Movie
-
കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥ പറയുന്ന ‘കാത്ത് കാത്തൊരു കല്യാണം’ ഉടൻ തിയേറ്ററിലേക്ക്
മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സംവിധായകൻ ജയിൻ ക്രിസ്റ്റഫർ സംവിധാനം നിർവ്വഹിച്ച ‘കാത്ത് കാത്തൊരു കല്യാണം’ വരുന്നു. ചിത്രം ഉടൻ തിയേറ്ററിലെത്തും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് ‘കാത്ത് കാത്തൊരു കല്യാണം’ പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് നിർമ്മാണം. ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പളുങ്ക്, ഭ്രമരം, മായാവി, ചോട്ടാ മുംബൈ എന്നീ ചിത്രങ്ങളിൽ ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച യുവനടൻ ടോണി സിജിമോൻ നായകനാവുന്ന മൂന്നാമത്തെ ചിത്രം കുടിയാണ് ‘കാത്ത് കാത്തൊരു കല്യാണം’. ടെലിവിഷൻ ചാനൽ പരിപാടികളിലുടെയും, നിരവധി ആൽബങ്ങളിലൂടെയും മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് ചിത്രത്തിലെ നായികയായ ക്രസ്റ്റി ബെന്നറ്റ്. പ്രമോദ് വെളിയനാട്, ജോബി, റിയാസ് നർമകല, ഷാജി മാവേലിക്കര, പ്രദീപ് പ്രഭാകർ, വിനോദ് കെടാമംഗലം, വിനോദ് കുറിയന്നൂർ, രതീഷ് കല്ലറ, അരുൺ ബെല്ലന്റ്, കണ്ണൻ…
Read More » -
ഷെയ്ൻ നിഗം പ്രണയനായകനായി എത്തുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ്’ കട്ടപ്പനയിൽ ആരംഭിച്ചു
ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രം, ‘ലിറ്റില്‍ ഹാര്‍ട്‌സ്’ ഒക്ടോബർ 9 തിങ്കളാഴ്ച്ച കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു. ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രമാണിത്. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ. ആൻ്റോ ജോസ് പെരേര- എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്. സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസാണ് ചിത്രം നിർമ്മിക്കുന്നത്. കട്ടപ്പനയിൽ നിന്ന് മുപ്പതു കിലോമീറ്ററോളം അകലെ ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്. വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി. ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെ ബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം. പൂർണ്ണമായും യുവാക്കളുടെ കാഴ്ച്ചപ്പാടുകൾക്കും അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം. രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ബാബുരാജും ഷൈൻ ടോം…
Read More » -
നിങ്ങള്‍ക്ക് മാറി ഉടുക്കാന്‍ വേറെ ഡ്രസുണ്ടോ?; തമിഴിലെ സ്റ്റാർ അവതാരക ദിവ്യ ദര്‍ശിനിയെ അപമാനിച്ചത് നയൻതാരയോ ? തമിഴകത്ത് ചൂടേറിയ ചര്‍ച്ച
ചെന്നൈ: തമിഴിലെ ഏറ്റവും തിരക്കേറിയ അവതാരകയാണ് ദിവ്യ ദർശിനി എന്ന ഡിഡി. തമിഴ് ചാനലുകളിലും അവാർഡ് പരിപാടികളിലും നിറഞ്ഞുനിൽക്കുന്ന വ്യക്തിയാണ് ഇവർ. ഒപ്പം സിനിമ രംഗത്തും ചില വേഷങ്ങൾ ദിവ്യ ദർശിനി ചെയ്തിട്ടുണ്ട്. മ്യൂസിക് ആൽബങ്ങളിലും ഇവർ സാന്നിധ്യമായിട്ടുണ്ട്. സൂപ്പർ താരങ്ങൾ മുതൽ തെന്നിന്ത്യയിലെ വൻ താരങ്ങളെ എല്ലാം ഇവർ അഭിമുഖം നടത്തിയിട്ടുണ്ട്. വിജയ് ടിവിയിലെ കോഫി വിത്ത് ഡിഡി എന്ന പരിപാടി ഏറെ പ്രശസ്തമായിരുന്നു. അതേ സമയം അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഒരു അവതാരക എന്ന നിലയിൽ ഏറ്റവും വേദനിപ്പിച്ച നിമിഷം ദിവ്യ ദർശിനി വെളിപ്പെടുത്തിയിരുന്നു. അതിൽ അവർ പറയുന്നത് ഇങ്ങനെയാണ്. ‘ഒരു പരിപാടിയിൽ ഒരു ഹീറോയിൻ വന്നു. അവർ താമസിച്ചാണ് വന്നത്. ആ പരിപാടിയുടെ ഒരു സെഷൻ കഴിഞ്ഞപ്പോഴാണ് അവർ എത്തിയത്. അവർ വന്നയുടൻ എൻറെ ഡ്രസാണ് നോക്കിയത്. അവരുടെയും എൻറെയും ഡ്രസ് ഒരുപോലെയായിരുന്നു. ഒരേ ഡിസൈൻ ഒരേ കളർ എന്ന് പറയാം. ഓ, നമ്മൾ ഒരേ ഡ്രസാണല്ലോ…
Read More » -
മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’ രണ്ടാം ഭാഗം, സുരേഷ് ഗോപി- ബിജു മേനോൻ ചിത്രം ‘ഗരുഡന്‍’ നസ്ലെൻ നായകനായ ‘ഐ ആം കാതലന്‍’ തീയറ്ററുകളിലേയ്ക്ക്: ആസിഫ് അലിയുടെ ‘കാസര്‍ഗോള്‍ഡ്’ ഒ. ടി. ടിയില്‍
മമ്മൂട്ടിയുടെ ഹിറ്റ് തെലുങ്ക് ചിത്രം ‘യാത്ര’യുടെ രണ്ടാം ഭാഗം അടുത്ത വര്‍ഷം ഫെബ്രുവരി 8ന് റിലീസ് ചെയ്യും. നടന്‍ ജീവ ആണ് ചിത്രത്തില്‍ നായകനാകുന്നത്. മമ്മൂട്ടി വൈ.എസ് രാജശേഖര റെഡ്ഡി ആയാണ് യാത്രയില്‍ വേഷമിട്ടത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ നിലവിലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ കഥയാണ് പറയുക. യാത്ര 2ലും മമ്മൂട്ടി വൈഎസ്ആര്‍ ആയി തന്നെയെത്തും. മഹി വി രാഘവ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡിയായിട്ടാണ് ജീവ എത്തുന്നത്. യാത്രയില്‍ മമ്മൂട്ടിക്കൊപ്പം സുഹാസിനി, ജഗപതി ബാബു, റാവു രമേഷ്, അനസൂയ ഭരദ്വാജ്, സച്ചിന്‍ ഖെഡേകര്‍, വിജയചന്ദര്‍, തലൈവാസല്‍ വിജയ്, സൂര്യ, രവി കലേ, ദില്‍ രമേഷ് തുടങ്ങി ഒട്ടേറെ താരങ്ങള്‍ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിര്‍വഹിച്ചത് സത്യന്‍ സൂര്യനാണ്. ◾സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ‘ഗരുഡന്‍’ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. ചിത്രം നവംബര്‍ ആദ്യവാരം തിയേറ്ററുകളില്‍ എത്തും.…
Read More » -
മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയില്‍നിന്നു നീണ്ട 10 വര്‍ഷം തലയെടുപ്പോടെ നിന്ന ദൃശ്യം പുറത്തായി! മലർത്തിയടിച്ച ‘കണ്ണൂര്‍ സ്ക്വാഡി’ന്റെ തേരോട്ടം തുടരുന്നു
മലയാള സിനിമയുടെ വിപണി വളർന്നത് ചലച്ചിത്ര വ്യവസായം പലപ്പോഴും തിരിച്ചറിഞ്ഞത് മോഹൻലാൽ ചിത്രങ്ങളിലൂടെയാണ്. ദൃശ്യമായും പുലിമുരുകനായും ലൂസിഫറായുമൊക്കെ ബോക്സ് ഓഫീസിൽ പല പല പടികൾ. മറ്റ് തെന്നിന്ത്യൻ സിനിമാ മേഖലകളെ താരതമ്യം ചെയ്യുമ്പോൾ നന്നേ ചെറുതെങ്കിലും കഴിഞ്ഞ പത്ത് വർഷങ്ങളിൽ മലയാള സിനിമ ചവിട്ടിക്കടന്ന വഴികൾ പലതുണ്ട്. 50 കോടി ക്ലബ്ബ് എന്നത് പോലും കളക്ഷനിൽ കൈയെത്താദൂരത്ത് നിന്നതിൽ നിന്നും 150 കോടി ക്ലബ്ബിലേക്ക് മലയാള സിനിമ വളർന്നിരിക്കുന്നു. ബോക്സ് ഓഫീസ് നേട്ടം പരിഗണിക്കുമ്പോൾ മാത്രമല്ല, ഭാഷാതീതമായി നേടിയ ജനപ്രീതി പരിഗണിക്കുമ്പോഴും ദൃശ്യത്തിന് പകരം വെക്കാൻ ഒരു മലയാള ചിത്രം ഇല്ല. ഇപ്പോഴിതാ എക്കാലത്തെയും മലയാളം ബോക്സ് ഓഫീസ് ഹിറ്റുകളുടെ പട്ടികയിൽ നിന്നും ദൃശ്യം പുറത്തായിരിക്കുന്നു, നീണ്ട 10 വർഷങ്ങൾക്ക് ശേഷം! 2013 ലെ ക്രിസ്മസ് റിലീസ് ആയി ഡിസംബർ 19 ന് തിയറ്ററുകളിലെത്തിയ ചിത്രം 2023 എത്തുമ്പോഴാണ് മലയാളത്തിലെ ഏറ്റവും വലിയ 10 സാമ്പത്തിക വിജയങ്ങളുടെ പട്ടികയിൽ നിന്ന് പുറത്താക്കപ്പെടുന്നത്.…
Read More » -
യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം കൂടി എത്തുന്നു; താൾ ടൈറ്റിൽ പോസ്റ്റർ പുറത്ത്
മലയാള ചലച്ചിത്രനിരയിലേക്ക് വേറിട്ട പ്രമേയവുമായി ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരു ക്യാമ്പസ് ത്രില്ലർ ചിത്രം കൂടി എത്തുന്നു. താൾ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റസൂൽ പൂക്കുട്ടി, എം ജയചന്ദ്രൻ, കുഞ്ചാക്കോ ബോബൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കൂടി റിലീസ് ചെയ്തു. നവാഗതനായ രാജാസാഗർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും മാധ്യമ പ്രവർത്തകനായ ഡോ. ജി കിഷോർ നിർവഹിക്കുന്നു. ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ആൻസൺ പോൾ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ, മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ…
Read More » -
“അമ്മൂമ്മ പറയുന്ന കഥകളിലെ കുതിരപ്പുറത്ത് വരുന്നൊരു രാജകുമാരൻ ഉണ്ടായിരുന്നു, എന്നും ആ രാജകുമാരനാണ് ദുൽഖർ”
സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി ഇന്ന് ലോകമെമ്പാടുമായി ഒട്ടനവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. മമ്മൂട്ടിയുടെ മകൻ ലേബൽ ഇല്ലാതെ തന്നെ ദുൽഖർ കെട്ടിപ്പടുത്തത് പാൻ ഇന്ത്യൻ സൂപ്പർതാരം എന്ന പദവിയാണ്. വിവിധ ഭാഷാ ചിത്രങ്ങളിൽ ദുൽഖർ കസറുന്നത് കണ്ട് മലയാളികളുടെ മനവും നിറഞ്ഞു. സാധാരണക്കാർക്ക് പുറമെ സിനിമാ താരങ്ങൾക്ക് ഇടയിലും ദുൽഖറിന് ഫാൻസ് ഏറെയാണ്. ഈ അവസരത്തിൽ അത്തരമൊരു ആരാധികയുടെ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ടോളിവുഡിലെ യുവ നായികമാരിൽ ശ്രദ്ധേയയായ നടി ശ്രീലീലയാണ് ദുൽഖറിനെ പുകഴ്ത്തി പറയുന്നത്. മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രി റിലീസ് ഈവന്റിൽ ആയിരുന്നു നടിയുടെ പ്രശംസ. അമ്മൂമ്മ പറയുന്ന കഥകളിലെ കുതിരപ്പുറത്ത് വരുന്നൊരു രാജകുമാരൻ ഉണ്ടായിരുന്നു എന്നും ആ രാജകുമാരനാണ് ദുൽഖർ എന്നും ശ്രീലീല പറയുന്നു. ‘ദുൽഖർ സൽമാൻ സാർ, നിങ്ങൾ പരിപാടിക്ക് വരുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ എന്നെക്കാൾ സന്തോഷിച്ചത് എന്റെ അമ്മയ്ക്കാണ്. ഒരു വലിയ ആരാധിക നിങ്ങളെ അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞിട്ടുണ്ട്. ചെറുപ്പം…
Read More » -
അനീതിക്ക് മേൽ കൊടുംങ്കാറ്റാവാൻ സുരേഷ് ഗോപിയുടെ ’ഗരുഡൻ’; പൊലീസ് വേഷത്തിൽ കസറും! അപ്ഡേറ്റ്
സുരേഷ് ഗോപി പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രം. ഇങ്ങനെ കേട്ടാൽ മലയാളികൾക്ക് പ്രതീക്ഷ ഏറെയാണ്. പൊലീസ് യൂണിഫോമിലെ അദ്ദേഹത്തിന്റെ ലുക്കും മുൻകാലങ്ങളിൽ ഇറങ്ങിയ ചിത്രങ്ങളും തന്നെയാണ് അതിന് കാരണം. നിലവിൽ ഗരുഡൻ എന്ന ചിത്രത്തിലും പൊലീസ് വേഷത്തിൽ ആണ് സുരേഷ് ഗോപി എത്തുന്നത്. ഈ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗരുഡന്റെ പോസ്റ്റർ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഗരുഡൻറെ ചിറകിൽ ബിജു മേനോന്റെ മുഖവും ഉടൽ ഭാഗമായി സുരേഷ് ഗോപിയെയും ആണ് പോസ്റ്ററിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ‘ഗരുഡന്റെ ചിറകുകൾ അനീതിക്ക് മേൽ കൊടുംങ്കാറ്റാവും’, എന്നാണ് പോസ്റ്റർ പങ്കിട്ട് സുരേഷ് ഗോപി കുറിച്ചത്. പിന്നാലെ നിരവധി പേർ അഭിനന്ദനങ്ങളും കമന്റുകളുമായി രംഗത്തെത്തി. എല്ലാം വിജയത്തിൽ എത്തട്ടെ എന്നാണ് ആരാധകർ പറയുന്നത്. നീണ്ടകാലത്തിന് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിര…
Read More » -
മലയാളത്തിലെ യുവ താരം നസ്ലെന്റെ പുതിയ പടം ‘ഐ ആം കാതലൻ’ ഫസ്റ്റ് ലുക്ക് പുറത്ത്
മലയാളത്തിലെ യുവ താരനിരയിൽ ശ്രദ്ധേയനാണ് നസ്‌ലെൻ. വെള്ളിത്തിരയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ട് തന്നെ തന്റേതായൊരു സ്ഥാനം നേടിയെടുത്ത തരത്തിന്റെ സ്വാഭാവിക അഭിനയമാണ് പ്രേക്ഷകരെ ആകർഷിക്കുന്ന ഘടകം. ഇപ്പോഴിതാ പുതിയ ചിത്രത്തിൽ നായകനാകാൻ ഒരുങ്ങുകയാണ് നസ്‌ലെൻ. ‘ഐ ആം കാതലൻ’ എന്നാണ് ചിത്രത്തിന്റെ പേര്. ഇതിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിട്ടുണ്ട്. തണ്ണീർ മത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങൾക്ക് ശേഷം ഗിരീഷ് എ ഡി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഐ ആം കാതലൻ’. ഡോ. പോൾസ് എന്റർടെയിന്മെന്റസിന്റെ ബാനറിൽ ഡോ. പോൾ വർഗീസ്, കൃഷ്ണമൂർത്തി എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ടിനു തോമസാണ് സഹ നിർമാതാവ്. മാർക്കറ്റിങ്ങ് & ഡിസ്ട്രിബ്യുഷൻ ഡ്രീം ബിഗ് ഫിലിംസ്. അനിഷ്‌മയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ദിലീഷ് പോത്തൻ, ലിജോമോൾ, ടി ജി രവി, സജിൻ, വിനീത് വാസുദേവൻ, വിനീത് വിശ്വം തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്‌ക്രിപ്റ്റ് – സജിൻ ചെറുകയിൽ,…
Read More » -
പുലിമടയിലൂടെ വീണ്ടും കാക്കിയണിഞ്ഞ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഞെട്ടിക്കാന്‍ ജോജു ജോര്‍ജ്; ‘പുലിമട’ റിലീസ് തീയതി പ്രഖ്യാപിച്ചു
സമീപകാലത്ത് ശ്രദ്ധേയ പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കൈയടി നേടിയ നടനാണ് ജോജു ജോർജ്. അവയിൽ ചില പൊലീസ് കഥാപാത്രങ്ങളുമുണ്ടായിരുന്നു. അടുത്ത ചിത്രത്തിലും ജോജു ഒരു പൊലീസ് കോൺസ്റ്റബിൾ ആണ്. എന്നാൽ കഥാപശ്ചാത്തലം തീർത്തും വ്യത്യസ്തമാണ്. പോലീസ് കോൺസ്റ്റബിൾ ആയ വിൻസന്റ് സ്‌കറിയയുടെ (ജോജു ജോർജ്) വിവാഹവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് പുലിമടയിലൂടെ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുക. ചിത്രത്തിൻറെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഒക്ടോബർ 26ന് ചിത്രം തിയറ്ററുകളിൽ എത്തും. എ കെ സാജനാണ് ചിത്രത്തിൻറെ രചനയും സംവിധാനവും എഡിറ്റിംഗും നിർവ്വഹിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും പുറത്തെത്തിയ ഗാനങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. പെണ്ണിന്റെ സുഗന്ധം (സെന്റ് ഓഫ് എ വുമൺ) എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ തന്നെ ഏറെ പുതുമ സമ്മാനിക്കുന്ന ഒന്നാണ്. പാൻ ഇന്ത്യൻ സിനിമയായി പുറത്തിറങ്ങുന്ന പുലിമടയിൽ ജോജുവിന്റെ നായികമാരാകുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്. ഐൻസ്‌റ്റീൻ മീഡിയ,…
Read More »