Movie

  • വൻ സ്‍ക്രീൻ കൗണ്ടോടെ തുടക്കം; ‘പഠാൻ’ റിലീസ് ചെയ്തത് 7770 സ്‍ക്രീനുകളിൽ

    വൻ സ്‍ക്രീൻ കൗണ്ടോടെയാണ് ഷാരൂഖ് ഖാൻ ചിത്രം ‘പഠാൻ’ തിയറ്ററുകളിലേക്ക് എത്തിയത്. മൊത്തം 7770 സ്‍ക്രീനുകളിലാണ് ‘പഠാൻ’ ചിത്രം റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ട്വീറ്റ് ചെയ്യുന്നു. ഇന്ത്യയില്‍ 5200 വിദേശത്ത് 2500 സ്‍ക്രീനുകളിലായിട്ടായിരുന്നു പഠാന്റെ റിലീസ്. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പഠാൻ’. ദീപിക പദുക്കോണാണ് ചിത്രത്തിലെ നായിക. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. #Xclusiv… #Pathaan *final* screen count…⭐ #India: 5200[#Hindi + #Tamil + #Telugu]⭐️ #Overseas: 2500⭐️ Worldwide total: screens: 7700 screens. pic.twitter.com/Ce7uUthgxT — taran adarsh (@taran_adarsh) January 24, 2023 ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഷാരൂഖിന്റെ ആരാധകര്‍ക്ക്…

    Read More »
  • ‘ഹലോ മദ്രാസ് ഗേൾ’ തീയേറ്ററുകളിലെത്തിയിട്ട് 40 വർഷം

    സിനിമ ഓർമ്മ നടി മാധവിയുടെ സ്റ്റണ്ട് രംഗങ്ങൾ കൊണ്ട് ശ്രദ്ധേയമായ ‘ഹലോ മദ്രാസ് ഗേൾ’ റിലീസായിട്ട് 40 വർഷം. 1983 ജനുവരി 25നാണ് മോഹൻലാൽ വില്ലൻ വേഷത്തിലഭിനയിച്ച ഈ ചിത്രം തീയേറ്ററുകളിലെത്തിയത്. മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രം ശങ്കറിന്റെ കുത്ത് കൊണ്ട് മരിക്കുകയാണ്. സഹോദരി മരിക്കാനിടയായതിന് പകരം ചോദിക്കുന്ന വേഷമായിരുന്നു ശങ്കറിന്. കൂട്ടായി ‘മദ്രാസ് ഗേൾ’ എന്ന മാധവിയും. പണ്ട് മാധവിയുടെ അച്ഛനെ കൊന്നത് മോഹൻലാലിൻ്റെ അച്ഛനായിരുന്നുവെന്നതും പൊതുശത്രുവിന്റെ വില്ലത്തരത്തിന് ആക്കം കൂട്ടുന്നു. പൂവാലന്മാരെ മാധവി ഇടിച്ച് ഇഞ്ചപ്പരുവമാക്കുന്ന സീൻ ആയിരുന്നു ചിത്രത്തിന്റെ ഹൈലൈറ്റ്. മൂന്ന് മല്ലന്മാരെ കുതിരവട്ടം പപ്പു ഇടിച്ച് തറ പറ്റിക്കുന്ന സീനുമുണ്ട്. കഥയും, നിർമ്മാണവും, സംവിധാനവും, കാമറയും ജെ വില്യംസ്. തിരക്കഥ കെ ബാലകൃഷ്‌ണൻ. വില്യംസിന്റെ ‘കാളിയമർദ്ദനം’ എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് കെ ബാലകൃഷ്ണൻ. ഇളയരാജയുടെ സഹോദരനായ ഗംഗൈ അമരൻ സംഗീതം നൽകിയ ‘ആശംസകൾ, നൂറ് നൂറാശംസകൾ’ എന്ന ഗാനമാണ് ചിത്രത്തിന് പ്രശസ്‌തി നേടിക്കൊടുത്തത്. പൂവ്വച്ചൽ ഖാദറിന്റേതായിരുന്നു…

    Read More »
  • താനും ഷാരൂഖ് ഖാനും തമ്മിലുള്ള മനോഹരമായ ബന്ധത്തെക്കുറിച്ച് ദീപിക പദുക്കോണ്‍

    ആകാംക്ഷയോടെ ആരാധകര്‍ കാത്തിരുന്ന ഷാരൂഖ് ഖാനും ദീപിക പദുക്കോണും താരങ്ങളാകുന്ന ചിത്രം ‘പഠാനാൻ’ ഇന്ന് തിയറ്ററുകളിലെത്തും. ഷാരൂഖും ദീപികയും മുമ്പ് ഒന്നിച്ച ചിത്രങ്ങള്‍ ഹിറ്റുകള്‍ ആയതിനാല്‍ ‘പഠാനി’ലും വൻ പ്രതീക്ഷയിലാണ് ആരാധകര്‍ക്ക്. ചില ഗാനരംഗങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായെങ്കിലും ചിത്രത്തെ അതൊന്നും ബാധിക്കുന്നില്ല എന്നാണ് അഡ്വാൻസ് ബുക്കിംഗ് കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. താനും ഷാരുഖും തമ്മില്‍ മനോഹരമായ ഒരു ബന്ധമുണ്ടെന്നാണ് വിജയകരമായ കെമിസ്‍ട്രിയെ കുറിച്ച് ദീപിക പദുക്കോണ്‍ പറയുന്നത്. ദീപിക പദുക്കോണും ഷാരൂഖ് ഖാനും ഒന്നിച്ച ‘ഓം ശാന്തി ഓം’, ‘ചെന്നൈ എക്സപ്രസ്’, ‘ഹാപ്പി ന്യൂ ഇയര്‍’ എന്നീ ചിത്രങ്ങള്‍ വൻ ഹിറ്റായി മാറിയിരുന്നു. അത്തരം മികച്ച സിനിമകളില്‍ ഷാരൂഖിനും തനിക്കും ഭാഗമാകാൻ ഭാഗ്യം ലഭിച്ചെന്ന് ദീപിക പദുക്കോണ്‍ പറയുന്നു. ഞങ്ങള്‍ക്കിടയില്‍ മനോഹരമായ ഒരു ബന്ധമുണ്ട് എന്നും, പ്രേക്ഷകര്‍ തങ്ങളുടെ സിനിമയില്‍ അത് കാണാറുണ്ടെന്നും ദീപിക പറയുന്നു. തീവ്രമായ ഡയറ്റൊക്കെ പാലിച്ചാണ് പുതിയ സിനിമയ്‍ക്കായി തയ്യാറെടുത്തതെന്നും അതില്‍ ഷാരൂഖിനും തനിക്കും അഭിമാനിക്കാൻ അവകാശമുണ്ടെന്നും…

    Read More »
  • സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി; പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ബജ്രംഗ്ദളും വിഎച്ച്പിയും

    ദില്ലി: കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തിയതിനാല്‍ ഷാരൂഖ് ഖാന്‍ നായകനായ പഠാന്‍ സിനിമയോട് ഇപ്പോള്‍ എതിര്‍പ്പുകള്‍ ഒന്നുമില്ലെന്ന് ഹൈന്ദവ സംഘടനയായ ബജ്രംഗ്ദൾ. അതേ സമയം ചിത്രത്തിനെ എതിര്‍ക്കില്ലെന്നാണ് വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറയുന്നത്. “ബജ്രംഗ്ദൾ ഹിന്ദിചിത്രമായ പഠാനെതിരെ പ്രക്ഷോഭവുമായി രംഗത്ത് എത്തിയതോടെ. സെന്‍സര്‍ ബോര്‍ഡ് സിനിമയിലെ മോശം വരികളും, വാക്കുകളും നീക്കം ചെയ്തു. അത് നല്ല വാര്‍ത്തയാണ്. നമ്മുടെ സംസ്കാരവും മതവും സംരക്ഷിക്കാന്‍ നടത്തിയ ഈ പോരാട്ടത്തില്‍ ഒപ്പം നിന്ന പ്രവര്‍ത്തകര്‍ക്കും, ഹൈന്ദവ സമൂഹത്തെയും ഈ വിജയത്തില്‍ അഭിനന്ദനം അറിയിക്കുന്നു – വിഎച്ച്പിയുടെ ഗുജറാത്ത് മേധാവി അശോക് റാവല്‍ പറഞ്ഞു. ഈ മാസം ആദ്യം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി) പഠാന്‍ സിനിമയിലെ ബേഷാരം രംഗ് എന്ന ഗാനത്തിലെ ചില വരികള്‍ ഉള്‍പ്പടെ 10 ലധികം മാറ്റങ്ങള്‍ പഠാന്‍ സിനിമയില്‍ നിർദ്ദേശിച്ചിരുന്നു. എന്നിരുന്നാലും, ദീപികയുടെ ഏറെ വിവാദമായ ഓറഞ്ച് വസ്ത്രം പഠാന്‍…

    Read More »
  • 100ലധികം രാജ്യങ്ങളില്‍ റിലീസ്; റെക്കോര്‍ഡ് നേട്ടവുമായി ഷാരൂഖാന്റെ ‘പഠാൻ’ ഇന്ന് തിയറ്ററുകളിലേക്ക്

    ‘പഠാന്റെ’ ചർച്ചകളിലായിരുന്നു കുറച്ചുനാളായി ഇന്ത്യൻ സിനിമാ ലോകം. ഷാരൂഖ് ഖാന്റെ വമ്പൻ തിരിച്ചുവരവാകും ചിത്രം എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ‘പഠാൻ’ ലോകമെമ്പാടുമായി ഇന്ന് തിയറ്ററുകളിലെത്തും. നൂറിലധികം രാജ്യങ്ങളിൽ ചിത്രം പ്രദർശനത്തിനെത്തും എന്നാണ് റിപ്പോർട്ട്. ഒരു ഇന്ത്യൻ സിനിമയ്‍ക്ക് ലഭിക്കുന്ന ഏറ്റവും വലിയ റിലീസായിരിക്കും ‘പഠാന്റേ’ത് എന്നാണ് പ്രതീക്ഷ. നൂറിലധികം രാജ്യങ്ങളിൽ 2500ലധികം സ്‍ക്രീനുകളിലായിരിക്കും ‘പഠാൻ’ റിലീസ് ചെയ്യുക എന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്യുന്നു. സിദ്ധാർഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.സിദ്ധാർഥ് ആനന്ദ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും. ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോൺ എബ്രഹാമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിൾ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിലുണ്ട്. സത്‍ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയാണ് ഷാരൂഖ് ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊരു പ്രധാന ചിത്രം ‘ജവാനാണ്.’ അറ്റ്‍ലി…

    Read More »
  • മാത്യു പേടിച്ചിരുന്ന ക്രിസ്റ്റിയിലെ ആ കിസ് സീനിനെക്കുറിച്ച് മാളവിക പറയുന്നത്… ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു

    കൊച്ചി: മാത്യു തോമസും മാളവിക മോഹനനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്‍ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെ കെ, വേണു, സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. ഇപ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെക്കുറിച്ച് പ്രതികരിക്കുകയാണ് നടിയായ മാളവിക മോഹനന്‍. ചിത്രത്തിലെ ഒരു കിസിംഗ് സീനില്‍ സംഭവിച്ചതാണ് മാളവിക പറയുന്നത്. മിര്‍ച്ചി പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മാളവിക ഈ അനുഭവം പറയുന്നത്. “മാത്യുവിന്‍റെ കഥാപാത്രമായ റോയി ക്രിസ്റ്റയെ കിസ് ചെയ്യാന്‍ വരുന്ന ഒരു സീനുണ്ട്. അല്ലെങ്കില്‍ കിസ് ആഗ്രഹിക്കുന്ന സീനുണ്ട്. കിസ് നടക്കുമോ ഇല്ലയോ എന്ന് നമ്മുക്ക് അറിയില്ല. അത് പടം കണ്ടാല്‍ അറിയാം. ആ സീനെടുക്കുന്നത് ഭയങ്കര തമാശയായിരുന്നു. കാരണം മാത്യു ഭയങ്കര ഓക്ക്വേര്‍ഡായിരുന്നു. ഭയങ്കര പാവമാണ്. പേടിച്ചിരിക്കുകയായിരുന്നു. ഞാനും ഓണ്‍ സ്ക്രീന്‍ കിസ് ചെയ്തിട്ടില്ല. കിസ് ചെയ്യാന്‍ വരുമ്പോഴുള്ള…

    Read More »
  • സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ പുതിയ സീസണിന് ഫെബ്രുവരി 4ന് തുടക്കം, ആദ്യ മത്സരം ഫെബ്രുവരി 18ന്; കേരള സ്ട്രൈക്കേഴ്സും ബോളിവുഡി​ന്റെ മുംബൈ ഹീറോസും കാര്യവട്ടത്ത് ഏറ്റുമുട്ടും

    കൊച്ചി: രാജ്യത്തെ സിനിമാ താരങ്ങളുടെ ക്രിക്കറ്റ് ലീഗ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്‍റെ (സിസിഎല്‍) പുതിയ സീസണിന് ഫെബ്രുവരി 4 ന് ആരംഭം. ഈ ദിവസം മുംബൈയില്‍ കര്‍ട്ടന്‍ റെയ്സറോടെ ആരംഭിക്കുന്ന സീസണിലെ ആദ്യ മത്സരം ഫെബ്രുവരി 18 ന് ആണ്. മുഖം മിനുക്കിയെത്തുന്ന കേരള സ്ട്രൈക്കേഴ്സ് ടീം ആണ് മലയാളികളെ സംബന്ധിച്ച് താല്‍പര്യമുയര്‍ത്തുന്ന ഘടകം. താരങ്ങളുടെ മറ്റൊരു ക്ലബ്ബ് ആയ സെലിബ്രിറ്റി ക്രിക്കറ്റ് ക്ലബ്ബുമായി (സി 3) ചേര്‍ന്നാണ് കേരള സ്ട്രൈക്കേഴ്സ് ഇത്തവണ പോരിന് ഇറങ്ങുക. സി 3 കേരള സ്ട്രൈക്കേഴ്സ് എന്നാവും ടീമിന്‍റെ പേര്. കുഞ്ചാക്കോ ബോബന്‍ നായകനായി 20 അംഗ ടീമിനെയും തീരുമാനിച്ചിട്ടുണ്ട്. ടീം ഉടമകളില്‍ ഒരാളായ മോഹന്‍ലാല്‍ നോണ്‍ പ്ലേയിംഗ് ക്യാപ്റ്റനായി തുടരുന്ന ടീമില്‍ ആസിഫ് അലി, രാജീവ് പിള്ള, ഉണ്ണി മുകുന്ദന്‍, അര്‍ജുന്‍ നന്ദകുമാര്‍, ഇന്ദ്രജിത്ത് സുകുമാരന്‍, സിദ്ധാര്‍ഥ് മേനോന്‍, മണിക്കുട്ടന്‍, വിജയ് യേശുദാസ്, ഷഫീഖ് റഹ്‍മാന്‍, വിവേക് ഗോപന്‍, സൈജു കുറുപ്പ്, വിനു…

    Read More »
  • മലയാളത്തിലും ബോളിവുഡ്ഡിലുമായി അഞ്ചു വൻചിത്രങ്ങളുമായി റോയൽ സിനിമാസും ജോയ് മുഖർജി പ്രൊഡക്ഷൻസും

    മമ്മൂട്ടി നായകനായ ‘മാസ്റ്റർ പീസ്’ എന്ന സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റോയൽസിനിമാസ് ബോളിവുഡ്ഡിലും തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പിക്കുന്നു. രണ്ടു വമ്പൻ ചിത്രങ്ങളാണ് റോയൽ സിനിമാസ് ബോളിവുഡ്ഡിൽ നിർമ്മിക്കുന്നത്. സൽമാൻ ഖാൻ നായകനായ ദബാംഗ് ത്രീക്കു ശേഷം ദിലീപ് ശുക്ള രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ഗംഗ’യാണ് ഒരു ചിത്രം. ബോളിവുഡ്ഡിലെ പ്രശസ്ത നടൻ ജോയ് മുഖർജിയുടെ മകനും നടനും നിർമ്മാതാവുമായ സുജോയ് മുഖർജി സംവിധാനം ചെയ്യുന്ന ‘കൽപ്പവൃക്ഷ’മാണ് രണ്ടാമത് ചിത്രം. അന്ധേരി വെസ്റ്ററിലെ ഫിലിമാലയാ സ്റ്റുഡിയോയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ചാണ് ഒദ്യോഗിക പ്രഖ്യാപനം നടന്നത്. റോയൽ സിനിമാസ് ഉടമയും ഗാനരചയിതാവുമായ സി.എച്ച് മുഹമ്മദ് വടകരയുടെ സാന്നിദ്യത്തിൽ രണ്ടു ചിത്രങ്ങളുടെയും പോസ്റ്റർ പ്രകാശനം ചെയ്തു. ഈ ചടങ്ങിൽ വച്ച് മൂന്നു മലയാള ചിത്രങ്ങളുടെ പ്രഖ്യാപനവും നടന്നു. ജോയ് മുഖർജി പ്രൊഡക്ഷൻസ്മായി സഹകരിച്ചാണ് മലയാള ചിത്രങ്ങളുടെ നിർമ്മാണം. ശ്യാമപ്രസാദ്, കെ.മധു – എസ്.എൻ.സ്വാമി ടീം, അജയ് വാസുദേവ് – ഹനീഫ് അദേനി ചിത്രം…

    Read More »
  • ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ സംവിധായകന് വധ ഭീഷണി; രാജ്കുമാർ സന്തോഷിക്ക് സുരക്ഷയൊരുക്കി പൊലീസ്

    മുംബൈ: ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് എന്ന ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്കുമാർ സന്തോഷിക്ക് വധ ഭീഷണി. ഇതിനെ തുടര്‍ന്ന് രാജ്കുമാർ സന്തോഷി തിങ്കളാഴ്ച മുംബൈ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രാജ്കുമാർ സന്തോഷിക്ക് മുംബൈ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. വധഭീഷണിയെ തുടർന്ന് കൂടുതൽ സുരക്ഷ നൽകണമെന്ന് സ്‌പെഷ്യൽ പോലീസ് കമ്മീഷണർ ദേവൻ ഭാരതിക്ക് അയച്ച കത്തിൽ രാജ്കുമാർ സന്തോഷി അഭ്യർത്ഥിക്കുകയായിരുന്നു. തന്‍റെ “ഗാന്ധി ഗോഡ്‌സെ: ഏക് യുദ്ധ്” എന്ന സിനിമയുടെ പത്രസമ്മേളനത്തിനിടെ ഒരു വിഭാഗം പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിച്ചെന്നും സന്തോഷി പരാതിയില്‍ പറഞ്ഞിരുന്നു. ഇന്ത്യൻ സിനിമയ്‌ക്ക് വഴിത്തിരിവാകുന്ന സിനിമകളുടെ പേരില്‍ പേരുകേട്ട സംവിധായകൻ മഹാത്മാഗാന്ധിയുടെയും നാഥുറാം ഗോഡ്‌സെയുടെയും ആശയങ്ങളെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ്  എന്നതിലൂടെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ട്രെയിലര്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഗാന്ധി-ഗോഡ്‌സെ ഏക് യുദ്ധ് ചിത്രത്തിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ ചിലര്‍ മനപൂര്‍വ്വം പ്രശ്നം ഉണ്ടാക്കിയിരുന്നു. ഈ സിനിമയുടെ റിലീസും പ്രൊമോഷനും നിർത്തണമെന്ന് ആവശ്യപ്പെട്ട് അജ്ഞാതരായ ചിലരിൽ നിന്ന് പിന്നീട്…

    Read More »
  • ഇനിയൊരു തിരിച്ചുവരവ് ഉണ്ടെങ്കില്‍ അത് ഈ നടന്റെ നായിക ആയി മാത്രം…ജയറാമിനെവരെ ഞെട്ടിച്ച പാര്‍വതിയുടെ ആ മോഹം ഇങ്ങനെ!

    മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നായികമാരില്‍ ഒരാളാണ് പാര്‍വതി. 80-90 കാലഘട്ടങ്ങളില്‍ മലയാള സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു അശ്വതി എന്ന പാര്‍വതി. മലയാള സിനിമയിലെ എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള പാര്‍വതിയെ, ‘വിവാഹിതരെ ഇതിലെ’ എന്ന ചിത്രത്തിലൂടെ ബാലചന്ദ്രമേനോന്‍ ആയിരുന്നു സിനിമയിലേക്ക് കൊണ്ടു വന്നത്. പിന്നീടങ്ങോട്ട് നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിരുന്നു പാര്‍വതി. ‘പൊന്മുട്ടയിടുന്ന താറാവ്’, ‘തൂവാനത്തുമ്പികള്‍’, ‘വടക്കുനോക്കിയന്ത്രം’, ‘പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍’, ‘കിരീടം’ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രത്തില്‍ നായികയായി തിളങ്ങി പാര്‍വതി. പാര്‍വതിക്കൊപ്പം നിരവധി സിനിമയില്‍ നായകനായി അഭിനയിച്ച ജയറാമും പാര്‍വതിയും പ്രണയത്തില്‍ ആവുകയായിരുന്നു. അങ്ങനെ യഥാര്‍ഥ ജീവിതത്തിലും പാര്‍വ്വതിയുടെ നായകന്‍ ആവുകയായിരുന്നു ജയറാം. 1992 ല്‍ ജയറാമിനെ വിവാഹം കഴിച്ച പാര്‍വതി വിവാഹത്തിനു ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ജയറാമിനും മക്കള്‍ കാളിദാസ്, മാളവിക എന്നിവര്‍ക്ക് ഒപ്പം ചെന്നൈയിലെ വീട്ടില്‍ സന്തോഷത്തോടെ കഴിയുകയാണ് പാര്‍വതി ഇപ്പോള്‍. പതിനാറാം വയസ്സില്‍ മലയാള സിനിമയിലേക്ക് ചുവട് വെച്ച പാര്‍വതി ‘അപരന്‍’ എന്ന…

    Read More »
Back to top button
error: