Movie

  • തോപ്പിൽ ഭാസിയുടെ ‘എന്റെ നീലാകാശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം

    സിനിമ ഓർമ്മ തോപ്പിൽ ഭാസി തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ‘എന്റെ നീലാകാശം’ റിലീസ് ചെയ്‌തിട്ട് 44 വർഷം. 1979 ജനുവരി 26 നായിരുന്നു ശോഭയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രത്തിന്റെ റിലീസ്. ജോർജ്ജ് ഓണക്കൂറിന്റെ കഥ. പാരമ്പര്യമായി ഭ്രാന്ത് വരുന്ന കുടുംബം എന്ന കാരണം പറഞ്ഞ് കാമുകിയെ വിവാഹം കഴിക്കാൻ കഴിയാത്ത കാമുകൻ (കെപിഎസി പ്രേമചന്ദ്രൻ). ഒടുവിൽ അയാൾക്കും ഭ്രാന്ത് പിടിപെട്ടു (കൂട്ടിലടച്ചോരു പക്ഷി, ആരും കൂട്ടില്ലാത്തൊരു പക്ഷി). അയാളുടെ സഹോദരി (ശോഭ) ക്കുമുണ്ട് ഒരു പ്രണയം. ആ കാമുകൻ (സുകുമാരൻ) ഭ്രാന്തനെ മന്ത്രവാദത്തിന് വിട്ട് കൊടുക്കാതെ ആധുനിക ചികിത്സ കൊടുത്ത് രോഗം മാറ്റുന്നു. പാരമ്പര്യം പരാജയപ്പെട്ടു. മനസ് നീലാകാശം പോലെ. കാലത്തെ അതിജീവിക്കും വിധം സുന്ദരങ്ങളായ ഗാനങ്ങൾ (ഒ.എൻ.വി- കെ. രാഘവൻ) ചിത്രത്തിലുണ്ടായിരുന്നു. ‘ചെമ്പകപ്പൂവിതൾ പോലാം അമ്പിളിക്കല തിരുമുടിയിൽ’, ‘അകലെയാകാശ പനിനീർ പൂന്തോപ്പിൽ’, ‘എന്റെ നീലാകാശം നിറയെ’ തുടങ്ങിയ ഗാനങ്ങൾ ഒരു കാലത്തിന്റെ സുവർണ്ണ മുദ്രകളാണ്. സമ്പാദകൻ:…

    Read More »
  • വിജയം ഡബിളാക്കാൻ മാർട്ടിൻ പ്രക്കാട്ട്, ജോജു ജോർജ് കൂട്ടുകെട്ട്; ജോജു ആദ്യമായി ഡബിൾ റോളിലെത്തുന്ന ചിത്രം ‘ഇരട്ട’ ട്രെയ്‍ലർ പുറത്ത്

    സംവിധായകൻ- നടൻ എന്ന നിലയിലും നിർമ്മാണ പങ്കാളികൾ എന്ന നിലയിലും ഒട്ടേറെ ഹിറ്റുകൾക്ക് ചുക്കാൻ പിടിച്ച കൂട്ടുകെട്ടാണ് മാർട്ടിൻ പ്രക്കാട്ട് ജോജു ജോർജ്. നായാട്ട് ആയിരുന്നു ഇരുവരും ഒന്നിച്ച അവസാന ചിത്രം. മാർട്ടിൻ പ്രക്കാട്ടിൻറെ സംവിധാനത്തിൽ ജോജു ജോർജ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമായിരുന്നു അത്. ഇരുവരുടെയും പുതിയ കൂട്ടുകെട്ട് സംഭവിക്കുന്ന ഇരട്ട എന്ന ചിത്രത്തിൽ ജോജു നടനും മാർട്ടിൻ പ്രക്കാട്ട് സഹനിർമ്മാതാവുമാണ്. നവാഗതനായ രോഹിത് എം ജി കൃഷ്ണൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഏതാനും ദിവസം മുൻപ് പുറത്തെത്തിയ ചിത്രത്തിൻറെ ട്രെയ്ലർ പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. ജോജു ജോർജ്ജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇരട്ട. തികച്ചും വ്യത്യസ്തരായ രണ്ടു ഇരട്ട സഹോദരന്മാരാണ് ജോജുവിൻറെ കഥാപാത്രങ്ങൾ. ഇരുവർക്കും ഇടയിലുള്ള പകയുടെ കഥ കൂടിയാണ് ചിത്രം പറയുന്നത്. തെന്നിന്ത്യൻ താരം അഞ്ജലി നായികയായി എത്തുന്ന ചിത്രത്തിൽ ശ്രിന്ദ, ശ്രീകാന്ത്, ശരത് സഭ,…

    Read More »
  • അരക്കച്ചയിൽ തങ്കവുമായി വിനീത് ശ്രീനിവാസന്‍, കൂട്ടായി അപര്‍ണ്ണ ബാലമുരളി; തൃശൂരെ സ്വർണ്ണ കച്ചവടക്കാരുടെ കഥ പറയുന്ന തങ്കം ഇന്ന് തിയറ്ററുകളിൽ

    ഭാവന സ്‌ഡുയോസിന്റെ ബാനറില്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍ ശ്യാം പുഷ്‌ക്കരന്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തങ്കം’. തൃശൂരെ സ്വർണ്ണ കച്ചവടക്കാരുടെ കഥയെ ആസ്പതമാക്കിയെടുത്ത ചിത്രം ഇന്ന് തിയേറ്ററുകളിലെത്തും. ഏറ്റവും ആസ്വദിച്ച് ചെയ്ത ചിത്രങ്ങളില്‍ ഒന്നാണ് തങ്കമെന്ന് ചിത്രത്തിലെ നായകന്‍മാരായ ബിജു മേനോനും വിനീത് ശ്രീനിവാസനും പറഞ്ഞിരുന്നു. നവാഗതനായ സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രമാണ് തങ്കം. ബിജു മേനോന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാന കഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്.…

    Read More »
  • ‘ഞാനും നിങ്ങളും മാത്രം’, മോഹൻലാലിൻ്റെ ഒറ്റയാൾ പോരാട്ടം; ‘എലോൺ’ ഇന്ന് തിയേറ്ററുകളിൽ

    നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാൽ ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് എലോൺ. ചിത്രത്തിന്റെ എല്ലാ അപ്‌ഡേറ്റുകളും ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിക്കാറുള്ളത്. റിപ്പബ്ലിക് ദിനമായ ഇന്ന് ചിത്രം തിയേറ്ററുകളിലേയ്ക്ക് എത്തുകയാണ്. രാജേഷ് ജയരാമന്റേതാണ് തിരക്കഥ. ജേക്സ് ബിജോയ് സംഗീതവും അഭിനന്ദൻ രാമാനുജം ഛായാഗ്രഹണവും നിർവഹിക്കുന്നു. ഡോൺമാക്സ് ആണ് എഡിറ്റിങ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സംഘടനയുടെ ഡിപ്പാർട്‌മെന്റ് ഓഫ് യൂണിവേഴ്‌സൽ ഡിക്ലറേഷൻ ഹ്യൂമൻ റൈറ്റ്‌സിലെ ഉദ്യോഗസ്ഥനായ കാളിദാസൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതിനാൽ മറ്റൊരു ഹിറ്റാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും ഒന്നിക്കുന്ന ചിത്രം എന്ന പ്രതേകത കൂടിയുണ്ട് ഇതിന്. രണ്ട് മണിക്കൂറും അഞ്ച് മിനിറ്റുമാണ് സിനിമയുടെ ദൈര്‍ഘ്യം.എലോണ്‍ കൊവിഡ് സമയത്ത്, ഒരു…

    Read More »
  • സുരാജ് വെഞ്ഞാറമൂടും ബേസിൽ ജോസഫും നിറഞ്ഞാടുന്ന ‘എങ്കിലും ചന്ദ്രികേ…’ ഫെബ്രുവരി 10ന്

    മലയാള സിനിമയിലെ ജനപ്രിയ താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ബേസിൽ ജോസഫ്, സൈജുക്കുറുപ്പ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘എങ്കിലും ചന്ദ്രികേ…’ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഫ്രൈഡേ ഫിലിംസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ ആദിത്യൻ ചന്ദ്രശേഖരൻ സംവിധാനം ചെയ്യുന്നു. യുവപ്രതിഭകളിൽ ശ്രദ്ധേയനായ ജിതിൻ സ്റ്റാൻസ്ലാവോസാണ് ഛായാഗ്രഹണം. ഉത്തര മലബാറിലെ ഒരിടത്തരം ഗ്രാമത്തിൽ അരങ്ങേറുന്ന സംഭവങ്ങൾ പൂർണ്ണമായും നർമ്മമുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ. നിരഞ്ജനാ അനൂപും, തൻവി റാമുമാണു നായികമാർ. അശ്വിൻ, രാജേഷ് ശർമ്മ, അഭിറാം രാധാകൃഷ്ണൻ എന്നിവരും തെരഞ്ഞെടുത്ത ഇരുപത്തിയഞ്ചോളം പുതുമുഖങ്ങളും ‘എങ്കിലും ചന്ദ്രികേ…’യിൽ അണിനിരക്കുന്നു. ആദിത്യൻ ചന്ദ്രശേഖരനും, അർജുൻ നാരായണനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് ഇഫ്തി ഈണം പകർന്നിരിക്കുന്നു. എഡിറ്റിംഗ്- ലിജോ പോൾ, പ്രൊഡക്ഷൻ മാനേജർ- അനിൽ കല്ലാർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- ഷിബു പന്തലക്കോട്, പ്രൊഡക്ഷൻ കൺട്രോളർ- ഷിബു.ജി, സുശീലൻ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ- വിനയ് ബാബു. ഫെബ്രുവരി പത്തിന് ഈ ചിത്രം…

    Read More »
  • ‘പ്രസാദ്’ വട്ടം കറക്കിയ ‘എസ് ഐ’ ഇനി ഡിവൈ.എസ്.പി, സിനിമയിലല്ല ജീവിതത്തിൽ; സിബി തോമസിന് സ്ഥാനക്കയറ്റം

    കാസര്‍ഗോഡ്: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനും പൊലീസ് ഉദ്യോഗസ്ഥനുമായ സിബി തോമസിന് ഡിവൈ.എസ്.പിയായി സ്ഥാനക്കയറ്റം. കാസര്‍കോട് വിജിലന്‍സ് ഇന്‍സ്‌പെക്ടറായിരുന്ന സിബി തോമസിന് വയനാട് വിജിലന്‍സ് ആൻഡ് ആന്റി കറപ്ഷന്‍ ബ്യൂറോ ഡിവൈഎസ്പി ആയാണ് നിയമനം. 2014, 2019, 2022 വര്‍ഷങ്ങളില്‍ മികച്ച ഉദ്യോഗസ്ഥനുള്ള ഡിജിപിയുടെ ബാഡ്ജ് ഓഫ് ഓണറും 2015 ല്‍ മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നേടിയ ഉദ്യോഗസ്ഥനാണ് അദ്ദേഹം. കോളജ് പഠനകാലത്ത് നാടകങ്ങളില്‍ തിളങ്ങിയ സിബി തോമസ് ദീലിഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. ചിത്രത്തില്‍ സിബി ചെയ്ത വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രേമസൂത്രം, കാമുകി, ഒരു കുപ്രസിദ്ധ പയ്യന്‍, ഹാപ്പി സര്‍ദാര്‍, ട്രാന്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. രാജീവ് രവി സംവിധാനം ചെയ്ത കുറ്റവും ശിക്ഷയും എന്ന ചിത്രത്തിലൂടെ അദ്ദേഹം തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചു. സിബി തോമസ് എഴുതിയ ‘കുറ്റസമ്മതം’ എന്ന നോവലിന് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. കാസര്‍കോട് ചുള്ളി സ്വദേശിയായ…

    Read More »
  • ‘വരില്ല… വരില്ല നീ ‘ തങ്കം കാണാൻ ക്ഷണിച്ചതാണോ അതോ ഭീക്ഷണിയാണോ ? നാളെ തിയറ്റുകളിലെത്തുന്ന തങ്കം കാണാൻ പ്രേക്ഷരെ ക്ഷണിക്കുന്ന നമ്മുടെ തങ്കപ്പെട്ട വിനീത് ശ്രീനിവാസ​ന്റെ വീഡിയോ…

    വിനീത് ശ്രീനിവാസൻ, ബിജു മേനോൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘തങ്കം’ 26-ന് തിയേറ്ററുകളിലെത്തും. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ശ്യാം പുഷ്‌കരനാണ്. സഹിന്‍ അരാഫത്ത് ആണ് സംവിധാനം. ഈ അവസരത്തിൽ പ്രേക്ഷകരെ തിയറ്ററിലേക്ക് ക്ഷണിച്ചു കൊണ്ടുള്ള വീഡിയോ പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനീതിന്റെ ഹിറ്റ് ആൽബമായ കോഫി അറ്റ് എം.ജി റോഡിലെ ‘വരില്ല… വരില്ല നീ ‘ എന്ന സംഭാഷണത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി ഗിരീഷ് കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.   View this post on Instagram   A post shared by Bhavana Studios (@bhavanastudios) വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്. ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി…

    Read More »
  • കിങ് ഖാൻ പണിതുടങ്ങി മക്കളെ! ബോക്സ് ഓഫീസില്‍ കുതിപ്പ്; പഠാന്‍ 3 മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍നിന്ന് നേടിയത്… കണക്കുകൾ

    കൊവിഡ് കാലത്ത് രാജ്യത്തെ ഒന്നാം നമ്പര്‍ സിനിമാ വ്യവസായമെന്ന വിശേഷണം ബോളിവുഡിന് നഷ്ടപ്പെട്ടിരുന്നു. ആ സ്ഥാനത്തേക്ക് പാന്‍ ഇന്ത്യന്‍ വിജയങ്ങളുമായി തെന്നിന്ത്യന്‍ സിനിമ- വിശേഷിച്ചും തെലുങ്ക്, കന്നഡ, തമിഴ് ചിത്രങ്ങളാണ് മുന്നേറിയത്. പരമ്പരാഗത ഹിന്ദി സിനിമാപ്രേമികള്‍ തന്നെ ബോളിവുഡ് സിനിമകളേക്കാളും താല്‍പര്യം തെന്നിന്ത്യന്‍ സിനിമകളോട് കാണിക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങി കാര്യങ്ങള്‍. അപ്പോഴും ഓരോ സൂപ്പര്‍താര ചിത്രങ്ങള്‍ പുതുതായി എത്തുമ്പോഴും ബോളിവുഡ് വ്യവസായം പ്രതീക്ഷ വെക്കാറുണ്ട്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് ഒരു പുതിയ ചിത്രം എത്തിയിരിക്കുകയാണ്. ഷാരൂഖ് ഖാന്‍ നായകനായ ആക്ഷന്‍ ത്രില്ലര്‍ ചിത്രം പഠാന്‍ ആണ് അത്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത്, ദീപിക പദുകോണ്‍ നായികയായ ചിത്രത്തിന് റെക്കോര്‍ഡ് സ്ക്രീന്‍ കൌണ്ട് ആണ് ലഭിച്ചത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 എന്നിങ്ങനെ ആകെ 7770 സ്ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്. മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് എന്ന ആദ്യ പ്രതികരണങ്ങള്‍ കൂടി ലഭിച്ചതോടെ ചിത്രം ബോക്സ് ഓഫീസില്‍ മുന്നേറുമെന്ന് ഉറപ്പായി. ഇപ്പോഴിതാ രാജ്യത്തെ…

    Read More »
  • ബോളിവുഡിനെ ഒരുതരത്തിലും രക്ഷപെടാൻ സമ്മതിക്കില്ല അല്ലേ! ‘പഠാന്‍’ ഓണ്‍ലൈനില്‍ ചോര്‍ന്നെന്ന് റിപ്പോർട്ടുകൾ

    നാല് വര്‍ഷത്തിനു ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമെന്ന നിലയില്‍ റിലീസിനു മുന്‍പേ വന്‍ ഹൈപ്പ് നേടിയ ചിത്രം പഠാന്‍ ഓണ്‍ലൈനില്‍ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന്‍റെ റിലീസ് ഇന്നായിരുന്നു. തമിഴ് റോക്കേഴ്സ്, ഫില്‍മിസില്ല, ഫില്‍മിറാപ്പ് തുടങ്ങി നിരവധി ടൊറന്‍റ് പ്ലാറ്റ്ഫോമുകളില്‍ ചിത്രത്തിന്‍റെ വ്യാജ പതിപ്പ് എത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചലച്ചിത്ര വ്യവസായത്തെ നഷ്ടക്കണക്കുകളില്‍ നിന്ന് കരകയറ്റാന്‍ പൈറസിയില്‍ നിന്ന് അകന്നുനില്‍ക്കണമെന്ന സിനിമാപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥനയ്ക്കു ശേഷവും റിലീസിനു പിന്നാലെ വ്യാജപതിപ്പ് എത്തുന്നത് തുടരുകയാണ്. അതേസമയം ഒരു ഇടവേളയ്ക്കു ശേഷം ബോളിവുഡ് വ്യവസായത്തിന് വലിയ പ്രതീക്ഷ പകര്‍ന്ന് എത്തിയിട്ടുള്ള ചിത്രം വന്‍ സ്ക്രീന്‍ കൌണ്ടോടെയാണ് റിലീസ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയില്‍ 5200, വിദേശത്ത് 2500 സ്ക്രീനുകളിലായി ലോകമാകെ 7770 സ്ക്രീനുകളിലാണ് ചിത്രത്തിന്‍റെ റിലീസ്. റിലീസിനു പിന്നാലെ ഏറെയും പോസിറ്റീവ് അഭിപ്രായങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പ്രമുഖ ട്രേഡ് അനലിസ്റ്റുകള്‍ ഒക്കെയും മികച്ച റിവ്യൂസ് ആണ്…

    Read More »
  • ഷാരൂഖ് ഖാന്‍ നായകനായ പഠാ​ന്റെ റിലീസ് ദിനത്തില്‍ ഒറ്റപ്പെട്ട പ്രതിഷേധങ്ങള്‍; പോസ്റ്റര്‍ കീറി, കരി ഓയില്‍ ഒഴിച്ചു

    ബെംഗലൂരു: ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ ഇന്നാണ് റിലീസ് ആയത്. രാജ്യത്താകെ 5000 ത്തോളം സ്ക്രീനിലാണ് ചിത്രം ആദ്യ ദിനം പ്രദര്‍ശിപ്പിക്കുന്നത്. അതേ സമയം ചിത്രത്തിനെതിരെ ചില സംഘടനകളുടെ പ്രതിഷേധം തുടരുകയാണ്. കർണാടക, ബിഹാർ, ഉത്തർപ്രദേശിന്റെ ചില ഭാഗങ്ങളിൽ പ്രതിഷേധം നടന്നുവെന്നാണ് വിവരം. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ ‘ബോയിക്കോട്ട് പഠാന്‍’ പോസ്റ്ററുകൾ പിടിച്ച ഒരു വിഭാഗം തീയറ്ററുകളിൽ നിന്ന് സിനിമയുടെ ബാനറുകൾ വലിച്ചുകീറി. പോസ്റ്ററുകളില്‍ കരിഓയില്‍ ഒഴിച്ചു. ആഗ്രയിലെ രകബ്ഗഞ്ച് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ഈ സംഭവത്തില്‍ ആറു പേർക്കെതിരെ കേസെടുത്തതായി രകബ്ഗഞ്ച് എസ്എച്ച്ഒ പ്രദീപ് കുമാർ അറിയിച്ചു. #WATCH | Karnataka: VHP (Vishwa Hindu Parishad) supporters protest against the release of Shah Rukh Khan's movie 'Pathaan' in Bangalore, burn posters pic.twitter.com/K5L2xB4xBl — ANI (@ANI) January 25, 2023 കർണാടകയിലെ വിഎച്ച്പി (വിശ്വഹിന്ദു പരിഷത്ത്) അനുഭാവികൾ ചിത്രത്തിന്‍റെ…

    Read More »
Back to top button
error: