LIFEMovie

എന്റെ ചോരയാണ് ആ പണം അത് തിരിച്ചുവേണം, ഒന്നരക്കോടി എന്ന് തരും ? ഭർത്താവിൻറെ ഉത്തരം മുട്ടിച്ച് ബിഗ് ബോസ് താരം രാഖി സാവന്ത് – വീഡിയോ

മുംബൈ: ബിഗ് ബോസ് താരം രാഖി സാവന്ത് തൻറെ പണം മോഷ്ടിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം മുംബൈ പൊലീസ് ഇവരുടെ ഭർത്താവ് ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പിന്നീട് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. വധശ്രമം അടക്കം ചുമത്തിയാണ് ഇയാൾക്കെതിരെ കേസ് എടുത്തിരിക്കുന്നത്. അതേ സമയം തൻറെ പണം ആദിൽ ദുറാനിയുടെ കൈയ്യിലുണ്ട് എന്നത് സംബന്ധിച്ച് വിശദീകരിക്കുന്ന പുതിയ വീഡിയോ രാഖി പുറത്തുവിട്ടു.

ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ചില ബിസിനസുകൾക്ക് വേണ്ടി ആദിൽ രാഖിയുടെ കൈയ്യിൽ നിന്നും വാങ്ങിയ ഒന്നരക്കോടി രൂപ എപ്പോൾ തിരിച്ചുതരും എന്നാണ് ചോദിക്കുന്നത്. എന്നാൽ പണം നാലുമാസത്തിനുള്ളിൽ ലാഭത്തോടെ തിരിച്ചുനൽകാം എന്ന് ആദിൽ പറയുന്നു. എന്നാൽ ലാഭം നിങ്ങൾ തന്നെ വച്ചോ എൻറെ പണമാണ് വേണ്ടതെന്ന് രാഖി പറയുന്നു. തുടർന്ന് ഇതേ കാര്യം അവർത്തിക്കുമ്പോൾ. എൻറെ ചോരയാണ് ആ പണം അത് തിരിച്ചുവേണം എന്ന് രാഖി കരഞ്ഞ് പറയുന്നത് വീഡിയോയിൽ ഉണ്ട്. രാഖിയുടെ പണം ആദിലിൻറെ കൈയ്യിൽ ഉണ്ട് എന്നതിൻറെ തെളിവായി രാഖിയുടെ അഭിഭാഷകൻ ഈ വീഡിയോ കോടതിയിൽ എത്തിച്ചുവെന്നാണ് വിവരം. തുടർന്നാണ് ബോളിവുഡ് വൃത്തങ്ങളിൽ ഈ വീഡിയോ വൈറലായത്.

 

View this post on Instagram

 

A post shared by Viral Bhayani (@viralbhayani)

Signature-ad

കഴിഞ്ഞ ദിവസം ആദിൽ ദുറാനിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ മുംബൈയിലെ പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഉച്ചയോടെ മുംബൈയിലെ ഒഷിവാര പോലീസ് സ്റ്റേഷന് മുന്നിൽ സംഭവത്തിൽ രാഖി മാധ്യമങ്ങളോട് സംസാരിച്ചു – “ആദിൽ രാവിലെ വീട്ടിൽ എന്നെ ആക്രമിക്കാൻ എത്തി, ഞാൻ ഉടൻ പോലീസിനെ വിളിച്ചു. അവൻ എന്റെ വീട്ടിൽ വന്ന് ഭീഷണിപ്പെടുത്തുന്നത് ഇപ്പോൾ പതിവാണ്. ഇന്നും അവൻ എന്നെ വീട്ടിൽ തല്ലാൻ വന്നു. മധ്യമങ്ങളിൽ ആദിലിനെ അപകീർത്തിപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം” – രാഖി വിവരിച്ചു.

തുടർ‍ന്നുള്ള ചോദ്യങ്ങൾക്ക് ശേഷം രാഖി മാധ്യമ പ്രവർത്തകർക്ക് മുന്നിൽ കുഴഞ്ഞു വീണു. രാഖിയുടെ സഹോദരൻ രാകേഷും രാഖിയെ പിന്തുണച്ച് രംഗത്ത് എത്തി. ആദിൽ തന്നെ ശാരീരികമായും വാക്കാലും തൻറെ സഹോദരിയെ ആക്രമിച്ചുവെന്ന് ഇയാൾ പറഞ്ഞു. 2022-ൽ താൻ ആദിലിനെ വിവാഹം കഴിച്ചതായി രാഖി കഴിഞ്ഞ മാസമാണ് വെളിപ്പെടുത്തിയത്. 2022 മെയ് 29 നാണ് വിവാഹം നടന്നതെന്ന് കാണിക്കുന്ന അവരുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. തുടർന്ന് കഴിഞ്ഞ മാസം അവസാനം രാഖിയുടെ മാതാവിൻറെ മരണത്തിന് ശേഷമാണ് ദമ്പതികളുടെ ബന്ധത്തിൽ വിള്ളൽ വന്നത്. ആദിലിന് വിവാഹേതര ബന്ധമുണ്ടെന്നും രാഖി നേരത്തെ ആരോപിച്ചിരുന്നു.

Back to top button
error: