Movie

സിൻ്റോ സണ്ണിയുടെ ‘പാപ്പച്ചൻ ഒളിവിലാണ്’ പൂർത്തിയായി, ‘രാവണയുദ്ധം’ വരുന്നു

നവാഗതനായ സിൻ്റോ സണ്ണി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘പാപ്പച്ചൻ ഒളിവിലാണ്’ എന്നു നാമകരണം ചെയ്തു. ദുൽഖർ സൽമാന്റെ ഒഫീഷ്യൽ പേജിലൂടെയാണ് ടൈറ്റിൽ ലോഞ്ച് നടത്തിയത്.

ജിബു ജേക്കബ്ബിന്റെ പ്രധാന സഹായിയായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു സിന്റോ സണ്ണി. ‘മേ ഹൂം മുസ’ എന്ന ചിത്രത്തിനു ശേഷം തോമസ് തിരുവല്ല നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ചിത്രീകരണം കോതമംഗലം, കുട്ടമ്പുഴ എന്നിവിടങ്ങളിലായി പൂർത്തിയായി. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ പാപ്പച്ചനെ അവതരിപ്പിക്കുന്ന സൈജുക്കുറുപ്പാണ്. നായകൻ്റെ ജന്മദിനത്തിലാണ് നാമകരണം ചെയ്തിരിക്കുന്നത് എന്നത് മറ്റൊരു കൗതുകമാണ്.
വനാതിർത്തിയിലുള്ള ഒരു ഗ്രാമത്തിലാണ് ചിത്രത്തിൻ്റെ കഥ നടക്കുന്നത്.
സാധാരണക്കാർ താമസിക്കുന്ന ഒരു ഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് ഈ ചിത്രം. ഇവിടുത്തെ ലോറി ഡ്രൈവറായ പാപ്പച്ചന്റെ ജീവിതത്തിലെ സംഘർഷങ്ങളാണ്
ത്രില്ലർ മൂഡിൽ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ശ്രിന്ദയും ദർശനയും നായികമാർ.
വിജയ രാഘവൻ, അജു വർഗീസ്, ജോണി ആന്റെണി, കോട്ടയം നസീർ, ജോളി ചിറയത്ത്, ശരൺ രാജ് എന്നിവർക്കൊപ്പം സംവിധായകൻ ജിബു ജേക്കബ്ബും സുപ്രധാനമായ വേഷത്തിൽ അഭിനയിക്കുന്നു. ‘കടത്തല്‍ക്കാരന്‍’ എന്ന തമിഴ് സിനിമയിലൂടെ ശ്രദ്ധേയനായ ഷിജു മാടക്കരയും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
ഹരിനാരായണൻ, സിന്റോ സണ്ണി എന്നിവരുടെ വരികൾക്ക് ഔസേപ്പച്ചൻ ഈണം പകർന്നു.
ജീജിത്ത് നായർ ഛായാഗ്രഹണവും രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗും നിർവഹിക്കുന്നു.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ- ബോബി സത്യശീലൻ.
പ്രൊഡക്ഷൻ കൺടോളർ – പ്രശാന്ത് നാരായണൻ.
ഈ ചിതത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു.

  ബിഗ്‌ബോസില്‍ മത്സരാര്‍ത്ഥിയായി എത്തിയ റോബിന്‍ രാധാകൃഷ്ണന്‍ നായകനും സംവിധായകനുമായ പുതിയ സിനിമ പ്രഖ്യാപിച്ചു. ‘രാവണയുദ്ധം’ എന്ന് പേരിട്ട ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും റോബിന്‍ തന്നെയാണ്. വേണു ശശിധരന്‍ ലേഖ ആണ് ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശങ്കര്‍ ശര്‍മ്മ സംഗീത സംവിധാനം നിര്‍വ്വഹിക്കും. റോബിന്‍ രാധാകൃഷ്ണന്‍ ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റോബിന്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. മോഡലും നടിയുമായ ആരതി പൊടിയാകും സിനിമയില്‍ നായികാ വേഷത്തില്‍ എത്തുക. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തു വന്നതിന് പിന്നാലെ വലിയ രീതിയിലെ ട്രോളുകളാണ് റോബിനെതിരെ ഉയരുന്നത്. ഏറെ നിഗൂഢതകളൊളിപ്പച്ചുള്ള പോസ്റ്ററാണ് പുറത്തു വിട്ടിരിക്കുന്നത്. ശംഭു വിജയകുമാര്‍ ആണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. സാത്താന്റെ നമ്പറായ 666 പോസ്റ്ററില്‍ കാണാം.

വാഴൂർ ജോസ്

Back to top button
error: