Movie
-
നടന്‍ ബാലയുടെ പുതിയ കമ്പനിക്കാർ! ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍
കൊച്ചി: അടുത്തകാലത്തുണ്ടായ വിവാദങ്ങളും പരാമര്‍ശങ്ങളിലൂടെയും എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന ആളാണ് നടന്‍ ബാല. ബാല തന്‍റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ബാല പങ്കുവച്ച ചിത്രത്തില്‍ വ്ളോഗര്‍ സീക്രട്ട് ഏജന്‍റും, ആറാട്ട് അണ്ണനുമാണ് ഉള്ളത്. തന്‍റെ വീട്ടിലേക്ക് സൗഹൃദ സന്ദര്‍ശനം നടത്തിയവര്‍ എന്നാണ് ബാല ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്. ആറാട്ട് അണ്ണന്‍ എന്ന് വിളിക്കപ്പെടുന്ന സന്തോഷ് വര്‍ക്കി ആറാട്ട് എന്ന മോഹന്‍ലാല്‍ ചിത്രത്തിന് റിവ്യൂ നല്‍കിയതോടെയാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയിലേക്ക് വരുന്നത്. സീക്രട്ട് ഏജന്‍റ് എന്ന പേരില്‍ വ്ളോഗുകള്‍ ചെയ്യുന്ന സായി കൃഷ്ണ അടുത്തിടെ നടന്‍ ഉണ്ണി മുകുന്ദനുമായി നടത്തിയ വിവാദ ഫോണ്‍ സംഭാഷണത്തിലൂടെയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയനായത്. View this post on Instagram A post shared by Actor Bala (@actorbala) അതേ സമയം ബാലയും ഉണ്ണി മുകുന്ദനും അടുത്തിടെ ഷഫീക്കിന്‍റെ സന്തോഷം എന്ന ചിത്രത്തിന്‍റെ…
Read More » -
സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു
ചെന്നൈ: സംവിധായകന്‍ അറ്റ്ലിക്കും പ്രിയ മോഹനും ആണ്‍കുഞ്ഞ് പിറന്നു. തങ്ങളുടെ ആദ്യ കുഞ്ഞിന്‍റെ ജനനം ഇന്‍സ്റ്റഗ്രാം വഴിയാണ് ദമ്പതികള്‍ അറിയിച്ചത്. ജനുവരി 31നായിരുന്നു കുഞ്ഞ് ജനിച്ചത്. എല്ലാവരും പറഞ്ഞത് ശരിയാണ്, ലോകത്ത ഇതുപോലെ ഒരു ഫീലിംഗ് വേറെയില്ല. ഞങ്ങളുടെ മകന്‍ എത്തി. രക്ഷിതാക്കള്‍ എന്ന നിലയിലുള്ള സാഹസികവും ആവേശകരവുമായ യാത്ര ഇവിടെ ആരംഭിക്കുന്നു – അറ്റ്ലി തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഒരു ബെഡില്‍ കിടന്ന് ഒരു കുട്ടി ഷൂ ഉയര്‍ത്തിപ്പിടിക്കുന്ന ദമ്പതികളുടെ ചിത്രവും ഇവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ “It’s a boy” എന്നും എഴുതിയിട്ടുണ്ട്. View this post on Instagram A post shared by Priya Mohan (@priyaatlee) അറ്റ്ലി പോസ്റ്റ് ഇട്ടതിന് പിന്നാലെ അഭിനന്ദനങ്ങളുമായി സോഷ്യല്‍ മീഡിയയിലെ പ്രമുഖര്‍ രംഗത്ത് എത്തി. കീര്‍ത്തി സുരേഷ്, കല്ല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയ പ്രമുഖര്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും ആശംസയുമായി പോസ്റ്റിന് അടിയില്‍ എത്തിയിട്ടുണ്ട്. ഈ പോസ്റ്റിന് പിന്നാലെ മകന്‍…
Read More » -
മമ്മൂട്ടിയുടെ ക്രിസ്റ്റഫറിന്റെ സെൻസറിംഗ് പൂർത്തിയായി, ചിത്രത്തിന് രണ്ടര മണിക്കൂർ ദൈർഘ്യം
നന്‍പകല്‍ നേരത്ത് മയക്കത്തിനു ശേഷമെത്തുന്ന മമ്മൂട്ടിയുടെ റിലീസ് ആണ് ബി ഉണ്ണികൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച ക്രിസ്റ്റഫര്‍. ഉദയകൃഷ്ണ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്‍റെ സെന്‍സറിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നതെന്നും രണ്ടര മണിക്കൂര്‍ ആണ് ദൈര്‍ഘ്യമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്‍തിട്ടുണ്ട്. ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രമാണിത്. ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ് എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈന്‍. അമല പോളിനെ കൂടാതെ സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ മൂന്ന് നായികമാരാണ് ചിത്രത്തിലുള്ളത്. തെന്നിന്ത്യൻ താരം വിനയ് റായിയും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു. പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. #Christopher censored – UARun Time – 2 hrs 30 minRelease – Feb 9 pic.twitter.com/9kjWQTpmwF — Sreedhar…
Read More » -
വടക്കൻ പാട്ടിലെ വീരേതിഹാസം ‘തച്ചോളി ഒതേനൻ’ തീയേറ്ററുകളിലെത്തിയിട്ട് ഇന്ന് 59 വർഷം
സിനിമ ഓർമ്മ വടക്കൻ പാട്ടിലെ വീരനായകൻ ‘തച്ചോളി ഒതേനന്’ 59 വയസ്സ്. ചന്ദ്രതാരാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ടി.കെ പരീക്കുട്ടി നിർമ്മിച്ച ‘തച്ചോളി ഒതേനൻ’ റിലീസ് ചെയ്‌തത് 1964 ജനുവരി 31നാണ്. തച്ചോളി മാണിക്കോത്ത് തറവാട്ടിലെ വീരശൂര പരാക്രമിയായി സത്യൻ അരങ്ങ് തകർത്ത ചിത്രം ആ വർഷത്തെ സൂപ്പർ ഹിറ്റായി. രചന: കെ പത്മനാഭൻ നായർ. സംവിധാനം: എസ്.എസ് രാജൻ. കളരിപ്പയറ്റ് ഗുരു കതിരൂർ ഗുരുക്കളുടെ (പി.ജെ ആന്റണി) അസൂയയിൽ കിളിർത്ത ആക്രമണങ്ങൾ ഒന്നൊന്നായി നേരിട്ട് വിജയശ്രീലാളിതനാവുന്ന കളരി യോദ്ധാവ് ഒതേനന്റെ കഥയാണ് ചിത്രം പറഞ്ഞത്. ഒതേനന്റെ ശൗര്യം നാടെങ്ങും പരന്നപ്പോൾ കുങ്കി എന്ന സുന്ദരി (അംബിക) അയാളിൽ അനുരക്തയായി. പക്ഷെ കതിരൂർ ഗുരുക്കളുടെ ഒത്താശയിൽ കുങ്കി വിരൂപയാണെന്നാണ് (‘അരിവാള് പോലെ വളഞ്ഞവളും കാക്കപ്പോലെ കറുത്തവളും’) ഒതേനനെ ധരിപ്പിച്ചിരുന്നത്. ഒരിക്കൽ കാവിലെ ചിറയിൽ കുളിച്ചു കൊണ്ടിരിക്കുന്ന സൗന്ദര്യധാമത്തെ കണ്ട് അത് കുങ്കിയാണെന്നറിയുന്ന ഒതേനൻ അവളെ വിവാഹം കഴിക്കുന്നു. പിന്നീട് കതിരൂരിന്റെ ശത്രുക്കൾ ഒതേനനെ…
Read More » -
മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു ബന്ധവുമില്ല; ശബരിമല സ്ത്രീ പ്രവേശനത്തില്‍ അഭിപ്രായം പറഞ്ഞ് ഐശ്വര്യ രാജേഷ്
ചെന്നൈ: തന്‍റെ അഭിനയമികവിനാലും, നിലപാടുകൊണ്ടും തമിഴകത്ത് ശ്രദ്ധേയായ നടിയാണ് ഐശ്വര്യ രാജേഷ്. തന്‍റെ അടുത്ത സിനിമയായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്‍റെ പ്രമോഷന്‍ പരിപാടിക്കിടെ ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച അഭിപ്രായം പറഞ്ഞിരിക്കുകയാണ് ഐശ്വര്യ. “ദൈവം എല്ലാവർക്കും വേണ്ടിയാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ സ്ത്രീപുരുഷ വ്യത്യാസമില്ല.”- എന്നതാണ് ഐശ്വര്യ ഈ വിഷയത്തില്‍ ആദ്യം തന്നെ പറയുന്നത്. ദൈവത്തിന് ക്ഷേത്രപരിസരത്ത് കയറാൻ പറ്റുന്നവര്‍ അല്ലാത്തവര്‍ എന്ന തരത്തില്‍ വിവേചനം ഇല്ലെന്ന് ഐശ്വര്യ അഭിപ്രായപ്പെട്ടു. അത്തരത്തിലുള്ള നിയമങ്ങള്‍ മനുഷ്യർ സൃഷ്ടിച്ച നിയമങ്ങൾ മാത്രമാണ്. ശബരിമലയില്‍ മാത്രമല്ല, ഒരു പ്രത്യേക വിഭാഗം ഭക്തർ പുണ്യഭൂമിയിൽ പ്രവേശിക്കുന്നതിൽ ഒരു ക്ഷേത്രത്തിലെയും ദൈവത്തിന് അസ്വസ്തയുണ്ടാകില്ലെന്ന് ഐശ്വര്യ കൂട്ടിച്ചേർത്തു. ഒരാൾ എന്ത് കഴിക്കണം, ഒരു ഭക്തൻ ശുദ്ധനാണോ അല്ലയോ എന്നതിനെക്കുറിച്ച് ദൈവം നിയമങ്ങൾ സൃഷ്ടിച്ചിട്ടില്ലെന്നും ഐശ്വര്യ പറഞ്ഞു. ആർത്തവമുള്ള സ്ത്രീകളെ ഒരു ക്ഷേത്രപരിസരത്തും പ്രവേശിക്കുന്നതിൽ നിന്ന് ദൈവം ഒരിക്കലും വിലക്കില്ലെന്ന് ഐശ്വര്യ പറഞ്ഞു. ഈ മനുഷ്യനിർമിത നിയന്ത്രണങ്ങൾക്ക് ദൈവവുമായി യാതൊരു…
Read More » -
‘തങ്കം’ തനി തങ്കം, ചിത്രത്തിന്റെ സക്സസ് ട്രെയിലർ പുറത്ത്
ബിജു മേനോനും വിനീത് ശ്രീനിവാസനും ഒന്നിച്ച ‘തങ്കം’ ജനുവരി 26നാണ് പ്രദര്‍ശനത്തിന് എത്തിയത്. സഹീദ് അറാഫത്താണ് ചിത്രത്തിന്റെ സംവിധായകൻ. ശ്യാം പുഷ്‍കരൻ തിരക്കഥ എഴുതിയിരിക്കുന്നു. തിയറ്ററുകളില്‍ മികച്ച പ്രതികരണം ലഭിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ സക്സസ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി തുടങ്ങി നിരവധി താരങ്ങളാണ് ‘തങ്ക’ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. കൂടാതെ നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ‘ഒരു സെക്കൻഡ് ക്ലാസ് യാത്ര’, ‘ഒരു മുത്തശ്ശി ഗദ’ തുടങ്ങിയ സിനിമകൾക്ക് ശേഷം വിനീതും അപർണയും ഒന്നിച്ചഭിനയിക്കുന്ന സിനിമ കൂടിയാണ് തങ്കം. ഈ രണ്ട് സിനിമകളിൽ നിന്നും ഏറെ വ്യത്യസ്‍തമായൊരു വേഷത്തിലാണ് വിനീത് ശ്രീനിവാസൻ ചിത്രത്തിലെത്തുന്നതെന്നതും പ്രത്യേകതയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്‍കരൻ എന്നിവർ ചേർന്നാണ്. കോ പ്രൊഡ്യൂസേഴ്‌സ് രാജൻ തോമസ്, ഉണ്ണിമായ പ്രസാദ്. ‘തങ്കം’ എന്ന ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്…
Read More » -
ചിത്രീകരണം വൈകാതെ തുടങ്ങും, ‘ഖുഷി’ ഉപേക്ഷിച്ചിട്ടില്ല; വ്യക്തത വരുത്തി സംവിധായകൻ
വിജയ് ദേവെരകൊണ്ടയും സാമന്തയും പ്രധാന കഥാപാത്രങ്ങളായി പ്രഖ്യാപിച്ചതാണ് ‘ഖുഷി’. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രം ഉപേക്ഷിച്ചുവെന്ന് അടുത്തിടെ വാര്‍ത്തകളുണ്ടായി. ഇക്കാര്യത്തില്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ ശിവ നിര്‍വാണ. ‘ഖുഷി’ എന്ന ചിത്രത്തിന്റെ ചിത്രീകരണം വൈകാതെ തുടങ്ങും എന്നാണ് ശിവ നിര്‍വാണ് സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചിരിക്കുന്നത്. എല്ലാവരും മനോഹരമായി പോകുന്നുവെന്നും എഴുതിയിരിക്കുന്നു. മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. https://twitter.com/ShivaNirvana/status/1619952053790597120?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1619952053790597120%7Ctwgr%5E032f074fe70bfa3bfee60d9d353ce00bf636ed86%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FShivaNirvana%2Fstatus%2F1619952053790597120%3Fref_src%3Dtwsrc5Etfw ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കര്‍, മുരളി ശര്‍മ, വെണ്ണെല കിഷോര്‍, രാഹുല്‍ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാര്‍ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുല്‍ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുള്‍ വഹാബ് ആദ്യമായി സംഗീത സംവിധാനം നിര്‍വഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്. പുരി ജഗന്നാഥ് ആണ് ചിത്രം സംവിധാനം ചെയ്‍തിരുന്നത്. ബോക്സിംഗ്…
Read More » -
കാലത്തെ അതിജീവിക്കുന്ന കലാസൃഷ്ടി, നൻപകൽ നേരത്ത് മയക്കം
സിനിമ: ശ്യാം ശങ്കർ മമ്മൂട്ടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മനോഹരമായ കഥാപാത്രങ്ങളിലൊന്നാണ് ജയിംസ് എന്ന സുന്ദരം. മെതേഡ് ആക്റ്റിംഗ് എന്ന അഭിനയരീതിയെ ഇന്ത്യൻ സിനിമയിൽ ഇത്ര മനോഹരമായി ഉപയോഗിച്ച മറ്റൊരു നടൻ ഉണ്ടാകില്ല. “ഒരിക്കൽ ഞാൻ ഒരു സ്വപ്നം കണ്ടു, ഞാൻ ഒരു ചിത്രശലഭമാണെന്ന്. അവിടെയും ഇവിടെയും ഒക്കെ പാറിപ്പറന്നു നടന്നു. ചിത്രശലഭം എന്ന സന്തോഷത്തിൽ മതിമറന്ന ഞാൻ മനുഷ്യൻ എന്ന സ്വന്തം അസ്തിത്വത്തേപ്പറ്റി ബോധവാനേ അല്ലായിരുന്നു. പിന്നെ ഞാൻ സ്വപ്നത്തിൽ നിന്ന് ഉണർന്ന് മനുഷ്യനായി. ഇപ്പോൾ എനിക്ക് സംശയമാണ് ഞാൻ ചിത്രശലഭമായി സ്വപ്നം കണ്ട മനുഷ്യൻ ആണോ, അതോ ഇപ്പോൾ ഞാൻ ഒരു മനുഷ്യൻ ആണെന്ന് സ്വപ്നം കാണുന്ന ചിത്രശലഭം ആണോ എന്ന്.” 2000 ത്തിൽപ്പരം വർഷങ്ങൾ പഴക്കമുള്ള ജ്വാങ് ത്‌സ് (Zhuangzi) എന്ന പുസ്തകത്തിലെ രണ്ടാമദ്ധ്യായമായ The Butterfly as Companion എന്ന ഭാഗത്ത് അവതരിപ്പിക്കുന്ന പരികല്പനയാണ് മുകളിൽ കൊടുത്തത്. ലിജൊ ജോസ് പെല്ലിശ്ശേരി സംവിധാനം…
Read More » -
വിജയ്യുടെ മകനും സിനിമയിലേക്ക്; ലക്ഷ്യം അഭിനയമല്ല മറ്റൊരു മേഖല
തെന്നിന്ത്യന്‍ സിനിമയുടെ രാജാവാണ് തളപതി വിജയ്. ഇതുവരെ ഒരു മലയാളം സിനിമയില്‍ പോലും ഇദ്ദേഹം അഭിനയിച്ചിട്ടില്ല. എങ്കിലും മലയാളികള്‍ക്കിടയില്‍ ധാരാളം ആരാധകരെ ആണ് ഇദ്ദേഹം സ്വന്തമാക്കിയിട്ടുള്ളത്. ഇതില്‍ കാരണം ഇദ്ദേഹത്തിന്റെ സിനിമകള്‍ എല്ലാം തന്നെ തട്ടുപൊളിപ്പന്‍ സിനിമകള്‍ ആയിരിക്കും എന്നതുകൊണ്ടും അത്തരത്തിലുള്ള സിനിമകള്‍ക്ക് മലയാളത്തില്‍ വലിയ പഞ്ഞമാണ് അനുഭവപ്പെടുന്നത് എന്നതുകൊണ്ട് അതുകൊണ്ടുതന്നെ ഇദ്ദേഹത്തിന്റെ തമിഴ് സിനിമകള്‍ക്ക് എല്ലാം തന്നെ മലയാളികള്‍ എപ്പോഴും മികച്ച വരവേല്‍പ്പ് ആയിരിക്കും നല്‍കിവരുന്നത് എന്നതുകൊണ്ടുമാണ്. ഇദ്ദേഹത്തിന് രണ്ട് മക്കള്‍ ആണ് ഉള്ളത്. മൂത്ത മകന്റെ പേര് ജാസന്‍ സഞ്ജയ് എന്നാണ്. രണ്ടാമത്തെ മകളുടെ പേര് ദിവ്യ സാഷ എന്നാണ്. ഇവ രണ്ടുപേരും ഓരോ വിജയ് സിനിമകളില്‍ വീതം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ‘വേട്ടൈക്കാരന്‍’ എന്ന സിനിമയിലെ ഗാനരംഗത്തില്‍ ആയിരുന്നു മകന്‍ സഞ്ജയ് പ്രത്യക്ഷപ്പെട്ടത്. അതേസമയം, ‘തെറി’ എന്ന സിനിമയില്‍ ക്ലൈമാക്‌സ് പോര്‍ഷനില്‍ ആയിരുന്നു മകള്‍ ദിവ്യ പ്രത്യക്ഷപ്പെട്ടത്. ഇപ്പോള്‍ സഞ്ജയ് സിനിമയില്‍ അരങ്ങേറ്റം കുറയ്ക്കുവാനുള്ള…
Read More » -
പൃഥ്വിരാജുമായി പ്രണയത്തില്‍ ആയിരുന്നോ എന്ന ചോദ്യത്തിനുള്ള മറുപടിയുമായി സംവൃത സുനില്‍! അറിഞ്ഞിരുന്നില്ല എന്ന് ആരാധകരും
വിവാഹശേഷം അഭിനയത്തോട് വിടപറഞ്ഞ നടിമാരാണ് മലയാളത്തില്‍ കൂടുതലും. അത്തരത്തില്‍ തുടര്‍ന്ന് പോകുന്ന ശൈലി പിന്തുടര്‍ന്ന ഒരാളാണ് സംവൃത സുനില്‍. 2004-ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത രസികന്‍ എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറ്റം കുറിച്ചത്, അതിനുമുമ്പ് അയാള്‍ കഥ എഴുതുകയാണ് എന്ന ചിത്രത്തിലും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചിരുന്നു. അറബിക്കഥ (2007), ചോക്ലേറ്റ് (2007), തിരക്കഥ (2008), ഭൂമി മലയാളം (2009), കോക്ക്‌ടെയില്‍ (2010), മാണിക്യക്കല്ല് (2011), സ്വപ്ന സഞ്ചാരി (2011), അരികെ (2012), ഡയമണ്ട് നെക്ലേസ് (2012), അയാളും ഞാനും തമ്മില്‍ (2012) എന്നിവയാണ് നടിയുടെ അറിയപ്പെടുന്ന ചിത്രങ്ങള്‍. ഒരുപിടി മികച്ച കഥാപാത്രങ്ങളെ മലയാളത്തിന് സമ്മാനിച്ച സംവൃത വിവാഹശേഷം പൂര്‍ണമായും ഇന്‍ഡസ്ട്രിയല്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. വിവാഹശേഷം വിദേശത്തേക്ക് പോയ ശേഷം ആരാധകര്‍ക്ക് താരത്തെ കാണാനേ കിട്ടിയിരുന്നില്ല. 6 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നായികാ നായകന്‍ എന്ന ടെലിവിഷന്‍ ഷോയിലൂടെയാണ് താരം തിരിച്ചുവരവ് നടത്തിയത്. പിന്നീട് മൂത്ത മകന്‍ ഉണ്ടായശേഷം നടി ഇന്റര്‍വ്യൂകള്‍…
Read More »