങുകയാണ് എന്നാണ് പുതിയ വാര്‍ത്ത. ജനുവരി 17ന് ചിത്രത്തിന് തുടക്കമാകും എന്നാണ് വാര്‍ത്തകള്‍. അനിരുദ്ധ രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തൃഷ നായികയാകുമെന്നും വാര്‍ത്തകളുണ്ട്. എച്ച് വിനോദിന്റെ സംവിധാനത്തിലുള്ള അജിത്ത് ചിത്രമായ ‘തുനിവി’ന്റെ ഓടിടി പാര്‍ട്‍ണറെയും ഇതിനകം തന്നെ പ്രഖ്യാപിച്ചിച്ചിട്ടുണ്ട്. നെറ്റ്‍ഫ്ലിക്സിലാണ് ചിത്രം സ്‍ട്രീം ചെയ്യുക. തിയറ്ററര്‍ റീലിസീന് ശേഷമാകും ഒടിടിയില്‍ ചിത്രം സ്‍ട്രീം ചെയ്‍ത് തുടങ്ങുക. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്ത് നായകനായി മറ്റ് ചില ചിത്രങ്ങളെ കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍…

    Read More »
  • സിദ്ദിഖ്-ലാലുമാരുടെ അരങ്ങേറ്റ ചിത്രം ‘പപ്പൻ പ്രിയപ്പെട്ട പപ്പ’ന് ഇന്ന് 37 വയസ്

    സിനിമ ഓർമ്മ സിദ്ദിഖ്-ലാലുമാരുടെ ആദ്യ തിരക്കഥയിൽ പിറന്ന ‘പപ്പൻ പ്രിയപ്പെട്ട പപ്പൻ’ തിയറ്ററുകളിലെത്തിയിട്ട് ഇന്ന് 37 വർഷം. 1986 ജനുവരി മൂന്നിനായിരുന്നു റിലീസ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചത് ഹരിശ്രീ ഫിലിംസ് ജി.എസ് ഹരീന്ദ്രനാണ്. ബൈക്ക് ആക്സിഡന്റിൽ സമയമെത്തും മുൻപേ കൊല്ലപ്പെട്ട പപ്പൻ (റഹ്‌മാൻ). അവന്റെ കണക്കുപുസ്തകത്തിൽ ഇനിയും നാളുകളുണ്ട്. കാലൻ (തിലകൻ) പപ്പന്റെ ആത്മാവിനെ മറ്റ് ശരീരങ്ങളിൽ ജീവിക്കാൻ അനുവദിക്കുന്നു. പോലീസുകാരന്റെ ശരീരത്തിൽ (മോഹൻലാൽ) കയറിപ്പറ്റിയ പപ്പന്റെ ലീലാവിലാസങ്ങളാണ് ചിത്രത്തിൽ. ഭൂമിയിലെ മനുഷ്യന്റെ ദുഃഖത്തിൽ മരണദേവനും പങ്കു കൊണ്ട കഥ. ഹോളിവുഡിൽ മൂന്ന് തവണ സിനിമയാക്കിയ ഒരു പ്രശസ്‌ത അമേരിക്കൻ നാടകത്തിന്റെ (ഹെവൻ കാൻ വെയ്റ്റ്) ശക്തമായ അനുകരണമുള്ള കഥ. ആലപ്പി രംഗനാഥന്റെ പാട്ടുകളോ കോമഡി രംഗങ്ങളോ ഫാന്റസി കഥയോ ചിത്രത്തെ ഹിറ്റാക്കാൻ സഹായിച്ചില്ല. സമ്പാദകൻ: സുനിൽ കെ ചെറിയാൻ

    Read More »
  • ഡബിൾ റോളിൽ ജോജു ജോർജ് : മാർട്ടിൻ പ്രക്കാട്ട് – ജോജു ജോർജ് ചിത്രം ഇരട്ട ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

    കരിയറിലെ ആദ്യ ഡബിൾ റോളിൽ ജോജു ജോർജ് എത്തുന്ന ചിത്രമാണ് ഇരട്ട. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഐശ്വര്യാ ലക്ഷ്മി, റിമാ കല്ലിങ്കൽ, അനു സിതാര, രമേശ് പിഷാരടി, അർജുൻ അശോകൻ, അനശ്വരാ രാജൻ,മമിതാ ബൈജു, മിഥുൻ രമേഷ്, അപർണാ ദാസ് തുടങ്ങി നിരവധി താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സ്വഭാവത്തിൽ വ്യത്യസ്‌തകൾ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പിൽ ജോജു ജോർജ് എത്തുന്നു. നായാട്ടിനു ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകർക്ക് തിയേറ്റർ ദൃശ്യാനുഭവം നൽകുമെന്നുറപ്പാണ്. ദേശീയ സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ ജോജു ജോർജിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങൾ സമ്മാനിക്കുന്നതാണ് ഇരട്ടയിലെ രണ്ടു കഥാപാത്രങ്ങൾ. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ഇരട്ടയുടെ നിർമ്മാണം. ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്ന…

    Read More »
Back to top button
error: