Movie

ഷെയ്ൻ നിഗം പ്രണയനായകനായി എത്തുന്ന ‘ലിറ്റില്‍ ഹാര്‍ട്‌സ്’ കട്ടപ്പനയിൽ ആരംഭിച്ചു

   ഷെയ്ൻ നിഗം പ്രണയനായകനാകുന്ന പുതിയ ചിത്രം, ലിറ്റില്‍ ഹാര്‍ട്‌സ്’  ഒക്ടോബർ 9 തിങ്കളാഴ്ച്ച കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു.

ആർ.ഡി.എക്സിൻ്റെ മഹാവിജയത്തിനു ശേഷം ഷെയ്ൻ നിഗം അഭിനയാക്കുന്ന ചിത്രമാണിത്. മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൂടെ ഹൃദയഹാരിയായ ഒരു പ്രണയകഥ പറയുകയാണ് ഈ ചിത്രത്തിലൂടെ.
ആൻ്റോ ജോസ് പെരേര- എബി ട്രീസാ പോൾ എന്നിവരാണ് ഈ ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത്.
സാന്ദ്രാ തോമസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സാന്ദ്രാ തോമസാണ് ചിത്രം നിർമ്മിക്കുന്നത്.
കട്ടപ്പനയിൽ നിന്ന് മുപ്പതു കിലോമീറ്ററോളം അകലെ ചക്കുപള്ളം മാൻകവലയിൽ രൺജി പണിക്കർ ആദ്യ ഭദ്രദീപം തെളിയിച്ചു കൊണ്ടാണ് തുടക്കമിട്ടത്.
വിൽസൺ തോമസ് സ്വീച്ചോൺ കർമ്മവും നടത്തി.

Signature-ad

ഇടുക്കിയിലെ ഏലക്കാടുകളിൽ നിന്നും പൊന്നുവിളയിക്കുന്ന അദ്ധ്വാനികളായ കർഷകരുടെ ജീവിതപശ്ചാത്തലത്തിലൂടെ ബന്ധങ്ങൾക്കും, മൂല്യങ്ങൾക്കുംപ്രാധാന്യം നൽകിക്കൊണ്ടാണ് ഈ പ്രണയകഥയുടെ അവതരണം.
പൂർണ്ണമായും യുവാക്കളുടെ കാഴ്ച്ചപ്പാടുകൾക്കും അവരുടെ വികാരവിചാരങ്ങൾക്കൊപ്പമാണ് ഈ ചിത്രത്തിന്റെ സഞ്ചാരം.
രണ്ടു കുടുംബങ്ങൾക്കിടയിലൂടെ മൂന്നു പ്രണയമാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.
ബാബുരാജും ഷൈൻ ടോം ചാക്കോയും പ്രധാന വേഷങ്ങളിലെത്തുന്നു.
രൺജി പണിക്കർ, ചെമ്പൻ വിനോദ് ജോസ്, ജാഫർ ഇടുക്കി, രമ്യാ സുവി, മാലാ പാർവ്വതി എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
തിരക്കഥ- രാജേഷ് പിന്നാടൻ’
സംഗീതം- കൈലാസ്
ഛായാഗ്രഹണം – ലൂക്ക് ജോസ്’
എഡിറ്റിംഗ് – നൗഫൽ അബ്ദുള്ള.
കലാസംവിധാനം -അരുൺ ജോസ്.
ക്രിയേറ്റീവ് ഡയറക്ടർ
ദിപിൽ ദേവ്.-
ക്രിയേറ്റീവ് ഹെഡ് – ഗോപികാ റാണി.
പ്രൊഡക്ഷൻ ഹെഡ് – അനിതാ രാജ് കപിൽ. പ്രൊഡക്ഷൻ കൺട്രോളർ- ഡേവിസൺ.സി.ജെ.

ഇടുക്കിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചയായ ഈ ചിത്രം ക്രിസ്തുമസ്സിന് പ്രദർശനത്തിനെത്തും.

വാഴൂർ ജോസ്

Back to top button
error: