Movie
-
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയതാരം അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുന്നു… ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരങ്ങളില്‍ ഒരാളായ അനുഷ്‍ക ഷെട്ടി വൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യെന്ന ചിത്രത്തിലൂടെയാണ് അനുഷ്‍ക ഷെട്ടി നായികയായി തിരിച്ചെത്തുന്നത്. മഹേഷ് ബാബു പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഫ് ആയിട്ടാണ് അനുഷ്‍ക ഷെട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത് എന്ന് നേരത്ത റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അനുഷ്‍ക ഷെട്ടിയുടേതായി കഴിഞ്ഞ വര്‍ഷം അവസാനം പ്രഖ്യാപിച്ച ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍. കോമഡിക്ക് പ്രാധാന്യം നല്‍കിയിട്ടുള്ള ചിത്രമായിരിക്കും ഇത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ നവീൻ പൊലിഷെട്ടിയാണ് നായകൻ. അനുഷ്‍ക ഷെട്ടി നായികയാകുന്ന പുതിയ ചിത്രം യുവി ക്രിയേഷൻസാണ് നിര്‍മിക്കുന്നത്. https://twitter.com/UV_Creations/status/1630885653822197763?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1630885653822197763%7Ctwgr%5E02dd704b987967b85b50135f0e0444fcb986b64e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2FUV_Creations%2Fstatus%2F1630885653822197763%3Fref_src%3Dtwsrc5Etfw അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം സംവിധാനം ചെയ്‍തത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് ഏറെ പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ…
Read More » -
‘നാട്ടു നാട്ടു’ ഗാനം ഓസ്കാര്‍ വേദിയില്‍ അവതരിപ്പിക്കും; ഗായകരായി രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും
ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ വിജയത്തിന് ശേഷം രാജമൗലി സംവിധാനം ചെയ്ത ചിത്രം. അതുതന്നെയാണ് പ്രഖ്യാപന സമയം മുതൽ ആർആർആർ പ്രേക്ഷക ശ്രദ്ധനേടാൻ കാരണം. ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ഒടുവിൽ സിനിമ റിലീസ് ചെയ്തപ്പോൾ, അത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. ഇപ്പോള്‍ ഓസ്കാര്‍ വേദിയില്‍ എത്തിയിരിക്കുകയാണ് ആര്‍ആര്‍ആര്‍. മികച്ച ഗാനത്തിനുള്ള അവസാന പട്ടികയില്‍ ആര്‍ആര്‍ആര്‍ സിനിമയിലെ നാട്ടു നാട്ടു ഗാനം ഉണ്ട്. നാട്ടു നാട്ടു ഈ വർഷത്തെ ഓസ്‌കാർ ചടങ്ങിൽ അവതരിപ്പിക്കുമെന്ന് ഓസ്കാര്‍ ചടങ്ങിന്‍റെ സംഘടകര്‍ കഴിഞ്ഞ ദിവസം ട്വീറ്റിലൂടെ അറിയിച്ചത്. 95-ാമത് ഓസ്‌കാർ ചടങ്ങില്‍ മാർച്ച് 12 ന് നാട്ടു നാട്ടു അവതരിപ്പിക്കാൻ ഗായകരായ രാഹുൽ സിപ്ലിഗഞ്ചും കാലഭൈരവയും ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലെ വേദിയില്‍ എത്തും. Rahul Sipligunj and Kaala Bhairava. “Naatu Naatu." LIVE at the 95th Oscars. Tune into ABC to watch the Oscars LIVE on…
Read More » -
മുഴുവൻ ശമ്പളവും കിട്ടാതെ ഡബ്ബ് ചെയ്യാതിരിക്കുകയും പ്രൊമോഷന് ഇറങ്ങാതെ ഇരിക്കുകയും ചെയ്യുന്ന എല്ലാ ചേട്ടന്മാർക്കും ചേച്ചിമാർക്കും സംയുക്ത ഒരു പാഠപുസ്തകം ആണ്… സംയുക്തയില്‍നിന്ന് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നിര്‍മ്മാതാവ് സാന്ദ്ര തോമസ്
നായികയായ മലയാള ചിത്രം ബൂമറൂംഗിന്‍റെ പ്രൊമോഷന് നടി സംയുക്ത എത്താതിരുന്നതിനെ ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വിമര്‍ശിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ പല തരത്തില്‍ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. എന്നാല്‍ ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അവര്‍ പങ്കുവച്ചെന്ന് നിര്‍മ്മാതാവ് പിന്നാലെ അറിയിച്ചിരുന്നു. ഇപ്പോഴിതാ സംയുക്തയില്‍ നിന്ന് തനിക്കുണ്ടായ പോസിറ്റീവ് അനുഭവം പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മ്മാതാവ് സാന്ദ്ര തോമസ്. താന്‍ നിര്‍മ്മിച്ച എടക്കാട് ബെറ്റാലിയന്‍ എന്ന സിനിമയില്‍ നായികയായ സംയുക്തക്ക് മുഴുവന്‍ പ്രതിഫലവും കൊടുക്കാനായില്ലെന്നും എന്നാല്‍ ചിത്രം വിജയമല്ലെന്ന് കണ്ട ബാക്കി തുക വേണ്ടെന്ന് വേണ്ടെന്ന് സംയുക്ത തന്നോട് പറഞ്ഞെന്നും സാന്ദ്ര പറയുന്നു. സാന്ദ്ര തോമസ് പറയുന്നു പന്ത്രണ്ട് വർഷത്തെ എന്റെ സിനിമ അനുഭവത്തിൽ നിന്ന് എന്നെന്നും നന്ദിയോടെ ഓർക്കുന്ന ഒരേട് ഇവിടെ കുറിക്കുന്നു. എടക്കാട് ബറ്റാലിയൻ സിനിമക്കു മുൻപ് 8 ചിത്രങ്ങളും അതിന് ശേഷം രണ്ട് ചിത്രങ്ങളും നിർമ്മിച്ച ഒരു നിർമ്മാതാവാണ് ഞാൻ. എടക്കാട് ബറ്റാലിയൻ സിനിമയിൽ നായികയായി…
Read More » -
‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’ മാർച്ച് 10ന്, ധ്യാന്‍ ശ്രീനിവാസനും അര്‍ജുന്‍ അശോകനും നായക കഥാപാത്രങ്ങൾ
അര്‍ജുന്‍ അശോകനും ധ്യാന്‍ ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഖാലി പേഴ്സ് ഓഫ് ബില്യണയേഴ്സ്’. നർമ്മ പ്രധാനമായ ഈ ചിത്രത്തിൻ്റെ രചനയും സംവിധാനവും നവാഗതനായ മാക്സ്വെല്‍ ജോസ്. തന്‍വി റാം ആണ് നായിക. ബിബിന്‍ദാസ്, ബിബിന്‍ വിജയ് എന്ന രണ്ടു ചെറുപ്പക്കാരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പഠിക്കുന്ന സമയത്ത് അധ്യാപകരും സഹപാഠികളും ചേര്‍ന്ന് ഇവരെ ദാസനും വിജയനുമെന്ന പേരു ചാര്‍ത്തിയതോടെ ഇവര്‍ ഉറ്റ ചങ്ങാതിമാരുമായി മാറി. ഐ.ടി.പ്രൊഫഷണലുകളായി മാറിയ ഇവര്‍ സ്വന്തമായി ഒരു ബിസിനസ് തുടങ്ങാനൊരുങ്ങുന്നു. ഇതിനിടയില്‍ പല പ്രതിസന്ധികളാണ് ഇവരെ തേടിയെത്തിയത്. ഇവര്‍ക്കിടയില്‍ കരാട്ടെക്കാരിയായ ഒരു പെണ്‍കുട്ടി എത്തുന്നതോടെ ഉണ്ടാകുന്ന സംഭവ വികാസങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ധര്‍മ്മജന്‍, ഇടവേളബാബു, സോഹന്‍ സീനുലാല്‍, മേജര്‍ രവി, അഹമ്മദ് സിദ്ദിഖ്, ജോണി ആന്റണി, രമേഷ് പിഷാരടി, അലന്‍സിയര്‍, ലെന, സരയൂ, നീനാ ക്കുറുപ്പ് എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. മാർച്ച് 10നാണ് ചിത്രം റിലീസ് ചെയ്യുക. വിദ്യാധരന്‍ മാസ്റ്റര്‍, സുജാത മോഹന്‍, വിനീത്…
Read More » -
‘മലൈക്കോട്ടൈ വാലിബനി’ല്‍ മോഹന്‍ലാല്‍ ഗുസ്തി ചാമ്പ്യൻ ഗുലം മുഹമ്മദ് ബക്ഷ് ഭട്ട്, ഷൂട്ടിംഗ് രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ പുരോഗമിക്കുന്നു
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ‘മലൈക്കോട്ടൈ വാലിബനി’ല്‍ ഗുസ്തി ചാമ്പ്യനായ ദ് ഗ്രേറ്റ് ഗാമയായി മോഹന്‍ലാല്‍ എത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഏകദേശം അമ്പതു വര്‍ഷത്തോളം എതിരാളികളില്ലാതെ അജയ്യനായി ഗുസ്തി ഗോദ ഭരിച്ച താരമാണ് ഗുലം മുഹമ്മദ് ബക്ഷ് ഭട്ട് എന്ന ഗ്രേറ്റ് ഗാമ. ഗാമയായി മോഹന്‍ലാല്‍ എത്തുന്നുവെന്ന വാര്‍ത്ത മോഹന്‍ലാല്‍ ആരാധകരെ ആവേശത്തിലാക്കുന്നു. 1900 കാലഘട്ടത്തില്‍ നടക്കുന്ന കഥ പറയുന്ന മലൈക്കോട്ടൈ വാലിബന്റെ ഷൂട്ടിങ് ജനുവരി പതിനെട്ട് മുതൽ രാജസ്ഥാനിലെ ജയ് സാല്‍മീറില്‍ ആരംഭിച്ചു. രാജസ്ഥാനില്‍ പൂര്‍ണമായും ചിത്രീകരിക്കുന്ന സിനിമയില്‍ മറാഠി നടി സൊണാലി കുല്‍ക്കര്‍ണിയും ഹരീഷ് പേരടിയും കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മുൻ മന്ത്രി ഷിബു ബേബി ജോൺ പുതുതായി സമാരംഭിച്ച പ്രൊഡക്ഷൻ ഹൗസായ ജോൺ & മേരി ക്രിയേറ്റിവ് ലിമിറ്റഡിനോടൊപ്പം മാക്സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണ്‍സ്റ്ററി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പി.എസ് റഫീഖ് ആണ് തിരക്കഥ. മധു…
Read More » -
ശ്രീകുമാരൻ തമ്പിയുടെ ആദ്യ സംവിധാന സംരംഭം, ‘ചന്ദ്രകാന്തം’ തിയേറ്ററിലെത്തിയിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ ശ്രീകുമാരൻ തമ്പിയുടെ ‘ചന്ദ്രകാന്ത’ത്തിന് 49 വയസ്സ്. 1974 മാർച്ച് ഒന്നിനാണ് പ്രേംനസീർ ഡബിൾ റോളിൽ അഭിനയിച്ച, തമ്പിയുടെ ആദ്യ സംവിധാന സംരംഭമായ ഈ ചിത്രം പ്രദർശനത്തിനെത്തിയത്. തമ്പിയും ബേബിയും ചേർന്ന് ‘രാജശില്പി’യുടെ ബാനറിൽ നിർമ്മിച്ച ചന്ദ്രകാന്ത’ത്തിൽ തമ്പി- എം.എസ് വിശ്വനാഥന്മാരുടെ പ്രസിദ്ധഗാനങ്ങളുണ്ട്. ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ’, ‘രാജീവ നയനേ നീയുറങ്ങൂ’, ‘സ്വർഗ്ഗമെന്ന കാനനത്തിൽ’ തുടങ്ങിയ എവർഗ്രീൻ ഹിറ്റുകളുടെ കൂട്ടത്തിൽ എം.എസ്.വി പാടിയ ‘ഹൃദയവാഹിനീ ഒഴുകുന്നു നീ’, ‘പ്രഭാതമല്ലോ നീ’ എന്നീ ഗാനങ്ങളും പെടും. അനുജന് അച്ഛനും അമ്മയുമായിരുന്നു ജ്യേഷ്ഠൻ. വളർന്നപ്പോൾ ഇരുവരും കവികളായി. ഒരാൾ പ്രസിദ്ധൻ. മറ്റേയാൾ അന്തർമുഖൻ. ജ്യേഷ്ഠൻ പ്രണയിക്കുന്ന മുറപ്പെണ്ണ് രജനി (ജയഭാരതി) തന്നെയാണ് അനുജന്റെയും മനസ്സിൽ എന്നിടത്താണ് കഥാഗതി മാറുന്നത്. എങ്ങിരുന്നാലും നിന്റെ മുടിപ്പൂവുകൾക്കുള്ളിൽ മഞ്ഞുതുള്ളിയായ് എന്റെ കണ്ണുനീർക്കണം കാണാം എന്നെഴുതി വച്ച് അനിയൻ നാട് വിട്ടു. ജ്യേഷ്ഠൻ മുറപ്പെണ്ണിനെ വിവാഹം കഴിച്ചു. അനുജൻ ബാംബെയ്ക്ക് പോയി അവിടെ കവിതയെഴുത്തുമായി ചിലവഴിച്ചു.…
Read More » -
15 മിനിറ്റിനുള്ളിൽ നാല് യുട്യൂബ് ചാനലുകളിൽ നെഗറ്റീവ് റിവ്യൂസുമായി ഒരേ വ്യക്തി, ആ വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ല; ആരോപണവുമായി വിജയ് ബാബു
സിനിമകളുടെ റേറ്റിംഗും റിവ്യൂസും ഭൂരിഭാഗവും പെയ്ഡ് ആണെന്നും വ്യാജമാണെന്നും നിർമ്മാതാവ് വിജയ് ബാബു നേരത്തെ ആരോപണം ഉയർത്തിയിരുന്നു. ഇപ്പോഴിതാ ഫ്രൈഡേ ഫിലിം ഹൌസിൻറെ ബാനറിൽ താൻ നിർമ്മിച്ച എങ്കിലും ചന്ദ്രികേ എന്ന ഏറ്റവും പുതിയ ചിത്രത്തിൻറെ അനുഭവം മുൻനിർത്തി ഈ ആരോപണം വീണ്ടും ഉയർത്തുകയാണ് അദ്ദേഹം. നാല് യുട്യൂബ് ചാനലുകളിൽ ഈ ചിത്രത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നെഗറ്റീവ് അഭിപ്രായങ്ങൾ പറഞ്ഞ ഒരു വ്യക്തിയുടെ സ്ക്രീൻ ഷോട്ടുകള് സഹിയം സോഷ്യൽ മീഡിയയിലൂടെയാണ് വിജയ് ബാബു ആരോപണം ഉയർത്തിയിരിക്കുന്നത്. പ്രസ്തുത വ്യക്തിയുടെ പേര് പറഞ്ഞ് അദ്ദേഹത്തെ വലിയവനാക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ട് സിനിമയുടെ നോക്കുകൂലിക്കാർ എന്ന ടൈറ്റിലിൽ ആണ് പോസ്റ്റ്. എങ്കിലും ചന്ദ്രികേ എന്ന ഞങ്ങളുടെ സിനിമയെക്കുറിച്ച് നല്ലതും മോശവും പറഞ്ഞ സത്യസന്ധരായ ആളുകളോട് നന്ദി പറയാൻ ഈ അവസരം ഉപയോഗിക്കുന്നു. നിങ്ങൾ പറയുന്ന പോസിറ്റീവുകളിൽ നിന്നാണ് ഞങ്ങൾ പ്രചോദനം ഉൾക്കൊള്ളാറ്. നെഗറ്റീവുകളിൽ നിന്ന് പഠിക്കാറുമുണ്ട്. ഏത് മാധ്യമത്തിൽ കൂടിയും പറയുന്ന പോസിറ്റീവും നെഗറ്റീവുമായ അഭിപ്രായ പ്രകടനങ്ങൾ…
Read More » -
കലാഭവൻ ഷാജോൺൻ്റെ ‘സി.ഐ.ഡി രാമചന്ദ്രൻ റിട്ട. എസ്.ഐ’ ആരംഭിക്കുന്നു
കലാഭവൻ ഷാജോൺ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘സി.ഐ.ഡി. രാമചന്ദ്രൻ റിട്ട. എസ്.ഐ.’ നവാഗതനായ സനൂപ് സത്യൻ സംവിധാനം ചെയ്യുന്നഈ ചിത്രത്തിന്റെ പൂജയും ടൈറ്റിലിൽ ലോഞ്ചും ഇന്നലെ തിരുവനന്തപുരം എസ്.പി ഗ്രാന്റ് ഡെയ്സ് ഹോട്ടലിൽ പ്രൗഢ ഗംഭിരമായ ചടങ്ങിൽ നടന്നു. നിരവധി ചലച്ചിത്രപ്രവർത്തകർ, അണിയറ പ്രവർത്തകർ, ബന്ധുമിത്രാദികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പതിവിൽ നിന്നു വ്യത്യസ്ഥമായി പരമ്പരാഗത കലാരൂപമായ തിരുവാതിര കളിയോടെയായിരുന്നു ചടങ്ങുകൾക്കു തുടക്കമിട്ടത്. തുടർന്ന് നടന്ന പൂജാ ചടങ്ങിൽ സംവിധായകനും, തിരക്കഥാകൃത്തും, നടന്നുമായ ശങ്കർ രാമകൃഷ്ണൻ ആദ്യ ഭദ്രദീപം തെളിയിച്ചു. തുടർന്ന് സംവിധായകരായ തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, മധുപാൽ, നിർമ്മാതാവ് ബി.രാകേഷ്, രഘുചന്ദ്രൻ നായർ (പ്രസിഡൻ്റ് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ്) ഭാഗ്യലഷ്മി എന്നിവർ ചേർന്ന് ചടങ്ങ് പൂർത്തീകരിച്ചു. തുടർന്ന് സംവിധായകൻ തുളമ്പീ ദാസ്. സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു. ഫസ്റ്റ് ക്ലാപ്പു നൽകിയത് സുരേഷ് ഉണ്ണിത്താനാണ്. മധുപാൽ, സുധീർ കരമന,തുളസീദാസ്, സുരേഷ് ഉണ്ണിത്താൻ, സജിൻ ലാൽ, ഭാഗ്യ ലഷ്മി…
Read More » -
നിവിന്‍ പോളിയുടെ ‘തുറമുഖ’വും ആസിഫ് അലിയുടെ ‘മഹേഷും മാരുതിയും’ വരുന്നു
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖം മാര്‍ച്ച് 9ന് തിയേറ്ററുകളിലെത്തും. ‘കമ്മട്ടിപ്പാടം’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘തുറമുഖം’. നിവിന്‍ പോളി, നിമിഷ സജയന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, സുദേവ് നായര്‍, മണികണ്ഠന്‍ ആചാരി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. 1950കളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. കലുഷിതമായ കാലഘട്ടത്തിലൂടെ കടന്നുപോകുന്ന ഒരു കുടുബത്തിന്റെയും ഒരു നാടിന്റെയും അതിജീവനത്തിന്റെ കഥയാണ് തുറമുഖം. നന്മക്കും തിന്മക്കും, ദുരന്തത്തിനും വീരോചിതമായ ചെറുത്തുനില്‍പിനും, പ്രത്യാശക്കും നിരാശക്കും ഇടയില്‍ ഉലയുന്ന രണ്ടു തലമുറകളുടെ കഥ. കൊച്ചി തുറമുഖം പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. രാജീവ് രവിയും നിവിന്‍ പോളിയും ഒന്നിക്കുന്ന ആദ്യ സിനിമ കൂടിയാണ് ‘തുറമുഖം’. റോട്ടര്‍ഡാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ചിത്രം മേളയിലെ മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഗോപന്‍ ചിദംബരമാണ് ‘തുറമുഖ’ത്തിന് തിരക്കഥ സംഭാഷണമെഴുതുന്നത്. ആസിഫ് അലി…
Read More » -
മലയാള സിനിമയിൽ ചരിത്രമായ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷം
സിനിമ ഓർമ്മ ടി ദാമോദരൻ- ഐ.വി ശശി കൂട്ടുകെട്ടിലെ ഐതിഹാസിക വിജയം നേടിയ ‘വാർത്ത’ പുറത്ത് വന്നിട്ട് ഇന്ന് 37 വർഷമായി. 1986 ഫെബ്രുവരി 28 ന് പ്രദർശനമാരംഭിച്ച ഈ ചിത്രം ആ വർഷത്തെ മെഗാഹിറ്റുകളിൽ ഒന്നായിരുന്നു. ഇതേ ടീമിന്റെ തന്നെയാണ് ആ വർഷത്തെ മറ്റൊരു ഹിറ്റ്- ആവനാഴി. ഗൃഹലക്ഷ്‌മി പ്രൊഡക്ഷൻസിന്റെ ബാനറിൽ പിവി ഗംഗാധരൻ നിർമ്മിച്ച ‘വാർത്ത’ തമിഴിൽ ‘പാലൈവന റോജാക്കൾ’ എന്ന പേരിൽ അതേ വർഷം തന്നെ മൊഴിമാറ്റം ചെയ്യപ്പെട്ടു. കരുണാനിധിയായിരുന്നു സംഭാഷണങ്ങൾ എഴുതിയത്. തമിഴിലും നേടിയ ഗംഭീര വിജയം പരിഗണിച്ച് ഹിന്ദി റീമേയ്ക്ക് കൂടി തയ്യാറായി. ‘ജയ് ശിവ് ശങ്കർ’ എന്ന പേരിൽ രാജേഷ് ഖന്നയാണ് ഹിന്ദി ഭാഷ്യത്തിന്റെ പിന്നിൽ. അത് പക്ഷെ വെളിച്ചം കണ്ടില്ല. സത്യം, സമത്വം, സ്വാതന്ത്ര്യം എന്നീ ലക്ഷ്യങ്ങളുമായി സ്ഥാപിതമായ കേരളഭൂമി പത്രം പോരാടുന്നത് കള്ളപ്പണക്കാരോടും കള്ളക്കടത്തുകാരോടും അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന രാഷ്ട്രീയക്കാരോടുമാണ്. ഗവൺമെന്റ് കോൺട്രാക്ടർമാർ, തടിമോഷ്ടാക്കൾ, കൈക്കൂലിക്കാരായ സർക്കാർ ഉദ്യോഗസ്ഥർ…
Read More »