Movie
-
മലയാള സിനിമയിൽ ചരിത്രമായ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ഐതിഹാസിക വിജയം നേടിയ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷമായി. 1986 ഫെബ്രുവരി 28 ന് പ്രദർശനമാരംഭിച്ച ഈ ചിത്രം ആ വർഷത്തെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു. ഇതേ ടീമിന്റെ തന്നെയാണ് ആ വർഷത്തെ മറ്റൊരു ഹിറ്റ്- ആവനാഴി. ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ‘വാർത്ത’ തമിഴിൽ ‘പാലൈവന റോജാക്കൾ’ എന്ന പേരിൽ അതേ വർഷം തന്നെ മൊഴിമാറ്റം ചെയ്യപ്പെട്ടു. കരുണാനിധിയായിരുന്നു സംഭാഷണങ്ങൾ എഴുതിയത്. തമിഴിലും നേടിയ ഗംഭീര വിജയം പരിഗണിച്ച് ഹിന്ദി റീമേയ്ക്ക് കൂടി തയ്യാറായി. ‘ജയ് ശിവ് ശങ്കർ’ എന്ന പേരിൽ രാജേഷ് ഖന്നയാണ് ഹിന്ദി ഭാഷ്യത്തിന്റെ പിന്നിൽ. അത് പക്ഷെ വെളിച്ചം കണ്ടില്ല. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിതമായ കേരളഭൂമി പത്രം പോരാടുന്നത് കള്ളപ്പണക്കാരോടും കള്ളക്കടത്തുകാരോടും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന രാഷ്ട്രീയക്കാരോടുമാണ്. ഗവൺമെന്റ് കോൺട്രാക്ടർമാർ, തടിമോഷ്ടാക്കൾ, കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ…
Read More » -
കോട്ടയം രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീല വീഴും
കോട്ടയം: ലോകസിനിമയുടെ വലിയ ക്യാൻവാസുമായി കോട്ടയത്തെ ഇന്റനാഷണലാക്കിയ പകലിരവുകൾ സമ്മാനിച്ച ചലച്ചിത്രമേള അനുഭവത്തിന് ഇന്ന് കൊടിയിറക്കം. ചലച്ചിത്ര ആരാധകരെ അഞ്ചുദിവസക്കാലം ആവേശത്തിലാഴ്ത്തിയ കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന പരിപാടികൾ വൈകിട്ട് അഞ്ചിന് അനശ്വര തിയേറ്റിൽ നടക്കും. സമാപന ചിത്രമായി ഇറാനിയൻ സിനിമ ‘നോ ബിയേഴ്‌സ്’ പ്രദർശിപ്പിക്കും. ഇന്ത്യ, ഇറാൻ, ഫ്രാൻസ്, ജർമനി, സ്‌പെയിൻ, തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള 39 സിനിമകളാണ് മേളയിൽ നിറഞ്ഞ സദസിന് മുന്നിൽ പ്രദർശിപ്പിച്ചത്. സുവർണ ചകോരം നേടിയ ബൊളിവീയൻ ചിത്രം ഉതമ, ഫിറാസ് കൗരി സംവിധാനം ചെയ്ത ആലം, സ്പാനിഷ് ചിത്രം പ്രിസൺ 77, ഡാരൺ അർണോഫ്‌സ്‌കിയുടെ ദ് വെയ്ൽ, ഇറാനിയൻ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, മലയാള ചിത്രം നൻപകൽ നേരത്ത് മയക്കം തുടങ്ങിയ ചിത്രങ്ങളെല്ലാം ഹൗസ് ഫുള്ളായിരുന്നു. വൈകുന്നേരങ്ങളിൽ നടന്ന ഓപ്പൺ ഫോറത്തിലും ചലച്ചിത്ര പ്രേമികളുടെ വലിയ സാന്നിധ്യമാണ് ഉണ്ടായത്. മേളയ്ക്ക് നിറം പകരാനായി തമ്പിൽ അരങ്ങേറിയ കലാ പരിപാടികൾ ചലച്ചിത്രമേളയുടെ വൈകുന്നേരങ്ങളെ നിറഭരിതമാക്കി.…
Read More » -
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നു! ഇതാണ് സത്യമെന്ന് ഇന്ദ്രജിത്ത്…
മോഹൻലാലിനെ നായകനാക്കി ഇന്ദ്രജിത്ത് സിനിമ സംവിധാനം ചെയ്യുന്നുവെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. സംവിധാന അരങ്ങേറ്റം ഉടൻ പ്രഖ്യാപിക്കും എന്നും വാര്‍ത്തകളുണ്ടായി. തിരക്കഥയും ഇന്ദ്രജിത്തിന്റേതാണ് എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഇത് വ്യാജ വാര്‍ത്ത ആണെന്ന് വ്യക്തമാക്കി ഇന്ദ്രജിത്ത് രംഗത്ത് എത്തിയിരിക്കുകയാണ്. ഇന്ദ്രജിത്ത് സുകുമാരൻ ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും എഴുതി പൂര്‍ത്തിയാക്കിയാക്കിയിരിക്കുകയാണ്. മോഹൻലാലുമായി ഇതിനകം ചര്‍ച്ചകള്‍ നടത്തി എന്നുമായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ് എന്ന് വ്യക്തമാക്കിയ ഇന്ദ്രജിത്ത് പ്രചരിക്കുന്ന കാര്യങ്ങള്‍ യാതൊരു വാസ്‍തവവുമില്ലെന്ന് അറിയിച്ചു. ഇന്ദ്രിജിത്ത് ഒടിടി പ്ലേയോടായിരുന്നു ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ഇന്ദ്രജിത്ത് മോഹൻലാലിനൊപ്പം ‘റാം’ എന്ന ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രത്തിന്റെ റിലീസ്. സംയുക്ത, തൃഷ കൃഷ്‍ണൻ, ആദില്‍ ഹുസൈൻ, അനൂപ് മേനോൻ, ദുര്‍ഗ കൃഷ്‍ണ, സിദ്ധിഖ്, സായ് കുമാര്‍, വിനയ് ഫോര്‍ട്ട്. ചന്ദുനാഥ്, സുരേഷ് ചന്ദ്ര മേനോൻ, പ്രിയങ്ക നായര്‍, കലാഭവൻ ഷാജോണ്‍, അഞ്‍ജലി നായര്‍, ലിയോണ ലിഷോയ്, ആനന്ദ് മഹാദേവൻ, ജ…
Read More » -
ബിഗ് സ്ക്രീനില്‍ ഒരിക്കൽ കൂടി വിവേക് എത്തും; ഇന്ത്യൻ 2ലെ ആ രംഗങ്ങള്‍ വെട്ടില്ലെന്ന് ഷങ്കര്‍
ചെന്നൈ: 2021 ഏപ്രിലിലാണ് തമിഴ് സിനിമ ലോകത്തെ പ്രമുഖ താരമായ വിവേക് അന്തരിച്ചത്. അപ്രതീക്ഷിത വിയോഗമായിരുന്നു താരത്തിന്‍റെത്. കൊവിഡാനന്തര രോഗങ്ങളാല്‍ കഷ്ടപ്പെട്ട വിവേക് ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. നിരവധി സിനിമകളില്‍ സുപ്രധാന വേഷം ചെയ്ത് വരവെയായിരുന്നു താരത്തിന്‍റെ വിടവാങ്ങല്‍. ശങ്കർ ചിത്രം ഇന്ത്യൻ 2 ആയിരുന്നു വിവേക് മരിക്കുന്ന സമയത്ത് പകുതിയില്‍ നിര്‍ത്തിയ പ്രധാന ചിത്രം. കമൽഹാസനൊപ്പം വിവേക് അഭിനയിച്ച ആദ്യത്തെ ചിത്രമായിരുന്നു ഇത്. ‘ഇന്ത്യൻ 2’വിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കാൻ വിവേകിന് സാധിച്ചില്ല. കൊവിഡിന് മുന്‍പ് തുടങ്ങിയ ഇന്ത്യന്‍ 2 ഇടയ്ക്ക് ഷൂട്ടിംഗ് ലൊക്കേഷനിലെ അപകടം അടക്കം കാര്യങ്ങളാല്‍ നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് വിക്രത്തിന്‍റെ വിജയത്തിന് ശേഷമാണ് ഷൂട്ടിംഗ് വീണ്ടും ആരംഭിച്ചത്. ഇതേ സമയം ചിത്രത്തില്‍ വിവേകിന്‍റെ റോളിന് പകരം പുതിയ താരം വരും എന്നായിരുന്നു റിപ്പോര്‍ട്ട്. ഇന്ത്യൻ 2 ലെ വിവേകിന്റെ രംഗങ്ങൾ മാറ്റി മറ്റൊരാളെ കൊണ്ട് ചെയ്യിക്കുമെന്ന തരത്തിൽ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാൽ, ചിത്രത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ നീക്കം ചെയ്യുകയോ…
Read More » -
ഇനി മാറില്ല, ആസിഫും മംമ്തയും ഒന്നിക്കുന്ന ചിത്രം ‘മഹേഷും മാരുതിയും’ മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തും
ആസിഫ് അലി നായകനാകുന്ന പുതിയ ചിത്രമാണ് ‘മഹേഷും മാരുതിയും’. മംമ്ത മോഹൻദാസ് ആസിഫിന്റെ നായികയാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സേതുവാണ്. സേതു ആണ് ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത്. നേരത്തെ റിലീസ് പ്രഖ്യാപിച്ച് മാറ്റിവെച്ച ചിത്രം എന്തായാലും പ്രദര്‍ശനത്തിന് തയ്യാറായിരിക്കുകയാണ്. തികച്ചും വ്യത്യസ്‍തമായ പശ്ചാത്തലത്തിലുള്ള ഒരു ചിത്രമാണ് ‘മഹേഷും മാരുതി’യും. ചിത്രം മാര്‍ച്ച് 10ന് പ്രദർശനത്തിനെത്തുന്നു. ഫയസ് സിദ്ദിഖാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ഹരി നാരായണന്റെ വരികൾക്ക് കേദാർ സംഗീതം പകര്‍ന്നിരിക്കുന്നു. മണിയൻ പിള്ള രാജു പ്രൊഡക്ഷൻസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് വി എസ് എൽ ഫിലിംസാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മണിയൻ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരൻ, വിജയ് നെല്ലീസ്, വരുൺ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാർ വിജയകുമാർ, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്സാണ്ടർ, കുഞ്ചൻ, കൃഷ്‍ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു. പ്രൊഡക്ഷൻ മാനേജർ എബി കുര്യൻ. പ്രൊഡക്ഷൻ കൺട്രോളർ അലക്സ് ഈ കുര്യൻ…
Read More » -
എം.ടി വാസുദേവൻ നായർ- പി.എൻ മേനോൻ കൂട്ടുകെട്ടിലെ പൊൻതൂവലായ, മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് സിനിമ ‘ഓളവും തീരവും’ റിലീസായിട്ട് ഇന്ന് 53 വർഷം
സിനിമ ഓർമ്മ സ്റ്റുഡിയോയ്ക്ക് പുറത്ത് ചിത്രീകരിച്ച ആദ്യമുഴുനീള മലയാള ചിത്രമെന്ന ഖ്യാതിയുള്ള ‘ഓളവും തീരവും’ റിലീസായിട്ട് 53 വർഷം. 1970 ഫെബ്രുവരി 27 നാണ് പി.എ ബക്കർ നിർമ്മിച്ച് മങ്കട രവിവർമ്മ കാമറ കൈകാര്യം ചെയ്‌ത ഈ ചിത്രം പ്രദർശനത്തിനെത്തിയത്. എം.ടി വാസുദേവൻ നായർ- പി.എൻ മേനോൻ കൂട്ടുകെട്ടിലെ മറ്റൊരു പൊൻതൂവലാണ് മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് എന്നറിയപ്പെടുന്ന ഈ ചിത്രം. ഇതേ ടീമിന്റെ ‘കുട്ട്യേടത്തി’ക്കും ഒരു വർഷം മുൻപാണ് ‘ഓളവും തീരവും’ ഒരുങ്ങിയത്. എം.ടിയുടെ ചെറുകഥയാണ് (1957) ഓളവും തീരവും. സ്വത്തിനും പണത്തിനുമൊപ്പം സ്നേഹം തൂക്കി നോക്കിയപ്പോൾ പ്രേമിച്ചവൾ (ഉഷാനന്ദിനി) നഷ്ടമായ ബാപ്പുട്ടിയുടെ (മധു) കഥ. പെണ്ണിനെ സ്വന്തമാക്കാൻ ‘കായുണ്ടാക്കാൻ’ പോയ നേരം കടവത്ത് വന്നിറങ്ങിയ പുതുപ്പണക്കാരൻ കുഞ്ഞാലിക്ക് (ജോസ്പ്രകാശ്) പെണ്ണിനെ കൊടുക്കാൻ അവളുടെ അമ്മ (ഫിലോമിന) നിശ്ചയിക്കുന്നു. പെണ്ണാണെങ്കിലോ? ‘കവിളിലുള്ള മാരിവില്ലിന് കണ്ടമാനം തുടുതുടുപ്പ്’ എന്ന് എത്ര നാൾ പാടി നടക്കും? ബാപ്പുട്ടിയുടെ കൂടെ പോകാനിരുന്ന അവളെ കുഞ്ഞാലി…
Read More » -
ഇത് യാദൃശ്ചികമല്ലെ, പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ട്: സംവിധായകൻ പ്രതാപ് ജോസഫ്
നൻപകൽ നേരത്ത് മയക്കത്തിനെതിയാ തമിഴ് സംവിധായിക ഹലിത ഷമീമിന്റെ ആരോപണത്തിൽ പിന്തുണയുമായി പ്രതാപ് ജോസഫ്. ഇത് യാദൃശ്ചികമല്ലെന്നും ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഒട്ടുമിക്ക സിനിമകളെക്കുറിച്ചും ഇത്തരം മോഷണ ആരോപണങ്ങളുണ്ടെന്നും സംവിധായകൻ പറഞ്ഞു. ‘ഹലിത ഷമീം സംവിധാനം ചെയ്ത 2021 ൽ റിലീസ് ചെയ്ത തമിഴ് സിനിമ ഏലെ കൈകാര്യം ചെയ്യുന്നത് ആൾമാറാട്ടം എന്ന വിഷയമാണെങ്കിൽ നൻപകൽ നേരത്ത് മയക്കം ആളുമാറൽ ആണ്. ഒരേ ലൊക്കേഷൻ, ഒരേ കാമറമാൻ, സമാനമായ ചില സന്ദർഭങ്ങൾ. തന്റെ കഥ മോഷ്ടിച്ചു എന്നല്ല എസ്‌തെറ്റിക്‌സ് മോഷ്ടിച്ചു എന്നാണ് സംവിധായികയുടെ ആരോപണം. തീർച്ചയായും രണ്ട്സിനികളുടെയും പ്ലോട്ടിലും ട്രീറ്റ്‌മെന്റിലും വ്യത്യാസമുണ്ട്. ഏലെ എന്ന സിനിമയുടെ ഫ്ലേവറുകളാണ് നൻപകലിൽ കൂടുതലായും ഉപയോഗിക്കുന്നത്. രണ്ടു സിനിമയുടെയും പോസ്റ്ററിൽ പോലുമുണ്ട് താരതമ്യം. ഇത് യാദൃശ്ചികമല്ല എന്നുറപ്പ്. ലിജോയുടെ ഏതാണ്ട് എല്ലാ സിനിമകളെക്കുറിച്ചും മുഴുവനായോ ഭാഗികമായോ മോഷണാരോപണം ഉണ്ട്. അതുകൊണ്ടാണ് ഈ പോസ്റ്റും ഇടേണ്ടിവരുന്നത്’, എന്നാണ് പ്രതാപ് ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. കഴിഞ്ഞ ദിവസം…
Read More » -
ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തില്‍ നടന്‍ ടൊവിനോ എത്തിയത് പുതിയ ലുക്കില്‍; വീഡിയോ വൈറൽ
തലശ്ശേരി: പൊന്ന്യം ഏഴരക്കണ്ടത്ത് നടക്കുന്ന പൊന്ന്യത്ത് അങ്കത്തിൽ അതിഥിയായി എത്തിയ നടൻ ടൊവിനോ തോമസിൻറെ വീഡിയോ വൈറലാകുന്നു. താരം തന്നെയാണ് തൻറെ ഇൻസ്റ്റഗ്രാം പേജിൽ വീഡിയോ പങ്കുവച്ചത്. തലശ്ശേരി ഹെറിറ്റേജ് ടൂറിസത്തിൻറെ ഭാഗമായാണ് ഫെബ്രുവരി 21 മുതൽ 27വരെ പൊന്ന്യത്ത് അങ്കം സംഘടിപ്പിച്ചത്. സംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ മുഖ്യാതിഥിയായാണ് മലയാളത്തിൻറെ യുവ നടൻ പുതിയ ലുക്കിൽ എത്തിയത്. കറുത്ത ഷർട്ടും കറുപ്പ് കര മുണ്ടും ഉടുത്ത് എത്തിയ ടൊവിനോ. കളരിപ്പയറ്റ് ആസ്വദിക്കുകയും വാളും പരിചയയുമായി അങ്കതട്ടിൽ ഇറങ്ങുകയും ചെയ്യുന്നത് വീഡിയോയിലുണ്ട്. View this post on Instagram A post shared by Tovino⚡️Thomas (@tovinothomas) ടോവിനോ തോമസ് ആദ്യമായി ട്രിപ്പിൾ റോളിൽ എത്തുന്നു. ‘അജയൻറെ രണ്ടാം മോഷണം’ എന്ന ചിത്രത്തിലാണ് ടൊവിനോ ഇപ്പോൾ അഭിനയിക്കുന്നത്. ‘എന്ന്, നിൻറെ മൊയ്‌തീൻ’, ‘കുഞ്ഞിരാമായണം’, ‘ഗോദ’, ‘കൽക്കി’ എന്നീ ചിത്രങ്ങളുടെ മുഖ്യ സഹ സംവിധായകനായിരുന്ന ജിതിൻ…
Read More » -
ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്തും കട്ടപ്പനയിലും, സംവിധാനം: ഡാർവിൻ കുര്യാക്കോസ്, തിരക്കഥ: ജിനു ഏബ്രഹാം
ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും.’ നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു. ജോണി ആന്റണി, ജിനു.വി ഏബ്രഹാം എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ. തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി ഏബ്രഹാം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. മാർച്ച് 6 തിങ്കളാഴ്ച്ച ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്ത് ആരംഭിക്കുന്നു. വൻ താരനിരയുള്ള ഈ ചിത്രം സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് അവതരിപ്പിക്കുന്നത്. സമീപകാലത്തെ വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്. ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രം. എന്നാൽ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയല്ല, മറിച്ച് അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ സിദ്ദിഖ്,…
Read More » -
പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ; വിജയ്‍യും തൃഷയും വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവച്ച് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റ്
ലോകേഷ് കനകരാജിന്റെ സംവിധാനത്തിലുള്ള വിജയ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. തൃഷയാണ് വിജയ്‍യുടെ നായികയായി ലിയോയെന്ന ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. വിജയ്‍യും തൃഷയും 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിക്കുന്നത്. വിജയ്‍യും തൃഷയും വീണ്ടും ഒരു ചിത്രത്തിനായി ഒന്നിക്കുന്നതിന്റെ ആവേശം പങ്കുവയ്‍ക്കുകയാണ് വിമാനക്കമ്പനിയായ സ്‍പൈസ്‍ജെറ്റും. പെര്‍ഫക്റ്റായ ഗംഭീര കോമ്പിനേഷൻ എന്നാണ് വിമാനക്കമ്പനി ട്വീറ്റ് ചെയ്‍തിരിക്കുന്നത്. വിജയ്‍യുടെയും തൃഷയുടെയും യാത്രയില്‍ ഭാഗമാകാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് എന്നും ട്വീറ്റില്‍ പറയുന്നു. വിജയ്‍യും തൃഷയും വിമാനത്തില്‍ ഒന്നിച്ചുള്ള ഫോട്ടോയും സ്‍പൈസ്ജെറ്റ് പങ്കുവെച്ചിട്ടുണ്ട്. ‘കുരുവി’ എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവില്‍ ഒന്നിച്ചത്. The perfect 'Theri'fic combination! Thank you, @trishtrashers and @actorvijay sir for choosing us. We're thrilled to be a part of your journey!#flyspicejet #spicejet #thalapthy67 #trishakrishnan #actorvijay #celebrityonboard #travel #flight #addspicetoyourtravel pic.twitter.com/olGp3J4PH5 — SpiceJet (@flyspicejet) February 26, 2023 വംശി പൈഡിപ്പള്ളി…
Read More »