Movie

  • ദാസന്റെ ജീവിതവഴികളിലെ സഞ്ചാരവുമായി ‘ഏകൻ’ ഫെബ്രുവരി 24ന് തീയേറ്ററുകളിലെത്തുന്നു

       ലാഫ്രെയിംസിന്റെ ബാനറിൽ നെറ്റോ ക്രിസ്റ്റഫർ രചനയും നിർമ്മാണവും സംവിധാനവും നിർവ്വഹിക്കുന്ന ‘ഏകൻ’ ഫെബ്രുവരി 24 ന് കേരളത്തിൽ പ്രദർശനത്തിനെത്തും. ശവക്കുഴി വെട്ടുകയും മരണപ്പെട്ടവരെ അതിൽ അടക്കുകയും ചെയ്യുന്നത് വിശുദ്ധ പ്രവൃത്തിയും ഒപ്പം ഭൂമിയിലെ മഹത്തരമായ ജോലിയുമാണെന്ന് ബൈബിൾ അടയാളപ്പെടുത്തുന്നു. എന്നാൽ ഇടവകയുടെ കണ്ണിൽ അത്തരക്കാർ വെറുക്കപ്പെട്ടവരാണ്. ആ തൊഴിലെടുക്കുന്ന ദാസൻ, ബാല്യകാല കൂട്ടുകാരിയായ ജൂണയെ പ്രണയിക്കുന്നു. ആ പ്രണയം പുറംലോകം അറിഞ്ഞപ്പോൾ അവളുടെ പിതാവ് പത്രോസ്, ദാസനെ മൃഗീയമായി കയ്യേറ്റം ചെയ്തു. അതോടൊപ്പം അവൾക്കു വേറെ വിവാഹവും ആലോചിക്കുന്നു. എന്നാൽ വിവാഹനാളിൽ വളരെ അപ്രതീക്ഷിതമായി നടന്ന സംഭവം നാട്ടുകാരെ ഒന്നടങ്കം ഞെട്ടിച്ചു. തുടർന്ന് അരങ്ങേറുന്ന സംഭവ പരമ്പരകൾ കഥാഗതിയിൽ വൻ ഉദ്വേഗം ഉണർത്തുന്നു. അഞ്ജലികൃഷ്ണ, പുനലൂർ തങ്കച്ചൻ, ആൽഡ്രിൻ, മാസ്റ്റർ ആദർശ് , സജി സോപാനം, സനേഷ്, അശോകൻ, സിനി ഗണേഷ്, വിഷ്ണു, പ്രിയ, ദിലീപ്, അഖിലൻ ചക്രവർത്തി എന്നിവർ അഭിനയിക്കുന്നു. ബാനർ- ലാ ഫ്രെയിംസ്. രചന, നിർമ്മാണം, സംവിധാനം-…

    Read More »
  • പ്രേംനസീറിന്റെ അഞ്ഞൂറാമത്തെ ചിത്രം ‘കരി പുരണ്ട ജീവിതങ്ങൾ’ തീയേറ്ററിലെത്തിയിട്ട് 43 വർഷം

    സിനിമ ഓർമ്മ പ്രേംനസീറും ജയനും മത്സരിച്ചഭിനയിച്ച ‘കരി പുരണ്ട ജീവിതങ്ങൾ’ പ്രേക്ഷകർക്ക് മുന്നിലെത്തിയിട്ട് ഇന്ന് 43 വർഷം. 1980 ഫെബ്രുവരി 15 നായിരുന്നു ശശികുമാർ സംവിധാനം ചെയ്‌ത, നസീറിന്റെ അഞ്ഞൂറാമത്തെ ചിത്രമെന്ന ഖ്യാതിയുള്ള ഈ ചിത്രം റിലീസ് ചെയ്‌തത്‌. ജയഭാരതി, സത്യകല, ജഗതി ശ്രീകുമാർ, ബാലൻ കെ നായർ എന്നിവരായിരുന്നു മറ്റ് താരങ്ങൾ. ശശികുമാറിന്റെ ‘കൽപ്പവൃക്ഷം’ എന്ന ചിത്രം നിർമ്മിച്ച ടി.കെ.കെ നമ്പ്യാർ ആണ് ‘കരി പുരണ്ട ജീവിതങ്ങ’ളും നിർമ്മിച്ചത്. പാപ്പനംകോട് ലക്ഷ്‌മണൻ തിരക്കഥ. ശശികുമാറിന്റെ ‘ഇത്തിക്കരപ്പക്കി’ എന്ന ചിത്രത്തിന്റേയും ഇതേ വർഷം തന്നെ (1980) ഇറങ്ങിയ ‘മൂർഖൻ,’ ‘ചന്ദ്രഹാസം,’ ‘മനുഷ്യമൃഗം’ എന്നീ ചിത്രങ്ങളുടെയും രചന പാപ്പനംകോടിന്റേതായിരുന്നു. റെയിൽവേയിൽ എഞ്ചിൻ ഡ്രൈവർമാരായ ബാലനും രാഘവനും (നസീർ, ജയൻ) സുഹൃത്തുക്കളാണ്. അനാഥനായ ബാലനെ എടുത്തു വളർത്തിയ ആളുടെ (ബാലൻ കെ നായർ) വീട്ടിലാണ് ബാലന്റെ താമസം. അയാളുടെ മകളുമായി (സത്യകല) ബാലൻ പ്രണയത്തിലുമാണ്. ഒരിക്കൽ സാവിത്രി എന്ന യുവതിയെ (ജയഭാരതി) കുഴപ്പക്കാരിൽ നിന്നും…

    Read More »
  • വരുന്നു മക്കളെ… പാച്ചുവും അത്ഭുതവിളക്കും; ഫഹദ് നായകനായെത്തുന്ന ചിത്രത്തി​ന്റെ റിലീസ് പ്രഖ്യാപിച്ച് പോസ്റ്റര്‍ പുറത്ത്

    ഫഹദ് നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. നവാഗതനായ അഖില്‍ സത്യന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോള്‍. ഏപ്രില്‍ 28നാണ് ചിത്രത്തിന്റെ റിലീസ്. സംവിധായകൻ സത്യന്‍ അന്തിക്കാടിന്‍റെ മകനായ അഖില്‍ അച്ഛന്‍റെ സിനിമകളില്‍ മുന്‍പ് സഹകരിച്ചിട്ടുണ്ട്. ‘ഞാന്‍ പ്രകാശന്‍’, ‘ജോമോന്‍റെ സുവിശേഷങ്ങള്‍’ എന്നീ സിനിമകളുടെ അസോസിയേറ്റ് ആയിരുന്നു. ‘ദാറ്റ്സ് മൈ ബോയ്’ എന്ന ഡോക്യുമെന്‍ററിയും അഖില്‍ സത്യൻ സംവിധാനം ചെയ്‍തിട്ടുണ്ട്. ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നത് അഖില്‍ തന്നെയാണ്.   ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാട് ആണ് ‘പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ശരണ്‍ വേലായുധന്‍ നിര്‍വഹിക്കുന്നു. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍, പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍, സിങ്ക് സൌണ്ട്, ഡിസൈന്‍ അനില്‍ രാധാകൃഷ്‍ണന്‍, കലാസംവിധാനം അജി കുട്ടിയാനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബിജു തോമസ്, സൗണ്ട് മിക്സ് സിനോയ്…

    Read More »
  • ‘കൂടെ നിൻ കൂടെ’….. ഭാവനയുടെ തിരിച്ചുവരവ് ചിത്രം ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ ​ഗാനം പുറത്ത്

    ഭാവന മലയാളത്തില്‍ തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ആദില്‍ മൈമൂനത്ത് അഷ്റഫാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയില്‍ ഭാവനയ്‍ക്കൊപ്പം ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രമായുണ്ട്. ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന സിനിമയിലെ അതിമനോഹരമായ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ്. ‘കൂടെ നിൻ കൂടെ’ എന്ന ഒരു ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. അരുണ്‍ റുഷ്‍ദി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രം 17ന് റിലീസ് ചെയ്യും. വരികള്‍ എഴുതുന്നത് വിനായക് ശശികുമാര്‍ ആണ്. ശബ്‍ദലേഖനവും ഡിസൈനും ശബരിദാസ് തോട്ടിങ്കല്‍ നിര്‍വഹിക്കുന്നു, സ്റ്റില്‍സ് രോഹിത് കെ സുരേഷുമാണ്. ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെനീഷ് അബ്‍ദുള്‍ഖാദര്‍ ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ എന്ന ചിത്രം നിര്‍മ്മിക്കുന്നു. ശ്യാം മോഹനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. സംവിധായകന്‍ ആദില്‍ മൈമൂനാഥ് അഷ്റഫ് തന്നെയാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’ന്റെ രചനയും. സംവിധായകൻ തന്നെയാണ് എഡിറ്റിംഗും. ഭദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലും ഭാവന ഒരു പ്രധാന കഥാപാത്രമാകുന്നുണ്ട്. ഭദ്രന്റെ ‘ഇഒ’ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ഷെയ്ൻ നിഗം ആണ്…

    Read More »
  • ധനുഷ് നായകനായെത്തുന്ന ‘വാത്തി’ക്ക് ക്ലീൻ യു സര്‍ട്ടിഫിക്കറ്റ്; ചിത്രം 17ന് തിയേറ്ററുകളിലെത്തും

    ധനുഷ് നായകനായി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ‘വാത്തി’. മലയാളി നടി സംയുക്തയാണ് നായിക. ‘വാത്തി’യുടെ അപ്‍ഡേഷനുകള്‍ സ്വീകാര്യത നേടാറുണ്ട്. ഇപ്പോഴിതാ റിലീസിന് തയ്യാറായിരിക്കുന്ന ധനുഷ് ചിത്രത്തിന്റെ സെൻസറിംഗ് വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വെങ്കി അറ്റ്‍ലൂരി സംവിധാനം ചെയ്യുന്ന ചിത്രം രണ്ട് മണിക്കൂര്‍ 19 മിനിട്ടും 36 സെക്കൻഡും ദൈര്‍ഘ്യവും ക്ലീൻ യു സര്‍ട്ടിഫിക്കറ്റുമാണ്. ധനുഷ് എഴുതിയ ഒരു ഗാനം ചിത്രത്തിലേതായി വൻ ഹിറ്റായിരുന്നു. ജി വി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഫെബ്രുവരി 17ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് 3.75 കോടി രൂപയ്‍ക്ക് ആദിത്യ മ്യൂസിക് സ്വന്തമാക്കിയിരുന്നു. വംശി എസും സായ് സൗജന്യയും ചേര്‍ന്നാണ് ‘വാത്തി’ നിര്‍മിക്കുന്നത്. നവീൻ നൂളി ആണ് ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നത്. ധനുഷ് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് വെങ്കി അറ്റ്‍ലൂരി തന്നെയാണ്. #Vaathi Censor Certificate Runtime 2hrs 19mins 36sec pic.twitter.com/MFHUi1X0YR — Karthik Ravivarma (@Karthikravivarm) February 14,…

    Read More »
  • കോട്ടയം രാജ്യാന്തര ചലച്ചിത്ര മേള: രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും; ലോഗോ പ്രകാശനം ചെയ്തു

    കോട്ടയം: ഫെബ്രുവരി 24 മുതൽ 28 വരെ നടക്കുന്ന കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ രജിസ്‌ട്രേഷൻ ഓൺലൈനായും ഓഫ് ലൈനായും ചെയ്യാം. കോട്ടയം അനശ്വര തീയറ്ററിൽ സജ്ജീകരിച്ചിരിക്കുന്ന കൗണ്ടറിലൂടെയാണ് ഓഫ് ലൈനായി രജിസ്റ്റർ ചെയ്യാൻ സാധിക്കുക. രാവിലെ 10 മുതൽ രാത്രി ഏഴുവരെയാണ് കൗണ്ടർ പ്രവർത്തിക്കുക. പാസ്പോർട്ട് സൈസ് ഫോട്ടോയും ഫീസും സഹിതം എത്തി രജിസ്റ്റർ ചെയ്യാം. ഡെലിഗേറ്റ് പാസിന് 300 രൂപയും വിദ്യാർഥികൾക്ക് കൺസഷൻ നിരക്കിൽ 150 രൂപയുമാണ് ഫീസ്. https://registration.iffk.in/ എന്ന ലിങ്ക് വഴി ഓൺലൈനായും രജിസ്റ്റർ ചെയ്യാം. കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ ലോഗോ പ്രകാശനം ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ നിർവഹിച്ചു. കളക്‌ട്രേറ്റിൽ നടന്ന ചടങ്ങിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. പ്രമോദ് കുമാറിന് ലോഗോ കൈമാറിയാണ് പ്രകാശനം നിർവഹിച്ചത്. ചലച്ചിത്രമേളയെ കോട്ടയത്തിന്റെ സാംസ്‌കാരിക ഉത്സവമാക്കി മാറ്റാൻ എല്ലാവരും സഹകരിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഫെസ്റ്റിവൽ സംഘാടക…

    Read More »
  • പ്രണയദിനത്തില്‍ ‘ശാകുന്തള’ത്തിലെ ഗാനം, ലിറിക്കല്‍ വീഡിയോ പുറത്ത്

    സാമന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘ശാകുന്തളം’. കാളിദാസന്റെ ‘അഭിജഞാന ശാകുന്തളം’ ആസ്‍പദമാക്കിയുള്ള സിനിമയില്‍ സാമന്ത ‘ശകുന്തള’യാകുമ്പോള്‍ ‘ദുഷ്യന്തനാ’കട്ടെ മലയാളത്തിന്റെ യുവ താരം ദേവ് മോഹനാണ്. ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പല തവണ റിലീസ് മാറ്റിവെച്ചിരുന്നു. ഏപ്രില്‍ 14ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിരിക്കുന്ന ‘ശാകുന്തള’ത്തിലെ നാലാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. വാലന്റൈൻ ഡേയില്‍ ‘മധുര ഗതമാ’ എന്ന ഗാനമാണ് ‘ശാകുന്തള’ത്തിലേതായി പുറത്തുവിട്ടിരിക്കുന്നത്. നാലാമത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിടും എന്നാണ് അറിയിച്ചിരിക്കുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിലായിട്ടുള്ള ചിത്രമായിരിക്കും ‘ശാകുന്തളം’. ‘ശകുന്തള’യുടെ വീക്ഷണകോണില്‍ നിന്നുള്ളതായിരിക്കും ചിത്രം. മികച്ച കോസ്റ്റ്യൂം ഡിസൈനര്‍ക്കുള്ള ദേശീയ പുരസ്‍കാരം രണ്ടു തവണ നേടിയ നീതു ലുല്ലയാണ് ‘ശകുന്തള’യായി അഭിനയിക്കുന്ന സാമന്തയെ ഒരുക്കുന്നത്. ബോളിവുഡിലും ഒരു കൈനോക്കാൻ തയ്യാറെടുക്കുകയാണ് സാമന്ത. ദിനേഷ് വിജൻ നിര്‍മിക്കുന്ന ചിത്രത്തിലാണ് സാമന്ത ഹിന്ദിയില്‍ നായികയാകുകയെന്നും ആയുഷ്‍മാൻ ഖുറാനെയായിരിക്കും നായകൻ എന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍…

    Read More »
  • ‘ജയിലറു’ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിൽ; കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തിൽ നിര്‍ണായക വേഷത്തിൽ

    രജനികാന്തിന്റെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ആണ് രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ സംവിധാനം. മോഹൻലാല്‍ ‘ജയിലറി’ല്‍ അതിഥി വേഷത്തിലെത്തുന്നുണ്ട്. ‘ജയിലറു’ടെ ചിത്രീകരണത്തിനായി രജനികാന്ത് മാംഗ്ലൂരിലാണ് എന്നതാണ് ചിത്രത്തെ കുറിച്ചുള്ള പുതിയ അപ്‍ഡേഷൻ. കന്നഡ സൂപ്പര്‍സ്റ്റായ ശിവ രാജ്‍കുമാറും ചിത്രത്തില്‍ ഒരു നിര്‍ണായക വേഷത്തിലുണ്ട്. ശിവ രാജ്‍കുമാറിനൊപ്പമുള്ള ചില നിര്‍ണായക രംഗങ്ങളാണ് മാംഗ്ലൂരില്‍ ചിത്രീകരിക്കുക. രമ്യാ കൃഷ്‍ണനും ‘ജയിലറി’ല്‍ കരുത്തുറ്റ കഥാപാത്രമായി എത്തും. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫി ചെയ്യുന്നത്. പേര് സൂചിപ്പിക്കുന്നതുപോലെ ചിത്രത്തില്‍ ഒരു ‘ജയിലറു’ടെ വേഷത്തിലാണ് രജനി എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ്. ചെന്നൈയിലെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതിനു ശേഷം ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്‍തിരുന്നു. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് ചിത്രത്തിനുവേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്കു ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണിത്. രജനികാന്ത് നായകനാകുന്ന ചിത്രം ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന…

    Read More »
  • ”ഞാന്‍ സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ആകാത്തതിന് കാരണം മോഹന്‍ലാലും മമ്മൂട്ടിയും” ദേവന്റെ വെളിപാട് ഇങ്ങനെ..

    കെ.പി. ഉമ്മറിന് ശേഷം മലയാള സിനിമയിലെ സുന്ദര വില്ലനാണ് ദേവന്‍. സിനിമ, സീരിയല്‍ രംഗത്ത്് സജീവമാണ് താരം. മലയാളത്തിനുപുറമെ തമിഴിലും തെലുങ്കിലും അടക്കം വില്ലന്‍ വേഷങ്ങള്‍ നിരവധി ചെയ്തിട്ടുണ്ട്. ഇതിനു പുറമേ നിര്‍മാതാവ്, രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്നീ നിലകളിലും ദേവന്‍ കഴിവ് തെളിയിച്ചു. മമ്മൂട്ടി നായകനായി എത്തിയ ‘ന്യൂഡല്‍ഹി’ എന്ന ചിത്രത്തില്‍ വില്ലന്‍ വേഷം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം സിനിമ മേഖലയില്‍ ശ്രദ്ധ നേടുന്നത്. ദേവന്‍ വിവാഹം കഴിച്ചത് അദ്ദേഹത്തിന്റെ അമ്മാവനും സിനിമ സംവിധായകനായിരുന്ന രാമു കാര്യാട്ടിന്റെ മകളെ ആയിരുന്നു. വിദ്യാഭ്യാസ കാലഘട്ടം മുതല്‍ രാഷ്ട്രീയത്തില്‍ സജീവമായിരുന്ന ദേവന്‍ സ്വന്തമായി പാര്‍ട്ടി സ്ഥാപിക്കുകയും പിന്നീട് ആ പാര്‍ട്ടി ഭാരതീയ ജനത പാര്‍ട്ടിയില്‍ ലയിക്കുകയും ആയിരുന്നു. സിനിമ മേഖലയില്‍ നിരവധി വില്ലന്‍ വേഷങ്ങളില്‍ കൂടി തിളങ്ങിയ ദേവന്‍ എന്നാല്‍ തനിക്ക് മലയാളത്തിലെ സൂപ്പര്‍ താരങ്ങളില്‍ നിന്നും നിരവധി അനുഭവങ്ങള്‍ ഉണ്ടായി എന്ന് താരം പറയുന്നു. താന്‍ നല്ല ഒരു നടന്‍ ആണെന്നും പ്രേക്ഷകരും തന്നെ…

    Read More »
  • മനസ്സിൽ മധു നിറച്ച മലയാള പ്രണയ ഗാനങ്ങൾ

    പ്രണയ ഗാനങ്ങൾ ‘പ്രണയസരോവര തീരത്ത് പ്രദോഷ സന്ധ്യാ നേരത്ത് പ്രകാശവലയമണിഞ്ഞൊരു സുന്ദരി’യെക്കുറിച്ച്, ബിച്ചു തിരുമല എഴുതിയ ഗാനമാവാം (ഇന്നലെ ഇന്ന്) പ്രണയം എന്ന വാക്കിനെ ഓർക്കുമ്പോൾ നമ്മുടെ മനസ്സിൽ ആദ്യം വരുന്ന മലയാള ഗാനങ്ങളിൽ ഒന്ന്. അക്കൂട്ടത്തിൽ ചേർക്കാവുന്ന മറ്റ് ഗാനങ്ങൾ ഏതൊക്കെയാവാം…? ബിച്ചു മറ്റൊരിക്കൽ എഴുതി, ‘സർപ്പങ്ങളെപ്പോലെ കൊത്തിപ്പറിക്കും വികാരങ്ങളല്ല, ഉള്ളിന്റെയുള്ളിൽ ഉരുത്തിരിഞ്ഞൂറും നിർമ്മലമാം അനുരാഗങ്ങൾ, പ്രണയം വിളമ്പും വസന്തങ്ങൾ’ (കരിമ്പന). പ്രണയം നമ്മുടെ ഗാനരചയിതാക്കളിൽ പ്രത്യക്ഷപ്പെടുന്നത് ഏതൊക്കെ ഭാവങ്ങളിലാണെന്ന് നോക്കൂ. സത്യൻ അന്തിക്കാടിന് അതൊരു ചോദ്യമാണ് – ‘പ്രണയ വസന്തം തളിരണിയുമ്പോൾ പ്രിയസഖിയെന്തേ മൗനം?’ (ഞാൻ ഏകനാണ്). എസ് രമേശൻനായർക്ക് അത് ഒരു ഓർമ്മ- ‘പ്രണയസൗഗന്ധികങ്ങൾ ഇതൾ വിരിഞ്ഞ കാല’ത്തെക്കുറിച്ച് (ഡാർലിങ്ങ് ഡാർലിങ്ങ്). കൈതപ്രത്തിന് ആഹ്‌ളാദം- ‘പ്രണയമണിത്തൂവൽ പൊഴിയും പവിഴമഴ!’ (അഴകിയ രാവണൻ). പുത്തഞ്ചേരിക്ക് ദുഃഖം- ‘പ്രണയ സന്ധ്യയൊരു വിൺസൂര്യന്റെ വിരഹമറിയുന്നുവോ?’ (ഒരേ കടൽ). പൂവ്വച്ചൽ ഖാദറിന് ഹാസ്യം- ‘പ്രണയ സ്വരം, ഹൃദയ സ്വരം’ (നാണയം). റഫീഖ് അഹമ്മദിന്…

    Read More »
Back to top button
error: