Movie

സത്യന്റെ അവസാന ചിത്രം ‘കളിപ്പാവ’, ഷീല നായികയായ ‘അഹല്യ’, എം.കൃഷ്ണൻനായരുടെ ‘അവൾ കണ്ട ലോകം’ എന്നീ സിനിമകൾ തീയേറ്ററുകളിലെത്തിയത് മെയ് 26 ന്

സിനിമ ഓർമ്മ
സുനിൽ കെ ചെറിയാൻ

 

Signature-ad

ഇന്ന് മെയ് 26. വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസം റിലീസ് ചെയ്‌ത മൂന്ന് ചിത്രങ്ങൾ:

1. കളിപ്പാവ (1972). നിർമ്മാണം പൂർത്തിയാകും മുൻപേ നായകവേഷം ചെയ്‌തിരുന്ന സത്യൻ അന്തരിച്ചത് മൂലം കഥയിൽ മാറ്റങ്ങൾ വരുത്തി പ്രദർശനസജ്ജമാക്കിയ ചിത്രം. ആലപ്പി ഷെരീഫിന്റെ രചനയിൽ എ.ബി രാജ് സംവിധാനം. മാനസികരോഗം ബാധിച്ച സഹോദരിയെ (വിജയനിർമ്മല) ചികിൽസിക്കാൻ ബദ്ധപ്പെടുന്ന സഹോദരനായി സത്യൻ (‘ഈ വീട്ടിലേയ്ക്ക് വരുമ്പോൾ എനിക്കും ഭ്രാന്ത് വരുന്നു’). സഹോദരിയുടെ രോഗം ഭേദമാകുന്ന ശുഭാന്ത്യം. സുഗതകുമാരിയുടേതാണ് ഗാനങ്ങൾ. ബി.എ ചിദംബരനാഥ് സംഗീതം.

2. അഹല്യ (1978). രചന കാർത്തികേയൻ ആലപ്പുഴ. സംവിധാനം ബാബു നന്തൻകോട്. ഷീല, ലത, ബാലൻ കെ നായർ, പ്രതാപചന്ദ്രൻ മുഖ്യതാരങ്ങൾ. ഗാനവിഭാഗം ബിച്ചു- കെജെ ജോയ്. ‘വെള്ളത്താമരയിതളഴകോ’ എന്ന ഗാനം ഇമ്പമാർന്നത്. സ്വപ്‌നം എന്ന ആദ്യചിത്രത്തിലൂടെ (സലീൽ ചൗധരിയുടെ മനോഹര ഗാനങ്ങളുമായി) ശ്രദ്ധേയനായ സംവിധായകന്റെ അവസാനചിത്രമാണ് അഹല്യ.

3. അവൾ കണ്ട ലോകം (1978). കെപി കൊട്ടാരക്കര എഴുതി നിർമ്മിച്ച് എം കൃഷ്ണൻനായർ സംവിധാനം ചെയ്‌ത ചിത്രം. രവികുമാർ, സീമ, ജയൻ പ്രധാന നടീനടന്മാർ. ശ്രീകുമാരൻ തമ്പി- എം.കെ അർജ്ജുനൻ എന്നിവരുടെ ഗാനങ്ങൾ. ‘ഒരിക്കലൊരിക്കൽ ഞാനൊരു ഗാനം കേൾക്കാൻ പോയി’ എന്ന വാണിജയറാം ഗാനം പ്രശസ്‌തം.

Back to top button
error: