Movie
-
സുരേഷ് ഗോപി-ബിജു മേനോൻ ചിത്രം ‘ഗരുഡൻ’ നാളെ ആരംഭിക്കും, മിഥുൻ മാനുവൽ തോമസ് തിരക്കഥ; അരുൺ വർമ്മ സംവിധാനം
സിനിമ സുരേഷ് ഗോപിയും – ബിജു മേനോനും വലിയൊരു ഇടവേളക്കുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ഗരുഡൻ ‘ മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഈ ചിത്രം നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്നു. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള അരുൺ അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കി പ്രശസ്തനാണ്. ‘കടുവ’ എന്ന ചിത്രത്തിലെ ‘പാലാപ്പള്ളി തിരുപ്പള്ളി’ എന്ന പ്രചുരപ്രചാരം നേടിയ ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ ഒരു പ്രമോ സോംങ് എന്നിവ ഷൂട്ടു ചെയ്തതും അരുൺ വർമ്മയാണ്. തികഞ്ഞ ലീഗൽ ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ഈ ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങി ച്ചെല്ലുന്നത്. നിയമത്തിൻ്റെ തലനാരിഴ കീറി മുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഏറെ പുതുമയും, ആകാംക്ഷയും നൽകുന്നതായിരിക്കും. സുരേഷ് ഗോപിയും ബിജു മേനോനും നിയമയുദ്ധത്തിൻ്റെ വക്താക്കളായി അങ്കം കുറിക്കുമ്പോൾ, സിദിഖ്, ജഗദീഷ്, ദിലീഷ് പോത്തൻ, തലൈവാസൽ വിജയ്, ദിവ്യാ പിള്ള , മേജർ രവി, ജയിസ് ജോസ്, നിഷാന്ത് സാഗർ…
Read More » -
സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയുടെ രണ്ടു ചിത്രങ്ങൾ, ‘സന്ദർഭം’, ‘പിരിയില്ല നാം’ തീയേറ്ററിലെത്തിയിട്ട് ഇന്ന് 39 വർഷം
സിനിമ ഓർമ്മ സുനിൽ കെ. ചെറിയാൻ ഒരേ ദിവസം ഒരേ സംവിധായകന്റെ രണ്ട് ചിത്രങ്ങൾ റിലീസ് എന്ന അപൂർവത മാത്രമല്ല ജോഷിയുടെ ക്രെഡിറ്റ്. രണ്ട് ചിത്രങ്ങൾക്കും ഒരേ പ്രമേയം കൂടിയാണ്; ദാമ്പത്യത്തിലെ തെറ്റിദ്ധാരണ. 1984 മെയ് 11ന് പ്രദർശനത്തിനെത്തിയ ജോഷിയുടെ ‘സന്ദർഭം’, ‘പിരിയില്ല നാം’ എന്നീ ചിത്രങ്ങളിൽ, മുൻപ് സന്തോഷത്തിൽ ജീവിക്കുകയും പിന്നീട് തെറ്റിദ്ധാരണയുടെ പേരിൽ വേർപിരിയുകയും ചെയ്യുന്ന ദമ്പതികളെ കാണാം. പരസ്‌പരം ഉള്ള് തുറന്ന് സംസാരിച്ചിരുന്നെങ്കിൽ തീരാവുന്ന പ്രശ്നങ്ങളാണ് വലിയ ദാസത്യ പ്രശ്നമായി കലാശിച്ചത്. ഭർത്താവിന് (നസീർ) മറ്റൊരു സ്ത്രീയിൽ കുട്ടിയുണ്ടെന്ന ഏഷണിക്കാരന്റെ (ജോസ്പ്രകാശ്) അപവാദം മൂലം ബന്ധം ഉലഞ്ഞ ലക്ഷ്‌മിയാണ് (ലക്ഷ്‌മി) ‘പിരിയില്ല നാം’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. കൊച്ചിൻ ഹനീഫയുടെ കഥ. ആലപ്പി ഷെറീഫിന്റെ തിരക്കഥ. പൂവച്ചൽ ഖാദർ-കെവി മഹാദേവൻ ടീമിന്റെ ഹൃദ്യമായ പാട്ടുകൾ. മക്കൾ (ശ്രീനാഥ്, രോഹിണി) വലുതാകുന്നത് വരെ ലക്ഷ്‌മിയോടൊപ്പമാണ്. നസീറിന്റെ കൂടെ മറ്റൊരു വീട്ടിൽ മകനായി ശങ്കറുണ്ട്. നസീറിന്റെ…
Read More » -
കേരളത്തിൽ മികച്ച വിജയം നേടികൊണ്ടിരിക്കുന്ന ‘2018’ന്റെ ഹിന്ദി പതിപ്പ് റിലീസ് തീയതി
തെന്നിന്ത്യൻ സിനിമകളിൽ പലതും പാൻ ഇന്ത്യൻ റിലീസുകളായി വലിയ സാമ്പത്തിക വിജയം നേടിയ സമീപകാല ചരിത്രത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കുകയായിരുന്നു മലയാള സിനിമ. അതേസമയം ഒടിടി റിലീസുകളിലൂടെ ഭാഷയുടെ അതിർവരമ്പുകൾക്ക് അപ്പുറമുള്ള സ്വീകാര്യത മലയാള സിനിമ ഉണ്ടാക്കിയിട്ടുമുണ്ട്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തിയ മിന്നൽ മുരളി അടക്കമുള്ള ചിത്രങ്ങൾ വലിയ കൈയടിയാണ് അത്തരത്തിൽ നേടിയത്. ഇപ്പോഴിതാ കേരളത്തിൽ മികച്ച വിജയം നേടുന്ന ഒരു ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഉത്തരേന്ത്യൻ റിലീസിന് ഒരുങ്ങുകയാണ്. കേരളം നേരിട്ട പ്രളയത്തിൻറെ പശ്ചാത്തലത്തിൽ ഒരുങ്ങിയ 2018 എന്ന ചിത്രത്തിൻറെ ഹിന്ദി പതിപ്പാണ് അണിയറയിൽ തിയറ്റർ റിലീസിന് തയ്യാറെടുക്കുന്നത്. ചിത്രത്തിൻറെ പ്രൊമോഷൻറെ ഭാഗമായി സംവിധായകൻ ജൂഡ് ആന്തണി ജോസഫ്, താരങ്ങളായ ടൊവിനോ തോമസ്, ആസിഫ് അലി, തൻവി റാം, നിർമ്മാതാവ് വേണു കുന്നപ്പിള്ളി എന്നിവർ ഇന്നലെ മുംബൈയിൽ എത്തിയിരുന്നു. ഫിലിം കമ്പാനിയൻ സംഘടിപ്പിച്ച പ്രത്യേക സ്ക്രീനിംഗിനു ശേഷം നടന്ന സംവാദത്തിലാണ് ഹിന്ദി റിലീസിൻറെ കാര്യം അണിയറക്കാർ അറിയിച്ചത്. മെയ്…
Read More » -
വ്യത്യസ്തമായ ഹൊറർ ത്രില്ലര്‍ ചിത്ര വിചിത്രം ഒടിടിയില്‍; സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയില്‍
പ്രമേയത്തിലും അവതരണത്തിലും വ്യത്യസ്തതയുമായി എത്തിയ ചിത്രമായിരുന്നു അച്ചു വിജയൻ സംവിധാനം ചെയ്ത വിചിത്രം. ഷൈൻ ടോം ചാക്കോ നായകനായ ചിത്രത്തിൻറെ തിയറ്റർ റിലീസ് കഴിഞ്ഞ വർഷം ഒക്ടോബറിൽ ആയിരുന്നു. ഇപ്പോഴിതാ ചിത്രം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. പ്രമുഖ പ്ലാറ്റ്ഫോം ആയ ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം പ്രദർശനം ആരംഭിച്ചിരിക്കുന്നത്. വ്യത്യസ്തമായ ഹൊറർ ത്രില്ലർ ചിത്രമാണ് വിചിത്രം. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. അജിത് ജോയിയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങി നിരവധി പേർ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. നിഖിൽ രവീന്ദ്രനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അർജുൻ ബാലകൃഷ്ണനാണ് ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ജുബൈർ മുഹമ്മദ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ. അച്ചു വിജയൻ തന്നെയാണ് ചിത്രം എഡിറ്റ് ചെയ്യുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നു. സുരേഷ്…
Read More » -
ഡിനോഡെന്നിസിന്റെ മമ്മുട്ടി ചിത്രം ‘ബസൂക്ക’ ഇന്ന് കൊച്ചിയിൽ ആരംഭിച്ചു
മലയാള സിനിമയിൽ വസന്തം വിരിയിച്ച പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിൻ്റെ മകൻ ഡിനോഡെന്നിസ് സംവിധായകനാകുന്നു. മമ്മൂട്ടിയെ നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം ഇന്ന് (മെയ് 10) കൊച്ചിയിൽ ആരംഭിച്ചു. വെല്ലിംഗ് ടൺ ഐലൻ്റിലെ സാമുദ്രിക ഹാളിലായിരുന്നു തുടക്കം. ലളിതമായ ചടങ്ങ് ആരംഭിച്ചത് കലൂർ ഡെന്നിസ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചതോടെയാണ്. ഷാജി കൈലാസ് ഫസ്റ്റ് ക്ലാപ്പും നൽകി. നേരത്തേ ബി.ഉണ്ണികൃഷ്ണൻ, ജിനു .വി .എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ജോസ് തോമസ്, കെ.പി വ്യാസൻ, സിദ്ധാർത്ഥ് ഭരതൻ, ഷൈൻ ടോം ചാക്കോ, ഡിനോഡെന്നിസ് ,നിമേഷ് രവി, എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു. ഗയിം ത്രില്ലർ ജോണറിൽപ്പെടുന്നതാണ് ഈ ചിത്രം. മമ്മൂട്ടിക്കു പുറമേ ഗൗതം വാസുദേവ മേനോൻ, ഷൈൻ ടോം ചാക്കോ, സണ്ണി വെയ്ൻ, ഷറഫുദ്ദീൻ, യാക്കോ,സിദ്ധാർത്ഥ് ഭരതൻ, സുമിത് നേവൽ (ബിഗ് ബി ഫെയിം) ജഗദീഷ്, ദിവ്യാ പിള്ള, ഐശ്യര്യാ മേനോൻ എന്നിവരും പ്രധാന…
Read More » -
പമ്മന്റെ നോവൽ, തോപ്പിൽ ഭാസിയുടെ തിരക്കഥ; കെ.എസ് സേതുമാധവന്റെ ‘ചട്ടക്കാരി’ വന്നിട്ട് ഇന്ന് 49 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ഹിന്ദുവിനും ക്രിസ്ത്യാനിക്കും കൂടി ഉണ്ടാവുന്ന കുഞ്ഞ് ഭാരതീയനായി വളരണമെന്ന സന്ദേശവുമായി വന്ന ‘ചട്ടക്കാരി’ക്ക് 49 വയസ്സായി. പമ്മന്റെ നോവലിനെ അടിസ്ഥാനമാക്കി തോപ്പിൽ ഭാസി തിരക്കഥയെഴുതി കെ.എസ് സേതുമാധവൻ സംവിധാനം ചെയ്‌ത ഈ ബമ്പർ ഹിറ്റ് 1974 മെയ് 10 നാണ് പ്രദർശനത്തിനെത്തിയത്. ആംഗ്ളോ ഇന്ത്യൻ ജീവിത പശ്ചാത്തലത്തിൽ മതത്തിന്റെ വേലിക്കെട്ടുകൾ തകർക്കുന്ന മനുഷ്യബന്ധങ്ങളുടെ കഥയാണ് ചിത്രം പറഞ്ഞത്. അഴിഞ്ഞാട്ടക്കാരിയെന്ന് സമൂഹം മുദ്ര കുത്തിയ അല്പവസ്ത്രധാരിണിയായ നായികയെ അവതരിപ്പിച്ചത് തെലുഗു നിർമ്മാതാവിന് തമിഴ് നടിയിലുണ്ടായ മകൾ ലക്ഷ്‌മിയാണ്. ഈ ചിത്രത്തോടെ ലക്ഷ്‌മി സിനിമയിൽ ഒഴിവാക്കാനാവാത്ത സ്ഥാനം നേടി. പുറമേ ‘ചട്ടക്കാരി’യുടെ ഹിന്ദി (ജൂലി), തെലുഗു റീമേയ്ക്കുകളിലും നായികയായി. നാട്ടുകാർ സായിപ്പ് എന്ന് വിളിക്കുന്ന മോറിസിന്റെ (അടൂർ ഭാസി) മകളാണ് ജൂലി (ലക്ഷ്മി). കൂട്ടുകാരിയായ ഉഷയുടെ (സുജാത) സഹോദരനുമായി (മോഹൻ ശർമ്മ) ‘മന്ദസമീരനും’ ‘ഓ മൈ ജൂലി’യും പാടി നടന്ന് ജൂലി ഗർഭിണിയായി. ജൂലിക്ക് ജോലി കിട്ടിയെന്ന്…
Read More » -
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രം ‘ഖുഷി’യുടെ ആദ്യ ഗാനം പുറത്തു
സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രമാണ് ‘ഖുഷി’. ശിവ നിർവാണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് ദേവെരകൊണ്ടയാണ് നായകനാകുന്നത്. പല കാരണങ്ങളാൽ ചിത്രത്തിന്റെ ചിത്രീകരണം കുറെക്കാലം നീണ്ടിരുന്നു. സാമന്ത വിജയ് ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ. സെപ്‍തംബർ ഒന്നിനായിരിക്കും ചിത്രത്തിന്റെ റിലീസ്. സാമന്തയും വിജയ് ദേവെരകൊണ്ടയും ഒന്നിക്കുന്ന ചിത്രത്തിലെ ഗാനം ‘നാ റോജ നുവ്വേ’യുടെ ലിറിക്കൽ വീഡിയോയാണ് പുറത്തുവിട്ടത് . മുരളി ജിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. തടസ്സങ്ങളൊക്കെ നീങ്ങി ചിത്രം റിലീസിന് തയ്യാറാകുന്നതിന്റെ സന്തോഷത്തിലാണ് ആരാധകർ. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. സച്ചിൻ ഖെഡേക്കർ, മുരളി ശർമ, വെണ്ണെല കിഷോർ, രാഹുൽ രാമകൃഷ്‍ണ, ശ്രീകാന്ത് അയ്യങ്കാർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ‘ഹൃദയം’ എന്ന ചിത്രത്തിലൂടെ പ്രിയങ്കരനായ ഹിഷാം അബ്‍ദുൽ വഹാബാണ് സംഗീത സംവിധാനം. ഹിഷാം അബ്‍ദുൾ വഹാബ് ആദ്യമായി സംഗീത സംവിധാനം നിർവഹിക്കുന്ന തെലുങ്ക് ചിത്രവുമാണ് ഇത്. വിജയ് ദേവെരകൊണ്ട നായകനായി ഒടുവിലെത്തിയ ചിത്രം ‘ലൈഗറാ’ണ്.…
Read More » -
ഡിറ്റക്ടീവായി വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക്; ‘നീയത്’ ജൂലൈ ഏഴിന് തിയറ്ററുകളിൽ
വിദ്യാ ബാലൻ വീണ്ടും വെള്ളിത്തിരയിലേക്ക് മികച്ച ഒരു തിരിച്ചുവരവ് നടത്താൻ ഒരുങ്ങുകയാണ്. ‘നീയത്’ എന്ന ചിത്രത്തിലാണ് വിദ്യാ ബാലൻ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചതാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ജൂലൈ ഏഴിനാണ് ചിത്രത്തിന്റെ റിലീസ്. ‘ശകുന്തളാ ദേവി’ സംവിധായിക അനു മേനോൻ ആണ് ‘നീയത്’ ഒരുക്കുന്നത്. അദ്വൈത കല, ഗിര്‍വാണി ധയാനി എന്നിവര്‍ക്കൊപ്പം അനുവിന്റേതുമാണ് ‘നീയതി’ന്റെ കഥ. ഒരു ഡിറ്റക്ടീവായിട്ടാണ് ചിത്രത്തില്‍ വിദ്യാ ബാലൻ വേഷമിടുന്നത്. രാം കപൂര്‍, രാഹുല്‍ ബോസേ, മിത വസിഷ്‍ഠ്, നീരജ കബി, ഷഹാന ഗോസ്വാമി, അമൃത പുരി, ശശാങ്ക് അറോറ, പ്രജക്ത കോലി, ഡാനേഷ് റസ്വി എന്നിവരും നീയതില്‍ വേഷമിടുന്നു. വിദ്യാ ബാലന്റേതായി ‘ജല്‍സ’ എന്ന ചിത്രമാണ് ഏറ്റവും ഒടുവില്‍ റിലീസ് ചെയ്‍തത്. സുരേഷ് ത്രിവേണിയാണ് ചിത്രത്തിന്റെ സംവിധാനം. പ്രജ്വല്‍ ചന്ദ്രശേഖര്‍, സുരേഷ് ത്രിവേണി, ഹുസൈൻ ദലാല്‍, അബ്ബാസ് ദലാല്‍ എന്നിവരാണ് തിരക്കഥ എഴുതിയത്. വിദ്യാ ബാലന് പുറമേ ചിത്രത്തില്‍ ഷെഫാലി ഷാ, മാനവ്…
Read More » -
ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത, മധു- ശ്രീവിദ്യ ചിത്രം ‘അമ്പലവിളക്ക്’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 43 വർഷം
സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ ശ്രീകുമാരൻ തമ്പിയുടെ ‘അമ്പലവിളക്കി’ന് 43 വർഷപ്പഴക്കം. വഴിയമ്പലത്തിലെ പഴയ കൽവിളക്കിലെ പ്രകാശം പോലെ കുടുംബത്തിന് വേണ്ടി ജീവിക്കാൻ മറന്നു പോയ വ്യക്തിയായി മധു വേഷമിട്ടു (ത്യാഗിയായ മണ്ടൻ എന്ന് മധുവിന്റെ കഥാപാത്രത്തെക്കുറിച്ചൊരു വിശേഷണമുണ്ട് ചിത്രത്തിൽ). ശാസ്താ പ്രൊഡക്ഷൻസിന്റെ സുബ്രമഹ്ണ്യം കുമാർ നിർമ്മിച്ച ചിത്രത്തിന്റെ റിലീസ് 1980 മെയ് 9. തമ്പിയുടെ ഇമ്പഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ദക്ഷിണാമൂർത്തി സംഗീതം. അച്ഛൻ മരിച്ചതിന് ശേഷം കുടുംബഭാരം ചുമലിലേറ്റിയ ഗോപി (മധു) അനിയന് (ശശി) ഡോക്ടറാവാൻ വേണ്ടി വീട് പണയപ്പെടുത്തി. അനിയത്തിയെ (ശോഭന) വിവാഹം കഴിപ്പിച്ചയച്ചു. തിരക്കിനിടയിൽ സ്വന്തം പ്രണയ സാഫല്യത്തിന് (ശ്രീവിദ്യ) സമയം ലഭിച്ചില്ല. അനിയൻ ഇതിനിടെ ഒരു പണച്ചാക്കിനെ (രൂപ) വിവാഹം കഴിച്ചു (സ്വർണ്ണക്കൂട്ടിലേയ്ക്ക് അവർ ഒരു തത്തയെ വാങ്ങി). ഗോപിയുടെ വീട് ജപ്‌തിയിലായി. ദുരിതങ്ങൾ പോരാഞ്ഞ് ഗോപി കുടലിൽ കാൻസർ വന്ന് ആശുപത്രിയിലായി. ‘കാലമെന്ന ദൈവം ഒരു ഭ്രാന്തൻ…
Read More » -
കറുപ്പ് ഗൗണിൽ, ടൈറ്റാനിക്കിലെ റോസ്… പിങ്ക് സാരിയിൽ പിങ്ക് റോസ്! ഹണി റോസിന്റെ ചിത്രങ്ങൾ വൈറൽ
മലയാളികളുടെ പ്രിയ നടിയാണ് ഹണി റോസ്. ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഹണിക്ക് ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ ഇതര ഭാഷാ ചിത്രങ്ങളിലും ഹണി തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. സമൂഹമാധ്യമങ്ങളിൽ സജീവമായ ഹണി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ നടി ഷെയർ ചെയ്ത പുതിയ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധനേടുന്നത്. കറുപ്പ് ഗൗണിൽ കിടിലൻ ലുക്കിലാണ് ഹണി റോസ്. ഇൻസ്റ്റഗ്രാമിലൂടെ താരം ചിത്രങ്ങൾ പങ്കുവച്ചത്. സ്ലീവ്‌ലെസ് ബോഡി കോൺ ഷോർട്ട് ഗൗണായിരുന്നു ഔട്ട്ഫിറ്റ്. ഒപ്പം ഒരു തൊപ്പിയും താരം ധരിച്ചിരുന്നു. അതിന് മാച്ച് ചെയ്യുന്ന ചുവന്ന ലോക്കറ്റോട് കൂടിയ മാലയും അതേ പാറ്റേണിൽ വരുന്ന വളയും മോതിരവും താരം അണിഞ്ഞു. നിരവധി പേരാണ് താരത്തിൻറെ പോസ്റ്റിന് ലൈക്കും കമൻറുകളും നൽകിയത്. ‘ഇത് ഹണി റോസല്ല, ടൈറ്റാനിക്കിലെ റോസാണ്’- എന്നാണ് ഒരാൾ കമൻറ് ചെയ്തത്. ഈ ഫോട്ടോഷൂട്ടിന്റെ വീഡിയോ 20 ലക്ഷം ആളുകളാണ്…
Read More »