Movie
-
മലയാളികളെ ആവേശത്തിലാക്കി രജനികാന്ത് ചിത്രം ‘ജയിലറി’ൽ മോഹൻലാലും
രജനികാന്ത് നായകനാകുന്ന ‘ജയിലറി’നായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകര്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഒരു ‘ജയിലര്‍’ കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്ന ചിത്രത്തില്‍ ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ‘ജയിലറു’ടെ അപ്‍ഡേറ്റുകള്‍ക്ക് ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ‘ജയിലറെ’ കുറിച്ച് ഇപ്പോള്‍ സാമൂഹ്യ മാധ്യമത്തില്‍ പ്രചരിക്കുന്നത്. മലയാളികളുടെ പ്രിയ താരം മോഹൻലാല്‍ രജനികാന്ത് ചിത്രത്തില്‍ അഭിനയിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ഒരു അതിഥി വേഷത്തില്‍ രജനികാന്ത് ചിത്രത്തില്‍ എത്തുന്ന മോഹൻലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗാണ് ഉണ്ടാകുക എന്നും സാമൂഹ്യമാധ്യമങ്ങളില്‍ ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ പറയുന്നു. രമ്യാ കൃഷ്‍ണനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തില്‍ കന്നഡ താരം ശിവരാജ്‍കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. https://twitter.com/CinemaWithAB/status/1611085966592339968?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1611085966592339968%7Ctwgr%5Ecb0031e506b1356cc035f20543b9598e55578301%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FCinemaWithAB%2Fstatus%2F1611085966592339968%3Fref_src%3Dtwsrc5Etfw സ്റ്റണ്ടി ശിവയാണ് ആക്ഷൻ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്നു. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു…
Read More » -
പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമം; ‘നന്‍പകല്‍’ റിലീസ് തീയതി അറിയിച്ച് മമ്മൂട്ടി
മമ്മൂട്ടിയുടെ പുതിയ നിര്‍മ്മാണ കമ്പനി- മമ്മൂട്ടി കമ്പനിയുടെ ആദ്യ ചിത്രമായി പ്രഖ്യാപിക്കപ്പെട്ടതു മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. പുതുതലമുറയിലെ ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി മമ്മൂട്ടിക്കൊപ്പം ചിത്രമൊരുക്കുന്നു എന്നതായിരുന്നു ആ ആകാംക്ഷയ്ക്ക് കാരണം. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ വേള്‍ഡ് പ്രീമിയര്‍ ആയി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രത്തിന് നിറഞ്ഞ കൈയടികളാണ് ലഭിച്ചത്. തിയറ്റര്‍ റിലീസിനുള്ള കാത്തിരിപ്പ് ഉയര്‍ത്തുന്ന റിവൂസ് ആണ് സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ടത്. ഇപ്പോഴിതാ സിനിമാപ്രേമികളുടെ കാത്തിരിപ്പ് അവസാനം കുറിച്ച് ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറക്കാര്‍. ജനുവരി 19 ന് ചിത്രം തിയറ്ററുകളില്‍ എത്തും. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഇതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ…
Read More » -
പൊങ്കലിലെ താരപ്പോരിൽ തലയോ ഇളയ ദളപതിയോ ? കേരളത്തിലെ അഡ്വാന്‍സ് ബുക്കിംഗില്‍ മുന്നില്‍ ആര്?
തമിഴ് സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന സീസണ്‍ ആണ് ഇത്തവണത്തെ പൊങ്കല്‍. വര്‍ഷത്തിലെ ഏതെങ്കിലുമൊക്കെ പ്രധാന റിലീസുകള്‍ പൊങ്കലിന് ഉണ്ടാവുക സാധാരണമാണെങ്കിലും ഇത്തവണത്തേതുപോലെ ഒരു താരപ്പോര് ബോക്സ് ഓഫീസില്‍ ഇതിനു മുന്‍പ് അടുത്തൊന്നും ഉണ്ടായിട്ടില്ല എന്നതാണ് ഈ കാത്തിരിപ്പിന് കാരണം. തമിഴ് സിനിമയില്‍ ഏറ്റവുമധികം ആരാധകരുള്ള രണ്ട് താരങ്ങള്‍ വിജയ്‍യുടെയും അജിത്ത് കുമാറിന്‍റെയും പുതിയ ചിത്രങ്ങളാണ് ഇത്തവണത്തെ പൊങ്കലിന് ഒരേ ദിവസം തിയറ്ററുകളില്‍ എത്തുക. മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ വംശി പൈഡിപ്പള്ളിയാണ് വാരിസിന്‍റെ സംവിധായകന്‍. അതേസമയം അജിത്തിന്‍റെ കഴിഞ്ഞ രണ്ട് ചിത്രങ്ങളുടെ (നേര്‍കൊണ്ട പാര്‍വൈ, വലിമൈ) സംവിധായകന്‍ എച്ച് വിനോദ് ആണ് തുനിവിന്‍റെ സംവിധായകന്‍. മഞ്ജു വാര്യര്‍ ആണ് ചിത്രത്തിലെ നായിക എന്നത് മലയാളികളെ സംബന്ധിച്ച് കൌതുകമുണര്‍ത്തുന്ന ഘടകമാണ്. ഒരേ ദിവസമാണ് രണ്ട് ചിത്രങ്ങളും തിയറ്ററുകളില്‍ എത്തുന്നത്. ജനുവരി 11 ന്. രണ്ട് ചിത്രങ്ങളുടെയും അഡ്വാന്‍സ് ടിക്കറ്റ് റിസര്‍വേഷന്‍…
Read More » -
ജനതാ മോഷൻ പിക്ച്ചേഴ്സിന് ആരംഭം കുറിച്ചു, ഈ ബാനറിലെ പുതിയ ആറു ചിത്രങ്ങളുടെ പ്രഖ്യാപനം മോഹൻലാൽ വേദിയിൽ വച്ചു നടത്തി
പ്രശസ്ത തിരക്കഥാകൃത്ത് എസ്.സുരേഷ് ബാബുവും പ്രമുഖവ്യവസായി ഉണ്ണി രവീന്ദ്രനും നേതൃത്വം നൽകുന്ന പുതിയ ചലച്ചിത്രനിർമ്മാണ സ്ഥാപനമായ ജനതാ മോഷൻ പിക്ച്ചേഴ്സിൻ്റെ ഉദ്ഘാടനം കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടന്ന ചടങ്ങിൽ നടൻ മോഹൻലാൽ നിർവ്വഹിച്ചു. ബാനർ പ്രകാശനം നടത്തിയ മോഹൻലാൽ ഈ സ്ഥാപനത്തിൻ്റെ ആറു ചിത്രങ്ങളുടെ പ്രഖ്യാപനവും ഈ വേദിയിൽ വച്ചു നടത്തുകയുണ്ടായി. ആദ്യ രണ്ടു ചിത്രങ്ങൾ സുരേഷ് ബാബു തന്നെ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ‘മനോഹരനും ജനകിയും’ എന്നാണ് ആദ്യ ചിത്രത്തിൻ്റെ പേര്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്നതാണ് ഈ ചിത്രം. ഈ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ഏറെയും പുതുമുഖങ്ങളാണ്. ‘ആരിബഡ’ എന്ന രണ്ടാമതു ചിത്രത്തിലെ നായകൻ ഷൈൻ നിഗംഗമാണ്. നവാഗതനായ രതീഷ്.കെ രാജനാണ് മൂന്നാമതതു ചിത്രമായ ‘സ്റ്റാർട്ട് ആക്ഷൻ സാവിത്രി’ സംവിധാനം ചെയ്യുന്നത്. നവ്യാനായരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാലാമതു ചിത്രം തരുൺ മൂർത്തി സംവിധാനം ചെയ്യുന്നു. ടിനു പാപ്പച്ചനാണ് അഞ്ചാമതു ചിത്രമൊരുക്കുന്നത്. പ്രശസ്ത…
Read More » -
”ഷൂട്ട് സമയത്ത് വര്‍ക്കൗട്ടാകുമോ എന്ന് ടെന്‍ഷനടിച്ചു, ഡബ് കഴിഞ്ഞപ്പോള്‍ ഹിറ്റാകുമെന്ന് ഉറപ്പിച്ചു; പക്ഷെ ആ ചിത്രം വിജയിച്ചില്ല”
അവിശ്വസനീയവും എന്നാല്‍ രസകരവുമായ ഒരു പിടി കഥാപാത്രങ്ങളായിരുന്നു ‘ആട് ഒരു ഭീകര ജീവിയാണ്’ എന്ന സിനിമയുടെ നെടുംതൂണ്‍. തിയേറ്ററുകളില്‍ പരാജയമായിരുന്നെങ്കിലും പിന്നീട് ഇന്റര്‍നെറ്റിലൂടെയും ഡി.വി.ഡിയിലൂടെയും നിരവധി ആരാധകരെ നേടാന്‍ ആടിന് സാധിച്ചിരുന്നു. ചിത്രക്കഥകള്‍ വായിക്കുന്ന പ്രതീതി ഉളവാക്കിയ ചിത്രത്തിലെ ഓരോ വേഷങ്ങളും കള്‍ട്ട് കഥാപാത്രങ്ങളായി മാറിയിരുന്നു. ചിത്രത്തില്‍ അറക്കല്‍ അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് സൈജു കുറുപ്പായിരുന്നു. നടന്റെ കരിയറിലെ ഏറ്റവും ജനപ്രീതി നേടിയ വേഷങ്ങളിലൊന്നാണ് അറക്കല്‍ അബു. ആദ്യമായി ഈ കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ വര്‍ക്കൗട്ടാകുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നുംഎന്നാല്‍ മുഴുവന്‍ സിനിമയും ഡബ്ബ് ചെയ്ത് കണ്ടപ്പോള്‍ വളരെ ഇഷ്ടപ്പെട്ടുവെന്നുമാണ് സൈജു കുറുപ്പ് പറയുന്നത്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് സൈജു അറക്കല്‍ അബുവിനെ കുറിച്ച് സംസാരിച്ചത്. ”അറക്കല്‍ അബു എന്ന കഥാപാത്രം ചെയ്തിരുന്ന സമയത്ത് ഇത് വര്‍ക്കൗട്ട് ആകുമോ എന്നാലോചിച്ചാണ് ചെയ്തത്. കുറച്ച് അതിശയോക്തി കൂടുതലുള്ള കഥാപാത്രമാണ്. അതിലെ എല്ലാ കഥാപാത്രങ്ങളും ഒരു പൊടിക്ക് ഓവര്‍ ആണ്. ഞാന്‍ ആ സിനിമയിലേക്ക്…
Read More » -
സത്യൻ അന്തിക്കാട്- ലോഹിതദാസ് ചിത്രം ‘തൂവൽക്കൊട്ടാരം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 27 വർഷം
സിനിമ ഓർമ്മ സത്യൻ അന്തിക്കാട്-ലോഹിതദാസ് ടീമിന്റെ ‘തൂവൽക്കൊട്ടാരം’ റിലീസ് ചെയ്‌തിട്ട് ഇന്ന് 27 വർഷം. 1996 ജനുവരി ആറിനായിരുന്നു തിയറ്ററിൽ വമ്പിച്ച വിജയം നേടിയ ഈ ജയറാം-മഞ്ജു വാര്യർ ചിത്രത്തിന്റെ പ്രദർശനാരംഭം. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസാണ് നിർമ്മാണം. ചിത്രത്തിലെ കൈതപ്രം-ജോൺസൺ ടീമിന്റെ 4 ഗാനങ്ങളും ഇന്നും മലയാളികളുടെ ചുണ്ടിൽ തത്തിക്കളിക്കുന്നുണ്ട്. ത്രികോണ പ്രണയകഥയിലൂടെ മാനുഷികമൂല്യത്തിൻ്റെ സന്ദേശം വിളംബരം ചെയ്യുകയാണ് കഥാകാരൻ ലോഹിതദാസ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വക്കീലിന്റെയും (ജയറാം) പ്രണയിനിയുടെയും (സുകന്യ) ഇടയിൽ അപ്രതീക്ഷിതമായി വന്നു കയറിയ വിരുന്നുകാരിയാണ് മഞ്ജു വാര്യർ അഭിനയിച്ച സമ്പന്നയായ വിഷാദരോഗി. പ്രേമിച്ച പെണ്ണിന് മുൻപിൽ സമ്പത്ത് വേണ്ടെന്ന് വയ്ക്കുന്ന ജയറാമിന്റെ കഥാപാത്രവും കാര്യങ്ങൾ മനസ്സിലാക്കി പിന്മാറുന്ന മഞ്ജു വാര്യരുടെ കഥാപാത്രവുമായിരുന്നു ചിത്രത്തിന്റെ പ്ലസ് പോയിന്റുകൾ. നാല് ഗാനങ്ങളിൽ ‘തങ്കനൂപുരമോ’ എന്ന ശോകഗാനം എഴുതിയത് സംവിധായകൻ സത്യൻ അന്തിക്കാടാണ്. ‘സിന്ദൂരം പെയ്‌തിറങ്ങി’ എന്ന ഗാനത്തിൽ സംഗീത സംവിധായകൻ രവീന്ദ്രനും പാടിയിട്ടുണ്ട്. ജോൺസന്റെ സംഗീത സംവിധാനത്തിൽ പാടാൻ കഴിഞ്ഞതിന്റെ സന്തോഷം…
Read More » -
ദീപിക പദുക്കോൺ ധരിച്ച ‘കാവി ഷഡ്‌ഡി’ മുറിച്ചു മാറ്റിയില്ല, ഷാറൂഖ് ഖാൻ ചിത്രം ‘പഠാൻ’ പരിക്കുകളില്ലാതെ തീയേറ്ററുകളിലെത്തും
സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന, ബോളിവുഡ് താരങ്ങളായ ഷാറുഖ് ഖാനും ദീപിക പദുക്കോണും അഭിനയിക്കുന്ന ‘പഠാൻ’ സിനിമയ്ക്കു സെൻസർ ബോർഡ് യു /എ സർട്ടിഫിക്കറ്റ് നൽകി. വിവാദമായ കാവി നിറത്തിലുള്ള വസ്ത്രം ധരിച്ച രംഗം ചിത്രത്തിൽ നിന്ന് നീക്കിയില്ല. മറ്റു ചില രംഗങ്ങളും വാചകങ്ങളും മാറ്റി. സിനിമയ്ക്ക് സെൻസർ ബോർഡ് അനുമതി നൽകി. സിനിമയിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തിറങ്ങിയതിനു പിന്നാലെയാണു വിവാദം കത്തിപ്പടർന്നത്. ഗാനത്തിൽ കാവി നിറത്തിലുള്ള ബിക്കിനിയണിഞ്ഞ് ദീപിക അഭിനയിച്ചത് ഹിന്ദു മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ചില രാഷ്ട്രീയ സംഘടനകൾ രംഗത്തെത്തിയിരുന്നു. താരങ്ങളുടെ കോലം കത്തിക്കുകയും സിനിമ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയുമായിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തുന്ന ഷാറുഖ് ഖാന്‍ ചിത്രം എന്നതിനാൽ ബോളിവുഡ് സിനിമ പഠാൻ വൻ പ്രതീക്ഷയോടെയാണ് ലോകം കാണുന്നത്. സമൂഹമാധ്യമങ്ങളിൽ അടക്കം വൻ സ്വീകാര്യതയാണ് പ്രതിഷേധ തള്ളലിലും ചിത്രത്തിന് ലഭിക്കുന്നത്. ‘പഠാൻ’ ജനുവരി 25 ന് തിയേറ്ററുകളിലെത്തും.
Read More » -
ലക്കി സിങ് വഷളനായ ചൊറിയന്‍ കഥാപാത്രം; ഡബിള്‍ മീനിങ് ഡയലോഗുകള്‍ സിനിമക്ക് ആവശ്യമായിരുന്നു: ഹണി റോസ്
മോഹന്‍ലാല്‍ നായകനായി ഒടുവില്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത സിനിമയാണ് മോണ്‍സ്റ്റര്‍. വൈശാഖിന്റെ സംവിധാനത്തിലെത്തിയ ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചത് ഉദയ കൃഷ്ണയായിരുന്നു. വലിയ പ്രതീക്ഷകളോടെയെത്തിയ ചിത്രം തിയേറ്ററില്‍ പരാജയപ്പെട്ടിരുന്നു. ഇതിന് പുറമെ മോണ്‍സ്റ്ററിനെതിരെ വിമര്‍ശനങ്ങളുമുയര്‍ന്നിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ലക്കി സിങ് എന്ന കഥാപാത്രത്തിന്റെ ഡബിള്‍ മീനിങ് ഡയലോഗുകള്‍ക്കെതിരെയാണ് ഏറ്റവുമധികം വിമര്‍ശനമുയര്‍ന്നത്. മോണ്‍സ്റ്ററിലെ ഡബിള്‍ മീനിങ് ഡയലോഗുകളെ പറ്റി സംസാരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഹണി റോസ്. ലക്കി സിങ് എന്ന കഥാപാത്രത്തെ ആ രീതിയിലാണ് രൂപപ്പെടുത്തിയെടുത്തിരിക്കുന്നതെന്നും സിനിമക്ക് ഡബിള്‍ മീനിങ് ഡയലോഗുകള്‍ ആവശ്യമായിരുന്നുവെന്നും ഹണി റോസ് പറഞ്ഞു. ഇത് എഴുത്തുകാരന്റെ സ്വതന്ത്ര്യമാണെന്നും തനിക്ക് അതിലൊന്നും ചെയ്യാനാവില്ല എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ”ഷൂട്ട് ചെയ്യുന്ന സമയത്ത് അതിനെ പറ്റി ചിന്തിച്ചിരുന്നു. പക്ഷേ ലക്കി സിങ് എന്ന കഥാപാത്രത്തെ ട്രീറ്റ് ചെയ്തിരിക്കുന്നത് അങ്ങനെയാണ്. ഭയങ്കര വഷളനായ ചൊറിയനായ കഥാപാത്രമാണ്. അങ്ങനെയുള്ള കഥാപാത്രം നമ്മുടെ സമൂഹത്തിലുണ്ട്. അങ്ങനെ ഒരാളെ അവതരിപ്പിക്കുമ്പോള്‍ ഇങ്ങനെയുള്ള ഡയലോഗിന്റെ ആവശ്യമുണ്ടായിരുന്നു. പിന്നെ…
Read More » -
ശോകഗാനങ്ങളുടെ സ്വരം പത്മശ്രീ കെപി ഉദയഭാനുവിൻ്റെ ഓർമകൾക്ക് ഇന്ന് 9 വർഷം
സിനിമ ഓർമ്മ ദുഃഖഗാനങ്ങളുടെ സ്വരം പത്മശ്രീ കെ.പി ഉദയഭാനു വിട പറഞ്ഞിട്ട് ഇന്ന് 9 വർഷം. 2014 ജനുവരി 5 നാണ് പാർക്കിൻസൺസ് രോഗം ബാധിച്ച് അദ്ദേഹം അന്തരിക്കുന്നത്. രമണനിലെ ‘കാനനച്ഛായയിൽ ആട് മേയ്ക്കാൻ,’ ‘വെള്ളിനക്ഷത്രമേ നിന്നെ നോക്കി,’ പാലാട്ട് കോമനിലെ ‘മനസ്സിനകത്തൊരു പെണ്ണ്,’ നിണമണിഞ്ഞ കാൽപ്പാടുകളിലെ ‘അനുരാഗ നാടകത്തിൻ അന്ത്യമാം രംഗം,’ കുട്ടിക്കുപ്പായത്തിലെ ‘പൊൻവളയില്ലെങ്കിലും’ തുടങ്ങിയ ഗാനങ്ങളുടെ സ്വരം എന്ന നിലയിൽ ഉദയഭാനുവിന് സംഗീതാസ്വാദകരുടെ നെഞ്ചിൽ ഒരു ഇടമുണ്ട്. എൺപതിൽപ്പരം ഗാനങ്ങൾ സിനിമയിലും അല്ലാതെയും അദ്ദേഹം പാടി. ഗായകൻ മാത്രമായിരുന്നില്ല ഉദയഭാനു. 1976-ൽ റിലീസ് ചെയ്‌ത ‘സമസ്യ’ എന്ന ചിത്രത്തിലെ ഓഎൻവി ഗാനം ‘കിളി ചിലച്ചു, കിലുകിലെ’ സംഗീതസംവിധാനം ചെയ്‌തത് വഴി ആ രംഗത്തും അദ്ദേഹം സൗമ്യസ്വരമായി. ‘മയിൽപ്പീലി’എന്ന ചിത്രത്തിൽ അദ്ദേഹം സംഗീതം നൽകിയ ‘ഇന്ദുസുന്ദര സുസ്‌മിതം തൂകും’ എന്ന ഓഎൻവി ഗാനം യേശുദാസിന്റെ മധുരാനുഭൂതിദായക ഗാനങ്ങളിൽ എണ്ണം പറഞ്ഞതാണ്. ആകാശവാണിയിൽ ആയിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും. പഴയ ഗായകരെയും…
Read More » -
സിനിമാ പ്രേമികളെ ശാന്തരാകുവീൻ… ഇനി വൈകില്ല… ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്
സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം നൻപകൽ നേരത്ത് മയക്കം ഉടൻ തിയറ്ററുകളിലേക്ക്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ നടന്ന ചിത്രത്തിന്‍റെ വേള്‍ഡ് പ്രീമിയറിന് സിനിമാപ്രേമികളുടെ തള്ളിക്കയറ്റമാണ് ഉണ്ടായത്. പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാർഡ് നേടുകയും ചെയ്തിരുന്നു ചിത്രം. ചിത്രം ഉടന്‍ എത്തുമെന്നല്ലാതെ റിലീസ് തീയതി അണിയറക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. അതിനായുള്ള കാത്തിരിപ്പിലാണ് സിനിമാപ്രേമികള്‍. വ്യത്യസ്ത തലത്തിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്റെ പ്രത്യേകത. മുന്‍ ചിത്രങ്ങളില്‍ നിന്ന് സമീപനത്തില്‍ വ്യത്യസ്തതയുമായാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ജെയിംസ് എന്ന നാടകട്രൂപ്പ് ഉടമയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മമ്മൂട്ടി തന്‍റെ കരിയറില്‍ ഉതുവരെ അവതരിപ്പിച്ചിരിക്കുന്ന കഥാപാത്രങ്ങളില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. മമ്മൂട്ടി കമ്പനിയുടെ പേരില്‍ മമ്മൂട്ടി ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് നൻപകൽ നേരത്ത് മയക്കം. ദുൽഖർ സൽമാന്റെ വേഫെറെർ ഫിലിംസ് ആണ് ചിത്രം തിയറ്ററുകളില്‍ എത്തിക്കുക. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ…
Read More »