Movie

  • മഗിഴ് തിരുമേനിയുടെ ചിത്രത്തിൽ ‘തല’യുടെ നായികയായി ‘അഴകിൻ റാണി’ തൃഷ

    അജിത്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. ‘വിഡാമുയർച്ചി’ എന്നാണ് ചിത്രത്തിന്റെ പേര്. അടുത്തിടെ ടൈറ്റിൽ പ്രഖ്യാപനം നടന്ന ചിത്രത്തിന്റെ അപ്‍ഡേറ്റുകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. തൃഷ അജിത്ത് ചിത്രത്തിൽ നായികയായിയെത്തുന്നുവെന്ന വാർത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തിലുള്ള ചിത്രം ‘യെന്നൈ അറിന്താലി’ൽ തൃഷയായിരുന്നു നായികയായി അഭിനയിച്ചത്. അജിത്തും തൃഷയും ജോഡിയായി എത്തിയത് ചിത്രത്തിന്റെ വലിയൊരു ആകർഷണമായിരുന്നു. എന്തായാലും ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്ന വാർത്ത ആരാധകരെ വലിയ ആവേശത്തിലാക്കിയിട്ടുണ്ട്. എച്ച് വിനോദ് സംവിധാനം ചെയ്‍ത ചിത്രം ‘തുനിവ്’ ആണ് അജിത്തിന്റേതായി ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയത്. എച്ച് വിനോദായിരുന്നു തിരക്കഥയും. ബാങ്ക് കൊള്ളയടിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു അജിത്ത് ചിത്രത്തിന്റെ പ്രമേയം. ബോണി കപൂറാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിറ്റ്‍മേക്കർ അറ്റ്‍ലി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജിത്ത് നായകനാകും എന്ന് റിപ്പോർട്ടുണ്ട്. ദേശീയ അവാർഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന…

    Read More »
  • ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തിയ 5 മലയാള ചിത്രങ്ങള്‍

    തെന്നിന്ത്യയിലെ മറ്റു ഭാഷാ ചലച്ചിത്ര വ്യവസായങ്ങളോട് ബജറ്റിലോ കളക്ഷനിലോ ഒന്നും മത്സരിക്കാനാവില്ലെങ്കിലും ബോക്സ് ഓഫീസിൽ മലയാള സിനിമയും മുന്നോട്ട് തന്നെയാണ്. ഓടിയ ദിവസങ്ങളുടെ എണ്ണം നേട്ടമായി കണക്കാക്കപ്പെട്ടിരുന്ന മുൻകാലങ്ങളിൽ നിന്ന് മാറി എത്ര വേഗത്തിൽ കോടി ക്ലബ്ബുകളിൽ എത്തി എന്നതിലാണ് ഇന്ന് ട്രേഡ് അനലിസ്റ്റുകളുടെ ശ്രദ്ധ. ലൂസിഫറിലൂടെ 200 കോടി ക്ലബ്ബിൽ വരെ മലയാള സിനിമ പ്രവേശിച്ചിട്ടുണ്ട്. ഏറ്റവും പുതിയ റിലീസ് 2018 തിയറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകരെ ആകർഷിക്കുമ്പോൾ ഒരു പട്ടികയാണ് ചുവടെ. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിൽ എത്തിയ 5 മലയാള ചിത്രങ്ങളുടെ ലിസ്റ്റ് ആണ് ഇത്.  തിയറ്ററുകളിലെത്തി ഒരാഴ്ച കൊണ്ട് 2018 50 കോടി ക്ലബ്ബിൽ എത്തിയതായി അണിയറക്കാർ അറിയിച്ചത് ഇന്നലെയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു ചിത്രത്തിൻറെ റിലീസ്. ഏറ്റവും വേഗത്തിൽ 50 കോടി ക്ലബ്ബിലെത്തിയ മലയാള ചിത്രം പൃഥ്വിരാജിൻറെ സംവിധാന അരങ്ങേറ്റമായിരുന്ന, മോഹൻലാൽ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച ലൂസിഫർ ആണ്. ഇതരഭാഷാ ചിത്രങ്ങളെ…

    Read More »
  • ഒമര്‍ ലുലുവിന്റെ ‘പവര്‍സ്റ്റാറി’ന് എന്ത് പറ്റി? ചര്‍ച്ചയായി സംവിധായകന്റെ സോഷ്യല്‍ മീഡിയ പോസ്റ്റ്

    അന്തരിച്ച തിരക്കഥകൃത്ത് ഡെന്നിസ് ജോസഫിന്റെ തിരക്കഥയില്‍ ഒമര്‍ ലുലു സംവിധാനം ചെയ്യുമെന്ന് അറിയിച്ച് ചിത്രമായിരുന്നു പവര്‍സ്റ്റാര്‍. ആക്ഷന്‍ ഹീറോ ബാബു ആന്റണിയുടെ ഗംഭീര തിരിച്ചു വരവാകും പവര്‍സ്റ്റാര്‍ എന്നായിരുന്നു അവകാശ വാദം. ചിത്രത്തിന്റെ പ്രമോഷന്‍ പോസ്റ്റര്‍ ഉള്‍പ്പെടെ പുറത്ത് ഇറങ്ങുകയും ചെയ്തിരുന്നു. എന്നാല്‍, കുറച്ച് നാളുകളായി ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകള്‍ ഒന്നും എത്തിയിരുന്നില്ല. ഇതോടെ ചിത്രത്തിന് എന്ത് പറ്റി എന്നായിരുന്നു സിനിമ പ്രേമികള്‍ ചോദിച്ചു കൊണ്ടിരുന്നത്. ഇപ്പോഴിത പവര്‍സ്റ്റാര്‍ ഉപേക്ഷിച്ചോ എന്ന സംശയത്തിലാണ് ആരാധകര്‍. അതിനു കാരണം ഡെന്നിസ് ജോസഫിന്റെ ഓര്‍മ്മ ദിനത്തില്‍ ഒമര്‍ ലുലു പങ്കുവച്ച ഒരു കുറിപ്പാണ്. ‘പവര്‍സ്റ്റാര്‍ സിനിമ നടന്നില്ലെങ്കിലും കോവിഡ് സമയത്ത് Dennis Joseph സാറിനെ പരിചയപ്പെടാനും അടുത്തറിയാന്‍ സാധിച്ചതും സിനിമാ ജീവിതത്തിലെ നല്ല നിമിഷങ്ങള്‍??.Forever Remembered, Forever Missed ??.’- എന്നായിരുന്നു ഒമറിന്റെ പോസ്റ്റ്. ഇതിനു പിന്നാലെ ചിത്രം ഉപേക്ഷിച്ചോ എന്നാണു കൂടുതല്‍ പേരും അന്വേഷിക്കുന്നത്. ഒമറിന്റെ കുറിപ്പിലെ ‘സിനിമ നടന്നില്ലെങ്കിലും’ -എന്ന വാക്കാണ്…

    Read More »
  • മുസ്ലിം പെൺകുട്ടികൾ നേരിടുന്ന ജീവിത സങ്കീർണതളുടെ തനിയാവർത്തനം, വിവാദങ്ങൾക്കിടയിൽ ഇന്ന് ‘ഫര്‍ഹാനാ ‘ എത്തും!

    സി.കെ അജയ് കുമാർ തമിഴ് നായികാ താരം ഐശ്വര്യ രാജേഷ് ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഫര്‍ഹാനാ ‘. ഒരു നാൾ കൂത്ത്, മോൺസ്റ്റർ എന്നീ വ്യത്യസ്ത പ്രമേയ സിനിമകളിലൂടെ ശ്രദ്ധേയനായ നെല്‍സണ്‍ വെങ്കടേശനാണ് സംവിധായകൻ. ചിത്രത്തിന്റെ തിരക്കഥ രചിച്ചതും നെല്‍സണ്‍ വെങ്കടേശനാണ്. സിനിമയുടെ ടീസറിന് ഗംഭീര വരവേൽപ്പാണ് ലഭിച്ചത്. ഒപ്പം തമിഴകത്ത് സിനിമ നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് വിവാദങ്ങളും സമരങ്ങളും അരങ്ങേറി. ഈ പാശ്ചാത്തലത്തിൽ ഇന്ന് (മെയ് 12) ‘ ഫർഹാനാ ‘ പ്രദർശനത്തിനെത്തുന്നു. സ്ത്രീ പ്രാധാന്യമുള്ള സിനിമയിൽ മലയാളി താരം അനുമോളും സംവിധായകൻ സെല്‍വരാഘവനും, ജിത്തൻ രമേഷ്, ഐശ്വര്യ ദത്ത എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എല്ലാവരെയും ആകർഷിക്കുകയും, രസിപ്പിക്കുകയും ചെയ്യുന്ന നിലവാരമുള്ള ചിത്രമായിരിക്കും ‘ഫര്‍ഹാനാ’യെന്ന് അണിയറ ശിൽപികൾ പറയുന്നു. സമൂഹത്തിൽ സ്ത്രീകൾ, പ്രത്യേകിച്ച് ഐ ടി കമ്പനികളിൽ ജോലി ചെയ്യുന്ന പെൺകുട്ടികളും മുസ്ലിം പെൺകുട്ടികളും നേരിടുന്ന വൈകാരികമായ പ്രശ്നങ്ങളാണ് ചിത്രത്തിലെ പ്രതിപാദന വിഷയം. ‘ഫർഹാനാ ‘ യെ…

    Read More »
  • നടൻ ഗോപിക്ക് ഭരത് അവാർഡ് നേടിക്കൊടുത്ത അടൂർ ഗോപാലകൃഷ്ണന്റെ ‘കൊടിയേറ്റം’ പ്രദർശനത്തിനെത്തിയിട്ട് ഇന്ന് 45 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     ഗോപിയെ കൊടിയേറ്റം ഗോപിയാക്കിയ അടൂരിന്റെ ‘കൊടിയേറ്റ’ത്തിന് 45 വർഷം പഴക്കം. 1978 മെയ് 12 നായിരുന്നു ഗോപിക്ക് ഭരത് അവാർഡ് സമ്മാനിച്ച ഈ ചിത്രത്തിന്റെ റിലീസ്. അടൂർ സ്‌ഥാപിച്ച ചിത്രലേഖ ഫിലിംസ് സൊസൈറ്റി നിർമ്മിച്ച രണ്ട് ചിത്രങ്ങളിലൊന്നാണ് ‘കൊടിയേറ്റം’ (മറ്റേത് സ്വയംവരം). തിരുവനന്തപുരത്ത് ഉള്ളൂരിലായിരുന്നു ഏറെയും ചിത്രീകരണം. പ്രത്യേകിച്ച് ഉദ്ദേശ്യലക്ഷ്യങ്ങളില്ലാത്ത, പ്രയോഗികബുദ്ധിയില്ലാത്ത ഒരു ജനതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ് ശങ്കരൻകുട്ടി (ഗോപി). ദൂരസ്ഥലങ്ങളിൽ വരെ പോയി ഉത്സവം കാണുക എന്നതാണ് പ്രധാന പരിപാടി. പാത്രം നിറച്ച് ചോറുണ്ണുന്നതും ഇഷ്‌ടം. പക്ഷെ വച്ചുണ്ടാക്കില്ല. ‘പുര നിറഞ്ഞു നിൽക്കുന്ന പെങ്ങൾ’ (കുട്ട്യേടത്തി വിലാസിനി) വീട്ടുവേലയ്ക്ക് മറ്റൊരു വീട്ടിൽ കഴിയുന്നു. ഇതിനിടെ ശങ്കരൻകുട്ടിയുടെ കല്യാണം കഴിഞ്ഞു. പക്ഷെ ഒരു സ്ഥലത്തും ഉറച്ചു നിൽക്കാത്ത ശങ്കരൻകുട്ടിയുടെ ഉത്തരവാദിത്തമില്ലായ്‌മ ഭാര്യക്ക് (കെപിഎസി ലളിത) പിടിക്കുന്നില്ല. ഗർഭിണിയായ അവർ ഭർത്താവിനെ  ഉപേക്ഷിച്ചു പോയി. ശങ്കരൻകുട്ടി പിന്നേം തെങ്ങിന്മേൽ. ലോറിയിൽ കിളിയായി പോകുന്ന…

    Read More »
  • പ്രേക്ഷകപ്രശംസ നേടിയ പാൻ ഇന്ത്യൻ സിനിമ ‘സിന്ദൂരം’ ഇനി ആമസോൺ പ്രൈമിൽ കാണാം

    നക്സൽ പ്രസ്ഥാനത്തിന്റെ പശ്ചാത്തലത്തിൽ ഹൃദ്യമായൊരു പ്രണയകഥ അവതരിപ്പിച്ച പാൻ ഇന്ത്യൻ സിനിമയായിരുന്നു ‘സിന്ദൂരം’. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലൊരുക്കിയ ചിത്രം ഒരേ സമയം നിരൂപകപ്രശംസ നേടുകയും തീയേറ്ററുകളെ ഇളക്കിമറിക്കുകയും ചെയ്തു. ശിവബാലാജി, ധർമ്മ മഹേഷ്, ബ്രിഗഡ സാഗ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഇനി മുതൽ ആമസോൺ പ്രൈമിൽ കാണാം. പെത്തണ്ടർമാരുടെയും ജന്മിമാരുടെയും പോരാട്ടം ശ്രീരാമഗിരി ഏജൻസി പ്രദേശത്തുകാർക്ക് തീരാതലവേദനയാണ്. അതിനെ ചൊല്ലിയാണ് സിംഗണ്ണദളിന്റെ സമരവും. ആ പോരാട്ടത്തിന് ശാശ്വത പരിഹാരം കാണാനാണ് സിരിഷ റെഡിയുടെ വരവ്. അവളോടൊപ്പം അവളുടെ കോളജ് സുഹൃത്ത് രവിയുമുണ്ട്. രവി ഒരു നക്സലൈറ്റ് ഇൻഫോർമറായിരുന്നു. അവിടെ നടന്ന ജില്ലാ പഞ്ചായത്ത് ഇലക്ഷനിലെ സംഘർഷത്തിൽ ജ്യേഷ്ഠൻ ഈശ്വരയ്യ മരിച്ചതിനാൽ സിരിഷയ്ക്ക് ആ ഇലക്ഷനിൽ മത്സരിക്കേണ്ടി വന്നു. എന്നാൽ അവൾ മത്സരിക്കുന്നത് സിംഗണ്ണദളിന് ഇഷ്ടമല്ല. തുടർന്ന് സിംഹപ്പട സിരിഷയെ എന്തു ചെയ്തു…? സിംഹപ്പടയ്ക്കതിരെ രവി ചെയ്തത് …? ഈശ്വരയ്യയുടെ മരണത്തിനു പിന്നിലാരാണ്…? ഉദ്വേഗജനകമായ മുഹൂർത്തങ്ങളിലൂടെയാണ് ‘സിന്ദൂര’ത്തിന്റെയും തുടർയാത്ര.…

    Read More »
  • വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു പറഞ്ഞത്; പെപ്പെക്ക് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി

    നടൻ ആന്റണി വർ​ഗീസിന് എതിരായ പരാമർശത്തിൽ മാപ്പ് പറഞ്ഞ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. പറഞ്ഞ കാര്യങ്ങളിൽ കുറ്റബോധം ഉണ്ടെന്നും സത്യമാണോന്ന് പോലും അറിയാത്ത കാര്യമായിരുന്നു ആന്റണിയുടെ സഹോദരിയുടെ വിവാഹവുമായി ബന്ധപ്പെട്ട് പറഞ്ഞതെന്നും ജൂഡ് പറഞ്ഞു. ‘വായ്നാക്ക് കൊണ്ട് ഒരുപാട് ശത്രുക്കളെ ഞാൻ ഉണ്ടാക്കിയിട്ടുണ്ട്. മെനിഞ്ഞാന്ന് പാവം പെപ്പെയെ കുറിച്ച് പറഞ്ഞതിന്റെ കുറ്റബോധത്തിലാണ് ഞാനിരിക്കുന്നത്. പെങ്ങളുടെ കല്യാണം നടത്തിയത് സിനിമയില്‍ നിന്ന് അഡ്വാന്‍സ് വാങ്ങിച്ച കാശുകൊണ്ടാണെന്ന് പറഞ്ഞിരുന്നു. പക്ഷേ അത് സത്യമാണെന്നു പോലും അറിയാത്ത കാര്യമായിരുന്നു. പറഞ്ഞ ടോണും മാറിപ്പോയി പറഞ്ഞ കാര്യവും വേണ്ടായിരുന്നു, പെപ്പെയുടെ പെങ്ങള്‍ക്കും ഫാമിലിക്കും ഒരുപാട് വിഷമം ആയിട്ടുണ്ടാകും അവരോട് മാപ്പ് പറയുകയാണ്. അത് പറയാൻ ഞാൻ അവരെ വിളിച്ചിരുന്നു, എന്നാൽ കിട്ടിയില്ല. ഞാൻ ആ നിർമ്മാതാവിന്റെ കാര്യമേ അപ്പോൾ ആലോചിച്ചിരുന്നുള്ളു. അദ്ദേഹവും ഭാര്യയും മക്കളുമൊക്കെ കരയുന്നത് ഞാൻ കണ്ടിട്ടുണ്ട്. അതോർത്തപ്പോൾ പറഞ്ഞു പോയതാണ്. ഉള്ളിലില്ലാത്ത ദേഷ്യമാണ് പുറത്തുവന്നത്. അത് ഭയങ്കര ചീപ്പ് ആയിപ്പോയി’, എന്നാണ് ജൂഡ്…

    Read More »
  • എനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് ശോഭയുടെ മുന്നിൽ പൊട്ടികരഞ്ഞ് ജുനൈസ്; എന്റെ ചെക്കാ, ചക്കരക്കുട്ട…. ആശ്വസിപ്പിച്ച് ശോഭ

    ബി​ഗ് ബോസ് മലയാളം സീസൺ അ‍ഞ്ച് അമ്പതാം ദിവസത്തിലേക്ക് അടുക്കുന്തോറും മത്സരങ്ങൾ കടുക്കുകയാണ്. ഒപ്പം നിന്നവർ പലരും പലരെയും മനസിലാക്കി തുടങ്ങി. പലരും ​ഗെയിമുകൾ പുറത്തെടുത്തു. മറ്റ് ചിലരുടെ മുഖം മൂടികൾ അഴിഞ്ഞ് വീണു. ഈ സീസണിലെ പ്രേക്ഷക ശ്രദ്ധനേടിയ മത്സരാർത്ഥികളിൽ ഒരാളാണ് ജുനൈസ്. സാ​ഗർ- ജുനൈസ് കൂട്ടുകെട്ട് ഷോയിലെ പ്രധാന ഘടകവും ആണ്. എന്നാൽ അടുത്ത ദിനങ്ങളിലായി ഈ സൗഹൃദത്തിന് വിള്ളലുകൾ വന്ന് തുടങ്ങിയിട്ടുണ്ട്. ഇന്നിതാ തനിക്ക് ഇവിടെ നിക്കാൻ വയ്യെന്ന് പറഞ്ഞ് കണ്ണീരണിയുകയാണ് ജുനൈസ്. ശോഭയുടെ മുന്നിലാണ് ജുനൈസ് കരയുന്നത്. ‘പലരും പല രീതിയിൽ പ്രവോക്ക് ചെയ്യാൻ നോക്കും. എന്റെ ചെക്കാ, ചക്കരക്കുട്ട ഇത്ര പാവമാവല്ലേടാ. ആൾക്കാർ ഇങ്ങനെ ഒക്കെയാണ്. നമ്മുടെ മെന്റൽ സ്ട്രെ​ഗ്ത് നോക്കുന്ന ഏറ്റവും വലിയ പ്ലാറ്റ് ഫോമാണിത്. പൈസയ്ക്കും അപ്പുറം കുറേ കാര്യങ്ങളുണ്ട്. നിന്നെ സപ്പോർട്ട് ചെയ്യുന്ന ഒത്തിരി പ്രേക്ഷകരുണ്ട്. അതാണ് നോമിനേഷനുകളിൽ വന്നിട്ടും ഇവിടെ നീ നിൽക്കുന്നത്’, എന്ന് പറഞ്ഞ് ശോഭ ജുനൈസിനെ…

    Read More »
  • ടിനി ടോം സഹപ്രവർത്തകരെ താറടിച്ചു കാണിച്ചു, വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി; ‘അമ്മ’ നടപടിയെടുക്കണമെന്ന് ജോയ് മാത്യു

       മലയാള സിനിമയിലെ ലഹരി ഉപയോ​ഗത്തിൽ നടൻ ടിനി ടോമിന്റെ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ഇപ്പോൾ ടിനി ടോമിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്  വന്നിരിക്കുന്നു നടനും സംവിധായകനുമായ ജോയ് മാത്യു. ‘അമ്മ’ ഭാരവാഹി എന്ന നിലയിൽ വീണ്ടുവിചാരമില്ലാത്ത പ്രവൃത്തിയായി ടിനി ടോമിന്റെ പ്രസ്താവനയെന്നും മലയാള സിനിമയെ ഒന്നടങ്കം ഇത് മോശമായി ബാധിക്കുമെന്നും ജോയ് മാത്യു പറഞ്ഞു.   “ടിനി ടോം പറഞ്ഞ കാര്യത്തെക്കുറിച്ച് എനിക്കൊന്നും പറയാൻ പറ്റില്ല. എന്റെ മകനെപ്പറ്റിയാണെങ്കിൽ എനിക്കു പറയാം. അദ്ദേഹം പറഞ്ഞതൊക്കെ മലയാള സിനിമയ്ക്ക് മോശം പ്രതിച്ഛായ സൃഷ്ടിക്കും. രാഷ്ട്രീയക്കാരിൽ മദ്യപിക്കുന്നവരും ലഹരി ഉപയോഗിക്കുന്നവരും ഉണ്ടാകാം. അതുകൊണ്ട് എല്ലാവരെയും അടച്ചാക്ഷേപിക്കുന്നത് ശരിയല്ല. എത്രയോ പേർ നല്ല സ്വഭാവമുള്ളവരായിരിക്കും. നമ്മൾ ഒരാളെ ചൂണ്ടി ആരോപണം ഉന്നയിക്കുമ്പോൾ അത് ആരാണ് എന്താണെന്ന് എന്തുകൊണ്ടാണ് എന്നൊക്കെ വ്യക്തമാക്കണം. വെറുതെ കാടടച്ച് വെടിവയ്ക്കരുത്.” ജോയ് മാത്യു വ്യക്തമാക്കി. ‘ഇതെല്ലാം പ്രശസ്തിക്കുവേണ്ടി ചെയ്യുന്നതായിരിക്കും’ എന്നാണ് ജോയ് മാത്യു പറയുന്നത്. ഇതേക്കുറിച്ച് ‘അമ്മ’ സംഘടന…

    Read More »
  • ജൂഡ് ആന്റണി സ്വന്തം വിജയം മറ്റുള്ളവരെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്നു; ആഞ്ഞടിച്ച് ആന്റണി വര്‍ഗീസ്

    കൊച്ചി: സംവിധായകന്‍ ജൂഡ് ആന്റണി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി ആന്റണി വര്‍ഗീസ്. തന്റെ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴച്ചതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നതെന്ന് ആന്റണി വര്‍ഗീസ് പറയുന്നു. നിര്‍മാതാവിന്റെ കൈയില്‍ നിന്നും പണം വാങ്ങിയിട്ട് ചിത്രീകരണത്തിന് 18 ദിവസം മുന്‍പ് ആന്റണി പിന്മാറിയെന്ന് ജൂഡ് ആരോപിച്ചിരുന്നു. മാത്രവുമല്ല മുന്‍കൂര്‍ തുക കൊണ്ടാണ് ആന്റണി വര്‍ഗീസ് സഹോദരിയുടെ വിവാഹം നടത്തിയതെന്നും ജൂഡ് ആരോപിച്ചു. തുടര്‍ന്നാണ് വാര്‍ത്താസമ്മേളനത്തില്‍ പ്രതികരണവുമായി ആന്റണി വര്‍ഗീസ് രംഗത്തെത്തിയത്. ”എന്നെപ്പറ്റി ജൂഡ് ആന്റണി ഒരുപാട് ആരോപണങ്ങള്‍ ഉന്നയിച്ചു. എന്നെക്കുറിച്ച് എന്തു വേണമെങ്കിലും അദ്ദേഹം പറഞ്ഞോട്ടെ. എനിക്ക് പ്രശ്നമില്ല. അതുകൊണ്ടായിരുന്നു മിണ്ടാതിരുന്നത്. എന്നാല്‍ എന്റെ അനുജത്തിയുടെ വിവാഹം സിനിമയുടെ അഡ്വാന്‍സ് തുക കൊണ്ടാണ് നടത്തിയത് എന്നൊക്കെ പറയുമ്പോള്‍ അത് സഹിക്കാന്‍ പറ്റില്ല. എന്റെ മാതാപിതാക്കള്‍ക്കെല്ലാം വലിയ വിഷമമായി. കാര്യം അവര്‍ സമ്പാദിച്ച പണം കൊണ്ടാണ് മകളുടെ വിവാഹം നടത്തിയത്. എന്റെ ഭാര്യയെയും കുടുംബത്തെയും അപമാനിക്കുന്ന തരത്തില്‍ ഒരുപാട് കമന്റുകളാണ് വരുന്നത്. അതുകൊണ്ടു മാത്രമാണ് പ്രതികരിക്കാമെന്ന്…

    Read More »
Back to top button
error: