Movie

  • ‘ജാതിവ്യവസ്ഥയാണ് ഏറ്റവും വലിയ രാഷ്ട്രീയ എതിരാളി; ചക്രത്തിന് ശേഷം മനുഷ്യന്‍ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം’; കമലഹാസന്‍

    ചെന്നൈ: ജാതിവ്യവസ്ഥയാണ് തന്റെ ഏറ്റവും വലിയ രാഷ്ട്രീയ എതിരാളിയെന്ന് നടനും മക്കൾ നീതി മയ്യം അധ്യക്ഷനുമായ കമലഹാസൻ. 21ാം വയസ് മുതൽ താൻ ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും കമൽ ഹാസൻ പറഞ്ഞു. സംവിധായകൻ പാ. രഞ്ജിത്തിന്റെ നേതൃത്വത്തിലുള്ള നീലം കൾച്ചറൽ സെന്ററിന്റെ പുതിയ പദ്ധതിയായ നീലം ബുക്‌സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കമൽ ഹാസൻ. ‘എന്റെ ഏറ്റവും വലിയ എതിരാളി, എന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു ജാതിവ്യവസ്ഥയാണ്. 21ാം വയസ് മുതൽ ഞാൻ ഇത് തന്നെയാണ് പറയുന്നത്. ഇപ്പോഴും അത് തന്നെയാണ് പറയുന്നത്. ജാതിവ്യവസ്ഥയോടുള്ള എന്റെ ഈ നിലപാടിൽ ഒരു മാറ്റവും സംഭവിച്ചിട്ടില്ല. ചക്രത്തിന് ശേഷം മനുഷ്യൻ നടത്തിയ ഏറ്റവും വലിയ കണ്ടുപിടുത്തമാണ് ദൈവം. നമ്മൾ സൃഷ്ടിച്ച ഒരു കാര്യം നമ്മളെ തന്നെ ആക്രമിക്കുന്ന അവസ്ഥയിലെത്തിയാൽ അതിനെ സ്വീകരിക്കാൻ നമുക്കാകില്ല,’ കമൽ ഹാസൻ പറഞ്ഞു. ആർട്ട് സിനിമകളെ മുഖ്യധാര സിനിമകളുടേത് പോലെ തന്നെ ജനകീയമാക്കാനുള്ള ഫോർമുല അവതരിപ്പിച്ച വ്യക്തിയാണ് പാ. രഞ്ജിത്തെന്നും…

    Read More »
  • ഒഎൻവി ഓർമ്മകൾക്കെന്തു മധുരം, പാട്ടുകൾക്കെന്തു സുഗന്ധം

    ഒഎൻവി ഓർമ്മ ‘ആരെയും ഭാവഗായകനാക്കും’ കവി ഒഎൻവി കുറുപ്പ് എന്ന ‘പ്രിയതരമായൊരു സ്വപ്‌നം ഇനിയുണരാതെ ഉറങ്ങി’യിട്ട് 7 വർഷം. 2016 ഫെബ്രുവരി 13 ന് വിട പറഞ്ഞ ആ ഗാനരചയിതാവ് മലയാളികളുടെ ‘ആത്മാവിൽ മുട്ടിവിളിച്ചത് പോലെ’ അവശേഷിപ്പിച്ചത് ആയിരത്തിൽപ്പരം സുഭഗ ഗാനങ്ങളാണ്. ഒഎൻവി ഗാനസംഗ്രഹത്തിലെ ചില കൗതുകങ്ങൾ: 1. ഏറ്റവും കൂടുതൽ ഒഎൻവി ഗാനങ്ങൾക്ക് സംഗീതം പകർന്നത് ജി ദേവരാജൻ. തൊട്ടടുത്ത് എം.ബി ശ്രീനിവാസൻ, ജോൺസൺ, രവീന്ദ്രൻ. 2. ഒഎൻവി വരികൾ കൂടുതൽ പാടിയ ഗായകൻ യേശുദാസ്. ഗായിക ചിത്ര. 3. മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ഏറ്റവും കൂടുതൽ തവണ അർഹനായി (14 തവണ). 4.  കെപിഎസിയുടെ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകത്തിലെ ഗാനങ്ങളാണ് (പൊന്നരിവാൾ അമ്പിളിയില്, വെള്ളാരംകുന്നിലെ) ആദ്യ ഹിറ്റുകൾ. അവ സംഗീതം ചെയ്‌ത ദേവരാജനൊരുമിച്ച് 1955 ൽ സിനിമയിലേയ്ക്ക്. ഇരുവരുടെയും ആദ്യ സിനിമയാണ് ‘കാലം മാറുന്നു.’ 5. ചലച്ചിത്രഗാനങ്ങളിലെ ആദ്യകാല ഹിറ്റുകളിൽ ‘മാണിക്യവീണയുമായെൻ’ (കാട്ടുപൂക്കൾ), ‘എന്തിനീ ചിലങ്കകൾ’…

    Read More »
  • മലയാളിയെ കരയിച്ച ‘ആകാശദൂത്’ പ്രദർശനത്തിനെത്തിയിട്ട് 30 വർഷം

    സിനിമ ഓർമ്മ മലയാളത്തിലെ ഏറ്റവും വലിയ കാശുവാരി കണ്ണീർപ്പടം ‘ആകാശദൂത്’ പ്രദർശനത്തിനെത്തിയിട്ട് 30 വർഷം. 1993 ഫെബ്രുവരി 12 നാണ് ഡെന്നീസ് ജോസഫ് തിരക്കഥയെഴുതിയ സിബി മലയിൽ സംവിധാനം ചെയ്ത ഈ ചിത്രം റിലീസ് ചെയ്‌തത്‌. അതിനും പത്ത് വർഷം മുൻപിറങ്ങിയ ഹോളിവുഡ് ചിത്രം ‘ഹൂ വിൽ ലവ് മൈ ചിൽഡ്രൻ’ തന്നെ സ്വാധീനിച്ചതായി ഡെന്നീസ് ജോസഫ് വെള്ളിപ്പെടുത്തിയിട്ടുണ്ട്. തെലുഗു, കന്നഡ, മറാത്തി, ഹിന്ദി ഭാഷകളിൽ ‘ആകാശദൂത്’ റീമേയ്ക്ക് ചെയ്യപ്പെട്ടു. രക്താർബുദം ബാധിച്ച വിധവ, മക്കളെ അനാഥരാക്കാതെ ദത്തെടുക്കലിന് വിട്ട് കൊടുത്ത കഥയാണ് ‘ആകാശദൂതി’ന്റെത്. സിനിമയുടെ തുടർച്ചയായി ടി.വി സീരിയൽ വന്നു. അതിൽ ദത്തെടുക്കപ്പെട്ട കുട്ടികൾ വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് ചേരുന്നതായാണ് സംവിധായകൻ ആദിത്യൻ വിഭാവനം ചെയ്‌തത്‌. സിനിമയിൽ സീന ആന്റണിയാണ് മൂത്ത കുട്ടിയെ അവതരിപ്പിച്ചത്. പക്ഷേ സീരിയലിൽ ആ കുട്ടിക്ക് 16 വയസ്സുള്ളപ്പോഴാണ് കഥ തുടങ്ങുന്നത്. നടി ചിപ്പിയാണ് സീരിയലിൽ മൂത്ത കുട്ടിയായി അഭിനയിച്ചു. സീരിയലിന്റെ നിർമ്മാണം ചിപ്പിയുടെ ഭർത്താവ്…

    Read More »
  • ക്രിസ്റ്റഫർ’ അശ്വമേധം തുടരുന്നു, മമ്മൂട്ടിയുടെ പൊലീസ് വേഷങ്ങളിൽ ഏറ്റവും ഉജ്വലം ക്രിസ്റ്റഫർ ആൻ്റണി

    ‘യവനിക’യിലെ ജേക്കബ് ഈരാളി മുതൽ ‘ക്രിസ്റ്റഫ’റിലെ ക്രിസ്റ്റഫർ ആൻ്റണി വരെ മമ്മൂട്ടി അനശ്വരമാക്കിയ പൊലീസ് വേഷങ്ങൾക്കു കണക്കില്ല. ബൽറാമും, നരേന്ദ്രൻ എന്ന നരിയും, ഹരിദാസ് ദാമോദരനും, ഡറിക്ക് എബ്രഹാമും, പെരുമാളും, രാജൻ സഖറിയായും, മണിയും തുടങ്ങി ഓരോ പൊലീസ് ഓഫീസറും വ്യത്യസ്ത കൊണ്ടും വേഷപ്പകർച്ചകൊണ്ടും പ്രേക്ഷകനെ വിസ്മയിപ്പിക്കുന്നു. പുതിയ ചിത്രം ‘ക്രിസ്റ്റഫ’റിൽ മമ്മൂട്ടി അവതരിപ്പിച്ച പൊലീസ് വേഷം പ്രേക്ഷകർക്ക് ആവേശം പകരുന്നു. മലയാള സിനിമ ഇന്നേവരെ കാണാത്ത ഒരു പോലീസ് മുഖം തന്നെയാണ് മമ്മൂട്ടിയുടെ ക്രിസ്റ്റഫർ. കഥാപാത്രത്തിനനുയോജ്യമായ മമ്മൂട്ടിയുടെ ശരീരഭാഷയും അഭിനയരീതികളും കണ്ടിരിക്കാൻ തന്നെ ഒരു ത്രിൽ ആണ്‌. ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം രണ്ടേമുക്കാൽ മണിക്കൂർ പോയതറിയാതെ മനോഹരമായിത്തന്നെ ഈ പോലീസ് സ്റ്റോറി ബി ഉണ്ണികൃഷ്ണൻ അവതരിപ്പിച്ചു. ടൈഗറും, മാടമ്പിയും, ഗ്രാൻഡ് മാസ്റ്ററും, ഐ.ജി യും, വില്ലനുമൊക്കെ സമ്മാനിച്ച ബി. ഉണ്ണികൃഷ്ണൻ ‘ആറാട്ടി’ൽ നിരാശപ്പെടുത്തിയെങ്കിലും ക്രിസ്റ്റഫറിലൂടെ ഒരു വമ്പൻ തിരിച്ചുവരവ് തന്നെയാണ് നടത്തിയിരിക്കുന്നത്. മോർച്ചറിയിൽ നിന്നും പ്രിയമുള്ള ഒരാളുടെ ഡെഡ്ബോഡി…

    Read More »
  • മമ്മൂട്ടി നായകനായും മോഹൻലാൽ വില്ലനായും അഭിനയിച്ച പി.ജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് ഇന്ന് 40 വയസ്സ്

    സിനിമ ഓർമ്മ പിജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് 40 വയസ്സ്. 1983 ഫെബ്രുവരി 11നാണ് മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ ഈ ചിത്രം റിലീസ് ചെയ്‌തത്‌. മോഹൻലാലിന് നെഗറ്റീവ് വേഷമായിരുന്നു. സീമയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്ന്. പിആർ ശ്യാമളയുടെ നോവലിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി. നിർമ്മാണം സെഞ്ച്വറി രാജു മാത്യു. ഇളയരാജായുടെ ഇമ്പമേറിയ മൂന്ന് ഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു. സീമ ജീവൻ പകർന്ന ഗൈനക്കോളജിസ്റ്റിനടുത്ത് അവളുടെ സഹോദരൻ (ശങ്കർ) വിവാഹം കഴിക്കാനിരിക്കുന്ന യുവതി ഗർഭമലസിപ്പിക്കാൻ വരുന്നത് മുതൽ ആരംഭിക്കുന്നു ചിത്രത്തിലെ നാടകീയതകൾ. ചികിത്സക്കിടെ യുവതി മരിക്കുന്നു. ഡോക്ടർ മനഃപൂർവം യുവതിയെ കൊല്ലുകയായിരുന്നെന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഡോക്ടർ സസ്പെൻഷനിലായി. മരിച്ച യുവതിയുടെ ബന്ധു (മോഹൻലാൽ), കുടുംബത്തെ സഹായിക്കാനെ പേരിൽ നടത്തുന്ന ചൂഷണം അതിര് കടക്കുമ്പോൾ രക്ഷകനായി അഡ്വേക്കേറ്റ് (മമ്മൂട്ടി) എത്തുന്നു. മദിരാക്ഷി ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അഡ്വേക്കേറ്റിന് ആ ബന്ധം പുതിയൊരു തുടക്കമായി, ഡോക്ടറിനും. നിർമ്മാതാവ് രാജു മാത്യുവിന്റെ ബന്ധു കൊച്ചുമോൻ, സെഞ്ച്വറി…

    Read More »
  • (no title)

    സിനിമ ഓർമ്മ പിജി വിശ്വംഭരന്റെ ‘സന്ധ്യക്ക് വിരിഞ്ഞ പൂവി’ന് 40 വയസ്സ്. 1983 ഫെബ്രുവരി 11 നായിരുന്നു മമ്മൂട്ടിയുടെ ആദ്യകാല ഹിറ്റായ ഈ ചിത്രം റിലീസ് ചെയ്‌തത്‌. മോഹൻലാലിന് നെഗറ്റീവ് വേഷമായിരുന്നു. സീമയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്ന്. പിആർ ശ്യാമളയുടെ നോവലിന് തോപ്പിൽ ഭാസി തിരക്കഥയെഴുതി. നിർമ്മാണം സെഞ്ച്വറി രാജു മാത്യു. ഇളയരാജായുടെ ഇമ്പമേറിയ മൂന്ന് ഗാനങ്ങൾ ചിത്രത്തിന് മുതൽക്കൂട്ടായിരുന്നു. സീമ ജീവൻ പകർന്ന ഗൈനക്കോളജിസ്റ്റിനടുത്ത് അവളുടെ സഹോദരൻ (ശങ്കർ) വിവാഹം കഴിക്കാനിരിക്കുന്ന യുവതി ഗർഭമലസിപ്പിക്കാൻ വരുന്നത് മുതൽ ആരംഭിക്കുന്നു ചിത്രത്തിലെ നാടകീയതകൾ. ചികിത്സക്കിടെ യുവതി മരിക്കുന്നു. ഡോക്ടർ മനഃപൂർവം യുവതിയെ കൊല്ലുകയായിരുന്നു എന്ന് മാധ്യമങ്ങൾ വിധിയെഴുതി. ഡോക്ടർ സസ്പെൻഷനിലായി. മരിച്ച യുവതിയുടെ ബന്ധു (മോഹൻലാൽ), കുടുംബത്തെ സഹായിക്കാനെ പേരിൽ നടത്തുന്ന ചൂഷണം അതിര് കടക്കുമ്പോൾ രക്ഷകനായി അഡ്വേക്കേറ്റ് (മമ്മൂട്ടി) എത്തുന്നു. മദിരാക്ഷി ഒരു ലഹരിയായി കൊണ്ടുനടന്നിരുന്ന അഡ്വേക്കേറ്റിന് ആ ബന്ധം പുതിയൊരു തുടക്കമായി, ഡോക്ടറിനും. നിർമ്മാതാവ് രാജു മാത്യുവിന്റെ ബന്ധു…

    Read More »
  • ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ 17ന് തിയറ്ററുകളിൽ; ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ്

    തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളായ ഭാവന മലയാളത്തിലേക്ക് തിരിച്ചെത്തുന്ന ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’. ആദിൽ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമയിൽ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന സിനിമ സെൻസറിംഗ് പൂർത്തിയാക്കി റിലീസിന് തയ്യാറായിരിക്കുകാണ്. ക്ലീൻ യു സർട്ടിഫിക്കറ്റാണ് ചിത്രത്തിന്. അരുൺ റുഷ്‍ദി ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രം 17ന് റിലീസ് ചെയ്യും. വരികൾ എഴുതുന്നത് വിനായക് ശശികുമാർ ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കൽ നിർവഹിക്കുന്നു, സ്റ്റിൽസ് രോഹിത് കെ സുരേഷുമാണ്. ബോൺഹോമി എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ റെനീഷ് അബ്‍ദുൾഖാദർ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രം നിർമ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. സംവിധായകൻ ആദിൽ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം…

    Read More »
  • ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ റി- റിലീസിന്

    ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഭാഷകളുടെ വേർതിരിവില്ലാതെ ഒഴുകിപ്പടർന്ന പ്രണയകാവ്യമാണ് ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ. ഒരു തലമുറയുടെ പ്രണയ സ്വപ്നങ്ങൾക്ക് നിറം പകർന്ന ചിത്രത്തിലെ പാട്ടുകളും പ്രണയരംഗങ്ങൾ ഇന്നും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവയാണ്. ഡിഡിഎൽജെ എന്ന ചുരുക്കെഴുത്തിൽ അറിയപ്പെടുന്ന ഷാരൂഖ് ഖാൻ ചിത്രം വീണ്ടും തിയറ്ററിൽ എത്തുന്നുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. പ്രണയ ദിനത്തോട് അനുബന്ധിച്ചാണ് ഷാരൂഖ് ഖാനും കാജോളും തകർത്തഭിനയിച്ച ചിത്രം റി- റിലീസിന് എത്തുന്നത്. റിലീസുമായി ബന്ധപ്പെട്ട് ‘ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ’യുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. വാലന്റൈൻ ആഴ്ച മുഴുവനും ചിത്രം തിയറ്ററിൽ ഉണ്ടായിരിക്കും. Experience the grand tales of #DDLJ & #Pathaan this Valentine’s week in cinemas near you! Book your tickets for DDLJ here – https://t.co/0tbSwwBAFY | https://t.co/Nhp0L78IGN Book your tickets for Pathaan now – https://t.co/SD17p6wBSa | https://t.co/VkhFng5XLL pic.twitter.com/UzvbDUu3zg — Yash Raj Films…

    Read More »
  • രേഖയ്ക്ക് തിയറ്റർ ഇല്ല, ഷോ ഉള്ള സ്ഥലങ്ങളിൽ പോസ്റ്റർ പോലുമില്ല; നിരാശ പങ്കുവച്ച് വിൻസി

    വിന്‍സി അലോഷ്യസ് പ്രധാന കഥാപാത്രമായി എത്തിയ ചിത്രം ”രേഖ’ കഴിഞ്ഞ ദിവസമാണ് തിയറ്ററില്‍ എത്തിയത്. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ ചിത്രത്തിന് ഷോകള്‍ കുറവാണെന്നും പോസ്റ്ററുകള്‍ പോലുമില്ലെന്നും പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നായിക വിന്‍സി. വലിയ താരങ്ങള്‍ ഇല്ലാത്തതുകൊണ്ട് ചിത്രത്തിന് ഷോകള്‍ കിട്ടിയില്ലെന്നാണ് വിന്‍സി പറയുന്നത്. ഉള്ള തിയറ്ററിലുള്ള ഷോ കാണാന്‍ ശ്രമിക്കണമെന്നും ഇല്ലെങ്കില്‍ നാളെ സിനിമ അവിടെ കാണില്ലെന്നുമാണ് താരം പറയുന്നത്. ഒരു പോസ്റ്റര്‍ പോലും ഇല്ലാത്ത സിനിമ, അത് ഒരുപക്ഷെ ഞങ്ങളുടെ ആയിരിക്കും. കളിക്കുന്ന തിയേറ്ററില്‍ പോലും പോസ്റ്റര്‍ ഇല്ല, ഒരു സിനിമക്കും ഈ ഗതി വരരുത്- എന്ന അടിക്കുറിപ്പിലാണ് വിന്‍സി ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ജോണ്‍ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രം നിര്‍മിച്ചത് തമിഴ് സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജായിരുന്നു. വിന്‍സിയുടെ കുറിപ്പ് ഞങ്ങളുടെ സിനിമ രേഖ, വലിയ തിയറ്ററുകളോ ഷോസോ ഒന്നും ഇല്ല. ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ. ആളുകള്‍ ചോദിക്കുന്നു എന്താ ഷോകള്‍ കുറവാണല്ലോ,…

    Read More »
  • ‘ അയാൾ ജീവിതത്തിലും വില്ലനായി; കത്തി കാണിച്ച് ഭീഷണിപ്പെടുത്തി, ലവ് ലെറ്റര്‍ എഴുതിച്ചു’; തുറന്നു പറഞ്ഞ് അഞ്ജലി നായര്‍

    മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് അഞ്ജലി നായര്‍. തന്റെ ആദ്യ സിനിമയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് നേരിടേണ്ടി വന്ന ചില പ്രശ്‌നങ്ങളെ കുറിച്ച് പറയുകയാണ് അഞ്ജലി. ആദ്യ സിനിമയിലെ വില്ലൻ ജീവിതത്തിലും വില്ലനായി മാറിയ അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് അഞ്ജലി. അയാൾ തന്നോട് പ്രണയാഭ്യര്‍ഥന നടത്തിയെന്നും നിരസിച്ചപ്പോള്‍ പിന്‍തുടരാന്‍ തുടങ്ങിയെന്നും താരം പറഞ്ഞു. വലിയ ബുദ്ധിമുട്ടുകളാണ് അയാള്‍ തനിക്ക് നല്‍കിയതെന്നും പൊലീസ് പ്രൊട്ടക്ഷന്‍ വരെ ആവശ്യപ്പെടേണ്ടി വന്നെന്നും അവര്‍ പറഞ്ഞു. ജീവന്‍ തന്നെയെടുക്കാന്‍ പാകത്തിലുള്ള പ്രവര്‍ത്തികളാണ് അയാള്‍ നടത്തിയതെന്നും സ്വകാര്യ ചാനലിലെ പരിപാടിയില്‍ സംസാരിക്കവേ അഞ്ജലി പറഞ്ഞു. ‘ ആദ്യ സിനിമ ഞാന്‍ ചെയ്യുന്നത് 2009ലാണ്. ആ സിനിമയിലെ വില്ലനായിരുന്നു എന്നോട് പ്രണയാഭ്യര്‍ഥന നടത്തിയത്. അത് മാത്രമല്ല ആ സിനിമയുടെ നിര്‍മാണ പങ്കാളി കൂടിയയിരുന്നു അയാള്‍. അതുകൊണ്ട് തന്നെ പുള്ളിക്ക് നല്ല സ്വാതന്ത്ര്യമുണ്ടായിരുന്നു. ഷൂട്ടില്ലെങ്കിലും പുള്ളിക്ക് അവിടെ വരാമായിരുന്നു. എന്റെ ചേച്ചിയും ഒരു സിനിമാ നടിയായിരുന്നു. തമിഴ് വ്യക്തിയെയായിരുന്നു അവരും കല്യാണം കഴിച്ചത്. അതുകൊണ്ട്…

    Read More »
Back to top button
error: