Movie

ടൊവിനോയുടെ ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്തും കട്ടപ്പനയിലും, സംവിധാനം: ഡാർവിൻ കുര്യാക്കോസ്, തിരക്കഥ: ജിനു ഏബ്രഹാം

 ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും.’ നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഈ ചിത്രം സംവിധാനം ചെയ്യുന്നു.
ജോണി ആന്റണി, ജിനു.വി ഏബ്രഹാം എന്നിവരുടെ സഹസംവിധായകനായി പ്രവർത്തിച്ച ഡാർവിൻ കുര്യാക്കോസ് സ്വതന്ത്ര സംവിധായകനാവുകയാണ് ഈ ചിത്രത്തിലൂടെ.
തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ്, പ്രശസ്ത തിരക്കഥാകൃത്ത് ജിനു.വി ഏബ്രഹാം എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.
‘കാപ്പ’യുടെ മികച്ച വിജയത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസ് നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.
മാർച്ച് 6 തിങ്കളാഴ്ച്ച ‘അന്വേഷിപ്പിൻ കണ്ടെത്തും’ കോട്ടയത്ത് ആരംഭിക്കുന്നു.
വൻ താരനിരയുള്ള ഈ ചിത്രം സംഭവ ബഹുലങ്ങളായ നിരവധി മുഹൂർത്തങ്ങൾ കോർത്തിണക്കി വിശാലമായ ക്യാൻവാസ്സിലാണ് അവതരിപ്പിക്കുന്നത്.
സമീപകാലത്തെ വലിയ മുതൽ മുടക്കിൽ ഒരുങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
ഇൻവസ്റ്റിഗേറ്റീവ് ത്രില്ലർ ജോണറിലുള്ള ഒരു ചിത്രം. എന്നാൽ പതിവു രീതിയിലുള്ള അന്വേഷണങ്ങളുടെ കഥയല്ല, മറിച്ച് അന്വേഷകരുടെ കഥയാണ് ഈ ചിത്രം പറയുന്നത്.
എഴുപതോളം മികച്ച താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിൽ
സിദ്ദിഖ്, ഇന്ദ്രൻസ്, ഷമ്മി തിലകൻ ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടിൽ, രമ്യാ സുവി (നൻ പകൽ മയക്കം ഫെയിം) എന്നിവർ പ്രധാന താരങ്ങളാണ്.
ഈ ചിത്രത്തിൽ രണ്ടു നായികമാരാണ്. പുതുമുഖങ്ങളാണ് ഇരുവരും.

സന്തോഷ് നാരായണന്റെ സംഗീതം

Signature-ad

തമിഴ്, തെലുങ്ക് ചലച്ചിത്ര വേദിയിലെ മികച്ച സംഗീത സംവിധായകനായ സന്തോഷ് നാരായണനാണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. ഈ ഭാഷകളിലെ നിരവധി വൻതാര നിരയുടെ ചിത്രങ്ങൾക്ക് സന്തോഷ് നാരായണൻ സംഗീതം പകർന്ന് ഇന്ന് ദഷിണേന്ത്യൻ സിനിമയുടെ ഏറവും ഡിമാന്റുള്ള സംഗീത സംവിധായകനായി മാറിയിരിക്കുകയാണ്.
വിനയൻ സംവിധാനം ചെയ്ത ‘പത്തൊമ്പതാം നൂറ്റാണ്ടി’ന്റെ പഞ്ചാത്തല സംഗീതം നിർവ്വഹിച്ചത് സന്തോഷ് നാരായണനാണ്.

കോട്ടയം, തൊടുപുഴ, കട്ടപ്പന എന്നിവിടങ്ങളിലായിട്ടാണ് ചിത്രീകരണം പൂർത്തിയാകുന്നത്.
ഈ ചിത്രത്തിനു വേണ്ടി നാലുകോടി രൂപയോളം ചെലവിട്ട് ഒരു ടൗൺഷിപ്പ് തന്നെ കലാ സംവിധായകനായ ദിലീപ് നാഥ് രൂപകൽപ്പന നൽകി ഒരുക്കി വരുന്നു. ഈ സെറ്റ് ഇതിനകം തന്നെ കട്ടപ്പനയിലും പരിസരങ്ങളിലും വലിയ കൗതുകം സൃഷ്ടിച്ചിരിക്കുന്നു. ഒറിജിനൽ കട്ടപ്പനയെ വെല്ലുന്ന വിധത്തിലാണ് ‘കട്ടപ്പന’യുടെ സെറ്റൊരുങ്ങുന്നത്.
ചായാഗ്രഹണം- ഗൗതം ശങ്കർ (തങ്കം ഫെയിം), എഡിറ്റിംഗ്- സൈജു ശ്രീധർ,
കലാസംവിധാനം- ദിലീപ് നാഥ്.
മേക്കപ്പ്. സജീകാട്ടാക്കട
കോസ്റ്റ്യും ഡിസൈൻ- സമീരാ സനീഷ്.
പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന.

വാഴൂർ ജോസ്.

Back to top button
error: