Movie
-
ജയഭാരതിയുടെ ‘ഇവൾ ഒരു നാടോടി’ക്ക് ഫെബ്രുവരി 2 ന് 44 വയസ്
സിനിമ ഓർമ്മ സുകുമാരനും, ജയഭാരതിയും മുഖ്യവേഷത്തിൽ അഭിനയിച്ച ‘ഇവൾ ഒരു നാടോടി’ക്ക് 44 വയസ്സ്. 1979 ഫെബ്രുവരി 2നാണ് സുകുമാരൻ, വിൻസെന്റ് നായക- പ്രതിനായകന്മാരായി വേഷമിട്ട ഈ ചിത്രം റിലീസ് ചെയ്‌തത്. സംവിധാനം: പി ഗോപികുമാർ. രചന, ഗാനങ്ങൾ, നിർമ്മാണം: ഡോക്ടർ എസ് ഷാജഹാൻ. സംഗീതം: എസ്.ഡി ശേഖർ (‘പറന്നു പറന്നു പോ’ എന്ന യേശുദാസ് ഗാനം പ്രശസ്‌തം.). എസ്റ്റേറ്റ് മുതലാളിക്ക് മറ്റൊരാളുടെ ഭാര്യയോട് തോന്നുന്ന കാമം ആ സ്ത്രീയുടെ ഭർത്താവിന്റെ ദുരന്തത്തിൽ കലാശിച്ചു. സ്ത്രീ ആത്മഹത്യ ചെയ്‌തു. ഏകമകൾ നാടോടി സംഘത്തിൽപ്പെട്ട് അലഞ്ഞ് തിരിഞ്ഞ് വളർന്നപ്പോൾ സ്വന്തം നാട്ടിലെത്തി. അപ്പോൾ പഴയ മുതലാളിക്കും അയാളുടെ മകനും ഇവളോട് മോഹം. വിപത്തിൽ അകപ്പെട്ട യുവതിക്ക് ആരുണ്ട് രക്ഷ…? എസ്റ്റേറ്റിൽ മരുന്ന് തളിക്കാൻ എത്തിയ ചെറുപ്പക്കാരൻ അവളെ രക്ഷിക്കുന്നു. ഈ ചിത്രത്തിൻ്റെ നിർമാതാവ് ഷാജഹാൻ പിന്നീട് ‘സ്നേഹം ഒരു പ്രവാഹം’ എന്നൊരു സിനിമ സംവിധാനം ചെയ്‌തു. ‘ഇവൾ ഒരു നാടോടി’ക്ക്…
Read More » -
തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, മാത്യു; ഗംഭീര താരനിരയുമായി തളപതി 67
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ അഭിനേതാക്കളുടെ പേരുകള്‍ പുറത്ത് വരുമ്പോള്‍ ആവേശത്തിലാണ് ആരാധകര്‍. തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍, പ്രിയ ആനന്ദ്, മിഷ്‌കിന്‍, ഗൗതം മേനോന്‍, മണ്‍സൂര്‍ അലി ഖാന്‍ എന്നിവര്‍ക്ക് പുറമേ മലയാളത്തില്‍ നിന്ന് മാത്യു തോമസും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മാത്യുവിന്റെ ആദ്യ തമിഴ്ചിത്രമാണ് ദളപതി 67. തമിഴ് സിനിമയില്‍ തനിക്ക് ഇതിനേക്കാള്‍ മികച്ച അരങ്ങേറ്റം സ്വപ്നം കാണാനാകില്ലെന്നാണ് മാത്യു പറയുന്നത്. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടനാണ് മാത്യു.
Read More » -
“അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് ഞാൻ ഉണ്ടാകുമായിരുന്നില്ല” തുറന്നു പറഞ്ഞ് ദീപിക
ബിക്കിനി വിവാദവും ഹേറ്റ് കാമ്പയിനും ഹിന്ദു സംഘടനകളുടെ ബഹിഷ്കരണ ഭീഷണിയും നൽകിയ ‘ഊർജ’ ത്തിൽ ഷാരൂഖിന്റെ പത്താൻ തിയറ്ററുകളിൽ പുതിയ വിജയഗാഥ രചിക്കുകയാണ്. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബിഗ് സ്‌ക്രീനിലേക്കുള്ള ഷാരൂഖ് ഖാന്റെ ശക്തമായ തിരിച്ചു വരവു കൂടിയായിരുന്നു ചിത്രം. ദീപിക പദുക്കോൺ ആണ് ചിത്രത്തിൽ നായിക. ഇരുവരും ഒന്നിച്ചഭിനയിച്ച എല്ലാ ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോഴിതാ ഷാരൂഖ് ഖാനൊപ്പമുള്ള തന്റെ കെമിസ്ട്രിയെ കുറിച്ച് വികാരഭരിതയായി ദീപിക സംസാരിക്കുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘അദ്ദേഹം ഇല്ലായിരുന്നുവെങ്കിൽ ഇന്ന് താൻ ഉണ്ടാകുമായിരുന്നില്ലെന്നു ദീപിക പറഞ്ഞു. “എന്റെ ആദ്യ ചിത്രമായ ഓം ശാന്തി ഓമിൽ അദ്ദേഹം എന്നെ വളരെ നന്നായി പിന്തുണച്ചു. അതായിരുന്നു എന്റെ കോൺഫിഡൻസ്. ഞങ്ങൾ തമ്മിലുള്ള കെമിസ്‌ട്രി ഇപ്പോഴും വളരെ സ്‌പഷ്ടമാണ്. ഞങ്ങൾ പങ്കിടുന്ന ബന്ധം, സ്‌നേഹം, വിശ്വാസം ഇതൊന്നും ഒരു കടലാസിൽ രേഖപ്പെടുത്താവുന്നതല്ല. ഒരു കലാകാരനെന്ന നിലയിലും ഒരു മനുഷ്യനെന്ന നിലയിലും ഞാൻ അദ്ദേഹത്തെ ബഹുമാനിക്കുന്നു”- ദീപിക പറഞ്ഞു.…
Read More » -
പ്രേക്ഷകരുടെ മനം കവരാൻ വീണ്ടും കാക്കിയിട്ട് മമ്മൂട്ടി, ‘ക്രിസ്റ്റഫർ’ റിലീസ് പ്രഖ്യാപിച്ചു
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ക്രിസ്റ്റഫറി’ന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 9ന് ആകും ചിത്രം തിയറ്ററുകളിൽ എത്തുക. റിലീസ് വിവരത്തോടൊപ്പം സെൻസറിംഗ് കഴിഞ്ഞ വിവരവും മമ്മൂട്ടി അറിയിച്ചു. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ക്രിസ്റ്റഫര്‍ സംവിധാനം ചെയ്യുന്നത് ബി ഉണ്ണികൃഷ്ണന്‍ ആണ്. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. വർഷങ്ങൾക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ക്രിസ്റ്റഫറിന് ഉണ്ട്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. കോളിളക്കം സൃഷ്ടിച്ച ഒരു കേസ് അന്വേഷിക്കാന്‍ എത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായാണ് സിനിമയിൽ മമ്മൂട്ടി എത്തുന്നതെന്നാണ് നേരത്തെ പുറത്തിറങ്ങിയ ടീസർ നൽകിയ സൂചന. അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ നായികമാർ. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന…
Read More » -
നാല്പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ; ‘മാളികപ്പുറം’ തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുന്നു
തിയറ്ററുകളിൽ സൂപ്പർ ഹിറ്റായി മുന്നേറുകയാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം. വിഷ്ണു ശശി ശങ്കറിന്റെ സംവിധാനത്തിൽ ഉണ്ണി മുകുന്ദനും ബാലതാരങ്ങളും മറ്റ് അഭിനേതാക്കളും തകർത്താടിയ ചിത്രം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ഈ വർഷത്തെ മലയാളത്തിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രം എന്ന ഖ്യാതിയും സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. ഉണ്ണി മുകുന്ദൻ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ‘നന്ദി. സന്തോഷം. അഭിമാനം. ഈ സിനിമയെ ഹൃദയത്തോട് ചേർത്ത് സ്നേഹിച്ചതിന് ഒരുപാട് നന്ദി. എല്ലാ കുടുംബാംഗങ്ങളോടും കുട്ടികളോടും കൂട്ടുകാരോടും പറഞ്ഞാൽ തീരാത്ത നന്ദിയും കടപ്പാടും. മാളികപ്പുറം സിനിമയിലെ മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ നേരുന്നു’, എന്നാണ് സന്തോഷം പങ്കുവച്ച് ഉണ്ണി മുകുന്ദൻ കുറിച്ചത്. നാല്പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയിരിക്കുന്നത്. ഇതോടെ ഉണ്ണി മുകുന്ദൻറെ സിനിമാ കരിയറിലെ ആദ്യ 100 കോടി ക്ലബ്ബ് ചിത്രമായി മാളികപ്പുറം മാറിയിരിക്കുകയാണ്. 2022 ഡിസംബർ 30ന് ആയിരുന്നു മാളികപ്പുറത്തിൻറെ…
Read More » -
വിവരവും വിവേകവും ഉള്ള ആളാണ് താൻ, രാഷ്ട്രീയത്തിലേക്ക് പലതവണ ക്ഷണിച്ചിട്ടും പോയില്ലെന്ന് കങ്കണ
ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളാണ് കങ്കണ. വർഷങ്ങൾ നീണ്ട അഭിനയ ജീവിതത്തിൽ ഒരുപിടി മികച്ച കഥാപാത്രങ്ങളെയാണ് താരം ബി ടൗണിന് സമ്മാനിച്ചത്. ഒപ്പം നാഷണൽ അവാർഡും കങ്കണയെ തേടി എത്തിയിരുന്നു. സമൂഹമാധ്യമങ്ങളിൽ സജീവമായ കങ്കണ തന്റേതായ നിലപാടുകൾ തുറന്നുപറയാൻ മടികാണിക്കാറില്ല. ഇത്തരം തുറന്നുപറച്ചിലുകൾ പലപ്പോഴും വിവാദങ്ങളിലും നടിയെ കൊണ്ടെത്തിച്ചിട്ടുണ്ട്. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് കങ്കണ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. താനൊരു രാഷ്ട്രീയക്കാരി അല്ലെന്നാണ് നടി പറയുന്നത്. വിവരവും വിവേകവും ഉള്ള ആളാണ് താനെന്നും വെറുക്കുന്നവരും ഭയപ്പെടുന്നവരും തന്റെ രാഷ്ട്രീയ വിശ്വാസങ്ങൾ ചൂണ്ടിക്കാട്ടിയാണ് ന്യായീകരിക്കുന്നതെന്നും കങ്കണ പറഞ്ഞു. പഠാനുമായി ബന്ധപ്പെട്ട പരാമർശത്തിൽ ഉര്‍ഫി ജാവേദും കങ്കണയും തമ്മിലുള്ള ട്വിറ്റർ മറുപടികളിൽ ആയിരുന്നു ഈ പ്രതികരണം. “നമ്മുടെ രാഷ്ട്രീയ വീക്ഷണങ്ങൾ പൊരുത്തപ്പെടുന്നില്ല, പക്ഷേ ഇന്ന് ഈ സ്ത്രീയോടുള്ള ഭ്രാന്തമായ ബഹുമാനമാണ്”, എന്നായിരുന്നു ഉർഫിയുടെ ട്വീറ്റ്. ഇതിന് “ഞാനൊരു രാഷ്ട്രീയക്കാരിയല്ല. വിവരവും വിവേകവും ഉള്ള ആളാണ്. രാഷ്ട്രീയത്തിൽ ചേരാൻ പലരും എന്നോട് ആവശ്യയപ്പെട്ടിരുന്നെങ്കിലും…
Read More » -
ബന്യാമിനും ജി.ആർ ഇന്ദുഗോപനും ചേർന്ന് തിരക്കഥയൊരുക്കിയ വേറിട്ട പ്രണയകഥ, ‘ക്രിസ്റ്റി’ എത്തുന്നു
യുവനിരയിലെ ജനപ്രിയ താരം മാത്യു തോമസ്സും മാളവികാ മോഹനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ‘ക്രിസ്റ്റി’ ഇതിനകം യുവാക്കളുടെ ഇടയിൽ തരംഗമായിരിക്കുന്നു. ഈ ചിത്രത്തിന്റെ ടീസർ പുറത്തുവന്നപ്പോൾ ലഭിച്ച പ്രതികരണം അത്തരത്തിലുള്ളതാണ്. ടീസർ ഒരു മില്യൻ കടന്ന് ഒന്നാമതെത്തിച്ചാണ് ഈ ചിത്രം പ്രേക്ഷക മനസ്സിനെ കീഴടക്കിയത്. നവാഗതനായ ആൽവിൻ ഹെൻറി സംവിധാനം ചെയ്യുന്ന ‘ക്രിസ്റ്റി’ നിർമ്മിച്ചത് നോക്കി മൗണ്ടൻ സിനിമാസിൻ്റെ ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനം ചേർന്നാണ്. ബന്യാമിൻ- ജി.ആർ ഇന്ദുഗോപൻ എന്നിവരുടെ തിരക്കഥ മലയാള സാഹിത്യത്തിലെ ദീപസ്തംഭങ്ങളായ ബന്യാമിനും ജി.ആർ.ഇന്ദുഗോപനും ചേർന്ന് തിരക്കഥ രചിക്കുന്നു എന്നതാണ് ഈ ചിത്രത്തിൻ്റെ ഏറ്റവും ആകർഷക ഘടകം. അത്യപൂർവമായ ഒരു ഒത്തുചേരലാണിത്. തീരപ്രദേശത്തിന്റെ പശ്ചാത്തലത്തിലുള്ള ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. തീരപ്രദേശത്തിന്റെ സംസ്ക്കാരവും, ജീവിതവും തികച്ചും റിയലിസ്റ്റിക്കായി പറയുമ്പോൾത്തന്നെ യുവത്വത്തിന്റെ വികാരവായ്പ്പുകൾക്ക് ഏറെ പ്രാധാന്യം നൽകിയുമാണ് ഈ ചിത്രത്തിന്റെ അവതരണം. യൂത്തിന്റെ കാഴ്പ്പാടുകൾക്ക് ഏറെ പ്രാധാന്യം നൽകി നർമ്മമുഹൂർത്തങ്ങളിലൂടെയാണ് ഈ ചിത്രത്തിന്റെ അവതരണം.…
Read More » -
സേതു തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മഹേഷും മാരുതിയും’ ഫെബ്രുവരി 17ന് പ്രദർശനത്തിനെത്തും
സേതു തികച്ചും വ്യത്യസ്ഥമായ പശ്ചാത്തലത്തിൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ‘മുഹഷും മാരുതിയും’ എന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ഈ ചിത്രം ഫെബ്രുവരി പതിനേഴിന് പ്രദർശനത്തിനെത്തുന്നു. എൺപതുകളിലെ ഒരു മാരുതി കാറിനേയും ഗൗരി എന്ന പെൺകുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന മാഹഷ് എന്ന ചെറുപ്പക്കാരൻ്റെ ട്രയാംഗിൾ പ്രണയത്തിൻ്റെ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഹൃദ്യവും രസാകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു ക്ലീൻ എൻ്റർടൈനാണ് ‘മഹേഷും മാരുതിയും.’ ആസിഫ് അലിയും മംമ്താ മോഹൻദാസുമാണ് മാഹഷിനേയും ഗൗരിയേയുമവതരിപ്പിക്കുന്നത്. മമണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി.എസ്.എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ, വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. ഹരി നാരായണൻ്റെ വരികൾക്ക് കേദാർ ഈണം പകർന്നിരിക്കുന്നു.…
Read More » -
പ്രേക്ഷക മനസ്സുകളിൽ ‘ലാത്തിരി പൂത്തിരി’ നിറച്ച ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ തിയേറ്ററുകളിലെത്തിയിട്ട് ഫെബ്രുവരി 1 ന് 38 വർഷം
സിനിമ ഓർമ്മ ഫാസിലിന്റെ ‘കുഞ്ഞൂഞ്ഞമ്മ’ കാത്തിരിക്കാൻ തുടങ്ങിയിട്ട് 38 വർഷം. 1985 ഫെബ്രുവരി ഒന്നാം തീയതിയാണ് തിയേറ്ററുകളിൽ ജനപ്രവാഹമൊഴുക്കിയ ‘നോക്കെത്താദൂരത്ത് കണ്ണുംനട്ട്’ പ്രദർശനം ആരംഭിച്ചത്. ജീവിതത്തിലേയ്ക്ക് പൊടുന്നനെ കയറിവന്ന് പ്രകാശം പരത്തി മറയുന്ന ഒരാൾ എന്ന പ്രമേയത്തിന്റെ ഹൃദയസ്പർശിയായ ചലച്ചിത്രാവിഷ്ക്കാരമായിരുന്നു ”നോക്കെത്താദൂരത്ത് കണ്ണുംനട്ട്”. മികച്ച ജനപ്രീതിക്കുള്ള സംസ്ഥാന അവാർഡ് വാങ്ങിയ ഈ ചിത്രം നാദിയ മൊയ്തുവിന്റെയും ഒപ്പം സംവിധാന സഹായികളായ സിദ്ദിക്ക്- ലാലുമാരുടെയും കന്നിച്ചിത്രമാണ്. പഴയകാല നടിമാരിൽ ഒരാളായ പത്മിനിയുടെ തിരിച്ചു വരവ് ചിത്രം കൂടിയാണിത്. മോഹൻലാൽ ആയിരുന്നു പ്രധാന സഹതാരം. സംവിധായകൻ ഫാസിലും ലാലിൻ്റെ സുഹൃത്തായി ഒരു വേഷം ചെയ്‌തു. വിധവയായ, ഒറ്റയ്ക്ക് താമസിക്കുന്ന കുഞ്ഞൂഞ്ഞമ്മയുടെ ജീവിതത്തിലേയ്ക്ക് ‘ലാത്തിരി പൂത്തിരി’യുമായി വന്ന കൊച്ചുമകൾ ഗേളി. ഒടുവിൽ ബ്രെയിൻ ട്യൂമർ വന്ന് ജീവിതത്തിൽ നിന്ന് മടങ്ങിപ്പോയെങ്കിലും, അവൾ എന്നെങ്കിലും വരുമായിരിക്കും എന്ന മുത്തശ്ശിയുടെ പ്രതീക്ഷയിലാണ് ചിത്രം അവസാനിക്കുന്നത്. ‘നോക്കെത്താദൂരത്തി’ന്റെ നിർമ്മാതാക്കളിൽ ഒരാളായ ഔസേപ്പച്ചൻ സിദ്ധിഖ്-ലാലുമാരുടെ ‘റാംജിറാവു’വിൻ്റെ സഹനിർമ്മാതാവാണ്. മറ്റൊരു നിർമ്മാതാവായ ഖയാസ്…
Read More »
