Movie
-
നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപം’ ഒക്ടോബർ 6ന് തീയേറ്ററുകളിൽ
മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം “കോപം “ഒക്ടോബർ 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്ന കോപത്തിൽ, ഗണപതി അയ്യർ എന്ന മുത്തച്ഛനെ നെടുമുടി വേണുവും മീനാക്ഷി എന്ന കൊച്ചു മകളെ അഞ്ജലികൃഷ്ണയും അവതരിപ്പിക്കുന്നു. കൂടാതെ ആലിഫ് ഷാ, അലൻ ബ്ളസീന, സാജൻ ധ്രുവ്, ശ്യാം നമ്പൂതിരി, വിദ്യാ വിശ്വനാഥ്, ദാവീദ് ജോൺ , സംഗീത് ചിക്കു , വിനോദ് എന്നിവരും കഥാപാത്രങ്ങളാകുന്നു. ബാനർ – ബി എം കെ സിനിമാസ് , കഥ, തിരക്കഥ, സംഭാഷണം , നിർമ്മാണം, സംവിധാനം – കെ മഹേന്ദ്രൻ , ഛായാഗ്രഹണം – റോണി സായ് ആറ്റിങ്ങൽ, എഡിറ്റിംഗ് – ശരൺ ജി ഡി, ഗാനരചന – സജി ശ്രീവൽസം, സംഗീതം, പശ്ചാത്തല സംഗീതം – രാജേഷ് വിജയ്, ആലാപനം – മഞ്ജരി, ചന്ദന രാജേഷ്, രാജേഷ് വിജയ്, വിതരണം – ഗോപികണ്ണാ…
Read More » -
ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിൽ ഒന്നാമൻ തെന്നിന്ത്യന്‍ താരം; ഷാരൂഖിനെയും പ്രഭാസിനെയും മറികടന്ന് ആ ഒന്നാം സ്ഥാനക്കാരൻ ആരാണ് ?
വാണിജ്യപരതയുടേതായ നോട്ടത്തിൽ ഇന്ത്യൻ സിനിമയെന്നാൽ ഒരുകാലത്ത് ബോളിവുഡ് ആയിരുന്നു. എന്നാൽ ഇന്നത് മാറി. ബജറ്റിലും കളക്ഷനിലും ബോളിവുഡിലെ വെല്ലുന്ന വിജയങ്ങൾ ഇന്ന് തെന്നിന്ത്യൻ സിനിമകൾ സ്വന്തമാക്കിയിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ ജനപ്രീതി നേടിയതോടെ ഭാഷയുടെ അതിർവരമ്പുകൾക്കപ്പുറത്ത് സിനിമകൾ ഇന്ന് ആസ്വദിക്കപ്പെടുകയും ചെയ്യുന്നു. താരങ്ങളുടെ ജനപ്രീതിയിലും അത് പ്രതിഫലിക്കുന്നുണ്ട്. പലപ്പോഴും പോപ്പുലാരിറ്റി ലിസ്റ്റുകളിൽ ബോളിവുഡ് താരങ്ങളേക്കാൾ മുന്നിലെത്താറുണ്ട് തെന്നിന്ത്യൻ താരങ്ങൾ. ഇപ്പോഴിതാ പുതിയൊരു ലിസ്റ്റും അങ്ങനെ തന്നെയാണ്. പ്രമുഖ മീഡിയ കൺസൾട്ടിംഗ് സ്ഥാപനമായ ഓർമാക്സ് മീഡിയ ഇന്ത്യയിലെ ജനപ്രിയ പുരുഷ താരങ്ങളുടെ ലിസ്റ്റിലാണ് ബോളിവുഡ് താരങ്ങളേക്കാൾ തെന്നിന്ത്യൻ താരങ്ങൾ ഇടംപിടിച്ചിരിക്കുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന പത്ത് ഇന്ത്യൻ താരങ്ങളുടെ ലിസ്റ്റിൽ ബോളിവുഡിൽ നിന്ന് ആകെ മൂന്ന് പേരേ ഉള്ളൂ! ഷാരൂഖ് ഖാനും സൽമാൻ ഖാനും അക്ഷയ് കുമാറുമൊക്കെയുള്ള ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത് വിജയ് ആണ്. രണ്ടാമത് ഷാരൂഖ് ഖാൻ. മൂന്നാം സ്ഥാനത്ത് പ്രഭാസ്. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഓർമാക്സ് പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിലെ 10…
Read More » -
നയൻസ് കട്ടകലിപ്പിൽ! അറ്റ്‍ലിയുമായി ഉടക്കിയെന്ന റിപ്പോര്‍ട്ട് മാനനഷ്‍ടമുണ്ടാക്കി, മാധ്യമങ്ങള്‍ക്കെതിരെ കേസ് നല്‍കാൻ നയൻതാര
തെന്നിന്ത്യയുടെ പ്രിയ നായിക ബോളിവുഡിലെ തുടക്കം മികച്ചതാക്കിയിരുന്നു. ഒരു ഷാരൂഖ് ഖാൻ ചിത്രത്തിൽ ആദ്യമായി നായികയായപ്പോൾ വിസ്‍മയിപ്പിക്കുന്ന വിജയമാണ് നയൻതാരുടേയും പേരിലായത്. എന്നാൽ അറ്റ്‍ലിയുമായി നയൻതാര തർക്കത്തിലാണെന്ന വാർത്തയും പ്രചരിച്ചിരുന്നു. ഇതിൽ നടി നയൻതാര മാനനഷ്‍ട കേസ് ഫയൽ ചെയ്യാൻ ഒരുങ്ങുകയാണ് എന്ന് ടോളിവുഡ‍് ഡോട് കോം റിപ്പോർട്ട് ചെയ്യുന്നു. ജവാനിൽ നായികയായ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങൾ കുറവാണെന്ന് പരാതി ഉയരുകയും നടി അതിൽ പരിഭവിച്ചിരിക്കുകയാണ് എന്നുമായിരുന്നു റിപ്പോർട്ടുകൾ. അതിഥി വേഷത്തിലെത്തിയ ദീപിക പദുക്കോണിന്റെ കഥാപാത്രത്തിന് പ്രധാന്യം നൽകിയാണ് നയൻതാരയെ ചൊടിപ്പിച്ചത് എന്ന തരത്തിലും വാർത്തകളുണ്ടായി. ഇത്തരം റിപ്പോർട്ടുകൾ പ്രചരിപ്പിച്ച മാധ്യമങ്ങൾക്കെതിരെ താരം നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ്. ഔദ്യോഗികമായി നയൻതാര പ്രതികരിച്ചിട്ടില്ല. ജവാനിൽ നയൻതാര ചെയ്‍ത വേഷത്തെ കുറിച്ച് ഷാരൂഖ് ഖാൻ നേരത്തെ പ്രതികരിച്ചിരുന്നു. ഒരു അമ്മയായ നർമദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖിന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോൾ കഥാപാത്രത്തിന്റെ സ്‍ക്രീൻ ടൈം കുറവായി.…
Read More » -
പൂജ ഹെഗ്ഡെ പ്രമുഖ ക്രിക്കറ്റ് താരവുമായി ഡേറ്റിംഗില്‍ ?
മുംബൈ: ദക്ഷിണേന്ത്യൻ ചിത്രങ്ങളിലും, ബോളിവുഡിലും നിറഞ്ഞു നിൽക്കുന്ന താരമാണ് പൂജ ഹെഗ്ഡെ. കോളിവുഡിൽ അരങ്ങേറ്റം കുറിച്ച പൂജ പിന്നെ സൂപ്പർ നായികയായി വളരുകയാണ്. സൂപ്പർതാര നായികയായി പല ചിത്രങ്ങളിലും പൂജ പ്രത്യക്ഷപ്പെട്ടു. പലതും വൻ ഹിറ്റുകളുമായിരുന്നു. 2012 മുഖമൂടി എന്ന തമിഴ് സിനിമയിലൂടെയാണ് പൂജയുടെ അരങ്ങേറ്റം. എന്നാൽ എന്നും വിവാദങ്ങളും നടിയെ വിട്ടുമാറിയിരുന്നില്ല എന്നതാണ് നേര്. ഏറ്റവും അവസാനം കിസി കാ ഭായി, കിസി കാ ജാൻ എന്ന സൽമാൻ ഖാൻ ചിത്രത്തിലാണ് പൂജ അഭിനയിച്ചത്. സൽമാൻ ഖാൻ നയകനായ ചിത്രം ബോക്സോഫീസിൽ വൻ ദുരന്തമായിരുന്നു. അതിന് പിന്നാലെ പൂജയും സൽമാനും ഡേറ്റിംഗിലാണ് എന്ന രീതിയിൽ വലിയതോതിൽ അഭ്യൂഹം പരന്നു. ഇരുവരും ഒന്നിച്ച് പല വേദികളിൽ എത്തിയതാണ് ഇതിന് കാരണമായത്. എന്നാൽ പിന്നീട് പൂജ തന്നെ ഈ അഭ്യൂഹങ്ങൾ തള്ളികളഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ്. എന്നാൽ പുതിയ ഒരു ഡേറ്റിംഗ് റൂമറാണ് നടിയെ ബന്ധപ്പെടുത്തി വരുന്നത്. മുംബൈയിൽ നിന്നുള്ള ഒരു ക്രിക്കറ്റ് താരവുമായി…
Read More » -
ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ ? ആകാംഷയോടെ പ്രേക്ഷകർ
ഇന്ത്യൻ പ്രേക്ഷകരാകെ ഉറ്റുനോക്കുന്നത് ഒരു കളക്ഷൻ റിപ്പോർട്ടിനാണ്. ആഗോളതലത്തിൽ ഷാരൂഖ് ഖാൻ എത്ര കളക്ഷൻ നേടി എന്ന റിപ്പോർട്ടിനാണ് ആരാധകർ കാത്തിരിക്കുന്നത്. ഷാരൂഖ് ഖാന്റെ ജവാൻ 1000 കോടി കടന്നോ എന്നാണ് വ്യക്തമാകേണ്ടത്. ആ ചരിത്ര നേട്ടത്തിലെത്തിയാൽ സിനിമയിലെ നായകന് മറ്റൊരു റെക്കോർഡ് സ്വന്തമാകും. ആഗോളതലത്തിൽ ജവാൻ നേടിയത് 979.29 കോടി രൂപയാണ് എന്ന റിപ്പോർട്ട് ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. ഷാരൂഖ് ഖാൻ രണ്ടാം 1000 കോടി ക്ലബിൽ എത്തിയെന്ന് ചില ട്രേഡ് അനലിസ്റ്റുകളും റിപ്പോർട്ട് ചെയ്യുന്നു. അങ്ങനെ സംഭവിച്ചാൽ 1000 കോടി ചിത്രങ്ങൾ രണ്ടെണ്ണം എന്ന റെക്കോർഡ് ഷാരൂഖ് ഖാന്റെ പേരിലാകും. നേരത്തെ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബിൽ കടന്നിരുന്നു. ഇന്ത്യയിൽ നിന്ന് 1000 കോടി ചിത്രങ്ങളിൽ ദംഗൽ, ബാഹുലി 2, ആർആർആർ എന്നിവയും ഉൾപ്പെടും. ആമിർ ഖാന്റെ ദംഗൽ 2000 കോടി ക്ലബിൽ ഇടംപിടിച്ചിരുന്നു. ദംഗൽ ആഗോളതലത്തിൽ ആകെ 2,024 കോടി നേടിയപ്പോൾ എസ് എസ് രാജമൗലിയുടെയുടെ…
Read More » -
ഇംഗ്ലീഷ് ഹൊറർ ചിത്രം “പാരനോർമൽ പ്രൊജക്റ്റി”ന്റെ ട്രെയ്‌ലർ പുറത്ത്
എസ് എസ് ജിഷ്ണു ദേവ് സംവിധാനം നിർവഹിച്ച് ക്യാപ്റ്റാരിയാസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഒരക്കിയ ഇംഗ്ലീഷ് ഹൊറർ ചിത്രമായ “പാരനോർമൽ പ്രൊജക്റ്റി” ന്റെ ട്രെയ്‌ലർ റിലീസ് ആയി. അമേരിക്കൻ ഫിലിം വിതരണ കമ്പനി ആയ ഡാർക്ക് വെബ് ഫിലിംസ് ആണ് ഈ ഹൊറർ സിനിമ പുറത്തിറക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേഷൻ, എക്സ്സോർസിസം എന്നീ വിഷയങ്ങളാണ് ഈ സിനിമ പ്രതിപാദിക്കുന്നത്. പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ് ആയ ആൽവിൻ ജോഷ്, സാം അലക്സ്, കാർത്തിക് രഘുവരൻ, ക്രിസ്റ്റി ഫെർണാൻഡോസ് എന്നിവരുടെ കേസ് ഡയറികളാണ് ഈ സിനിമയിലുടനീളം അവതരിപ്പിക്കുന്നത്. തികച്ചും വ്യത്യസ്തമായ പാറ്റേർണിൽ ആണ് സിനിമയുടെ ആഖ്യാന ശൈലി. സൗത്ത് ഇന്ത്യ പശ്ചാത്തലമാക്കി വരുന്ന ഈ ഹൊറർ സിനിമയിൽ ഷാഡോ സിനിമാറ്റോഗ്രഫി ആണ് ഉപയോഗിച്ചിരിക്കുന്നത്.പ്രേതബാധയുണ്ട് എന്ന് വിശ്വസിക്കപ്പെടുന്ന ഒരു ഒഴിഞ്ഞ കോളേജ് ബിൽഡിംഗിൽ അധികൃതരുടെ നിർദ്ദേശപ്രകാരം എത്തുന്ന പാരനോർമൽ ഇൻവെസ്റ്റിഗേറ്റർസ്, അവർ ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ ഒട്ടനവധി പ്രശ്നങ്ങൾ നേരിടേണ്ടി വരുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം പല യഥാർത്ഥ സംഭവങ്ങളുടെയും…
Read More » -
ചെറിയ ബജറ്റിൽ വമ്പൻ ജയം; അമ്പരപ്പിക്കുന്ന ലാഭക്കണക്കുകളുമായി ആർഡിഎക്സ്
മലയാളത്തിൽ അടുത്തകാലത്ത് വിസ്‍മയിപ്പിച്ച ഒരു ചിത്രമാണ് ആർഡിഎക്സ്. താരതമ്യേന ചെറു ബജറ്റിൽ ഒരുങ്ങിയ ചിത്രം അമ്പരപ്പിക്കുന്ന വിജയം നേടുന്ന കാഴ്‍ചയാണ് ബോക്സ് ഓഫീസിൽ കണ്ടുകൊണ്ടിരിക്കുന്നത്. ആർഡിഎക്സ് വേൾഡ്‍വൈഡ് ബിസിനിസിൽ 100 കോടി രൂപയിലധികം നേടിയെന്ന റിപ്പോർട്ട് ഇന്നലെ നിർമാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിരുന്നു. എന്തായാലും വമ്പൻ ലാഭം തന്നെ ചിത്രത്തിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമായിരിക്കുന്നത്. ഇന്ത്യൻ ബോക്സ് ഓഫീസ് നെറ്റ് കളക്ഷൻ ലഭ്യമായ കണക്കുകൾ പ്രകാരം ആർഡിഎക്സ് നേടിയത് 46.8 കോടിയും ഇന്ത്യൻ ബോക്സ് ഓഫീസ് ഗ്രോസ് 55.32 കോടിയും ആകെ വേൾഡ്‍വൈഡ് ഗ്രോസ് കളക്ഷൻ 84.07 കോടി രൂപയുമാണ്. ഇത്രയും ആർഡിഎക്സ് നേടിയത് 28 ദിവസങ്ങളിൽ നിന്നാണ്. വമ്പൻ ഹിറ്റെന്ന് ഉറപ്പിക്കുന്ന പ്രതികരണം. ഒടിടിയിലേക്കും ഇന്ന് എത്തിയ ആർഡിഎക്സ് സിനിമയുടെ മൊത്തം ബജറ്റ് ഏകദേശം എട്ട് കോടി മുതൽ 10 കോടി വരെയാണ് എന്ന് ലഭ്യമാകുന്ന വിവരങ്ങൾ സൂചിപ്പിക്കുമ്പോൾ കളക്ഷനിൽ നിന്ന് മാത്രമുള്ള ലാഭം എഴുപത് കോടിയാണ് (മറ്റ് ചിലവുകൾ…
Read More » -
കെ.ജി. ജോർജ് മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ; വെള്ളിത്തിരയിലെ പരീക്ഷണങ്ങളുടെ വിജയശിൽപ്പി
മലയാള ചലച്ചിത്ര ലോകത്തെ രണ്ടായി പകുത്ത ചലച്ചിത്ര പ്രവർത്തകൻ. കുളക്കാട്ടിൽ ഗീവർഗീസ് ജോർജ് എന്ന കെ. ജി.ജോർജിനെ പെട്ടെന്ന് അങ്ങനെ വിശേഷിപ്പിക്കാം. പഴയകാല ചലച്ചിത്രങ്ങളെ ആധുനിക ചലച്ചിത്രാഖ്യാനങ്ങളിലേക്കു കൈ പിടിച്ചു നടത്തിയവരിൽ പ്രമുഖനാണ് അദ്ദേഹം. മറ്റാരും ധൈര്യപ്പെട്ടിട്ടില്ലാത്ത പല വഴികളിലൂടെയും അദ്ദേഹം സഞ്ചരിച്ചു. അതെല്ലാം മലയാള സിനിമയ്ക്കു പുതിയ വ്യക്തിത്വം പകർന്നിട്ടു. മലയാളത്തിൽ സ്‍ത്രീപക്ഷ സിനിമ ആദ്യമായി ഒരുക്കിയത് കെ ജി ജോർജാണെന്നു പറയാം. ആദാമിന്റെ വാരിയെല്ല് എന്ന ഈ ചിത്രം പുതു തലമുറ സംവിധായകരെയും വിസ്‍മയിപ്പിക്കുന്ന ആഖ്യാനത്തിലായിരുന്നു കെ ജി ജോർജ് ഒരുക്കിയത്. മിസ്റ്ററി ത്രില്ലറിൽ മലയാളത്തിന്റെ പാഠപുസ്‍തമായ സിനിമയെന്നു വിമർശകർ വിലയിരുത്തുന്ന യവനിക മറ്റൊരു നാഴികക്കല്ല്. ആക്ഷേപഹാസ്യത്തിന്റെ മറുപേരായിരുന്നു ജോർജ് സംവിധാനം ചെയ്‍ത പഞ്ചവടിപ്പാലം. കാർട്ടൂണിസ്റ്റ് യേശുദാസന്റെ തിരക്കഥയിൽ തീർത്ത ഈ ചിത്രം, അഴിമതിയുടെ പൊതുഭണ്ഡാരമായി ഇന്നും നമുക്കു ചുറ്റുമുണ്ട്. ഇരകൾ,യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങൾ ജോർജിന്റെ വേറിട്ട വഴിക്കാഴ്ചകളാണ്. കെ.ജി.…
Read More » -
ഗൗതം മേനോൻ ചിത്രം ധ്രുവ നച്ചത്തിരത്തില്‍നിന്ന് സൂര്യ പിൻമാറാൻ കാരണം ? എങ്ങനെ വിക്രം നായകനായി ?
വിക്രം നായകനായി എത്താനിരിക്കുന്ന പുതിയ ചിത്രമാണ് ധ്രുവ നച്ചത്തിരമാണ്. ഗൗതം വാസുദേവ് മേനോനാണ് ചിത്രം സംവിധാനം ചെയ്യുക. ധ്രുവ നച്ചത്തിരം ആക്ഷൻ സ്‍പൈ ചിത്രമായിരിക്കും എന്നാണ് റിപ്പോർട്ട്. നേരത്തെ സൂര്യയെ നായകനാക്കി ആലോചിച്ച ചിത്രമായിരുന്നു ധ്രുവ നച്ചത്തിരം. സൂര്യയായാണ് ധ്രുവ നച്ചത്തിരത്തിൽ നായകനായി ആദ്യം ആലോചിച്ചിരുന്നത് എന്ന് ഗൗതം വാസുദേവ് മേനോൻ വെളിപ്പെടുത്തിയിരുന്നു. അന്നത് വർക്ക് ആയില്ല. സർഗാത്മകമായ ചില വ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയുടെ ഐഡിയോളജി സൂര്യക്ക് മനസിലായില്ല. സിനിമയിൽ നടൻ കംഫേർട്ടായിരിക്കണം. അതാണ് ശരിയായ കാര്യവും. സൂര്യ പിൻമാറിയപ്പോൾ വിക്രമിനെ സമീപിച്ചു, ചെയ്യാമെന്ന് വിക്രം സമ്മതിക്കുകയും ആയിരുന്നുവെന്ന് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ പല അഭിമുഖങ്ങളിലും നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഗൗതം വാസുദേവ് മേനോനാണ് നിർമാണം. ഗൗതം വാസുദേവ് മേനോനാണ് തിരക്കഥയും. സംഗീതം ഹാരിസ് ജയരാജാണ്. നവംബർ 24നാണ് റിലീസ്. ഋതു വർമ്മ, ഐശ്വര്യ രാജേഷ്, സിമ്രാൻ, ആർ പാർത്ഥിപൻ, വിനായകൻ, രാധിക ശരത്കുമാർ, ദിവ്യദർശിനി, മുന്ന സൈമൺ, സതീഷ് കൃഷ്‍ണൻ, വംശി…
Read More » -
റോള്‍ വെട്ടിമുറിച്ച് ഒന്നുമില്ലാതെയാക്കി; അറ്റ്ലിയോട് കട്ടക്കലിപ്പില്‍ നയന്‍താര!
ചരിത്രത്തിലെ ഏറ്റവും മികച്ച ബോളിവുഡ് കളക്ഷന്‍ സിനിമയായി മാറാനുള്ള നെട്ടോട്ടത്തിലാണ് ഇപ്പോള്‍ ജവാന്‍ എന്ന ചിത്രം. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്ത സിനിമ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രങ്ങളുടെ കൂട്ടത്തില്‍ നാലാം സ്ഥാനത്താണ് ഇപ്പോള്‍. സിനിമയുടെ വിജയം ഷാരൂഖ് ഖാനും അറ്റിലും ഫാന്‍സും എല്ലാം ആഘോഷിക്കുന്നു. എന്നാല്‍, ചിത്രത്തില്‍ നായികയായി എത്തിയ നയന്‍താര അത്രയ്ക്ക് ഹാപ്പി അല്ല എന്നാണ് അറിയുന്നത്. സംവിധായകന്‍ അറ്റിലിയോട് കട്ടക്കലിപ്പിലാണെന്നും കോടമ്പക്കത്തു നിന്നും വാര്‍ത്തകള്‍ വരുന്നു. ചിത്രത്തില്‍ നയന്‍താരയുടെ പല രംഗങ്ങളും കട്ട് ചെയ്ത് മാറ്റിയിട്ടുണ്ടത്രെ. നായികയാണെന്ന് പറഞ്ഞു കൊണ്ടുവന്നിട്ട്, കാമിയോ റോള്‍ ചെയ്ത ദീപിക പദുക്കോണിന്റെ പ്രാധാന്യം പോലും സിനിമയില്‍ തനിക്ക് കിട്ടിയില്ല എന്നാണ് നയന്‍താരയുടെ പക്ഷം. ഇപ്പോള്‍ ദീപിക- ഷാരൂഖ് ഖാന്‍ ചിത്രം എന്ന നിലയിലാണ് സിനിമയുടെ വിജയത്തെ ആഘോഷിക്കുന്നത്. സിനിമയില്‍ നായികയായി അഭിനയിച്ച നയന്‍താരയെക്കാള്‍ പ്രതിഫലം വാങ്ങിയതും വെറും മിനിട്ടുകള്‍ മാത്രം വന്നുപോയ ദീപിക പദുക്കോണാണെന്നും റിപ്പോര്‍ട്ടുകള്‍…
Read More »