Movie
-
മലയാളികളെ ഹരം കൊള്ളിച്ച മലയാളത്തിന്റെ പ്രിയ നായിക നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു അതും പോലീസ് വേഷത്തിൽ! ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാൽ, സൈജു കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു…
Read More » -
ഞാന്‍ റെഡിയായ് വരവായ്! ‘ലിയോ’യിലെ തരംഗമായ ഗാനം മലയാളത്തിലും പുറത്തിറങ്ങി
ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യിലെ ഏറെ ഹിറ്റായ ‘നാന്‍ റെഡി താ’ ഗാനം മലയാളത്തിലും റിലീസായി. ‘ഞാന്‍ റെഡിയായ് വരവായി’ എന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അര്‍ജുന്‍ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ വരികള്‍ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘നാ റെഡി താ’ ഗാനത്തിന്റെ തമിഴ് വേര്‍ഷന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങള്‍ ആണ് ഇപ്പോള്‍ റിലീസായത്. ഒക്ടോബര്‍ 19-നാണ് ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസാകുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി…
Read More » -
‘എമ്പുരാ’നു മുമ്പ് ‘വൃഷഭ’ പൂര്‍ത്തിയാക്കും, മുംബൈയില്‍ ആരംഭിച്ച ഷെഡ്യൂളിൽ മോഹന്‍ലാല്‍ അടുത്ത മാസം 15 വരെ
മോഹന്‍ലാല്‍ നായകനാവുന്ന പാന്‍ ഇന്ത്യന്‍ ചിത്രം ‘വൃഷഭ’യുടെ രണ്ടാം ഷെഡ്യൂള്‍ മുംബൈയില്‍ തുടങ്ങി. ഈ ഷെഡ്യൂളോടെ ചിത്രം പൂര്‍ത്തിയാവും. അടുത്ത മാസം 15 വരെയാണ് ഷെഡ്യൂള്‍. നന്ദകിഷോര്‍ സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്- മലയാളം ദ്വിഭാഷാ ചിത്രമായാണ് പ്രദര്‍ശനത്തിനെത്തുക. 200 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണിത്. ‘വൃഷഭ’ പൂര്‍ത്തിയാക്കിയതിനു ശേഷം മോഹന്‍ലാല്‍ എമ്പുരാനില്‍ ജോയിന്‍ ചെയ്യും. റിലീസ് തീയതി ദസറയ്ക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തമിഴ്, കന്നഡ, ഹിന്ദി ഭാഷകളിലും മൊഴിമാറ്റി ചിത്രം പ്രദര്‍ശിപ്പിക്കും. എപിക് ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ വിഭാഗത്തില്‍ പെടുന്ന ‘വൃഷഭ’ പ്രധാന കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി തലമുറകളിലൂടെ കഥ പറയുന്ന ചിത്രമായിരിക്കും എന്നാണ് വിവരം. റോഷന്‍ മെക, ഷനയ കപൂര്‍, സഹ്‌റ ഖാന്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ഏക്ത കപൂര്‍ സഹനിര്‍മാതാവാകുന്ന ചിത്രമാ ന്ന് എന്ന പ്രത്യേകത കൂടിയുണ്ട്. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി…
Read More » -
‘എന്നെ നിനക്കായ് ഞാന്‍’…. രവി തേജ നായകനാകുന്ന ടൈഗര്‍ നാഗേശ്വര റാവുവിലെ ലിറിക്കല്‍ വീഡിയോ പുറത്തു
രവി തേജ നായകനാകുന്ന പുതിയ ചിത്രമാണ് ടൈഗർ നാഗേശ്വര റാവു. ടൈഗർ നാഗേശ്വര റാവുവിലെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. മൂന്നാമത്തെ ഗാനമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. രവി തേജയുടെ പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ടൈഗർ നാഗേശ്വര റാവു ഒക്ടോബർ 20ന് പ്രദർശനത്തിന് എത്തുക എന്നാണ് പ്രഖ്യാപിച്ചിരിക്കുന്തന്.. ‘എന്നെ നിനക്കായ് ഞാൻ’ എന്നു തുടങ്ങുന്ന ഗാനം ജി വി പ്രകാശ് കുമാറിനറെ സംഗീതത്തിൽ ദീപക് രാമകൃഷ്‍ണന്റെ വരികൾ സിന്ദൂരിയാണ് മനോഹരമായി ആലപിച്ചിരിക്കുന്നത്. സംവിധാനം വംശിയാണ്. രവി തേജയുടെ പിരിയോഡിക്കൽ ആക്ഷൻ ചിത്രമായി എത്തുന്ന ടൈഗർ നാഗേശ്വര റാവുവിന്റെ ദൈർഘ്യം മൂന്ന് മണിക്കൂറും ഒരു മിനിട്ടുമായിരിക്കും എന്നതാണ് ഒരു പ്രധാന പ്രത്യേകത. മാസ് മഹാരാജ രവി തേജയുടെ ചിത്രമായ ടൈഗർ നാഗേശ്വര റാവു മൂന്ന് മണിക്കൂറിൽ അധികം ദൈർഘ്യത്തിൽ എത്തുമ്പോൾ ഒരു ആകർഷണമാകും എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. അഭിഷേക് അഗർവാൾ ആർട്‍സിന്റെ ബാനറിൽ ചിത്രം മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലിൽ നിർമിക്കുന്നത് അഭിഷേക്…
Read More » -
ആ മൂവർ സംഘം അടിച്ചും ഇടിച്ചും നേടിയത് 100 കോടി; ആ രംഗങ്ങളൊന്നും ഡ്യൂപ്പല്ല, 50ന്റെ നിറവിൽ ‘ആർഡിഎക്സ്’
ഒരു സിനിമയ്ക്ക് മികച്ച മൗത്ത് പബ്ലിസിറ്റി ലഭിക്കുക എന്നത് വലിയൊരു കാര്യമാണ്. ഈ പ്രേക്ഷ പ്രതികരണമാണ് സിനിമയുടെ ജയ-പരാജയങ്ങൾ തീരുമാനിക്കുന്നത്. ഈ ട്രെന്റാണ് മലയാള സിനിമ ഇപ്പോൾ പിന്തുടരുന്നതും. അത്തരത്തിൽ സൂപ്പർ താരങ്ങളൊന്നും ഇല്ലാതെ എത്തി, പ്രേക്ഷ- നിരൂപക പ്രശംസകൾ ഒരുപോലെ നേടിയ ചിത്രമായിരുന്നു ആർഡിഎക്സ്. ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് തുടങ്ങിയ യുവതാരങ്ങളെ കേന്ദ്ര കഥാപാത്രമാക്കി നഹാസ് ഹിദായത്ത് ആണ് ആർഡിഎക്സ് സംവിധാനം ചെയ്തത്. ഓണം റിലീസ് ആയി ഓഗസ്റ്റ് 25ന് ആയിരുന്നു ആർഡിഎക്സ് തിയറ്ററുകളിൽ എത്തിയത്. എന്നാൽ ഒപ്പം വന്നവരെയും പിന്നീട് വന്നവരെയും പിന്തള്ളിക്കൊണ്ട് ആർഡിഎക്സ് വിജയഗാഥ രചിച്ചു. മുൻവിധികളെ മാറ്റി മറിച്ച ചിത്രം 100 കോടി ക്ലബ്ബിലും ഒടുവിൽ ഇടം നേടി. ഇപ്പോഴിതാ ആർഡിഎക്സ് റിലീസ് ചെയ്തിട്ട് അൻപതാം ദിവസം പിന്നിടുകയാണ്. ഈ സന്തോഷം അണിയറ പ്രവർത്തകർ പങ്കുവച്ചു. View this post on Instagram A post shared by…
Read More » -
‘മരക്കാറി’ന്റെ പരാജയത്തിന് കാരണം ഡീഗ്രേഡിങ്ങ്; വെളിപ്പെടുത്തലുമായി സഹ നിര്‍മാതാവ്
കൊച്ചി: മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം നേരിട്ട ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. മരക്കാര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ചിലര്‍ ഒരു റൂം തന്നെ എടുത്തിരുന്നെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ചെന്നാണ് അവരെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡീഗ്രേഡിങ് നേരിട്ട ഒരു സിനിമയാണ് മരക്കാര്‍ . ഞങ്ങള്‍ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്ത് സിനിമയ്‌ക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവരെ ഞങ്ങള്‍ പൊലീസിനെ കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. അവിടെ പൊലീസുകാര്‍ക്കൊപ്പം താന്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമയെ ഇത്തരത്തില്‍ തകര്‍ക്കുന്നത് ശരിയല്ലെന്നും ഇത് കൊണ്ടു ജീവിക്കുന്ന ഒരുപാട് പേരുണ്ടെന്നും പറഞ്ഞ സന്തോഷ് സിനിമ…
Read More » -
ജവാനെയും പഠാനെയും, റിലീസിന് ഏഴ് ദിവസം മുന്‍പേ അടിച്ച് മൂലയ്ക്കിരുത്തി ‘ലിയോ’ വൻകുതിപ്പ്.!
ന്യൂയോർക്ക്: ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായി എത്തുന്ന ലിയോ. ലോകേഷ് കനകരാജ് വിക്രത്തിന് ശേഷം സംവിധാനം ചെയ്യുന്ന ചിത്രം എന്നത് ലിയോയുടെ ഹൈപ്പ് ഒന്നുകൂടി വർദ്ധിപ്പിക്കുന്നു. ചിത്രത്തിലെ ഇതുവരെ ഇറങ്ങിയ അനിരുദ്ധ് സംഗീതം നൽകിയ ഗാനങ്ങൾ ഹിറ്റാണ്. എന്തുകൊണ്ടും ഒരു സൂപ്പർ ഹിറ്റ് ചിത്രത്തിൻറെ ഹൈപ്പ് ലിയോ സൃഷ്ടിച്ചിട്ടുണ്ട്. ഈ ഹൈപ്പ് ചിത്രത്തിൻറെ വിദേശത്തെ അടക്കം അഡ്വാൻസ് ബുക്കിംഗിലും കാണാം. ഏറ്റവും പുതിയ വിവരം അനുസരിച്ച് ലിയോ റിലീസിന് ഒരാഴ്ച മുൻപ് തന്നെ 2023 ലെ ഏറ്റവും കൂടുതൽ തുക യുഎസിൽ അഡ്വാൻസ് ബുക്കിംഗിലൂടെ നേടുന്ന ഇന്ത്യൻ ചിത്രമായി ലിയോ മാറിയിരിക്കുകയാണ്. ഷാരൂഖിൻറെ പഠാനെയും, ജവാനെയുമാണ് ലിയോ മറികടന്നത്. റിലീസ് ചെയ്യാൻ ഏഴു ദിവസം ബാക്കിനിൽക്കെ അഡ്വാൻസ് ബുക്കിംഗിൽ നിന്നും ലിയോ നേടിയത് 832689 ഡോളറാണ് അതായത് 6.92 കോടി. ഇത് 1.2 മില്യൺ ഡോളർ വരെ പോകും എന്നാണ് ട്രേഡ് അനലിസ്റ്റുകൾ…
Read More » -
മൂന്നു മക്കളുമൊത്ത് ബാംഗ്‌ളൂരിൽ സ്ഥിര താമസമാക്കിയ ഫിലിപ്പായി മലയാളികളുടെ പ്രിയ നടൻ മുകേഷ്; ടീസർ പുറത്തിറങ്ങി
മലയാളികളുടെ പ്രിയ നടൻ മുകേഷിന്റെ മുന്നൂറാമത് ചിത്രമായ ‘ഫിലിപ്സി’ന്റെ രസകരമായ ടീസർ പുറത്തിറങ്ങി. മുകേഷിനൊപ്പം ഇന്നസെന്റ്, നോബിൾ ബാബു തോമസ്, നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രത്തിന്റെ സംവിധാനം. ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കി, പ്രശോഭ് കൃഷ്ണ എന്നിവരാണ് നിർമാണം. ഹെലൻ എന്ന ചിത്രത്തിന് ശേഷം അതിൻ്റെ അണിയറ പ്രവർത്തകർ വീണ്ടും ഒന്നിക്കുന്ന ‘ഫിലിപ്സ്’ നവംബറിൽ തീയറ്ററുകളിൽ എത്തും. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. അന്തരിച്ച നടൻ ഇന്നസെൻറിൻറെ അവസാന ചിത്രം കൂടിയാണിത്. ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർലി, സച്ചിൻ നാച്ചി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മൂന്നു മക്കളുമൊത്ത് ബാംഗ്‌ളൂരിൽ സ്ഥിര താമസമാക്കിയ ഫിലിപ്പ് എന്ന ടൈറ്റിൽ കഥാപാത്രത്തെയാണ് മുകേഷ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഒരു അപ്രതീക്ഷിത സംഭവം അവരുടെ ജീവിതത്തെ ആകെ മൊത്തം മാറ്റി മറിക്കുന്നതാണ് സിനിമയുടെ…
Read More » -
സിനിമയിലെത്തി അഞ്ച് പതിറ്റാണ്ട് പൂര്‍ത്തിയാക്കാനൊരുങ്ങുന്ന സ്റ്റെൽമന്നന്റെ ആദ്യകാല പ്രതിഫലം എത്രയെന്ന് അറിയാമോ ?
ഇന്ത്യൻ സിനിമയിൽത്തന്നെ രജനികാന്ത് എന്ന ജനപ്രിയ പ്രതിഭാസത്തിന് പകരം വെക്കാൻ മറ്റൊരാളില്ല. സിനിമയിലെത്തി അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കാനൊരുങ്ങുമ്പോഴും തമിഴ് സിനിമാപ്രേമികളുടെ സ്നേഹാദരങ്ങളോടെയുള്ള തലൈവർ എന്ന വിളിക്കോ അദ്ദേഹത്തിൻറെ സിനിമകൾ നേടുന്ന കളക്ഷനോ കുറവൊന്നുമില്ല. താരമൂല്യവും ബോക്സ് ഓഫീസ് വിജയത്തിലെ വർധനവുമനുസരിച്ച് ഇക്കാലയളവിൽ രജനികാന്തിൻറെ പ്രതിഫലത്തിലും വലിയ ഉയർച്ച ഉണ്ടായിട്ടുണ്ട്. ഏറ്റവുമൊടുവിൽ പുറത്തെത്തി വൻ വിജയം നേടിയ ജയിലറിൽ അദ്ദേഹത്തിൻറെ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോർട്ടുകൾ. ചിത്രം നേടിയ വൻ വിജയത്തെത്തുടർന്ന് നിർമ്മാതാവ് കലാനിധി മാരൻ മറ്റൊരു 100 കോടി കൂടി അദ്ദേഹത്തിന് നൽകിയതായും റിപ്പോർട്ടുകൾ എത്തിയിരുന്നു. അതേസമയം കരിയറിൻറെ തുടക്കകാലത്ത് തൻറെ താരമൂല്യത്തെക്കുറിച്ച് വലിയ ധാരണയുള്ള ആളായിരുന്നില്ല രജനികാന്ത്. കമൽ ഹാസൻ നായകനായ അപൂർവ്വ സഹോദരങ്ങളിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച രജനികാന്ത് ആദ്യകാലത്ത് മറ്റ് നായകന്മാരോടൊപ്പമാണ് ബിഗ് സ്ക്രീനിൽ എത്തിയത്. 1977 ൽ പുറത്തെത്തിയ തെലുങ്ക് ചിത്രം ചിലകമ്മാ ചെപ്പിണ്ടിയിലൂടെയാണ് നായകനായുള്ള രജനിയുടെ അരങ്ങേറ്റം. കെ എസ് സേതുമാധവൻ സംവിധാനം…
Read More » -
‘സേതുരാമയ്യരു’ടെ അന്വേഷണം തുടരും! ആറാം ഭാഗം ഉറപ്പിച്ച് കെ മധു
കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ മമ്മൂട്ടി അവതരിപ്പിച്ച് കാണികളുടെ മനസിൽ മായാതെ നിൽക്കുന്ന നിരവധി കഥാപാത്രങ്ങളുണ്ട്. എന്നാൽ സേതുരാമയ്യർ എന്ന സിബിഐ ഉദ്യോഗസ്ഥന് ലഭിച്ച ഒരു ഭാഗ്യം അവരിലാർക്കും കിട്ടിയിട്ടില്ല. പ്രേക്ഷകർക്ക് മുന്നിൽ ഏറ്റവുമധികം തവണ ആവർത്തിച്ചെത്തിയ കഥാപാത്രമാണത്. സിബിഐ ഫ്രാഞ്ചൈസിയിൽ ഏറ്റവുമൊടുവിലെത്തിയ ചിത്രം കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിബിഐ 5: ദി ബ്രെയിൻ ആയിരുന്നു. ചിത്രം അഞ്ച് ഭാഗങ്ങളിൽ അവസാനിക്കില്ലെന്നും തുടർച്ചയുണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകൾ എത്തിയിരുന്നു. ഇപ്പോഴിതാ അക്കാര്യത്തിൽ സംവിധായകൻ തന്നെ സ്ഥിരീകരണം നടത്തിയിരിക്കുകയാണ്. മസ്കറ്റിലെ ഹരിപ്പാട് സ്വദേശികളുടെ കൂട്ടായ്മയുടെ വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് സിബിഐ സിരീസിലെ വരാനിരിക്കുന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ചിത്രത്തിന് ആറാം ഭാഗം ഉണ്ടാവുമെന്നും ഇതിൻറെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കുമെന്നും കെ മധു പറഞ്ഞു. കൂടുതൽ വിവരങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല. അതേസമയം യുവ സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആയിരിക്കും സിബിഐ 6 ന് തിരക്കഥ ഒരുക്കുകയെന്ന് നേരത്തെ സോഷ്യൽ മീഡിയയിൽ പ്രചരണമുണ്ടായിരുന്നു.…
Read More »