Movie

  • വേറിട്ട പ്രണയ കഥ പറയുന്ന, മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ‘ക്രിസ്റ്റി’, ട്രെയിലര്‍ പുറത്ത്

    മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ചിത്രമാണ് ‘ക്രിസ്റ്റി’. നവാഗതനായ ആൽവിൻ ഹെൻറിയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. രഞ്ജിത്ത് ശങ്കർ, ജീത്തു ജോസഫ്, ജെകെ, വേണു സലിം അഹമ്മദ്, തുടങ്ങിയ സംവിധായകർക്കൊപ്പം പ്രവർത്തിച്ചുപോന്ന അനുഭവജ്ഞാനത്തിലൂടെയാണ് ആൽവിൻ ഹെൻറി ഇപ്പോൾ സ്വതന്ത്ര സംവിധായകനാകുന്നത്. മാളവിക മോഹനൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ പുുറത്തുവിട്ടിരിക്കുകയാണ്. അക്ഷരങ്ങളുടെ ലോകത്തെ പ്രതിഭാധനന്മാർ എന്നു വിശേഷിപ്പിക്കാവുന്ന ബെന്യാമനും ജി ആർ ഇന്ദുഗോപനും ഒത്തുചേർന്ന് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. യുവനിരയിലെ ശ്രദ്ധേയനായ നടൻ മാത്യു തോമസ് ചിത്രത്തില്‍ ‘ക്രിസ്റ്റി’ എന്ന നായക കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഗോവിന്ദ് വസന്തയുടെ സംഗീത സംവിധാനത്തിലുള്ള ചിത്രം ഫെബ്രുവരിയില്‍ റിലീസ് ചെയ്യും. റോക്കി മൗണ്ടൻ സിനിമാ സിന്റ് ബാനറിൽ സജയ് സെബാസ്റ്റ്യനും കണ്ണൻ സതീശനും ചേർന്നാന്ന് ചിത്രം നിർമ്മിക്കുന്നത്. പൂവാർ ഒരു സിനിമയുടെ പശ്ചാത്തലമാകുന്നത് ഇതാദ്യമാണ്. കടലും കായലും ചേരുന്ന…

    Read More »
  • ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിൽ കളർഫുള്ളായി നടി സ്വാതി നിത്യാനന്ദ്; ഏറ്റെടുത്ത് ആരാധകർ

    വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ മലയാളി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സ്വാതി നിത്യാനന്ദ്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യവുമാണ് സ്വാതി നിത്യാനന്ദ്. നടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കിടുന്ന വിശേഷങ്ങളെല്ലാം തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ ചര്‍ച്ചയായി മാറാറുണ്ട്. റിയാലിറ്റി ഷോയിലൂടെയാണ് സ്വാതി അഭിനേത്രിയായി മാറിയത്. ‘ചെമ്പട്ട്’ എന്ന പരമ്പരയിലൂടെ മിനിസ്ക്രീനിൽ അരങ്ങേറ്റം കുറിച്ച സ്വാതി തുടർന്ന് ‘ഭ്രമണം’, ‘നാമം ജപിക്കുന്ന വീട്’ തുടങ്ങിയ പരമ്പരകളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്‍താണ് ശ്രദ്ധേയയായി മാറിയത്.   View this post on Instagram   A post shared by Swathy Nithyanand (@swathy_nithyanand_official) സ്വാതിയുടെ ഫോട്ടോഷൂട്ടുകൾ സോഷ്യൽമീഡിയയിൽ തരംഗമാകാറുണ്ട്. സാരിയിലും മോഡേൺ ഡ്രെസ്സിലുമെല്ലാം വ്യത്യസ്‍തമായ ചിത്രങ്ങൾ സ്വാതി പ്രേക്ഷർക്ക് മുന്നിൽ അവതരിപ്പിക്കാറുണ്ട്. ട്രെൻഡിങ് വസ്ത്രമായ കഫ്‍താനിലാണ് നടിയുടെ പുതിയ ചിത്രങ്ങൾ. ഇൻസ്റ്റഗ്രാമിലാണ് താരം തന്റെ പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. വെള്ളയും ചുവപ്പും കലർന്ന…

    Read More »
  • ഹരിമുരളീരവ സ്രഷ്ടാവ്, ഗിരീഷ് പുത്തഞ്ചേരി വിട വാങ്ങിയിട്ട് 13 വർഷം

    ആകാശദീപങ്ങൾ സാക്ഷി നിർത്തി ഹരിമുരളീരവ സ്രഷ്ടാവ് വിട വാങ്ങിയിട്ട് 13 വർഷം. 2010 ഫെബ്രുവരി 10 നാണ് ഗാനരചയിതാവായും തിരക്കഥാകൃത്തായും മലയാളികളുടെ മനസ്സിൽ നിലാവിന്റെ നീലഭസ്മക്കുറിയിട്ട ഗിരീഷ് പുത്തഞ്ചേരി എന്ന സൂര്യകിരീടം വീണുടഞ്ഞത്. അദ്ദേഹത്തിന്റെ കാവ്യസപര്യയെക്കുറിച്ചുള്ള കണക്കെടുപ്പിൽ നിന്നും: 1. 341 സിനിമകളിലായി 1587 ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി എഴുതിയിട്ടുണ്ട്. 2. അദ്ദേഹത്തിന്റെ ഏറ്റവും കൂടുതൽ ഗാനങ്ങളുടെ സംഗീത സംവിധായകൻ വിദ്യാസാഗർ (160 ഗാനങ്ങൾ). തുടർന്ന് എസ് പി വെങ്കിടേഷ്, എം ജയചന്ദ്രൻ, രവീന്ദ്രൻ, ഔസേപ്പച്ചൻ എന്നിവർ യഥാക്രമം കൂടുതൽ പുത്തഞ്ചേരി ഗാനങ്ങൾക്ക് സംഗീതം നൽകി. 3. കൂടുതൽ പാടിയ ഗായകൻ യേശുദാസ്. പിന്നാലെ ചിത്ര, എംജി ശ്രീകുമാർ, സുജാത. 4. സിനിമേതര ഗാനങ്ങളിൽ എംജി ശ്രീകുമാറാണ് ഏറ്റവും കൂടുതൽ ഗാനങ്ങൾക്ക് സംഗീതം നൽകിയതും പാടിയതും. 5. ആദ്യകാല ഗാനങ്ങൾ ‘ചക്രവാളത്തിനുമപ്പുറം’, ‘ബ്രഹ്മരക്ഷസ്സ്’, ‘എൻക്വയറി’ എന്നീ ചിത്രങ്ങൾക്ക് വേണ്ടി. 6. ആദ്യഹിറ്റ്‌ ‘ശാന്തമീ രാത്രിയിൽ’ ജയരാജിന്റെ ‘ജോണിവാക്കറി’ൽ. സംഗീതം എസ് പി…

    Read More »
  • റീ റിലീസിലും വൻ കളക്ഷൻ സ്വന്തമാക്കി മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് ഹിറ്റ് ‘സ്‍ഫടികം’; ആദ്യ ദിനം നേടിയത്

    മോഹൻലാലിന്റെ എക്കാലത്തെയും ക്ലാസിക് വിജയ ചിത്രം ‘സ്‍ഫടികം’ കഴിഞ്ഞ ദിവസം വീണ്ടും തിയറ്ററുകളിലെത്തിയിരുന്നു. ഭദ്രൻ സംവിധാനം ചെയ്‍ത ഹിറ്റ് ചിത്രം പുത്തൻ സാങ്കേതികത്തികവോടെയാണ് വീണ്ടും തിയറ്ററുകളിലെത്തിയത്. ടെലിവിഷനില്‍ ‘സ്‍ഫടികം’ കണ്ട് ആവേശംകൊണ്ടവര്‍ക്ക് ചിത്രം ബിഗ് സ്‍ക്രീനില്‍ കാണാനുള്ള അവസരം കൂടിയായിരുന്നു ഇത്. മികച്ച പ്രതികരണം നേടിയ ആദ്യ ദിവസം ‘സ്‍ഫടികം’ കളക്ഷനിലും പ്രതീക്ഷയ്‍ക്കൊത്ത നേട്ടം സ്വന്തമാക്കി. റീ റീലീസായിട്ടും മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫര്‍’ ഉണ്ടായിട്ടും ‘സ്‍ഫടികം’ നേടിയത് 77 ലക്ഷമാണ് എന്ന് മൂവി ട്രാക്കേഴ്‍സായ ഫ്രൈഡേ മാറ്റ്‍നി ട്വീറ്റ് ചെയ്യുന്നു. സിനിമയുടെ തനിമ നഷ്‍ടപ്പെടാതെയുള്ള ഹൈ ഡെഫനിഷന്‍ ബാക്കിംഗ് നടത്തി 4കെ ദൃശ്യമികവോടെയായിരുന്നു ‘സ്‍ഫടികം’ വീണ്ടും തിയറ്ററുകളിലെത്തിയത്. പുതിയ സാങ്കേതിക സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തി, സംഭാഷണത്തിലും കഥാഗതിയിലും മാറ്റങ്ങള്‍ വരുത്താതെ സിനിമ പുതിയ കാലത്തിനൊത്ത് അവതരിപ്പിക്കുകയായിരുന്നു. സിനിമയ്ക്കുവേണ്ടി കെ എസ് ചിത്രയും മോഹന്‍ലാലും വീണ്ടും പാടുകയും ചെയ്‍തിരുന്നു. ‘ആടു തോമ’ എന്ന കഥാപാത്രമായി മോഹൻലാല്‍ എത്തിയ ചിത്രം ഫാമിലി ആക്ഷൻ ഡ്രാമയായിരുന്നു. തിലകനും…

    Read More »
  • കോട്ടയം രാജ്യാന്തര ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു

    കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ കോട്ടയത്ത് നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷൻ ഓൺലൈനായി ആരംഭിച്ചു. registration.iffk.in എന്ന ലിങ്ക് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമായിരിക്കും ഫീസ്. അനശ്വര, ആഷ തിയറ്ററുകളിൽ അഞ്ചു ദിവസമായി നടക്കുന്ന ചലച്ചിത്ര മേളയിൽ ലോക, ഇന്ത്യൻ, മലയാളം സിനിമ വിഭാഗങ്ങളിലായി 40 സിനിമകൾ പ്രദർശിപ്പിക്കും. ഡിസംബറിൽ നടന്ന തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിൽ (ഐ.എഫ്.എഫ്.കെ) പ്രദർശിപ്പിച്ച സിനിമകളിൽ നിന്ന് തെരഞ്ഞെടുത്തവയാണ് പ്രദർശിപ്പിക്കുക. മേളയുടെ ഭാഗമായി ഓപ്പൺ ഫോറം, തിരുനക്കര പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് സെമിനാർ, സിനിമ ചരിത്ര പ്രദർശനം, കലാസന്ധ്യ എന്നിവ നടക്കും. കോട്ടയം സി.എം.എസ്. കോളജ് ഗ്രേറ്റ് ഹാളിൽ സംഘാടക സമിതി യോഗം ചേർന്ന് സബ് കമ്മിറ്റികൾ രൂപീകരിച്ചു. പ്രോഗ്രാം-ഫങ്ഷൻ, റിസപ്ഷൻ, ഡെലിഗേറ്റ്, പബ്ലിസിറ്റി, മീഡിയ സബ്കമ്മിറ്റികളാണ് രൂപീകരിച്ചത്. യോഗത്തിൽ ഫെസ്റ്റിവൽ സമിതി ചെയർമാനായ സംവിധായകൻ ജയരാജ്…

    Read More »
  • ‘സ്ഫടിക’ത്തിലെ അന്നത്തെസ്‌കൂള്‍ കുട്ടി ഇന്ന് പ്രവാസി മലയാളിയായി ദുബായില്‍

       ‘സ്ഫടികം’ സിനിമ വീണ്ടും റിലീസിനെത്തുമ്പോള്‍ മലയാള സിനിമാ ചരിത്രത്തിലെ എക്കാലത്തെയും ഹിറ്റുകളിലൊന്നില്‍ ചെറിയവേഷം ചെയ്യാന്‍ കഴിഞ്ഞ സന്തോഷത്തില്‍ കഴിയുന്ന ഒരു പ്രവാസി മലയാളിയുണ്ട് ദുബൈല്‍. തൃശ്ശൂര്‍ സ്വദേശി അനൂപ് മുരളിധരന്‍. ‘സ്ഫടികം’ സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളില്‍ ക്ലാസിലെ കുട്ടികളില്‍ ഒരാളായാണ് അനൂപ് വേഷമിട്ടത്. വര്‍ഷമേറെക്കഴിഞ്ഞു. ‘സ്ഫടിക’ത്തില്‍ ആദ്യമായി കാമറയ്ക്ക് മുന്നില്‍ എത്തിയത് ഇന്നലെ കഴിഞ്ഞതുപോലെ ഓര്‍മ്മയുണ്ട് അനൂപിന്. ‘സ്ഫടികം’ സിനിമയില്‍ തോമസ് ചാക്കോയുടെ സ്‌കൂള്‍ കാലഘട്ടം കാണിക്കുന്ന രംഗങ്ങളിലാണ് അനൂപ് വേഷമിട്ടത്. ഏതാനും ഷോട്ടുകളിലേ ഉളളൂ എങ്കിലും ഷൂട്ടിങ്ങിനെത്തിയതും ഡയലോഗുകള്‍ പറഞ്ഞു തന്നതും അഭിനയിക്കേണ്ടതെങ്ങിനെയെന്ന് കാണിച്ചുതന്നതുമെല്ലാം കാലമിത്രകഴിഞ്ഞെങ്കിലും ഒളിമങ്ങാതെ അനൂപിന്റെ മനസ്സിലുണ്ട്. പിന്നീട് ഒരു സിനിമയിലും വേഷമിട്ടിട്ടില്ല അനൂപ്. വര്‍ഷങ്ങളായി യുഎഇയില്‍ തന്നെയാണ് താമസം. പക്ഷേ അഭിനയിച്ച ഏക സിനിമ മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ഹിറ്റുകളിലൊന്നാണ് എന്ന സന്തോഷവും അഭിമാനവുമുണ്ട്. ചെകുത്താന്‍ ലോറിയുള്‍പ്പെടെ നേരിട്ട് കാണാന്‍ കഴിഞ്ഞല്ലോ എന്നത് ഇന്ന് ഓര്‍ക്കുമ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത അനുഭൂതിയാണെന്ന്…

    Read More »
  • ധനുഷിന്റെ മാസ് പടം വാത്തിയുടെ ട്രെയിലർ പുറത്ത്; ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും

    ധനുഷ് നായകനായി എത്തുന്ന പുതിയ ചിത്രം വാത്തിയുടെ ട്രെയിലർ റിലീസ് ചെയ്തു. വിദ്യാഭ്യാസ മേഖലയിലെ സ്വകാര്യവത്ക്കരണമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ധനുഷിന്റെ കരിയറിലെ മറ്റൊരു മാസ് സിനിമയാകും ഇതെന്നും ട്രെയിലർ ഉറപ്പുനൽകുന്നു. ചിത്രം ഫെബ്രുവരി 17ന് റിലീസ് ചെയ്യും. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രമാണ് വാത്തി. മലയാളികളുടെ പ്രിയതാരം സംയുക്ത ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഗവംശി എസും സായ് സൗജന്യയും ചേർന്നാണ് വാത്തി നിർമിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിർവഹിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ എഴുതുന്നതും വെങ്കി അറ്റ്‍ലൂരി തന്നെയാണ്. അതേസമയം, ‘നാനേ വരുവേൻ’ ആണ് ധനുഷിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ. ധനുഷിന്റെ സഹോദരൻ സെൽവരാഘവൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ദുജ ആണ് ചിത്രത്തിലെ നായിക. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ കഥ എഴുതിയത്. യുവാൻ ശങ്കർ രാജയാണ് ചിത്രത്തിന്റെ…

    Read More »
  • മലയാളിക്ക് പ്രിയപ്പെട്ട മണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാൽ ആരായിരിക്കും പ്രധാന താരങ്ങൾ ? വൈറലായി ഫോട്ടോകൾ.!

    മണിച്ചിത്രത്താഴ് എന്നത് മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രമാണ്. റിലീസ് ചെയ്ത് ഇത്രയും കാലം കഴിഞ്ഞിട്ടും ഇന്നും ടെലിവിഷനിൽ ചിത്രം സംപ്രേഷണം ചെയ്താൽ ഒന്നു രണ്ട് സീൻ എങ്കിലും കാണാത്ത മലയാളികൾ ഇല്ല. ഡോ. സണ്ണിയും, ഗംഗയും, നകുലനും, തെക്കിനിയും, നാഗവല്ലിയും ഒക്കെ ഒരോ മലയാളിക്കും സുപരിചിതം. ഒപ്പം മറ്റ് ഭാഷകളിലേക്ക് മണിച്ചിത്രത്താഴ് റീമേക്ക് ചെയ്ത് എത്തുകയും ചെയ്തിട്ടുണ്ട്. ആർട്ടിഫിഷൽ ഇൻറലിജൻസിൻറെ കാലത്ത് മലയാളിക്ക് പ്രിയപ്പെട്ട മണിച്ചിത്രത്താഴിന് ഒരു ഹോളിവുഡ് റീമേക്ക് വന്നാൽ ആരായിരിക്കും പ്രധാന നടന്മാർ എന്ന വേറിട്ട ചിന്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സച്ചിൻ അനിത അനിൽകുമാറാണ് ഫേസ്ബുക്കിൽ എഐ ആപ്പായ മിഡ് ജേർണിയിൽ തീർത്ത ചിത്രങ്ങൾ പങ്കുവച്ചത്. ലിയനാർഡോ ഡികാപ്രിയോ ആണ് ഇതിൽ ഡോ. സണ്ണിയായി എത്തുന്നത്. നതാലി പോർട്ട്മാൻ നാഗവല്ലിയായി എത്തുന്നു. നകുലനായി ബ്രാഡ് പിറ്റിനെയാണ് തയ്യാറാക്കിയിരിക്കുന്നത്. നാഗവല്ലി ശത്രുവിനെ പോലെ കാണുന്ന നാട്ടുപ്രമാണി ശങ്കരൻ തമ്പിയായും ബ്രാഡ്പിറ്റിൻറെ രൂപം ഉണ്ട്.

    Read More »
  • “കുടുംബത്തോടൊപ്പം ചെലവഴിക്കേണ്ട സമയത്ത് തിരക്കിലായി പോയതിനാൽ ആവാം ഇങ്ങനൊരു അവസ്ഥയിലേക്ക് താൻ എത്തിയത്”; അഞ്ജലി റാവു മനസ് തുറക്കുന്നു

    കൊച്ചി: മിസിസ്സ് ഹിറ്റ്ലര്‍ എന്ന പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് അഞ്ജലി റാവു. വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷക പ്രീതി നേടിയ പരമ്പരയിൽ മായ എന്ന കഥാപാത്രത്തെയാണ് അഞ്ജലി അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കുവെക്കുന്നതിനൊപ്പം തന്റെ നിലപാടുകൾ എന്നും തുറന്ന് പറഞ്ഞിട്ടുള്ള താരം കൂടിയാണ് അഞ്ജലി. ഒരിടയ്ക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷൻ നേരിട്ടതിനെ കുറിച്ച് അഞ്ജലി തുറന്നു പറഞ്ഞിരുന്നു. ഇപ്പോഴിതാ, അടുത്ത കാലത്ത് താൻ വിഷാദത്തിലൂടെ കടന്നു പോയിരുന്നു എന്ന് പറയുകയാണ് അഞ്ജലി. ഇടൈംസിന് നൽകിയ അഭിമുഖത്തിലാണ് അഞ്ജലി ഇക്കാര്യം പറഞ്ഞത്. അടുത്തിടെ ഞാൻ വിഷാദ രോഗത്തിനോട് പോരാടിയിരുന്നു. ഒരു മാസക്കാലം ഞാൻ അതിന് വേണ്ടി മരുന്ന് കഴിക്കുകയായിരുന്നു. ഞാൻ ഇടയ്ക്ക് അനിയന്ത്രിതമായി പൊട്ടിത്തെറിക്കുകയും വൈകാരികമായി പെരുമാറുകയും ചെയ്തിരുന്നു. എന്‍റെ സഹപ്രവർത്തകർക്കും ഭർത്താവിനും നന്ദി, അവരാണ് എന്നെ സഹായിച്ചത്. ഇപ്പോൾ ഞാൻ അതിനെ മറികടന്നെന്ന് വിശ്വസിക്കുന്നു എന്നാണ് അഞ്ജലി പറയുന്നത്. വിഷാദം എന്നെ വല്ലാതെ ബാധിച്ചിരുന്നു. സെറ്റിൽ ഞാൻ അലക്ഷ്യമായി…

    Read More »
  • കളക്ഷനിൽ വാരിസ് തുനിവിനെ മറികടന്നെങ്കിലും അജിത്തിന് തുനിവ് തുണ തന്നെ; അവസാന ബോക്സ്ഓഫീസ് കണക്ക്

    ചെന്നൈ: തമിഴ് സിനിമ ലോകത്തെ സംബന്ധിച്ച് കഴിഞ്ഞ ജനുവരി 11 നിര്‍ണ്ണായക ദിവസമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് അജിത്ത് ചിത്രങ്ങള്‍ ബോക്സ് ഓഫീസില്‍ ഏറ്റുമുട്ടിയ ദിവസം. അവസാന കണക്കുകള്‍ വരുമ്പോള്‍ കളക്ഷനില്‍ വിജയ് ചിത്രം വാരിസ് അജിത്തിന്‍റെ തുനിവിനെ മറികടന്നുവെന്നാണ് എല്ലാ ഗ്രേഡ് അനലിസ്റ്റുകളും അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ ദിവസം തുനിവ് ഒടിടി റിലീസുമായി. നെറ്റ്ഫ്ലിക്സിലാണ് തുനിവ് റിലീസ് ആയിരിക്കുന്നത്. മണി ഹീസ്റ്റ് വിഭാഗത്തില്‍ വരുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം ഒടിടിയിലും പ്രേക്ഷകരെ ആകര്‍ഷിക്കുന്നുണ്ടെന്നാണ് വാര്‍ത്ത. അതിനിടയില്‍ ഏതാണ്ട് തീയറ്റര്‍ റണ്‍ അവസാനിപ്പിച്ചിരിക്കുകയാണ് തുനിവ്. നേരിട്ടുള്ള ക്ലാഷില്‍ വിജയ് ചിത്രത്തോട് പരാജയപ്പെട്ടെങ്കിലും തുനിവ് അജിത്ത് കുമാറിന്‍റെ കരിയറില്‍ മോശമല്ലാത്ത ചിത്രമാണ് എന്നാണ് കണക്കുകള്‍ പറയുന്നത്. തുനിവ് തീയറ്റര്‍ വിടുമ്പോള്‍ കളക്ഷന്‍ 200 കോടി കടന്നുവെന്നാണ് റിപ്പോര്‍ട്ട്. അജിത്ത് നേരത്തെയും 200 കോടി ക്ലബ് നേടിയിട്ടുണ്ട്. എന്നാല്‍ കരിയറിലെ വന്‍ വിജയമാണ് അജിത്തിനെ സംബന്ധിച്ച് തുനിവ്. അതേ സമയം വാരിസ് തീയറ്ററുകളില്‍ തുടരുന്നുണ്ട്. അതിനാല്‍…

    Read More »
Back to top button
error: