Movie

അഞ്ചു കുട്ടികളുടെ ജീവിത കഥ പറയുന്ന അശ്വിൻ പി.എസിന്റെ ‘അഞ്ചു വിത്തുകൾ’ (5 സീഡ്സ് ) പ്രദർശനത്തിനെത്തുന്നു

 വ്യത്യസ്ഥമായ അഞ്ചു കഥകൾ പറയുന്ന ആന്തോളജി സിനിമയാണ് അഞ്ചു വിത്തുകൾ (5 സീഡ്സ് ).
അശ്വിൻ പി.എസ് ആണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.

അഞ്ചു കുട്ടികളുടെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ളതാണ് ഈ ചിത്രം.
ഓരോ കുട്ടിയും അനുഭവിക്കുന്ന മനസ്സിക സംഘർഷങ്ങളേക്കുറിച്ചും അവർ അതിൽ നിന്നും എങ്ങനെ കരകയറുന്നു എന്നുമാണ് ഈ ചിത്രം പറയുന്നത്.

Signature-ad

മാതാപിതാക്കളുടെ വേർപിരിയലിന്റെ സങ്കടവും അപ്രതീക്ഷിതമായ അവരുടെ പുനഃസമാഗത്തിലെ സന്തോഷവും അനുഭവിക്കുന്ന കുട്ടിയുടേയും കഥയാണ് ഒരു ചിത്രത്തിലെ പ്രമേയം.
ഉത്തരവാദിത്ത്വമില്ലാത്ത പിതാവാണങ്കിലും അയാളിൽ നിന്നുള്ള സ്നേഹത്തിൻ്റേയും വാത്സല്യത്തിൻ്റേയും ചെറിയ പ്രകടനങ്ങൾ കുട്ടിയുടെ മനസ്സിന് സമാധാനം നൽകുമെന്നതാണ് മറ്റൊരു കഥയിൽ പറയുന്നത്.
മുത്തച്ഛൻ്റെ അലോസരത്തിൽ നിന്നും രക്ഷപെടാനായി ഒരു കുട്ടിയുടെ പ്രാർത്ഥന യാഥാർത്ഥ്യമാകുന്നതും അത് അവനിൽ സൃഷ്ടിച്ച ആഘാതത്തിൽ നിന്നും.
എങ്ങനെ മോചിതനാകുന്നു എന്നതുമാണ് ഒരു ചിത്രം പറയുന്നത്.
ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഒരു ആൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായുണ്ടായ
ഒരു ദുരന്തവും തുടർന്ന് സമാധാനത്തിലേക്കുള്ള അവൻ്റെ യാത്രയുമാണ് വേറൊരു ചിത്രത്തിന്റെ പ്രമേയം.

അശ്വിൻ പി.എസ്

മ്യൂസിക്ക് ആൽബങ്ങളും, ടെലിഫിലിമുകളും സംവിധാനം ചെയ്തു കൊണ്ടാണ് അശ്വിൻ പി.എസ് ചലച്ചിത്രരംഗത്തേയ്ക്കു കടന്നുവന്നത്.
ദൂരദർശനു വേണ്ടി ഒരുക്കിയ ‘ഒരിതൾ’ എന്ന ടെലിഫിലിമിലെ അഭിനയത്തിന് മകൾ മീനാക്ഷിക്ക് ഏറ്റം നല്ല ബാലതാരത്തിനുള്ള സംസ്ഥാന പുരസ്ക്കാരം ലഭിച്ചിരുന്നു.
സോഫിയ, മീനാക്ഷി എന്നി മ്യൂസിക്ക് ആൽബങ്ങൾ യൂട്യൂബിൽ ഏറെ ഹിറ്റാണ്.
രൗദ്രം, ഔട്ട് ഓഫ് നൈറ്റ് എന്നീ ഷോർട്ട് ഫിലിമുകളും ഒരുക്കിയ അശ്വിൻ ‘സഞ്ചാരം ഡോക്കുമെൻ്റെറിയിൽ ഫോട്ടോഗ്രാഫിയും
അഭിയിൽ സംഗീത സംവിധാനവും നിർവ്വഹിച്ചിട്ടുണ്ട്. ‘അരിപ്പ’യിൽ എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്.

5 സീഡ്സ് എന്ന ഈ ചിത്രത്തിന് 2022ലെ കുട്ടികളുടെ ചിത്രമായി ‘ഫിലിം ക്രിട്ടിക്സ്’ പുരസ്കാരം ലഭിച്ചു.
ഇനിയും നിരവധി അംഗീകാരങ്ങൾ ലഭിക്കാൻ സാദ്ധ്യതയുള്ള ഈ ചിത്രം അടുത്തു തന്നെ പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Back to top button
error: