Movie

  • സത്യന്റെ അവസാന ചിത്രം ‘കളിപ്പാവ’, ഷീല നായികയായ ‘അഹല്യ’, എം.കൃഷ്ണൻനായരുടെ ‘അവൾ കണ്ട ലോകം’ എന്നീ സിനിമകൾ തീയേറ്ററുകളിലെത്തിയത് മെയ് 26 ന്

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ   ഇന്ന് മെയ് 26. വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം റിലീസ് ചെയ്‌ത മൂന്ന് ചിത്രങ്ങൾ: 1. കളിപ്പാവ (1972). നിർമ്മാണം പൂർത്തിയാകും മുൻപേ നായകവേഷം ചെയ്‌തിരുന്ന സത്യൻ അന്തരിച്ചത് മൂലം കഥയിൽ മാറ്റങ്ങൾ വരുത്തി പ്രദർശനസജ്ജമാക്കിയ ചിത്രം. ആലപ്പി ഷെരീഫിന്റെ രചനയിൽ എ.ബി രാജ് സംവിധാനം. മാനസികരോഗം ബാധിച്ച സഹോദരിയെ (വിജയനിർമ്മല) ചികിൽസിക്കാൻ ബദ്ധപ്പെടുന്ന സഹോദരനായി സത്യൻ (‘ഈ വീട്ടിലേയ്ക്ക് വരുമ്പോൾ എനിക്കും ഭ്രാന്ത് വരുന്നു’). സഹോദരിയുടെ രോഗം ഭേദമാകുന്ന ശുഭാന്ത്യം. സുഗതകുമാരിയുടേതാണ് ഗാനങ്ങൾ. ബി.എ ചിദംബരനാഥ് സംഗീതം. 2. അഹല്യ (1978). രചന കാർത്തികേയൻ ആലപ്പുഴ. സംവിധാനം ബാബു നന്തൻകോട്. ഷീല, ലത, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ മുഖ്യതാരങ്ങൾ. ഗാനവിഭാഗം ബിച്ചു- കെജെ ജോയ്. ‘വെള്ളത്താമരയിതളഴകോ’ എന്ന ഗാനം ഇമ്പമാർന്നത്. സ്വപ്‌നം എന്ന ആദ്യചിത്രത്തിലൂടെ (സലീൽ ചൗധരിയുടെ മനോഹര ഗാനങ്ങളുമായി) ശ്രദ്ധേയനായ സംവിധായകന്റെ അവസാനചിത്രമാണ് അഹല്യ. 3. അവൾ കണ്ട…

    Read More »
  • ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിജു വിൽസൺ പൊലീസ് ഓഫീസറാകുന്നു

       വാഴൂർ ജോസ് പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. എം.പി.എം പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്ന് നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ചിത്രത്തിലൂടെയാണ് ജഗൻ ഷാജി കൈലാസിന്റെ അരങ്ങേറ്റം. യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട് സർവ്വീസിൽ പുതുതായി ചുമതലയേറ്റ എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു. ഗോപി സുന്ദറിന്റേതാണു സംഗീതം. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു. എഡിറ്റിംഗ്- ക്രിസ്റ്റി സെബാസ്റ്റ്യൻ. ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് . പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ: ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും…

    Read More »
  • ‘വൈകാരികമായ’ ചിത്രം; 2018നെ പുകഴ്ത്തി തെലുങ്ക് താരം നാഗ ചൈതന്യ

    ഹൈദരാബാദ്: മലയാളത്തിൽ ഇൻട്രസ്ട്രീ ഹിറ്റിലേക്ക് കുതിക്കുകയാണ് ‘2018’. ചിത്രം ഇതിനകം 100 കോടി കഴിഞ്ഞു കളക്ഷൻ. അതിനിടെ ചിത്രത്തിൻറെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നട മൊഴിമാറ്റ പതിപ്പുകൾ മെയ് 26 ന് റിലീസ് ചെയ്യുകയാണ്. ഹൈദരാബാദിൽ 2018 ലെ ഒരു പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്ത തെലുങ്ക് താരങ്ങൾ ഈ മലയാള പടത്തെ പ്രശംസയാൽ മൂടുകയാണ്. . തെലുങ്ക് യുവതാരം നാഗ ചൈതന്യ, 2018നെ ‘വൈകാരികമായ’ ചിത്രമെന്നാണ് വിശേഷിപ്പിച്ചത്. നാഗ ചൈതന്യ ട്വിറ്ററിൽ കുറിച്ചത് ഇങ്ങനെയാണ്. “2018 തെലുങ്ക് പതിപ്പ് കണ്ടു. അത്ര മനോഹരമായ സിനിമ. കഠിനവും വൈകാരികവുമാണ് ഈ ചിത്രം. ഈ വെള്ളിയാഴ്ച തെലുങ്കിൽ റിലീസാകുന്നു കാണാൻ മറക്കരുത്. ജൂഡ് ആന്റണി ജോസഫ്, ടൊവിനോ തോമസ്, ലാൽ സാർ, വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, കലൈയരശൻ എന്നിവർക്ക് അഭിനന്ദനങ്ങൾ. നാഗ ചൈതന്യയുടെ ട്വീറ്റിന് അടിയിൽ ടൊവിനോ ഉടൻ തന്നെ നന്ദി അറിയിച്ച് എത്തിയിട്ടുണ്ട്. മറ്റു താരങ്ങളും…

    Read More »
  • ‘കാർത്തി’യുടെ പിറന്നാൾ ദിനത്തിൽ നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ട് ‘ജപ്പാൻ’ ടീസർ എത്തി

    സി.കെ അജയ് കുമാർ, പി ആർ ഒ   നടൻ കാർത്തിയുടെ 25-മത്തെ സിനിമ ജപ്പാൻ്റെ ടീസർ താരത്തിൻ്റെ ജൻമദിനം പ്രമാണിച്ച് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു കൊണ്ടാണ് ടീസർ എത്തിയിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. ‘ആരാണു ജപ്പാൻ ? അവന് കുമ്പസാരത്തിൻ്റെ ആവശ്യമില്ല. ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ്.’ എന്നാണ് ടീസറിലൂടെ വെളിപ്പെടുത്തുന്നത്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഈ സിനിമയിൽ കാർത്തിയുടെ നായികയാവുന്നത് മലയാളിയായ അനു ഇമ്മാനുവലാണ്. ഡ്രീം വാരിയർ പിക്ചർസിൻ്റെ ബാനറിൽ എസ്.ആർ പ്രകാശ് ബാബു, എസ്.ആർ പ്രഭു എന്നിവർ നിർമ്മിക്കുന്ന ആറാമത്തെ കാർത്തി ചിത്രമാണ് ‘ജപ്പാൻ.’ ബ്രഹ്മാണ്ഡ ചിത്രമായിട്ടാണ്  ‘ജപ്പാൻ’ അണിയിച്ചൊരുക്കുന്നത്. തെലുങ്കിൽ ഹാസ്യ നടനായി രംഗ പ്രവേശം നടത്തി നായകനായും വില്ലനായും കീർത്തി നേടിയ നടൻ സുനിൽ ഈ സിനിമയിലൂടെ…

    Read More »
  • പൊന്മുരളിയൂതും കാറ്റിൽ ഈണമലിയും  പോലെ, പഞ്ചമം തേടും കുയിലിൻ താളമിയലും പോലെ ഭാവമായി എം.ജി മലയാളിയുടെ  കനവുകളിൽ ചേക്കേറി,  എം.ജി ശ്രീകുമാറിന് ഇന്ന് 66-ാം പിറന്നാൾ

     ജിതേഷ് മംഗലത്ത്     അയാൾ പാടിയതൊക്കെയും ഓർമ്മകളിലേക്കുളള കിളിവാതിലുകളിലൂടെയായിരുന്നു. ഒരു കാലമാകെ അയാളുടെ ‘നേസൽ ടോണി’ലൂടെ പൂത്തുലഞ്ഞു. ആ ശബ്ദം തൊട്ടുണർത്തുന്ന ഓർമ്മയുടെ മഴക്കാടുകൾക്കെന്ത് പുതുമഴഗന്ധമാണെന്നോ…? വെള്ളാരംകുന്നിന്റെ താഴ്‌വരയിൽ രാവിലയാൾ പാടിയപ്പോൾ ഒരു പാലമരം പൂത്തു… അയാളുടെ പാട്ടിലെ മുഗ്ദ്ധമോഹനഭാവം നമ്മെ തൊട്ടുണർത്തി… അയാളുടെ സ്വരം ഒരു പൊൻവീണയെപ്പോൽ നമ്മുടെയുള്ളിലെ മൗനം വാങ്ങി ജന്മങ്ങൾ പുൽകുന്ന നാദം നൽകി… അയാൾ പാടുമ്പോൾ ഒരു പൂ വിരിയുന്ന സുഖവും, നറുമഞ്ഞുരുകുന്ന ലയവും നമ്മളറിഞ്ഞു. പഞ്ചമം തേടുന്ന കുയിലിന്റെ താളമിയലും പോലെ, പൊന്മുരളിയൂതുന്ന കാറ്റിൽ ഈണമലിയുന്ന പോലെ ആരുമറിയാത്ത ഭാവമായി അയാൾ നമ്മുടെയൊക്കെ കനവുകളിലൊഴുകി. നമ്മുടെയൊക്കെ സ്വപ്നങ്ങളെ അണിയിക്കാൻ താമരനൂലിനാൽ അയാളൊരു പൂത്താലി എന്നും പണിതുവെച്ചു. തിരുനെല്ലിക്കാടു പൂത്ത രാവുകളിൽ കരിവളയും ചാന്തും വാങ്ങാൻ അയാൾ നമ്മുടെ പ്രണയത്തെ തിരുകാവിൽ പോകാൻ ക്ഷണിച്ചു. അയാളുടെ ശ്വാസത്തിലെ വയൽമണ്ണിന്റെ  ഗന്ധവും,പുറവേലിത്തടത്തിലെ താഴമ്പൂവിന്റെ മദിപ്പിക്കുന്ന ഗന്ധവും നമ്മളറിഞ്ഞു. പാടുവാനയാൾ ഓർമ്മകളിൽ പദങ്ങൾ തേടുമ്പോൾ നമ്മുടെ മോഹങ്ങളും…

    Read More »
  • മലയാള സിനിമയ്ക്ക് വ്യത്യസ്‍തങ്ങളായ നിരവധി ചിത്രങ്ങൾ സമ്മാനിച്ച സംവിധായകൻ പി.വേണു വിട പറഞ്ഞിട്ട് ഇന്ന് 12 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     വ്യത്യസ്‍തതകൾ കൊണ്ട് മലയാള സിനിമയെ സമ്പന്നമാക്കിയ സംവിധായകൻ പി വേണു ഓർമ്മയായിട്ട് 12 വർഷം. 32 ചിത്രങ്ങൾ സംവിധാനം  ചെയ്ത അദ്ദേഹം പ്രേംനസീറിനെ നായകനാക്കിയാണ് 16 ചിത്രങ്ങൾ  ചെയ്തത്. ആദ്യ ചിത്രമായ ഉദ്യോഗസ്ഥയ്ക്ക് ശേഷം ‘ഉദ്യോഗസ്ഥ വേണു’ എന്ന പേരിൽ അറിയപ്പെട്ടു. മലയാളത്തിലെ ആദ്യ മൾട്ടി സ്റ്റാർ ചിത്രം ഉദ്യോഗസ്ഥ, ആദ്യ ഡിറ്റക്ടീവ് ചിത്രം സിഐഡി നസീർ, മുഴുനീള കോമഡി ചിത്രം വിരുതൻ ശങ്കു തുടങ്ങിയ ബഹുതരം ചലച്ചിത്രങ്ങൾ സംവിധാനം ചെയ്‌ത വേണു ചെന്നൈയിൽ 2011 മെയ് 25 നാണ് അന്തരിച്ചത്. അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിലൂടെ: 1. ഉദ്യോഗസ്ഥ (1967).മുഖ്യതാരങ്ങൾ: സത്യൻ, നസീർ, മധു, ഉമ്മർ, ശാരദ, വിജയനിർമ്മല. കെജി സേതുനാഥിന്റെ കഥ. ജയചന്ദ്രന്റെ എക്കാലത്തെയും മികച്ച ഹിറ്റ് ‘അനുരാഗഗാനം പോലെ’, ‘എഴുതിയതാരാണ്സുജാത’ (യൂസഫലി- ബാബുരാജ്) എന്നീ ഗാനങ്ങൾ ഈ ചിത്രത്തിലേതാണ്. 2. സിഐഡി നസീർ (1971). ജെയിംസ് ബോണ്ടിന്റെ മലയാള അവതാരം…

    Read More »
  • കോസ്റ്റ്യും ഡിസൈനർ സ്റ്റെഫി സേവ്യർ സംവിധായകനാകുന്ന ആദ്യ ചിത്രം, ‘മധുരം മനോഹരം’ പ്രദർശനത്തിന്

    പ്രശസ്ത കോസ്റ്റ്യും ഡിസൈനറായ സ്റ്റെഫി സേവ്യർ സംവിധാനം ചെയ്യുന്ന ‘മധുരം മനോഹരം’ എന്ന ചിത്രത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയായി ചിത്രം പ്രദർശന സജ്ജമായിരിക്കുന്നു. മദ്ധ്യ തിരുവതാം കൂറിലെ ഒരു യാഥാസ്ഥിതിക നായർ കുടുംബത്തത്തിന്റെ പശ്ചാത്തലത്തിൽ ഒരു കുടുംബ കഥ രസാകരമായ മുഹൂർത്തങ്ങളിലൂടെ അതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. സമൂഹത്തിലെ ആചാരനുഷ്ടാങ്ങൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിന്റെ അവതരണം. പ്രധാനമായും ഒരു വിവാഹത്തിന്റെ പശ്ചാത്തലത്തിലൂടെയാണ് കഥാപുരോഗതി. വർണ്ണപ്പൊലിമയോ അതിഭാവുകത്വമോ കുത്തി നിറക്കാതെ, തികച്ചും റിയലിസ്റ്റിക്കായ കഥാപാത്രങ്ങളും, അവരുടെ ജീവിതവുമാണ് ഈ ചിത്രം കാട്ടിത്തരുന്നത്. ഈ ചിത്രത്തിലെ ഓരോ കഥാപാതങ്ങളും നമുക്കു ചുറ്റുമുള്ളവരോ നമ്മുടെയൊക്കെ കുടുംബത്തിലോ ഉള്ളവരോ ആയി അനുഭവപ്പെടും. അതുകൊണ്ടു തന്നെ റിയൽ ട്രൂ സ്റ്റോറി എന്ന് ഈ ചിത്രത്തെ വിശേഷിപ്പിക്കാം. ഷറഫുദ്ദീൻ, രജീഷാ വിജയൻ, സൈജു കുറുപ്പ്, അർഷാ ബൈജു വിജയരാഘവൻ, ബിന്ദു പണിക്കർ, അൽത്താഫ് സലിം, ബിജു സോപാനം, സുനിൽ സുഗത, ജയ് വിഷ്ണു, പ്രശസ്ത യൂട്യൂബറായ സഞ്ജു എന്നിവരാണ് ഈ…

    Read More »
  • സത്യൻ, ശാരദ ജോഡി നിറഞ്ഞാടിയ എം. കൃഷ്ണൻനായരുടെ ‘കാർത്തിക’ വെള്ളിത്തിരയിലെത്തിയിട്ട് ഇന്ന് 55 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ     എം. കൃഷ്ണൻനായരുടെ ‘കാർത്തിക’യ്ക്ക് 55 വയസ്സായി. സ്വന്തം കാലിൽ നിൽക്കാനറിയാവുന്ന ഒരു ഗ്രാമീണ കന്യക എങ്ങനെ പുറംലോകത്തിന്റെ കുരുക്കുകളിൽ വശംവദയായി ബലിയാടാകുന്നു എന്ന് ചിത്രം പറയുന്നു. എസ് എൽ പുരത്തിന്റെ രചന. 1968 മെയ് 24 നായിരുന്നു റിലീസ്. ഗ്രാമീണസുന്ദരിയായ, പൂവാലന്മാരെ നിലയ്ക്ക് നിർത്തിയ കാർത്തികയായി ശാരദ. അവളോട് സ്‌നേഹപൂർണമായ അനുഭവം പുലർത്തുന്ന തോണിക്കാരൻ കുഞ്ചുവായി സത്യൻ. അവളെ ഗർഭിണിയാക്കി നാട് വിട്ട സർക്കസ്സുകാരൻ ഭരതനായി ഉമ്മർ. നസീറിന്റെ സഹോദരൻ പ്രേംനവാസ് നായികയുടെ സഹോദര റോളിൽ. യൂസഫലി- ബാബുരാജ് ടീം ഒരുക്കിയ ഗാനങ്ങൾ നിത്യഹരിത ഹിറ്റുകളായി. കാർത്തികയ്ക്ക് സഹോദരൻ മാത്രമേയുള്ളൂ. അവനാകട്ടെ ഒരു പണക്കാരി പെൺകുട്ടിയുടെ (മല്ലിക) പിന്നാലെയാണ്. ഗ്രാമത്തിലെ സർവ്വ ചെറുപ്പക്കാരും കാർത്തികയുടെ പിന്നാലെയും. അവൾ അതൊന്നും ഗൗനിച്ചില്ല. പക്ഷെ അവളുടെ മനസ്സിടിഞ്ഞത് ഗ്രാമത്തിൽ സർക്കസ്സ് വന്നപ്പോഴാണ്. സർക്കസിലെ ഭരതനുമായി കൂടാരത്തിന് പുറത്തേയ്ക്കും പ്രണയം വളർന്നപ്പോൾ അവൾ ഗർഭിണിയായി. സർക്കസ്സുകാർ…

    Read More »
  • ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായി മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി ഡിസ്നി; 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും

    മൂന്നാം റൗണ്ട് പിരിച്ചുവിടലുമായി എന്റർടെയ്ൻമെന്റ് രംഗത്തെ ഭീമൻ കമ്പനിയായ ഡിസ്നി. മൂന്നാം റൗണ്ട് പിരിച്ചുവിടലിന്റ ഭാഗമായി 2,500-ലധികം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ചെലവ് ചുരുക്കൽ നടപടിയുടെ ഭാഗമായാണ് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നത്. രണ്ടാം ഘട്ടപിരിച്ചുവിടലിൽ കനത്ത തിരിച്ചടി നേരിട്ട ടെലിവിഷൻ ഡിവിഷനിൽ നിന്നും ഇത്തവണ കൂടുതൽപേരെ പിരിച്ചുവിടുന്നില്ലെന്നാണ് റിപ്പോർട്ടുകൾ. ഏകദേശം 7,000 തൊഴിലാളികളെ വെട്ടികുറയ്ക്കാൻ കമ്പനി ലക്ഷ്യമിടുന്നതിനാൽ മാർച്ചിൽ ഡിസ്നി സിഇഒ ബോബ് ഇഗർ മൂന്ന് റൗണ്ട് പിരിച്ചുവിടലുകൾ പ്രഖ്യാപിച്ചതോടെയാണ് പിരിച്ചുവിടൽ നടപടികൾക്ക് തുടക്കമായത്. നിലവിൽ ഡിസ്നിയിൽ ഏകദേശം 1,90,000 ജീവനക്കാരുണ്ട്. ചെലവ് കുറയ്ക്കുന്നതിനായും കമ്പനിയുടെ പ്രവർത്തന ഘടന പുനസംഘടിപ്പിക്കാനുമാണ് തീരുമാനം. 5.5 ബില്യൺ ഡോളർ അതായത് ഏകദേശം 45,000 കോടി രൂപയുടെ ചെലവ് ചുരുക്കാനായി 7,000 ത്തോളം ജീവനക്കാരെ പിരിച്ചുവിടുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. മാർച്ച് മാസത്തിലാണ് ആദ്യഘട്ട പിരിച്ചുവിടൽ നടന്നത്. ഏപ്രിൽ മാസത്തിലെ രണ്ടാംഘട്ട പിരിച്ചുവിടലിന്റെ ഭാഗമായി 4000 ജീവനക്കാരെ ഡിസ്നിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. 2022 നവംബറിലാണ് മുൻ സിഇഒ ബോബ്…

    Read More »
  • പാട്ടിന്റെ പാലാഴി ഒരുക്കിയ, കെ സുകുവിന്റെ ‘കൊട്ടാരം വിൽക്കാനുണ്ട്’ പ്രദർശനത്തിനെത്തിയിട്ട് മെയ് 23 ന് 48 വർഷം

    സിനിമ ഓർമ്മ സുനിൽ കെ ചെറിയാൻ    ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം’ എന്ന മലയാളികളുടെ ഹൃദയത്തിലിടം പിടിച്ച പാട്ടുമായി വന്ന ‘കൊട്ടാരം വിൽക്കാനുണ്ട്’ 48 വർഷം പിന്നിടുന്നു. 1975 മെയ് 23 റിലീസ്. കെ സുകു ആണ് കഥയും, സംവിധാനവും, നിർമ്മാണവും. തിരക്കഥ ജഗതി. പ്രേംനസീറും ജയഭാരതിയും ആയിരുന്നു മുഖ്യതാരങ്ങൾ. ആ പഴഞ്ചൻ കൊട്ടാരത്തിന് സുഖകരമല്ലാത്ത ഓർമ്മകളുണ്ട്. കൊട്ടാരത്തിന്റെ അവകാശിയായ ഭാസ്ക്കര വർമ്മയുടെ ഭാര്യ മാർഗരറ്റ് തമ്പുരാട്ടി പിണങ്ങിപ്പോയതാണ്. തമ്പുരാൻ പിന്നെ അധികകാലം ജീവിച്ചില്ല. അത് മാത്രമല്ല, അതിലും ഭൂതകാലത്ത് അവിടെ ദുർമ്മരണങ്ങൾ ഉണ്ടായിട്ടുണ്ട്. പിന്നീട് സ്വിമ്മിങ് പൂൾ ആയി മാറിയ താമരക്കുളത്തിൽ വർഷങ്ങൾക്ക് മുൻപ് ഒരു സ്ത്രീയുടെ മൃതദേഹം കാണപ്പെട്ടിരുന്നു. ആ കൊട്ടാരത്തിൽ ദുർഭരണം നയിച്ചിരുന്ന ഒരു രാജാവുണ്ടായിരുന്നു. മാത്രമല്ല ഒരു വിപ്ലവകാരിയും അവനെ  പ്രണയിച്ച ഒരു പെൺകൊടിയുമുണ്ടായിരുന്നു. രണ്ട് പ്രണയപക്ഷികളുടെ കണ്ണീരും രക്തവും വീണൊഴുകുന്നത് കാണാനായിരുന്നു ആ കൊട്ടാരത്തിന് യോഗം.  കൊട്ടാരം ഇപ്പോൾ അനന്തരാവകാശികളില്ലാതെ അനാഥമായി നിലകൊള്ളുന്നു. വയലാർ-…

    Read More »
Back to top button
error: