Movie
-
തൃശൂരിലറിയാം ആരാണ് മികച്ച നടനെന്ന്; കടുത്ത മത്സരത്തില്‍ മമ്മൂട്ടിക്കൊപ്പം അസിഫും വിജയരാഘവനും ടൊവിനോയും പിന്നെ ഫഹദും: സംസ്ഥാനചലചിത്ര പുരസ്‌കാരം മൂന്നാം തീയതി തൃശൂരില്‍ പ്രഖ്യാപിക്കും; മോഹന്‍ലാല്‍ മികച്ച നവാഗത സംവിധായകനാകുമോ; ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നു
തൃശൂര്‍: ആരാകും മലയാളത്തിലെ മികച്ച നട്ന്‍ എന്ന് ഇത്തവണ തൃശൂരില്‍ വെച്ചറിയാം. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം ഇക്കുറി തലസ്ഥാനത്തു നിന്നും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. മൂന്നാം തിയതിയാണ് അവാര്‍ഡുകള്‍ പ്രഖ്യാപിക്കുക. സംസ്ഥാന ചലചിത്ര പുരസ്‌കാരങ്ങളുടെ നിര്‍ണയം അവസാന റൗണ്ടിലേക്ക് കടന്നപ്പോള്‍ മമ്മൂട്ടിയും വിജയരാഘവനും അസിഫ് അലിയും ടൊവീനോ തോമസും ഫൈനല്‍ ലാപ്പിന്റെ ട്രാക്കിലുണ്ട്. മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രവുമായി നവാഗത സംവിധായകന്റെ പുരസ്‌കാരപ്പട്ടികയില്‍ ഫലം കാത്തിരിക്കുന്നുണ്ട്. ഒപ്പം പണി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റിയ നടന്‍ ജോജു ജോര്‍ജും. നടന്‍ പ്രകാശ് രാജ് ഉള്‍പ്പെടുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 36 സിനിമകളാണ് അവസാന റൗണ്ടില്‍ കടന്നത്. ഭ്രമയുഗത്തിലെ കൊടുമണ്‍ പോറ്റിയെ അവതരിപ്പിച്ചതിലൂടെ മമ്മൂട്ടി മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കുമോ എന്നതാണ് ഏവരും ആകാംക്ഷയോടെ നോക്കുന്നത്. കിഷ്‌കിന്ധാകാണ്ഡവും ലെവല്‍ ക്രോസും അസിഫിന്റെ അഭിനയമികവിനെ മാറ്റുരച്ച ചിത്രങ്ങളാണ്. കിഷ്‌കിന്ധാകാണ്ഡം വിജയരാഘവനും പ്രതീക്ഷ നല്‍കുന്നുണ്ട്. എ.ആര്‍.എമ്മിലെ മൂന്നുവേഷങ്ങള്‍ ടൊവീനോയ്ക്ക്…
Read More » -
“റേജ് ഓഫ് കാന്ത”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’യുടെ ടൈറ്റിൽ ആന്തം പുറത്ത്
ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ആന്തം പുറത്ത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ പുറത്തു വന്ന ഈ ഗാനം ഒരു തമിഴ് – തെലുങ്ക് റാപ് ആന്തം ആയാണ് ഒരുക്കിയിരിക്കുന്നത്. ഝാനു ചന്റർ ആണ് ഗാനത്തിന് ഈണം പകർന്നത്. ചിത്രത്തിന്റെ കഥാ പശ്‌ചാത്തലം സൂചിപ്പിക്കുന്ന, കഥാപാത്രങ്ങളുടെ ദൃശ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഒരു ലിറിക്കൽ വീഡിയോ ആയാണ് ഗാനം പുറത്ത് വന്നിരിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. ‘ദ ഹണ്ട് ഫോർ വീരപ്പൻ’ എന്ന നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി സീരീസ് ഒരുക്കി ശ്രദ്ധ നേടിയ തമിഴ് സംവിധായകൻ ആണ് സെൽവമണി സെൽവരാജ്. തമിഴിനെയും തെലുങ്കിനെയും…
Read More » -
ഇന്ത്യൻ വനിതാ സൂപ്പർ ഹീറോയുമായി പ്രശാന്ത് വർമ്മ; “മഹാകാളി” യിൽ നായികയായി ഭൂമി ഷെട്ടി
ഹനുമാൻ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്‌സ് സൃഷ്‌ടിച്ച സംവിധായകൻ പ്രശാന്ത് വർമയുടെ രചനയിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ “മഹാകാളി”യിലെ നായികയായി ഭൂമി ഷെട്ടി. ചിത്രത്തിലെ നായികയെ അവതരിപ്പിച്ചു കൊണ്ടുള്ള പോസ്റ്റർ പുറത്ത്. ഇന്ത്യൻ സിനിമയിലേക്ക് ഒരു വനിതാ സൂപ്പർ ഹീറോയെ അവതരിപ്പിക്കുന്ന ചിത്രം പ്രശാന്ത് വർമ്മ സിനിമാറ്റിക് യൂണിവേഴ്സിലെ മൂന്നാം ചിത്രമായി ആണ് ഒരുങ്ങുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് പൂജ അപർണ്ണ കൊല്ലുരുവാണ്. ആർകെഡി സ്റ്റുഡിയോയുടെ ബാനറിൽ റിവാസ് രമേശ് ദുഗ്ഗൽ നിർമ്മിക്കുന്ന ചിത്രം അവതരിപ്പിക്കുന്നത് ആർകെ ദുഗ്ഗൽ. ചിത്രത്തിൻറെ 50% ചിത്രീകരണം ഇതിനോടകം പൂർത്തിയായി. ഇപ്പോൾ ഹൈദരാബാദിൽ പ്രത്യേകമായി നിർമ്മിച്ച ഒരു വമ്പൻ സെറ്റിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. കഥയുടെ ആധികാരികതയും സത്തയും ഉൾക്കൊള്ളുന്ന രീതിയിൽ, ഒരു പുതുമുഖത്തെ നായികയായി അവതരിപ്പിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം സിനിമാ ലോകത്ത് ഒരു വിപ്ലവം സൃഷ്ടിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആത്മീയതയും പുരാണവും സമകാലിക പ്രശ്നങ്ങളുമായി സംയോജിപ്പിച്ച് കൊണ്ടാണ്…
Read More » -
രാജേഷ് ധ്രുവ – സുകേഷ് ഷെട്ടി ചിത്രം “പീറ്റർ” ടീസർ പുറത്ത്
സുകേഷ് ഷെട്ടി സംവിധാനം ചെയ്ത്, രവി ഹീരേമത്തും രാകേഷ് ഹെഗ്ഗഡെയും ചേർന്ന് വൃദ്ധി സ്റ്റുഡിയോസിന്റെ ബാനറിൽ നിർമിക്കുന്ന ‘പീറ്റർ’ ടീസർ പുറത്ത്. രാജേഷ് ധ്രുവ നായകനായി എത്തുന്ന ചിത്രം ഒരു സസ്പെൻസ് ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. “ദൂരദർശന” എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം സുകേഷ് ഷെട്ടി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ രവിക്ഷ, ജാൻവി റായല എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ആക്ഷനും ശക്തമായ ഇമോഷനും മിസ്റ്ററിയും കോർത്തിണക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് ടീസർ സൂചിപ്പിക്കുന്നു. വളരെ നിഗൂഢമായ ഒരു കഥാപശ്ചാത്തലമുള്ള ഈ ചിത്രത്തിലെ കഥാപാത്രങ്ങളും ഏറെ നിഗൂഢതകൾ നിറഞ്ഞതാണെന്നും ടീസറിലൂടെ സൂചന നൽകുന്നു. 30 ദിവസങ്ങൾകൊണ്ട് മടിക്കേരിയിലും ചുറ്റുപാടുകളിലും ചിത്രീകരിച്ച ഈ ചിത്രം പരമ്പരാഗത കലാരൂപമായ സിംഗാരി മേളയെ ചുറ്റിപ്പറ്റിയാണ് കഥ പറയുന്നത്. പ്രേക്ഷകരെ മുൾമുനയിൽ നിർത്തുന്ന ഒരു സെൻസിറ്റീവ് ക്രൈം ത്രില്ലർ ആയ ചിത്രം, അതിനൊപ്പം തന്നെ എല്ലാത്തരം വിനോദ ഘടകങ്ങളും കോർത്തിണക്കിയ, വൈകാരികമായ ആഴമുള്ള ഒരു കഥ…
Read More » -
വിഷ്ണു വിശാൽ ചിത്രം “ആര്യൻ” ബുക്കിംഗ് ആരംഭിച്ചു ; ചിത്രം ഒക്ടോബർ 31 ന് കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്
വിഷ്ണു വിശാൽ നായകനായെത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രം “ആര്യൻ” അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. ചിത്രം കേരളത്തിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്. നവാഗതനായ പ്രവീൺ കെ രചിച്ചു സംവിധാനം ചെയ്ത ചിത്രം ഒക്ടോബർ 31 നു ആഗോള റിലീസായെത്തും. ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ക്റ്റ് ബൈ സോമാറ്റോ എന്നീ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് ആപ്പുകളിലൂടെ ചിത്രത്തിന്റെ ടിക്കറ്റുകൾ ഇപ്പോൾ ബുക്ക് ചെയ്യാം. വിഷ്‌ണു വിശാൽ സ്റ്റുഡിയോസിന്റെ ബാനറിൽ അദ്ദേഹം തന്നെ നിർമ്മിച്ച ചിത്രം അവതരിപ്പിക്കുന്നത് ശുഭ്ര, ആര്യൻ രമേശ് എന്നിവർ ചേർന്നാണ്. ‘എ പെർഫെക്റ്റ് ക്രൈം സ്റ്റോറി’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ് ലൈൻ. ദിവസങ്ങൾക്ക് മുൻപ് ചിത്രത്തിലെ ഒരു വീഡിയോ ഗാനം റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിഷ്ണു വിശാൽ, മാനസാ ചൗധരി എന്നിവരാണ് ഈ ഗാനത്തിൽ വേഷമിട്ടത്. ‘രാക്ഷസൻ’ എന്ന വമ്പൻ ഹിറ്റിന് ശേഷം വിഷ്ണു വിശാൽ വീണ്ടുമൊരു…
Read More » -
ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’ ടൈറ്റിൽ ട്രാക്ക് നാളെ
കൊച്ചി: ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ യുടെ ടൈറ്റിൽ ട്രാക്ക് നാളെ. ഒക്ടോബർ 30 വൈകുന്നേരം 4.30 നാണ് ഗാനം പുറത്ത് വരുന്നത്. “റേജ് ഓഫ് കാന്ത” എന്ന പേരിൽ ആണ് ഈ ഗാനം റിലീസ് ചെയ്യുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. ദുൽഖർ സൽമാൻ, ജോം വർഗീസ്, റാണ ദഗ്ഗുബതി, പ്രശാന്ത് പോട്ട്ലൂരി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രം നവംബർ 14 ന് ആഗോള റിലീസായെത്തും. നേരത്തെ ചിത്രത്തിലെ രണ്ട് ഗാനങ്ങൾ പുറത്ത് വരികയും മികച്ച പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തിരുന്നു. “കണ്മണീ നീ” എന്ന വരികളോടെ ആരംഭിക്കുന്ന ഗാനം ആണ് ദിവസങ്ങൾക്ക് മുൻപ് പുറത്ത് വന്നത്. ദുൽഖർ സൽമാൻ, നായിക ഭാഗ്യശ്രീ ബോർസെ എന്നിവർ അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങൾ ആണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചത്. ‘ദ…
Read More » -
ഇൻ്റർനാഷണൽ പുലരി ടി.വി അവാർഡുകൾ പ്രഖ്യാപിച്ചു
തിരുവനന്തപുരം: മലയാളത്തിലെ ആദ്യ 24×7 സിനിമ ന്യൂസ് & എന്റർടൈൻമെന്റ് ഇന്റർനെറ്റ് പ്രോട്ടോകോൾ ടെലിവിഷൻ (IPTV) ആയ പുലരി ടീവിയുടെ മൂന്നാമത് “ഇൻ്റർനാഷണൽ പുലരി ടി വി 2025” അവാർഡുകൾ പ്രഖ്യാപിച്ചു. ചലച്ചിത്ര, സീരിയൽ, ഡോക്യൂമെന്ററി, ഷോർട്ട്ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നീ മേഖലകളിൽ കഴിവ് തെളിയിച്ചവരെ കണ്ടെത്തിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി എസ് സുരേഷ്ബാബു ജൂറി ചെയർമാനായും, ചലച്ചിത്ര ടെലിവിഷൻ താരം മിസ്സ് മായാവിശ്വനാഥ്, ചലച്ചിത്ര നിരൂപകൻ സുനിൽ സി ഇ, ചലച്ചിത്ര സീരിയൽ താരം ദീപ സുരേന്ദ്രൻ, ചലച്ചിത്ര സംവിധായകൻ ജോളിമസ് എന്നിവർ ജൂറി മെമ്പർമാരുമായിട്ടുള്ള പാനലാണ് മൂന്നാമത് ഇൻ്റർനാഷണൽ പുലരി ടീവി അവാർഡ് 2025 ജേതാക്കളെ തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്. ഇൻറർനാഷണൽ പുലരി ടിവി സിനിമ അവാര്‍ഡ് 2025 ———————————————– മികച്ച ജനപ്രിയ സിനിമ – തുടരും (നിർമ്മാതാവ് – എം. രഞ്ജിത്ത്) മികച്ച സിനിമ – ഉറ്റവർ (നിർമ്മാതാവ് – ഫിലിം ഫാൻ്റസി) മികച്ച…
Read More » -
പ്രദീപ് രംഗനാഥൻ ഹാട്രിക് നേട്ടം സ്വന്തമാക്കി; ആദ്യ മൂന്ന് ചിത്രങ്ങളും 100 കോടി ക്ലബിൽ ഇടംനേടിയ ആദ്യ ഇന്ത്യൻ നടൻ
കൊച്ചി: നടനും സംവിധായകനുമായ പ്രദീപ് രംഗനാഥൻ തൻ്റെ ആദ്യ മൂന്ന് ചിത്രങ്ങൾ 100 കോടി ക്ലബിലെത്തിച്ച ആദ്യ ഇന്ത്യൻ നടനായി മാറി. ഇതോടെ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ആണ് താരം ഇടം നേടിയത്. “ലവ് ടുഡേ”, “ഡ്രാഗൺ”, “ഡ്യൂഡ്” എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിൽ ഇടം നേടിയ പ്രദീപ് രംഗനാഥൻ ചിത്രങ്ങൾ. കീർത്തിശ്വരൻ സംവിധാനം ചെയ്ത്, മൈത്രി മൂവി മേക്കേഴ്‌സ് നിർമ്മിച്ച അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം, “ഡ്യൂഡ്”, ആദ്യ ആഴ്ചയിൽ തന്നെ ആഗോളതലത്തിൽ 100 കോടി കടന്നു. തമിഴ്നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കേരളം, കർണാടക എന്നിവിടങ്ങളിൽ ദീപാവലി ബോക്‌സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ചു കൊണ്ടാണ് ചിത്രം മുന്നേറിയത്. ആദ്യ ദിവസം തന്നെ 22 കോടിയാണ് ചിത്രം നേടിയ ആഗോള ഗ്രോസ്. തൻ്റെ ഈ വിജയത്തിൽ പ്രദീപ് രംഗനാഥൻ പ്രേക്ഷകർക്ക് നന്ദി അറിയിച്ചു. ദുബായ്, മലേഷ്യ, സിംഗപ്പൂർ, യുകെ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലും ഇന്ത്യയിലും വിദേശത്തുമുള്ള എല്ലാ ആരാധകർക്കും മാധ്യമങ്ങൾക്കും…
Read More » -
കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു ; ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നു, ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതിയില്‍
കൊച്ചി: ഹാല്‍ സിനിമയ്‌ക്കെതിരേ ആര്‍എസ്എസ് രംഗത്ത് വന്നു. സിനിമ സംഘടനയെ മോശമായി ചിത്രീകരിക്കുന്നെന്നും മത – സാമൂഹിക ഐക്യം തകര്‍ക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്ന സിനിമയെന്നും ആക്ഷേപം. ഹാല്‍ സിനിമയെ എതിര്‍ത്ത് ഹൈക്കോടതി യില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആര്‍എസ്എസ് കക്ഷി ചേര്‍ന്നു. മത-സാമൂഹിക ഐക്യം തകര്‍ക്കുന്നതാണ് ഉള്ളടക്കമെന്ന് പറയുന്നു. ദേശവിരുദ്ധ അജണ്ട പ്രചരിപ്പിക്കുന്നതാണ് സിനിമയെന്നും ആര്‍എസ്എസിനെ മോശമായി സിനിമയില്‍ ചിത്രീകരിക്കുന്നതായും പറയുന്നു. കലാപവും കവര്‍ച്ചയും കൊള്ളയും നടത്തുന്ന സംഘടനയായി ആര്‍എസ്എസിനെ ചിത്രീകരിക്കുന്നു. ആര്‍എസ്എസിനെ പിന്തുണയ്ക്കുന്നവരുടെ വികാരത്തെ ആഴത്തില്‍ തകര്‍ക്കുന്നതാണ് സിനിമ. ഇത്തരമൊരു സിനിമയെ തടയേണ്ടത് സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവാദിത്തമാണ്. അതാണ് ബോര്‍ഡ് നിറവേറ്റിയതെന്നും അപേക്ഷയില്‍ പറയുന്നുണ്ട്. ഹാല്‍ സിനിമയ്ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് ചോദ്യം ചെയ്ത് നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിധി പറയാനിരിക്കെയാണ് കക്ഷി ചേരാനുള്ള അപേക്ഷ ആര്‍എസ്എസ് നല്‍കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെയും റിവൈസിങ് കമ്മിറ്റിയുടെയും നിര്‍ദേശങ്ങള്‍ക്കെതിരെ സിനിമയുടെ നിര്‍മാതാവ് ജൂബി തോമസും സംവിധായകന്‍ മുഹമ്മദ് റഫീഖുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജി…
Read More »
