Movie

  • ‘നന്‍പകല്‍ നേരത്ത് മയക്കം’ ത​ന്റെ സിനിമയിൽനിന്ന് മോഷ്ടിച്ചതെന്ന് തമിഴ് സംവിധായിക ഹലിത ഷമീം; ഏലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തെന്ന് ആരോപണം

    മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നന്‍പകല്‍ നേരത്ത് മയക്കത്തിന്‍റെ മൗലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായികയാണ് ഹലിത. താന്‍ 2021ല്‍ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിലെ നിരവധി സൗന്ദര്യാംശങ്ങള്‍ നിര്‍ദ്ദയമായി അടര്‍ത്തിയെടുത്തിരിക്കുകയാണ് നന്‍പകലിലെന്ന് ഹലിത ആരോപിക്കുന്നു. രണ്ട് ചിത്രങ്ങളും ഒരേ സ്ഥലത്താണ് ചിത്രീകരിച്ചിരിക്കുന്നതെന്ന് മനസിലാക്കിയപ്പോള്‍ സന്തോഷം തോന്നിയെങ്കിലും ചിത്രം മുഴുവന്‍ കണ്ടപ്പോള്‍ മറ്റ് പല കാര്യങ്ങളും നന്‍പകലില്‍ ആവര്‍ത്തിച്ചിരിക്കുന്നതായി ശ്രദ്ധയില്‍ പെട്ടെന്നും സംവിധായിക പറയുന്നു. ഹലിത ഷമീമിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഒരു സിനിമയില്‍ നിന്ന് അതിന്‍റെ സൗന്ദര്യാനുഭൂതി മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല. ഏലേ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനുവേണ്ടി ഒരു ഗ്രാമം ഞങ്ങള്‍ തയ്യാറാക്കി. അതേ ഗ്രാമത്തിലാണ് നന്‍പകല്‍ നേരത്ത് മയക്കവും ചിത്രീകരിച്ചിരിക്കുന്നത് എന്നത് സന്തോഷം നല്‍കുന്ന ഒന്നാണ്. ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതിയെ അങ്ങനെ തന്നെ എടുത്തിരിക്കുന്നത് കാണുന്നത് കുറച്ച് ബുദ്ധിമുട്ടാണ്.…

    Read More »
  • എം.ടി വാസുദേവൻ നായരുടെ ‘കുട്ട്യേടത്തി’ക്ക് ഈ ഫെബ്രുവരി 26 ന് 52 വയസ്

    സിനിമ ഓർമ്മ എം.ടി- പി.എൻ മേനോൻ കൂട്ടുകെട്ടിൽ പിറന്ന ‘കുട്ട്യേടത്തി’ക്ക് 52 വയസ്സായി. 1971 ഫെബ്രുവരി 26 നായിരുന്നു വമ്പിച്ച സ്ത്രീ പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ റിലീസ്. എം.ടിയുടെ അതേ പേരിലുള്ള കഥയാണ് പി.എൻ മേനോൻ സിനിമയാക്കിയത്. എംബി പിഷാരടിയുമായി ചേർന്ന് മേനോൻ നിർമ്മിച്ച ചിത്രത്തിൽ സൗന്ദര്യം കുറഞ്ഞ സ്ത്രീകൾ എങ്ങനെ സമൂഹത്തിന്റെ സദാചാര പോലീസിങ്ങിന് വിധേയരാവുന്നു എന്നതിന്റെ മികച്ച ദൃശ്യാനുഭവമുണ്ട്. മാവിന്റെ കൊമ്പിലിരിക്കുന്ന കുട്ട്യേടത്തിയെ (വിലാസിനി) ആണ് നമ്മൾ കാണുക. മരംകേറി എന്ന് തന്നെ വിളിച്ചവനെ താഴെയിറങ്ങി വന്ന് അവൾ കരണത്തടിക്കുന്നു. അവൾ പലപ്പോഴും അമ്മയുടെ (ഫിലോമിന) പ്രഹരം ഏറ്റു വാങ്ങുന്നുണ്ട്. അവൾ ഈ ഭൂമിയിൽ തൊട്ടപ്പോൾ തറവാടിന്റെ അധോഗതി തുടങ്ങിയെന്ന് അമ്മ. പെണ്ണ് കാണാൻ വരുന്നവരുടെ മുന്നിൽ ചമഞ്ഞൊരുങ്ങി നിന്ന് കൊടുക്കാൻ തന്നെ കിട്ടില്ല എന്ന് പ്രഖ്യാപിക്കുന്നവളാണ് മാളുക്കുട്ടി എന്ന കുട്ട്യേടത്തി. അവൾ അടുത്ത് വരുമ്പോൾ ചൂരടിക്കുന്നു എന്ന് പറയുന്ന സുന്ദരിയായ അനിയത്തി (ജയഭാരതി) അയൽപക്കത്തെ താൽക്കാലിക താമസക്കാരനായ…

    Read More »
  • മാനവികത തുളുമ്പുന്ന വരികളിലൂടെ മനുഷ്യകഥാനുഗായിയായ കവിയും വിപ്ലവകാരിയുമായി ജ്വലിച്ചു നിന്ന പി.ഭാസ്കരൻ വിട പറഞ്ഞിട്ട് ഫെബ്രുവരി 25ന് 16 വർഷം

      മഞ്ഞണിപ്പൂനിലാവിന്‍റെ മഹാകവി- ഭാസ്കരൻ മാസ്റ്ററെ നാം അങ്ങനെ വിശേഷിപ്പിച്ചാൽ ചരിത്രം അതിന് തുല്യം ചാർത്തുകയേ ഉള്ളൂ. ലാളിത്യത്തിന്‍റെ ഗാംഭീര്യവും മലയാളത്തനിമയുടെ സൗന്ദര്യവും കാവ്യാനുശീലനത്തിന്‍റെ ഗരിമയിൽ അവതരിപ്പിച്ച മലയാളകാവ്യരംഗത്തെ കുലപതികളിൽ അഗ്രഗണ്യൻ. സംഗീതസാഹിത്യസപര്യയോടൊപ്പം, അല്ലെങ്കിൽ അതിനുമപ്പുറം, കാവ്യരാഗ സങ്കലനങ്ങളിലെ മാനവികത മുന്നിൽ നിർത്തിയ മനുഷ്യകഥാനുഗായിയായ കവിയായും വിപ്ലവത്തിന്‍റെ കഠിനമായ യാതനകളിലൂടെയും തീക്ഷ്ണമായ അനുശാ‍സങ്ങളിലൂടെയും കടന്നുവന്ന രാഷ്ട്രീയപ്രവർത്തകനായും മലയാളസിനിമ പിച്ചവെച്ചു നടക്കുന്ന നാളുകളിൽ അതിനെ കൈ പിടിച്ചുയർത്തിയ കാരണവരായുമൊക്കെ കേരളത്തിന് എണ്ണം പറഞ്ഞ സംഭാവനകൾ നൽകിയ ബഹുമുഖപ്രതിഭ. സർവ്വോപരി മനസ്സിൽ നന്മ നിറഞ്ഞ ഒരു വലിയ മനുഷ്യൻ. ഭാസ്കരൻ മാസ്റ്റർ അങ്ങനെ പലതുമാണ് നമുക്കെല്ലാം. കൊടുങ്ങല്ലൂരിൽ 1924 ഏപ്രിൽ 21നാണ് അദ്ദേഹം ജനിച്ചത്. ഭാസ്കരൻ മാഷിന്‍റെ തന്നെ ഭാഷയിൽ പറഞ്ഞാൽ ’99ലെ വെള്ളപ്പൊക്കകാലത്ത്.’ അച്ഛൻ പ്രശസ്തസാഹിത്യകാരനും (‘ദേശീയഗാനമാല’, ‘നളിനി’ എന്ന ഭാഷാനാടകം- ഇവയാണ് അദ്ദേഹത്തിന്‍റെ പ്രസിദ്ധ കൃതികൾ) കോൺഗ്രസ് നേതാവും അഭിഭാഷകനുമൊക്കെ ആയിരുന്ന നന്ത്യേലത്ത് പത്മനാഭമേനോൻ. അമ്മ പുല്ലൂറ്റുപാടത്ത് അമ്മാളു അമ്മ. അവരുടെ…

    Read More »
  • പുതിയ തുടക്കത്തിലേക്കെന്ന് പൃഥ്വിരാജ്… കാര്യം തിരക്കിയും അഭിപ്രായം പറഞ്ഞും ആരാധകർ

    മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടൻ എന്നതിനു പുറമേ സംവിധായകനായും തിളങ്ങുന്ന പൃഥ്വിരാജ് തന്റെ ഓരോ വിശേഷവും സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിക്കാറുണ്ട്. പുതിയ തുടക്കത്തിലേക്ക് എന്ന് എഴുതി ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്. എന്താണ് പുതിയ തുടക്കമെന്ന് പൃഥ്വിരാജിനോട് ചോദിച്ച് ആരാധകരും രംഗത്ത് എത്തിയിരിക്കുകയാണ്. ‘കാളിയൻ’ എന്ന ചിത്രം തുടങ്ങുകയാണോയെന്ന് ചിലര്‍ ആരായുമ്പോള്‍ മറ്റ് ചിലര്‍ പറയുന്നത് പൃഥ്വിരാജ് ഉദ്ദേശിക്കുന്നത് ‘എമ്പുരാനെ’ കുറിച്ചായിരിക്കും എന്നാണ്. ‘ആടുജീവിത’ത്തെ കുറിച്ചായിരിക്കും എന്ന് ആരാധകരില്‍ ചിലര്‍ സംശയം പ്രകടിപ്പിക്കുന്നു. എന്തായാലും പൃഥ്വിരാജ് പങ്കുവെച്ച പുതിയ ഫോട്ടോ ഹിറ്റായിക്കഴിഞ്ഞിരിക്കുന്നു. പൃഥ്വിരാജ് നായകനായി കാപ്പ എന്ന ചിത്രമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്‍തിരിക്കുന്നത്. ഷാജി കൈലാസ് ആണ് ചിത്രം സംവിധാനം ചെയ്‍തത്. അപര്‍ണ ബാലമുരളിയായിരുന്നു ചിത്രത്തിലെ നായിക. ആസിഫ് അലിയും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തി. ഇന്ദുഗോപന്റെ പ്രശസ്‍ത നോവലായ ‘ശംഖുമുഖി’യെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപൻ തന്നെയാണ് ചിത്രത്തി​ന്റെ രചനയും നിർവഹിക്കുന്നത്. ജിനു വി…

    Read More »
  • കാന്താര സിനിമ പ്രവര്‍ത്തകർക്ക് ജാമ്യം നൽകാൻ ചുമത്തിയ വ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു 

    കൊച്ചി: കാന്താര എന്ന കന്നഡ സിനിമയിലെ വരാഹരൂപം ഗാനം സംബന്ധിച്ച പകര്‍പ്പവകാശ കേസില്‍ നിര്‍മാതാവ് വിജയ് കിരഗന്ദൂര്‍, സംവിധായകന്‍ ഋഷഭ് ഷെട്ടി എന്നിവരുടെ ജാമ്യവ്യവസ്ഥകള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. വ്യവസ്ഥകളോടെയാണു ഹൈക്കോടതി ജാമ്യം അനുവദിച്ചത്. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്പോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയുടെ നടപടി. വരാഹരൂപം എന്ന പാട്ട് ഉള്‍പ്പെട്ട കാന്താര സിനിമയ്ക്കു വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. പലവട്ടം ഇവരെ ചോദ്യംചെയ്യലിനു വിളിപ്പിച്ചിരുന്നു. ഇതു ചോദ്യംചെയ്താണു ഇരുവരും സുപ്രീംകോടതിയെ സമീപിച്ചത്. ചോദ്യംചെയ്യലിന്റെ പേരില്‍ പോലീസ് അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്നു ഹര്‍ജിക്കാര്‍ വാദിച്ചു. തൈക്കുടം ബ്രിഡ്ജ് നല്‍കിയ പരാതിയിലായിരുന്നു ഇവരെ ചോദ്യം ചെയ്തത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണക്കാരായ പൃഥ്വിരാജ് ഉള്‍പ്പെടെ ഒമ്പത് എതിര്‍ കക്ഷികളാണു കേസിലുള്ളത്. ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജരാക്കി 50,000 രൂപയുടെ ബോണ്ട്‌ കെട്ടിവയ്ക്കുകയും രണ്ടാള്‍ ജാമ്യത്തിന്റെയും ബലത്തില്‍ ജാമ്യം നല്‍കാമെന്ന ജാമ്യവ്യവസ്ഥ തുടരുമെന്ന് സുപ്രീംകോടതി…

    Read More »
  • മണിരത്നത്തി​ന്റെ ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെല്‍വൻ 2’ റിലീസ് വൈകുമോ?

    മണിരത്നം സംവിധാനം ചെയ്‍ത ഇതിഹാസ ചിത്രം ‘പൊന്നിയിൻ സെൽവൻ’ രാജ്യമൊട്ടാകെ ഏറ്റെടുത്തതാണ്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവന്റെ’ രണ്ടാം ഭാഗം ഏപ്രിൽ 28ന് റിലീസ് ചെയ്യുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘പൊന്നിയിൻ സെൽവന്റെ’ റിലീസ് സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റിയേക്കുമെന്ന് കഴിഞ്ഞ ദിവസംതൊട്ട് പ്രചരിച്ചിരുന്നു. എന്നാൽ ഇത്തരം വാർത്തകൾ തെറ്റാണെന്ന് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ‘പൊന്നിയിൻ സെൽവനു’മായി ബന്ധപ്പെട്ട വൃത്തങ്ങൾ. ‘പൊന്നിയിൻ സെൽവന്റെ’ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ദ്രുതഗതിയിൽ പുരോഗിക്കുകയാണ്. ചിത്രം നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 28ന് തന്നെ റിലീസ് ചെയ്യും. ചിത്രം മാറ്റിവയ്‍ക്കുന്നത് സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകൾ അഭ്യൂഹം മാത്രമാണ്. നിർമാതാക്കൾ ഉടൻ സർപ്രസ് പ്രഖ്യാപനവുമായി രംഗത്ത് വരും എന്നുമാണ് അടുത്തവൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. വിക്രം, ജയം രവി, കാർത്തി, റഹ്‍മാൻ, പ്രഭു, ശരത് കുമാർ, ജയറാം, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ഐശ്വര്യാ റായ് ബച്ചൻ, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര…

    Read More »
  • അക്ഷയ് കുമാര്‍ എന്തിന് കനേഡിയന്‍ പൗരത്വം എടുത്തു ? ആ രഹസ്യം താരം വെളിപ്പെടുത്തി

    ദില്ലി: കനേഡിയന്‍ പൗരന്‍ എന്ന വിമര്‍ശനം എപ്പോഴും കേള്‍ക്കുന്നയാളാണ് ബോളിവുഡ് സൂപ്പര്‍താരം അക്ഷയ് കുമാര്‍. ഇത്തരത്തില്‍ തനിക്കെതിരെ ഉയരുന്ന വിമര്‍ശനത്തില്‍ മറുപടി നല്‍കുകയാണ് താരം. താന്‍ ഉടന്‍ കനേഡിയന്‍ പാസ്പോര്‍ട്ട് ഉപേക്ഷിക്കുമെന്ന് പറഞ്ഞ താരം. അതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ഇന്ത്യയാണ് എനിക്ക് എല്ലാം. ഞാന്‍ സമ്പാദിച്ചതെല്ലാം ഇവിടെ നിന്നാണ്. തിരികെ നല്‍കാനുള്ള അവസരം ലഭിച്ചതാണ് ഇതെന്നാണ് താരം ഇതിനെ വിശേഷിപ്പിക്കുന്നത്. താന്‍ എന്തുകൊണ്ട് കനേഡിയന്‍ പൗരത്വം എടുത്തുവെന്നും ആജ് തക്കിന് നല്‍കിയ അഭിമുഖത്തില്‍ അക്ഷയ് കുമാര്‍ പറയുന്നുണ്ട്. തൊണ്ണൂറുകളില്‍ എന്‍റെ 15 പടത്തോളം പരാജയപ്പെട്ടു. നമ്മുടെ നാട്ടിലെ പലരും വിദേശത്ത് ജോലിക്ക് പോകാറുണ്ട്. ചിലര്‍ ദുബായി, ഓസ്ട്രേലിയ, ന്യൂസിലാന്‍റ് ഇങ്ങനെ. അത്തരത്തില്‍ എന്‍റെ ഒരു സുഹൃത്ത് കാനഡയില്‍ ഉണ്ടായിരുന്നു. അയാളാണ് എന്നെ അവിടേക്ക് എത്തിച്ചത്. സിനിമ നന്നായി പോകുന്നില്ലെങ്കിലും എന്തെങ്കിലും ജോലി ചെയ്യണമല്ലോ. അത്തരത്തില്‍ അവിടെ അപേക്ഷിച്ചു അത് ലഭിച്ചു. അവിടെ ഞാന്‍ ജോലിയും കണ്ടെത്തി. അതേ…

    Read More »
  • ‘നീലക്കുയിലി’ൽ തുടങ്ങി ‘അങ്കിൾബണ്ണി’ൽ അവസാനിച്ച മലയാളത്തിൻ്റെ ചലച്ചിത്ര പ്രതിഭ എ.വിൻസെന്റ് വിട പറഞ്ഞിട്ട് 8 വർഷം

    സിനിമ ഓർമ്മ    ഛായാഗ്രാഹകനും സംവിധായകനും ആയിരുന്ന എ വിൻസെന്റ് അന്തരിച്ചിട്ട് 8 വർഷം. 2015 ഫെബ്രുവരി 25 നാണ് മലയാളത്തിന് പുറമേ തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലും കൈമുദ്ര പതിപ്പിച്ച അദ്ദേഹം 86- ആം വയസ്സിൽ അന്തരിക്കുന്നത്. കോഴിക്കോട് ജില്ലയിൽ 1928, ജൂൺ 14ന് ജനിച്ച എ വിൻസെന്റ് ഇന്റർമീഡിയറ്റ് പഠനത്തിനുശേഷം ജെമിനി സ്റ്റുഡിയോയിൽ സ്റ്റുഡിയോ ബോയ് ആയിട്ടാണ് സിനിമാ ജീവിതം തുടങ്ങുന്നത്. പിന്നീട് ക്യാമറാമാൻ കെ.രാമനാഥന്റെ സഹായിയായി. മലയാളത്തിലെ നാഴികക്കല്ല് ചിത്രമായ ‘നീലക്കുയിലി’ന്റെ (1954) കാമറാമാനായി തുടങ്ങിയ വിൻസെന്റിന് പിന്നീട്, നാഴികക്കല്ലായി മാറിയ ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ യോഗമുണ്ടായി. രാമു കാര്യാട്ടിന്റെ തുടർ ചിത്രങ്ങളായ ‘മുടിയനായ പുത്രൻ’, ‘മൂടുപടം’ എന്നീ ചിത്രങ്ങളുടെ ഛായ നിർവ്വഹിച്ചതിന് ശേഷം 1964 ലാണ് സംവിധായകനായി ആദ്യചിത്രം വന്നത്. ബഷീറിന്റെ സൃഷ്ടിയിൽ ‘ഭാർഗവീനിലയം’ ആയിരുന്നു ആ ചിത്രം. ടികെ പരീക്കുട്ടിയായിരുന്നു നിർമ്മാണം. പിറ്റേ വർഷം എംടി വാസുദേവൻ നായരുടെ ആദ്യ തിരക്കഥ (മുറപ്പെണ്ണ്)…

    Read More »
  • ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ‘എലോണി’ന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു

    നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച എലോണിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. മാർച്ച് 3ന് ചിത്രം ഒടിടിയിൽ എത്തും. ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ ആണ് ചിത്രത്തിന്റെ സ്ട്രീമിം​ഗ്. ഓൺലൈൻ റിലീസിനോട് അനുബന്ധിച്ച് ഒഫീഷ്യൽ ട്രെയിലറും അണിയറക്കാർ പുറത്തുവിട്ടു. ജനുവരി 26നാണ് എലോൺ തിയറ്ററുകളിൽ എത്തിയത്. 2023ലെ മോഹൻലാലിന്റെ ആദ്യ റിലീസായ ചിത്രം, നേരത്തെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറഞ്ഞിരുന്നത്. തിയറ്ററിൽ ചിത്രം വന്നാൽ ലാ​ഗ് ആണെന്ന് പ്രേക്ഷകർ പറയുമെന്ന് സംവിധായകനും മുൻപ് ഒരഭിമുഖത്തിൽ പറഞ്ഞിരുന്നു. പിന്നീട് ഈ തീരുമാനം മാറ്റുകയും തിയറ്ററിലേക്ക് എലോൺ എത്തിക്കുകയും ആയിരുന്നു. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദൻ രാമാനുജം ആണ് എലോണിൻറെ ഛായാഗ്രഹണം. എഡിറ്റിംഗ് ഡോൺ മാക്സ്, പ്രൊഡക്ഷൻ ഡിസൈനർ സന്തോഷ് രാമൻ, സംഗീതം ജേക്സ് ബിജോയ്, ചീഫ് പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, മേക്കപ്പ് ലിജു പനംകോഡ്, ബിജീഷ് ബാലകൃഷ്‍ണൻ, വസ്ത്രാലങ്കാരം മുരളി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനീഷ്…

    Read More »
  • പുതിയ വിശേഷം പങ്കുവച്ചു പ്രഭുദേവ, ഇത്തവണ കൂട്ടിന് മലയാളി; ഈ പ്രായത്തിലും ‘എന്നാ ഒരു ഇതാന്ന്’ പ്രേക്ഷകര്‍

    മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പ്രഭുദേവ. തെന്നിന്ത്യന്‍ സിനിമകളിലൂടെയാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ബോളിവുഡിലും ഇദ്ദേഹം താരമായി മാറി. ഒരു ഡാന്‍സര്‍ എന്ന നിലയിലാണ് ഇദ്ദേഹം ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ധാരാളം സിനിമകളില്‍ ഇദ്ദേഹം നായകനായി അഭിനയിക്കുകയും ചെയ്തു. നിരവധി സിനിമകള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുമുണ്ട്. പോക്കിരി അടക്കമുള്ള സിനിമകള്‍ ഇദ്ദേഹമാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം ഇപ്പോള്‍ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഏറ്റവും പുതിയ വിശേഷം അറിയിച്ചുകൊണ്ട് എത്തുകയാണ്. ഇദ്ദേഹത്തിന് നായകനാക്കി ഏറ്റവും പുതിയ ഒരു സിനിമ അണിയറയില്‍ ഒരുങ്ങുകയാണ്. ബ്ലൂ ഹില്‍ ഫിലിംസ് ആണ് ഇദ്ദേഹത്തെ നായകനാക്കി ഒരു സിനിമ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നല്‍കുന്ന സിനിമയായിരിക്കും ഇത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. തേര്, ജിബൂട്ടി എന്നീ സിനിമകള്‍ സംവിധാനം ചെയ്ത എസ്.ജെ സിനു ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത് എന്നാണ് അറിയാന്‍ സാധിക്കുന്നത്. ജോബി പി സാം ആണ് സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്…

    Read More »
Back to top button
error: