Movie
-
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ; വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവച്ച് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തൃഷയാണ് വിജയ്‍യുടെ നായികയായി ലിയോയെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. വിജയ്‍യും തൃഷയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റും. പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ എന്നാണ് വിമാനക്കമ്പനി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിജയ്‍യുടെയും തൃഷയുടെയും യാത്രയില്‍ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് എന്നും ട്വീറ്റില്‍ പറയുന്നു. വിജയ്‍യും തൃഷയും വിമാനത്തില്‍ ഒന്നിച്ചുള്ള ഫോട്ടോയും സ്‍പൈസ്ജെറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. The perfect 'Theri'fic combination! Thank you, @trishtrashers and @actorvijay sir for choosing us. We're thrilled to be a part of your journey!#flyspicejet #spicejet #thalapthy67 #trishakrishnan #actorvijay #celebrityonboard #travel #flight #addspicetoyourtravel pic.twitter.com/olGp3J4PH5 — SpiceJet (@flyspicejet) February 26, 2023 വംശി പൈഡിപ്പള്ളി…
Read More » -
ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ത്രില്ലര്‍ ചിത്രം ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്ത്
മലയാളത്തിലെ യുവതാരനിരയില്‍ ശ്രദ്ധേയരായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്‍റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ചിത്രം ഒരു ത്രില്ലര്‍ ആയിരിക്കുമെന്ന സൂചന നല്‍കുന്നതാണ് ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍. ഒരു കൈത്തോക്ക് ഒളിപ്പിക്കാനായി അതേ ആകൃതിയില്‍ വെട്ടിയെടുത്ത കടലാസ് കെട്ടും തോക്കിന്‍റെ ഒരു ചെറുഭാഗവുമാണ് പോസ്റ്ററില്‍. ഒപ്പം ചിത്രം എപ്പോള്‍ എത്തുമെന്ന കാര്യവും പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രിലിലാണ് ചിത്രത്തിന്‍റെ റിലീസ്. ശ്രീഗണേഷിന്റേതാണ് ചിത്രത്തിന്‍റെ കഥ. തിരക്കഥയൊരുക്കിയിക്കുന്നതും ഫോര്‍ ഫ്രെയിംസിന്‍റെ ബാനറില്‍ നിര്‍മിച്ചിരിക്കുന്നതും പ്രിയദര്‍ശന്‍ തന്നെയാണ്. എന്‍ എം ബാദുഷയാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന് ശേഷം ഗായത്രി ശങ്കര്‍ നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സിദ്ധിഖ്, സന്ധ്യ ഷെട്ടി, പി പി കുഞ്ഞികൃഷ്ണന്‍, മണിയന്‍ പിള്ള രാജു, ജീൻ പോൾ ലാൽ, ശ്രീ ധന്യ, വിജിലേഷ്, മേനക സുരേഷ് കുമാര്‍, ബിജു പപ്പന്‍, ശ്രീകാന്ത്…
Read More » -
ഒരു കോടി രൂപ കൊടുത്താല്‍ പടത്തിനെ ഉപദ്രവിക്കാതിരിക്കും, മലയാള സിനിമയെ തകര്‍ക്കാന്‍ ഗൂഢ സംഘം; നെഗറ്റീവ് റിവ്യൂസ്, ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ കമ്പനികളുടെ റേറ്റിംങ്… ഇക്കാര്യങ്ങളെല്ലാം അടുത്ത നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നു ഗണേഷ് കുമാര്‍
മലയാള സിനിമയെ തകര്‍ക്കാന്‍ ഒരു ഗൂഢ സംഘം പ്രവര്‍ത്തിക്കുന്നതായി കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. യുട്യൂബിലെ നെഗറ്റീവ് റിവ്യൂസിനെക്കുറിച്ചും ഓണ്‍ലൈന്‍ ടിക്കറ്റിംഗ് മേഖലയിലെ സ്വകാര്യ കമ്പനികളുടെ റേറ്റിംഗിനെക്കുറിച്ചുമൊക്കെ പറഞ്ഞ ഗണേഷ് കുമാര്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ താന്‍ ഇക്കാര്യം അവതരിപ്പിക്കുമെന്നും അറിയിച്ചു. ഗോള്‍ഡന്‍ വിസ സ്വീകരിക്കാനായി ദുബൈയില്‍ എത്തിയ ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. “മലയാള സിനിമയെ നെഗറ്റീവ് റിവ്യൂസ് നല്‍കി തകര്‍ക്കാന്‍ യുട്യൂബേഴ്സിന് പിന്നില്‍ ഒരു ഗൂഢസംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു സിനിമ കണ്ടാല്‍ അത് കൊള്ളാമോ കൊള്ളില്ലയോ എന്ന് എനിക്കെന്‍റെ കൂട്ടുകാരോട് പറയാം. എന്നാല്‍ അത് നാട്ടുകാരോട് പറയാന്‍ നില്‍ക്കുന്നത് ശരിയല്ല. ഇത്തരം ഗൂഢസംഘം ഉണ്ടെന്ന് സര്‍ക്കാരിനും നിര്‍മ്മാതാക്കള്‍ക്കും അഭിനേതാക്കള്‍ക്കുമെല്ലാം അറിയാം. ആ യാഥാര്‍ഥ്യത്തില്‍ നിന്ന് ഒളിച്ചോടേണ്ടതില്ല. ഓണ്‍ലൈന്‍ ടിക്കറ്റിംഗ് സംവിധാനങ്ങള്‍ മുഴുവന്‍ കൈകാര്യം ചെയ്യുന്നത് ഗവണ്‍മെന്‍റ് ആകണം, എത്രയും പെട്ടെന്ന്. അല്ലെങ്കില്‍ ഈ ടിക്കറ്റ് വില്‍ക്കുന്ന കമ്പനിയാണ് നമ്മുടെ പടത്തിന്‍റെ നിലവാരം തീരുമാനിക്കുന്നത്”, ഗണേഷ് കുമാര്‍ പറഞ്ഞു. “എന്‍റെ…
Read More » -
കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന നിഗൂഢത നിറഞ്ഞ ചിത്രം ‘പകലും പാതിരാവും’, ട്രെയിലര്‍ പുറത്തു
കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രമാണ് ‘പകലും പാതിരാവും’. അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രം പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്. ടീസര്‍ പുറത്തുവിട്ടപ്പോള്‍ തന്നെ ചിത്രത്തിന്റെ സ്വഭാവം നിഗൂഢത നിറഞ്ഞതാകും എന്ന സൂചനകളുണ്ടായിരുന്നു. ഇപ്പോഴിതാ ‘പകലും പാതിരാവി’ന്റെ ട്രെയിലറും പുറത്തുവിട്ടു എന്നതാണ് പുതിയ വാര്‍ത്ത. ഉദ്വേഗജനകമായ ഒട്ടേറെ രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നതാണ് ‘പകലും പാതിരാവിന്റെ’യും ട്രെയിലര്‍. രജിഷ് വിജയൻ ആണ് നായിക. ഫായിസ് സിദ്ദിഖ് ആണ് ഛായാഗ്രാഹണം. നിഷാദ് കോയ രചന നിര്‍വഹിച്ചിരിക്കുന്നു. ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലന്‍ ആണ് നിര്‍മ്മിക്കുന്നത്. ഗോകുലം ഗോപാലൻ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുകയും ചെയ്‍തിരിക്കുന്നു. ‘മിന്നല്‍ മുരളി’ എന്ന സൂപ്പര്‍ഹീറോ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയം സ്വന്തമാക്കിയ ഗുരുസോമസുന്ദരം ‘പകലും പാതിരാവി’ലും പൊലീസ് ഓഫീസറായിട്ട് അഭിനയിക്കുന്നു. മാര്‍ച്ച് മൂന്നിന് റിലീസ് പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സുരേഷ് മിത്രകരി. എഡിറ്റിംഗ് റിയാസ് കെ ബദര്‍. പകലും പാതിരാവും…
Read More » -
തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ചിരഞ്‍ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയ ‘വാള്‍ട്ടര്‍ വീരയ്യ’ ഒടിടി റിലീസിന്; സ്ട്രീമിങ് നെറ്റ്ഫ്ലിക്സില്‍
ചിരഞ്‍ജീവി നായകനായി ഏറ്റവും ഒടുവിലെത്തിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. കെ എസ് രവീന്ദ്രയുടെ (ബോബി കൊല്ലി) സംവിധാനത്തിലുള്ള ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’. ബോബി കൊല്ലിയുടേത് തന്നെ ചിത്രത്തിന്റെ കഥയും സംഭാഷണവും. ചിരഞ്‍ജീവി നായകനായ ഏറ്റവും ലാഭം ഉണ്ടാക്കിയ ചിത്രമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ എന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴിതാ ചിത്രം അതിന്‍റെ തീയറ്റര്‍ പ്രദര്‍ശനത്തിന് ശേഷം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം 27ന് നെറ്റ്ഫ്ലിക്സില്‍ എത്തും. തീയറ്ററിലെ വലിയ സ്വീകാര്യത ചിത്രത്തിന് ഒടിടിയിലും മികച്ച പ്രതികരണം ഉണ്ടാക്കും എന്നാണ് പ്രതീക്ഷ. സെയ് റാ നരസിംഹ റെഡ്ഡി, ആചാര്യ, ഗോഡ്ഫാദർ എന്നീ തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷമാണ് ‘വാള്‍ട്ടര്‍ വീരയ്യ’ ചിരഞ്‍ജീവിക്ക് ബോക്സ് ഓഫീസ് വിജയം നല്‍കിയത്. നേരത്തെ ചിത്രത്തിന്‍റെ വിജയം ആഘോഷിച്ച് ‘ഗാംഗ് ലീഡര്‍’ എന്ന പശ്ചാത്തല സംഗീതത്തിന്റെ സ്‍പെഷ്യല്‍ പ്രമോ ചിത്രത്തിന്‍റെ അണിയറക്കാര്‍ പുറത്തുവിട്ടിരിരുന്നു. ‘വാള്‍ട്ടര്‍ വീരയ്യ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ദേവി ശ്രീ പ്രസാദ് ആണ്. ആര്‍തര്‍ എ വില്‍സണ്‍…
Read More » -
ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിനെതിരായ കമന്‍റിന് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് സന്തോഷ് കീഴാറ്റൂര്‍
2021ൽ ഹനുമാന്‍ ജയന്തി ആശംസയര്‍പ്പിച്ച് ഉണ്ണി മുകുന്ദന്‍ പങ്കുവച്ച പോസ്റ്റിന് നടന്‍ സന്തോഷ് കീഴാറ്റൂര്‍ നല്‍കിയ കമന്‍റ് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ‘ഹനുമാന്‍ സ്വാമി കൊറോണയില്‍ നിന്ന് നാടിനെ രക്ഷിക്കുമോ?’ എന്നായിരുന്നു സന്തോഷിന്റെ കമന്റ്. ഇത് ഒരുകുട്ടം ആളുകളെ പ്രകോപിപ്പിക്കുകയും വിമർശനങ്ങൾ വഴിവയ്ക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ വിഷയത്തിൽ തനിക്ക് വധഭീഷണി പോലും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറയുകയാണ് സന്തോഷ് കീഴാറ്റൂർ. സന്തോഷ് കീഴാറ്റൂരിന്റെ വാക്കുകൾ ഇങ്ങനെ അദ്ദേഹത്തിന്റെ സിനിമ നൂറ് ദിവസം ഓടുന്നു. അതുപോലെ ഞാൻ ചെയ്യുന്ന സോളോ പെർഫോമൻസ് ഭയങ്കരമായി ആളുകൾ ഏറ്റെടുക്കുന്നു. ഞങ്ങൾ ഒരുമിച്ച് അഭിനയിച്ച സഹപ്രവർത്തകരാണ്. മല്ലു സിംഗ് പോലുള്ള സിനിമകൾ ഭയങ്കരമായി ഇഷ്ടപ്പെട്ട ആളാണ് ഞാൻ. വിക്രമാദിത്യൻ സിനിമയിൽ മികച്ച വേഷം. സ്റ്റൈൽ എന്ന സിനിമയിൽ നമ്മൾ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ഞാൻ അന്ന് ബുദ്ധിമോശത്തിൽ ഒരു കമന്റ് ഇടുകയും അത് തെറ്റാണെന്ന് സമ്മതിക്കുകയും ചെയ്തതാണ്. അതിൽ വധ ഭീഷണി അടക്കം നേരിട്ടൊരാൾ ഞാൻ ആണ്. കൊന്ന്…
Read More » -
രജീഷ് മിഥിലയുടെ തമിഴ് അരങ്ങേറ്റ ചിത്രം ‘യാനൈ മുഖത്താൻ’ ഫസ്റ്റ് ലുക്ക് എത്തി
മലയാളത്തിൽ ‘വാരിക്കുഴിയിലെ കൊലപാതകം,’ ‘ഇന്നു മുതൽ,’ ‘ലാൽ ബഹദൂർ ശാസ്ത്രി’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രജീഷ് മിഥില സംവിധാനം ചെയ്ത പ്രഥമ തമിഴ് സിനിമയായ ‘യാനൈ മുഖത്താൻ’ ഉടൻ റീലീസ് ചെയ്യും. ഇതിൻ്റെ മുന്നോടിയായി ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് കഴിഞ്ഞ ദിവസം പുറത്ത് വിട്ടു. വലിയ സ്വീകരണമാണ് ഫസ്റ്റ് ലുക്കിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.യോഗി ബാബുവാണ് ഫാൻ്റസി- ഹ്യൂമർ ചിത്രമായ യാനൈ മുഖത്താനിലെ നായകൻ. തമിഴിൽ ‘യാനൈ മുഖത്താൻ’ എന്നാൽ ആദ്യന്ത ദൈവമായ ഗണപതിയുടെ വിളിപ്പേരാണ്. സിനിമയെ കുറിച്ച് ആരായവെ രജീഷ് ഇങ്ങനെ വിശദീകരിച്ചു: “എൻ്റെ സുഹൃത്തായ നടൻ രമേഷ് തിലകിനോട് ഞാൻ ‘യാനൈ മുഖത്താ’ൻ്റെ കഥ പറയുകയുണ്ടായി. കഥ കേട്ടപ്പോൾ രമേഷ് തിലക് യോഗി ബാബുവാണ് ഇതിന് അനുയോജ്യനായ നടൻ എന്ന് പറഞ്ഞ് യോഗി ബാബുവിനെ പരിചയപ്പെടുത്തി തന്നു. അങ്ങനെയാണ് ഈ പ്രോജക്ടിൻ്റെ തുടക്കം. ഫാൻ്റസി ചിത്രമായ ഇതിൽ തീവ്ര ഗണപതി ഭക്തനായ ഓട്ടോ ഡ്രൈവറായിട്ടാണ് രമേഷ് തിലക് അഭിനയിക്കുന്നത്.…
Read More » -
നാലു പ്രതിഭാധനർ ഒന്നിക്കുന്ന തങ്കർ ബച്ചാൻ ചിത്രം ‘കരുമേഘങ്കൾ കലൈകിൻട്രന’ ഉടൻ പ്രദർശനത്തിനെത്തും
തമിഴിലെ പ്രഗൽഭനായ ഛായഗ്രാഹകനും, സംവിധായകനും, നടനും എഴുത്തുകാരനുമായ ബഹുമുഖ പ്രതിഭയാണ് തങ്കർ ബച്ചാൻ. അദ്ദേഹം സംവിധാനം ചെയ്ത ചലച്ചിത്രങ്ങളെല്ലാം കലാമേന്മയും, സാങ്കേതിക മികവും, കഥാപരമായ വൈകാരികതയും, യാഥാർത്ഥ്യതയും, കൊണ്ട് മികച്ച ജനപ്രിയ സിനിമകളാണ്. അതിൽ ‘അഴകി,’ ‘സൊല്ല മറന്ത കഥ,’ ‘പള്ളിക്കൂടം,’ ‘ഒമ്പതു രൂപായ് നോട്ട് ,’ ‘അമ്മാവിൻ കൈപേശി’ എന്നീ സിനിമകൾ ചില ഉദാഹരണങ്ങൾ മാത്രം. തങ്കർ ബച്ചാൻ രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ സിനിമയാണ് ‘കരുമേഘങ്കൾ കലൈകിൻട്രന.’ ചിത്രത്തിൻ്റെ ഷൂട്ടിങ് പൂർത്തിയായി. ഒട്ടേറെ സവിശേഷതകളുള്ള സിനിമയാണിത്. തമിഴിലെ മൂന്നു സംവിധായക പ്രതിഭകൾ അഭിനേതാക്കളായി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്നതാണ് ‘കരുമേഘങ്കൾ കലൈകിൻട്രന’ എന്ന സിനിമയുടെ പ്രധാന സവിശേഷത. തമിഴ് സിനിമയുടെ ബ്രന്മാവ് എന്ന് വിശേഷിപ്പിക്കപ്പെടന്ന ഭാരതി രാജ, എൺപതുകളിൽ തമിഴ് സിനിമയിൽ ആക്ഷൻ സിനിമകൾക്ക് പുതിയ മാനം നൽകിയ എസ്. എ ചന്ദ്രശേഖർ, വർത്തമാന കാല തമിഴ് സിനിമയിൽ ന്യൂ ജനറേഷൻ സിനിമകൾക്ക് വിത്തു പാകിയ മലയാളിയായ തമിഴ്…
Read More » -
വിക്രം നായകനായുള്ള ഗൗതം മേനോന്റെ സ്പൈ ത്രില്ലർ ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന്
ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘ധ്രുവ നച്ചത്തിരം’ ഒടുവിൽ റിലീസിന് തയ്യാറാകുന്നു. ‘ധ്രുവനച്ചത്തിര’ത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്ന ജോലികൾ ഹാരിസ് ജയരാജ് തുടങ്ങിയിട്ടുണ്ട്. ഹാരിസ് ജയരാജ് തന്നെയാണ് ഇക്കാര്യം സാമൂഹ്യ മാധ്യമത്തിലൂടെ അറിയിച്ചത്. 2023ൽ സമ്മർ റിലീസായി വിക്രം ചിത്രം എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിക്രം നായകനായി ‘ധ്രുവ നച്ചത്തിരം’ എന്ന ചിത്രം 2016ൽ ചിത്രീകരണം ആരംഭിക്കേണ്ടതായിരുന്നു. എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം നിർത്തിവെച്ചു. ഇപ്പോൾ എന്തായാലും ഏഴ് രാജ്യങ്ങളിലായി ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായിരിക്കുകയാണ്. ഒരു സ്പൈ ത്രില്ലർ ഗണത്തിലുള്ള ചിത്രമാണ് ഇത്. Started the Background score for @menongautham ‘s film #Dhruvanatchathiram. in Dolby 9.1.4 See you soon in theatres. — Harris Jayaraj (@Jharrisjayaraj) February 25, 2023 ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ,…
Read More » -
ആരാധകരെ വീണ്ടും ആവേശത്തിലാക്കാൻ മമ്മൂട്ടി; ആ പ്രഖ്യാപനം ഇന്ന്…
രണ്ട് ചിത്രങ്ങൾ മാത്രമേ പുറത്തെത്തിയിട്ടുള്ളെങ്കിലും മമ്മൂട്ടി കമ്പനി എന്ന ബാനർ പ്രേക്ഷകരുടെ പ്രതീക്ഷകൾ ഇതിനകം തന്നെ ഉയർത്തിയിട്ടുണ്ട്. റോഷാക്കും നൻപകൽ നേരത്ത് മയക്കവുമാണ് മമ്മൂട്ടിയുടെ സ്വന്തം നിർമ്മാണ കമ്പനിയിൽ നിന്ന് ഇതിനകം പുറത്തെത്തിയിട്ടുള്ള ചിത്രങ്ങൾ. രണ്ടും വ്യത്യസ്ത ജോണറുകളിലും കഥാപശ്ചാത്തലങ്ങളിലുമുള്ള, മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ പ്രകടനങ്ങളുള്ള ചിത്രങ്ങൾ. ജിയോ ബേബിയുടെ സംവിധാനത്തിലെത്തുന്ന കാതൽ, നവാഗതനായ റോബി വർഗീസ് രാജിൻറെ പേരിടാത്ത ചിത്രം എന്നിവയാണ് മമ്മൂട്ടി കമ്പനിയുടെ അപ്കമിംഗ് പ്രോജക്റ്റുകൾ. ഇപ്പോഴിതാ റോബി വർഗീസ് രാജ് ചിത്രത്തിൻറെ ഒരു പ്രധാന അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാർ. ചിത്രത്തിൻറെ ടൈറ്റിലും ഫസ്റ്റ് ലുക്കും ഇന്ന് പുറത്തെത്തും എന്നതാണ് അത്. മമ്മൂട്ടി കമ്പനിയുടെ നാലാമത്തെ പ്രൊഡക്ഷനായ ചിത്രത്തിൻറെ ഈ പ്രധാന അപ്ഡേറ്റുകൾ ഇന്ന് വൈകിട്ട് ആറ് മണിക്കാണ് എത്തുക. ചിത്രത്തിൻറെ ടൈറ്റിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അത് കണ്ണൂർ സ്ക്വാഡ് എന്നാണെന്ന് മമ്മൂട്ടി തന്നെ ഒരു അഭിമുഖത്തിൽ നേരത്തെ പറഞ്ഞിരുന്നു. പാലാ, കൊച്ചി, കണ്ണൂർ, വയനാട്, അതിരപ്പിള്ളി, മുംബൈ,…
Read More »