Movie

  • ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന യാഷ് ചിത്രം ടോക്‌സിക്കിൽ ഗംഗയായി നയൻതാര : ക്യാരക്റ്റർ പോസ്റ്റർ റിലീസായി

    ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ-അപ്പ്സ് എന്ന യാഷ്–ഗീതു മോഹൻദാസ് ചിത്രം 2026 മാർച്ച് 19-ന് തിയറ്ററുകളിലേക്ക് എത്താനിരിക്കെ, ചിത്രത്തിന്റെ ഇരുണ്ടതും ആഴമേറിയതുമായ ലോകത്തിന്റെ പുതിയൊരു അദ്ധ്യായം തുറന്നുകൊണ്ട് അണിയറപ്രവർത്തകർ ശക്തമായ അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ്. ഗംഗ എന്ന കഥാപാത്രമായി നയൻതാരയുടെ ക്യാരക്ടർ ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഭംഗിയും ഭീഷണിയും ഒരുമിച്ച് നിറഞ്ഞ ശക്തമായ സാന്നിധ്യമായി, നയൻതാര ഈ ചിത്രത്തിന്റെ യൂണിവേഴ്‌സിൽ നിർണായക ശക്തിയായി ഉയിർത്തെഴുന്നേൽക്കുന്നു. ഇന്ത്യൻ സിനിമയിലെ ഏറ്റവും ഐകോണിക് നടിമാരിലൊരാളായ നയൻതാര, ടോക്സികിൽ ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തെയാണ് ടോക്‌സിക്കിൽ അവതരിപ്പിക്കുന്നത്. സ്വാഭാവിക ആകർഷണം കൂടുതൽ ശക്തമാകുകയും, അതേസമയം പുതുമയുള്ളൊരു അവതാരം പ്രേക്ഷകർക്ക് മുന്നിൽ വെക്കുകയും ചെയ്യുന്ന ഒരു യാത്രയാണ് ഗംഗ എന്ന കഥാപാത്രത്തിലൂടെ നയൻ‌താര ടോക്‌സിക്കിൽ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഗംഗയായി നയൻതാരയുടെ അവതാരം ദൃശ്യപരമായി അതീവ ആകർഷകമാണ്. നിർഭയത്വം നിറഞ്ഞ ആത്മവിശ്വാസത്തോടെ, പരിശീലനം ലഭിച്ച അധികാരബോധത്തോടെ തോക്ക് ചൂണ്ടി നിൽക്കുന്ന ഗംഗയുടെ കാമ്പോസ്ഡ് സാന്നിധ്യം, ഭംഗിയും…

    Read More »
  • അഭിനയം പഠിപ്പിക്കാൻ മലയാള സിനിമയിലെ പ്രമുഖ കലാകാരന്മാർ കൊച്ചിയിൽ.

    കൊച്ചി : ആക്ടേഴ്സ് ഫാക്ടറി യുടെ മൂന്നാമത് ആക്ടിംഗ് വർക്ക്ഷോപ്പ് ജനുവരി 16 17 18 കൊച്ചിയിൽHOTEL ARCTIC GOLD, വൈറ്റില യിൽ വെച്ച് നടക്കുന്നു. സൂപ്പർഹിറ്റ്‌ സംവിധായകൻ ലാൽ ജോസ് അടക്കം ഒട്ടേറെ സിനിമ പ്രവർത്തകരാണ് ഈ അഭിനയ പരിശീലന കളരിക്ക് നേതൃത്വം നൽകുന്നത്. നടന്മാരായ പ്രമോദ് വെളിയനാട്, സംവിധായകനും നടനുമായ സോഹൻ സീനു ലാൽ, ദിനേഷ് പ്രഭാകർ, ജോജി മുണ്ടക്കയം സംവിധായകൻ സന്തോഷ് ഇടുക്കി പ്രൊഡക്ഷൻ കൺട്രോളർ സേതു അടൂർ, മേക്കപ്പ് കലാകാരൻ പട്ടണം ഷാ കലാ സംവിധായകൻ ഗിരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകുന്ന ഈ അഭിനയ പരിശീലന ക്യാമ്പിൽ തത്സമയ ചിത്രീകരണവും സ്ക്രീൻ ആക്ടിങ്ങിന്റെ സാങ്കേതിക വശങ്ങളുമാണ് പ്രധാന പരിശീലന വിഷയം. മലയാള സിനിമയിൽ ഒട്ടേറെ അവസരങ്ങൾ ലഭിക്കാവുന്ന രീതിയിലാണ് ഈ ആക്ടിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ആക്ടേഴ്സ് ഫാക്ടറിക്ക് വേണ്ടി ലിബിയ, അഭിലാഷ്, ജിഷ്ണു രാധാകൃഷ്ണൻ, സന്തോഷ്‌ ഇടുക്കി എന്നിവർ അറിയിച്ചു.

    Read More »
  • താരവിവാഹത്തിനു തെന്നിന്ത്യ; കൊട്ടാരമൊരുങ്ങി; ഫെബ്രുവരി 26 മിന്നുകെട്ട്; ആഘോഷ മൂഡില്‍ രശ്മികയും വിജയ് ദേവരക്കൊണ്ടയും; നിശ്ചയംപോലെ വിവാഹത്തിലും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം

    ബംഗളുരു: തെന്നിത്യന്‍ സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹത്തിനു വേദിയൊരുങ്ങി. രശ്മിക മന്ദാന വിജയ് ദേവരകൊണ്ട വിവാഹത്തിനു തീയതിയും വിവാഹ വേദിയും തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞകുറേ മാസങ്ങളായി ഇരുവരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ശക്തമായ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം 2025 ഒക്ടോബറില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞതോടെയാണ് അഭ്യൂഹങ്ങള്‍ സ്ഥിരീകരിക്കപ്പെട്ടത്. പിന്നാലെ ഇരുവരും 2026ല്‍ വിവാഹിതരാകാന്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളെത്തി. 2026 ഫെബ്രുവരിയില്‍ രശ്മിക മന്ദാന വിജയ് ദേവരകൊണ്ട വിവാഹം ഉണ്ടാകുമെന്നാണ് സൂചന. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ ഫെബ്രുവരി 26 ന് ഇരുവരും വിവാഹിതരാകും. ഉദയ്പൂരിലെ ഒരു കൊട്ടാരമായിരിക്കും വേദിയെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിവാഹനിശ്ചയം പോലെ തന്നെ വിവാഹവും വളരെ ലളിതവും അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന ചടങ്ങുമായിരിക്കും. വിവാഹ ശേഷം സിനിമ രംഗത്തെ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരമോ മറ്റ് പരിപാടികളോ സംഘടിപ്പിക്കുന്നുണ്ടോ എന്നതില്‍ വ്യക്തയില്ല. 2018 ല്‍ പുറത്തിറങ്ങിയ ‘ഗീത ഗോവിന്ദം’ എന്ന ഹിറ്റ്…

    Read More »
  • നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ മത്തി ആരംഭം കുറിച്ചു.

    വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്) എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത ബിജുലാൽ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മത്തി ‘ ഈ ചിത്രത്തിന് ഡിസംബർ ഇരുപത്തിയെട്ട് ഞായറാഴ്ച്ച കൊച്ചിയിൽ തുടക്കം കുറിച്ചു ഫിലിം പ്രൊഡ്യൂസേർസ് അസ്സോസ്സിയേഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത നിർമ്മാതാവ് ശശി അയ്യഞ്ചിറ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെ യായിരുന്നു ആരംഭം കുറിച്ചത്. ചെമ്പിൽ അശോകൻ, നിർമ്മാതാവ് സന്തോഷ് പവിത്രം, തിരക്കഥാകൃത്ത്, ഷിജു നമ്പത്ത്, എന്നിവർ ആശംസകൾ നേർന്നു. റോഡ് മൂവിയായി അവതരിപ്പിക്കുന്ന പാൻ ഇന്ത്യൻ സിനിമയായിട്ടാണ് അവതരണം. ടെലി മീഡിയാ വിഷൻ്റെ ബാനറിലാണ് ഈ ചിത്രം നിർമ്മിക്കുന്നത്. മത്തി എന്ന ടൈറ്റിലിൻ്റെ പിന്നിലും ചില കൗതുകങ്ങൾ അടങ്ങിയുട്ടുണ്ടന്ന് സംവിധായകസ ബിജുലാൽ വ്യക്തമാക്കി. പരസ്പരം തിരിച്ചറിയാത്തനാലു ചെറുപ്പക്കാരും അവരുടെ കാമുകിമാരും ചേർന്ന് നടത്തുന്ന ഒരു യാത്രയാണ് ഈ ചിത്രത്തിൻ്റെ പ്രമേയം. മുൻപരിചയങ്ങളി ല്ലാത്ത , വ്യത്യസ്ഥ…

    Read More »
  • ‘സിനിമ മോശമെങ്കിൽ എന്‍റെ വീട്ടിൽ വന്ന് ചോദ്യം ചെയ്യാം, ഈ സിനിമയിലെ പ്രഭാസിനെ വർഷങ്ങളോളം പ്രേക്ഷകർ ഓർ‍ക്കും’; ‘രാജാസാബ്’ വേദിയിൽ വികാരാധീനനായി സംവിധായകൻ മാരുതി, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    പ്രഭാസ് നായകനാകുന്ന ബിഗ് ബജറ്റ് ഹൊറർ-ഫാന്‍റസി ചിത്രം ‘ദി രാജാ സാബ്’ റിലീസിനൊരുങ്ങവെ, സിനിമയെക്കുറിച്ചുള്ള തന്‍റെ ആത്മവിശ്വാസം വെളിപ്പെടുത്തി സംവിധായകൻ മാരുതി. ഹൈദരാബാദിൽ നടന്ന പ്രീ-റിലീസ് ചടങ്ങിൽ സംസാരിക്കവെയാണ് മാരുതി വികാരാധീനനായി ചിത്രത്തെ കുറിച്ച് സംസാരിച്ചത്. “ഇന്ന് ഞാൻ ഈ സ്റ്റേജിൽ നിൽക്കാൻ കാരണം നിങ്ങൾ എനിക്ക് നൽകിയ പിന്തുണയാണ്. ‘ദി രാജാ സാബിന്’ പിന്നിൽ ഉറച്ചുനിന്നത് രണ്ട് വ്യക്തികളാണ്: പ്രഭാസ് ഗാരുവും വിശ്വപ്രസാദ് ഗാരുവും. വിശ്വപ്രസാദ് ഗാരുവും പീപ്പിൾ മീഡിയ ടീം മുഴുവനും ഈ സിനിമയ്ക്കായി തങ്ങളുടെ ജീവിതം തന്നെ സമർപ്പിച്ചിരിക്കുകയാണ്. പ്രഭാസ് ഗാരു ‘ആദിപുരുഷിൽ’ രാമനായി അഭിനയിച്ചുകൊണ്ടിരുന്ന സമയത്താണ് ഞാൻ ‘രാജാ സാബിന്‍റെ’ കഥയുമായി അദ്ദേഹത്തെ സമീപിച്ചത്. കഥ കേട്ടപ്പോൾ പ്രഭാസ് ഗാരു ഒരുപാട് ചിരിച്ചു. യഥാർത്ഥത്തിൽ അദ്ദേഹത്തിന് ഈ സിനിമ ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. ‘ബാഹുബലിക്ക്’ ശേഷം പ്രഭാസ് ഗാരുവിന് ആഗോളതലത്തിൽ അംഗീകാരം ലഭിച്ചു. ഞങ്ങൾ ദക്ഷിണാഫ്രിക്കയിലെ ഒരു ചെറിയ പട്ടണത്തിൽ ഷൂട്ട് ചെയ്യുമ്പോൾ പോലും അവിടുത്തെ…

    Read More »
  • ചിത്രത്തിന്റെ ക്ലൈമാക്സ് കാണാത്ത അമ്മ : കിരീടവും ചെങ്കോലും താളവട്ടവും കാണില്ലെന്ന് ശഠിച്ച അമ്മ: ലാലുവിനെ തല്ലുന്നത് സഹിക്കാൻ കഴിയാത്ത പൊന്നമ്മ

    ചിത്രത്തിന്റെ ക്ലൈമാക്സ്     കൊച്ചി : മലയാളികൾ നെഞ്ചോട് ചേർത്ത് മോഹൻലാലിന്റെ പല നല്ല ചിത്രങ്ങളും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. തീയറ്ററുകളിൽ ഒരു വർഷം തുടർച്ചയായി പ്രദർശിപ്പിച്ച മോഹൻലാൽ – പ്രിയദർശൻ ടീമിന്റെ ചിത്രം എന്ന സിനിമയുടെ ക്ലൈമാക്സ് മോഹൻലാലിന്റെ അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. മോഹൻലാലിന്റെ ആരാധകർ അല്ലാത്തവർ പോലും തേങ്ങലടക്കി വിതുമ്പിക്കൊണ്ട് കണ്ടുതീർത്ത ചിത്രത്തിന്റെ ക്ലൈമാക്സ് ലാലുവിന്റെ അമ്മയ്ക്ക് കാണാൻ തീരെ ഇഷ്ടമില്ലായിരുന്നു. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ച വിഷ്ണു എന്ന കഥാപാത്രത്തെ തൂക്കിക്കൊല്ലാനായി പോലീസ് ഓഫീസർ കൊണ്ടുപോകുന്നതായിരുന്നു ചിത്രത്തിന്റെ ക്ലൈമാക്സ്. പ്രിയപ്പെട്ട എല്ലാവരോടും യാത്ര പറഞ്ഞ് മോഹൻലാൽ മരണത്തിലേക്ക് പോകുന്ന ആ രംഗം മോഹൻലാലിന്റെ അമ്മയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ചിത്രത്തിന്റെ ക്ലൈമാക്സ് ആകുമ്പോൾ അമ്മ എഴുന്നേറ്റു പോകുമായിരുന്നത്രെ.       അതുപോലെതന്നെ മോഹൻലാലിന്റെ മികച്ച ചിത്രങ്ങളായ കിരീടവും ചെങ്കോലും താളവട്ടവും അമ്മ ശാന്തകുമാരി കണ്ടിട്ടില്ല. ഈ മൂന്ന് സിനിമകളുടെയും കഥ കേട്ടപ്പോൾ തന്നെ അമ്മയ്ക്ക്…

    Read More »
  • സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി

    സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം ബിഗ് ഫിലിംസ് എന്നിവയുടെ ബാനറിൽ ഡോക്ടർ പോൾ വർഗീസ്, സുജിത് ജെ നായർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖില ഭാർഗവൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചത് നിലീൻ സാന്ദ്രയാണ്. കൊടുങ്ങലൂരും പരിസര പ്രദേശങ്ങളിലും ആയിരുന്നു “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം ആരംഭിച്ചത്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ഉടൻ ആരംഭിക്കും. ചിത്രം മധ്യവേനലവധിക്കാലത്ത് തീയേറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് അണിയറ പ്രവർത്തകർ. കോട്ടയം നസീർ, ആനന്ദ് മന്മഥൻ, കിരൺ പീതാംബരൻ, പാർവ്വതി ആർ കൃഷ്ണ തുടങ്ങി വലിയൊരു താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വിതരണം ചെയ്യുന്നത് ഡ്രീം ബിഗ് ഫിലിംസ്. ഛായാഗ്രഹണം…

    Read More »
  • രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’; ജഗപതി ബാബു ക്യാരക്ടർ പോസ്റ്റർ പുറത്ത്

    തെലുങ്ക് സൂപ്പർതാരം രാം ചരൺ നായകനായി അഭിനയിക്കുന്ന പാൻ ഇന്ത്യൻ ചിത്രമായ ‘പെദ്ധി’യിലേ ജഗപതി ബാബുവിൻ്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. അപ്പലസൂരി എന്ന് പേരുള്ള കഥാപാത്രം ആയാണ് ജഗപതി ബാബു ഈ ചിത്രത്തിൽ വേഷമിടുന്നത്. ദേശീയ അവാർഡ് ജേതാവ് ബുചി ബാബു സന സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആഗോള റിലീസ്, മാർച്ച് 27, 2026 നാണ്. വൃദ്ധി സിനിമാസിൻ്റെ ബാനറിൽ വെങ്കട സതീഷ് കിലാരു ആണ് ചിത്രം നിർമ്മിക്കുന്നത്. മൈത്രി മൂവി മേക്കർസ്, സുകുമാർ റൈറ്റിങ്സ് എന്നിവർ ചേർന്നാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം അവതരിപ്പിക്കുന്നത്. ജാൻവി കപൂർ ആണ് ചിത്രത്തിലെ നായികാ വേഷം അവതരിപ്പിക്കുന്നത്. അതിശക്തമായ ഒരു കഥാപാത്രത്തിനാണ് ജഗപതി ബാബു ഈ ചിത്രത്തിൽ ജീവൻ നൽകുന്നത് എന്ന് ക്യാരക്ടർ പോസ്റ്റർ സൂചിപ്പിക്കുന്നു. വളരെ വ്യത്യസ്തമായ ലുക്കിലാണ് ചിത്രത്തിൽ അദ്ദേഹം എത്തുന്നത്. അദ്ദേഹത്തിൻ്റെ അഭിനയ ജീവിതത്തിലെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കും അപ്പലസൂരി എന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. കന്നഡ സൂപ്പർതാരം…

    Read More »
  • ”നിങ്ങളെ കുറച്ചുകൂടി അടുത്തറിയാൻ എനിക്ക് വല്ലാത്തൊരു കൊതി!’;’ രാജാസാബി’ന്‍റെ അത്ഭുത ലോകം തുറന്ന് ട്രെയിലർ 2.0 പുറത്ത്, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ

    കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയുടെ അത്ഭുതം ജനിപ്പിക്കുന്ന ട്രെയിലർ 2.0 പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകര്‍. കൗതുകം ജനിപ്പിക്കുന്നതും വിസ്മയിപ്പിക്കുന്നതുമായ ഒട്ടനേകം ദൃശ്യങ്ങളും അഭിനയ മുഹൂർത്തങ്ങളുമായാണ് ട്രെയിലർ എത്തിയിരിക്കുന്നത്. ജനുവരി 9നാണ് ‘രാജാസാബ്’ വേൾഡ് വൈഡ് റിലീസ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ – ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്. പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ് എന്ന് ആദ്യ ട്രെയിലർ സൂചന നൽകിയിരുന്നു. രണ്ടാമത്തെ ട്രെയിലർ സിനിമയുടെ കൂടുതൽ സർപ്രൈസുകളിലേക്ക് വെളിച്ചം വീശുന്നതാണ്. സെറീന വഹാബ്, സഞ്ജയ് ദത്ത് എന്നിവരുടെ ഇതുവരെ കാണാത്ത അഭിനയ മുഹൂർത്തങ്ങളും ചിത്രത്തിലുണ്ടെന്ന് ട്രെയിലർ അടിവരയിടുന്നുണ്ട്. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലർ ഏവരിലും രോമാഞ്ചം ജനിപ്പിക്കുന്നതാണ്. സിനിമയിലെ ഗാനങ്ങളും ക്യാരക്ടർ പോസ്റ്ററുകളും…

    Read More »
  • യാഷിന്റെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി

    2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിംഗ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന ചിത്രം ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമാ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ ഹിമയുടെ ഈ പ്രവേശനം ‘ടോക്സിക്’ എന്ന ഇരുണ്ട ലോകത്ത് രഹസ്യവും ആകർഷണവും ശാന്തമായ ഭീഷണിയും നിറഞ്ഞ ഒരു കഥാപാത്രത്തെ സൂചിപ്പിക്കുന്നു. ദീർഘകാലം ഓർമ്മയിൽ നിലനിൽക്കുന്ന പ്രകടനമായിരിക്കും ഇതെന്ന സൂചനയാണ് ക്യാരക്റ്റർ പോസ്റ്റർ നൽകുന്നത്. വർഷങ്ങളായി ഹുമാ ഖുറേഷി സിനിമകളിലൂടെയും വെബ് സീരീസുകളിലൂടെയും ശക്തമായ കഥാപാത്രങ്ങളെ പ്രേക്ഷകർക്ക് സമ്മാനിച്ചിട്ടുണ്ട്. തീവ്രമായ സാമൂഹിക നാടകങ്ങൾ മുതൽ വ്യത്യസ്തമായ കഥാഖ്യാനങ്ങൾ, ഡാർക്ക് ത്രില്ലറുകൾ, മുഖ്യധാരാ സിനിമകൾ വരെ എല്ലാ വിഭാഗങ്ങളിലും സ്വതസിദ്ധമായ അഭിനയമുദ്ര പതിപ്പിക്കാൻ ഹുമാ ഖുറേഷിക്ക് സാധിച്ചിട്ടുള്ള ഹുമാ ഖുറേഷി ഇന്ന് ഇന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. എലിസബത്തായി ഹുമയുടെ ക്യാരക്ടർ പോസ്റ്റർ തന്നെ വൈരുദ്ധ്യങ്ങളുടെ മനോഹരമായ…

    Read More »
Back to top button
error: