Movie

ഷാജി കൈലാസിന്റെ മകൻ ജഗൻ സംവിധാനം ചെയ്യുന്ന സിനിമയിൽ സിജു വിൽസൺ പൊലീസ് ഓഫീസറാകുന്നു

   വാഴൂർ ജോസ്

പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെയും ആനിയുടെയും മകൻ ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു. എം.പി.എം പ്രൊഡക്ഷൻസ് ആന്റ് സെന്റ് മരിയാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോമി പുളിങ്കുന്ന് നിർമ്മിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ക്രൈംത്രില്ലർ ചിത്രത്തിലൂടെയാണ് ജഗൻ ഷാജി കൈലാസിന്റെ അരങ്ങേറ്റം.

Signature-ad

യുവനിരയിലെ ശ്രദ്ധേയനായ നടൻ സിജു വിൽസനാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മലയാളത്തിലെ പ്രമുഖ താരങ്ങളും ബോളിവുഡിൽ നിന്നുള്ള അഭിനേതാവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്
സർവ്വീസിൽ പുതുതായി ചുമതലയേറ്റ എസ്.ഐ. ബിനു ലാൽ എന്ന കഥാപാത്രത്തെയാണ് സിജു വിൽസൻ അവതരിപ്പിക്കുന്നത്. വനാതിർത്തിയോട് ചേർന്നുള്ള ഗ്രാമങ്ങളിലൂടെയാണ് സിനിമയുടെ കഥ പുരോ​ഗമിക്കുന്നത്. സഞ്ജീവ് എസ്. ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നു.
ഗോപി സുന്ദറിന്റേതാണു സംഗീതം.
ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
എഡിറ്റിംഗ്- ക്രിസ്റ്റി സെബാസ്റ്റ്യൻ.
ചീഫ് അസ്റ്റോസ്സിയേറ്റ് ഡയറക്ടർ – സ്യമന്തക് .
പ്രൊജക്റ്റ് ഡിസൈനേഴ്സ്- ആൻസിൽ ജലീൽ – വിശ്വനാഥ്.ഐ:
ജൂൺ രണ്ടിന് ഈ ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചും പൂജയും കൊച്ചിയിൽ നടക്കും.
ജൂൺ അഞ്ചു മുതൽ പാലക്കാട്ട് ചിത്രീകരണമാരംഭിക്കും.

രൺജി പണിക്കർ, ഷാജി കൈലാസ്, നിഥിൻ രൺജി പണിക്കർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു വരുകയായിരുന്ന ജഗൻ, അഹാനാ കൃഷ്ണകുമാറിനെ കേന്ദ്ര കഥാപാത്രമാക്കി കരി എന്ന മ്യൂസിക്കൽ ആൽബവും ഒരുക്കിയിട്ടുണ്ട്.

Back to top button
error: