Movie

  • തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി ‘തോൽവി എഫ്‍സി’യിലെ ആദ്യ ഗാനമെത്തി

    തോൽവി അത്ര മോശം കാര്യമല്ലെന്നും തോൽവിയെ ആഘോഷമാക്കി മാറ്റണമെന്നുമുള്ള സന്ദേശവുമായി യൂട്യൂബിൽ ശ്രദ്ധ നേടിയിരിക്കുകയാണ് ‘തോൽവി എഫ്‍സി’ എന്ന ചിത്രത്തിലെ ആദ്യ ഗാനം. മനോഹരമായ ദൃശ്യങ്ങളും വേറിട്ട രീതിയിലുള്ള വരികളും ഈണവുമായി ഇതിനകം ആസ്വാദക മനം കവർന്നിരിക്കുകയാണ് ഇൻസ്റ്റഗ്രാമിൽ ദ ഹംബിൾ മ്യുസിഷൻ എന്നറിയപ്പെടുന്ന വൈറൽ ഗായകൻ കാർത്തിക് കൃഷ്ണൻ വരികളെഴുതി സംഗീതം ചെയ്ത് ആലപിച്ചിരിക്കുന്ന ഗാനം. ചിരി നുറുങ്ങുകളുമായി ഉടൻ തിയറ്ററുകളിൽ റിലീസിനായി ഒരുങ്ങുകയാണ് ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രം. തൊട്ടതെല്ലാം പൊട്ടി പാളീസാകുന്ന കുരുവിളയ്ക്കും കുടുംബത്തിനും തോൽവി എന്നും കൂടപ്പിറപ്പിനെപ്പോലെ ഒപ്പമുണ്ട്. ജോലി, പണം, പ്രണയം തുടങ്ങി എല്ലാം ദിവസം ചെല്ലും തോറും ആ കുടുംബത്തിലെ ഓരോരുത്തർക്കും കൈവിട്ടു പോയിക്കൊണ്ടിരിക്കുകയാണ്. ഈ അവസ്ഥയിലും ജീവിതം തിരിച്ചുപിടിക്കാനായി കുരുവിളയും കുടുംബവും നടത്തുന്ന നെട്ടോട്ടങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ ഹാസ്യത്തിൻറെ മേമ്പൊടിയിൽ ‘തോൽവി എഫ്‍സി’യിലൂടെ അവതരിപ്പിക്കുന്നത്. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ കുരുവിളയായി ജോണി ആൻറണിയും മക്കളായ ഉമ്മനായി ഷറഫുദ്ദീനും തമ്പിയായി…

    Read More »
  • മോഹൻലാൽ സ്റ്റീഫൻ നെടുമ്പുള്ളിയായി  നിറഞ്ഞാടുന്ന ‘എംബുരാൻ’ ഫരീദാബാദിൽ ആരംഭിച്ചു

     പ്രേക്ഷകരെ ഹരം പിടിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി വീണ്ടും എത്തുന്നു. മുരളി ഗോപിയുടെ തിരക്കഥയിൽ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് വൻ പ്രദർശന വിജയം നേടിയ ‘ലൂസിഫ’റിൽ മോഹൻലാൽ നിറഞ്ഞാടിയ കഥാപാത്രമാണിത്. കഴിഞ്ഞ നാലു വർഷത്തിലധികമായി സ്റ്റീഫൻ നെടുമ്പുള്ളിയെ പ്രേഷകർ പുതുമയോടെ വീണ്ടും കാണുവാൻ കാത്തിരിക്കുകയായിരുന്നു. അതിനു തുടക്കമിട്ടത് ഒക്ടോബർ അഞ്ച് വ്യാഴാഴ്ച്ച ദില്ലി ഹരിയാനാ ബോർഡറിലുള്ള ഫരീദാബാദിലായിരുന്നു.രണ്ടാം ഭാഗമായ ‘എംബുരാൻ’ ആരംഭിച്ചത്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായ ‘എംബുരാൻ’ പ്രഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്നു. ആശിർവാദ് സിനിമാസും ഇൻഡ്യയിലെ വൻകിട നിർമ്മാണ സ്ഥാപനമായ ലൈക്ക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.ആൻ്റണി പെരുമ്പാവൂരും സുഭാഷ്കരനുമാണ് നിർമ്മാതാക്കൾ. വ്യത്യസ്ഥ ലൊക്കേഷനുകളിൽ, നിരവധി ഷെഡ്യൂളുകളിലൂടെയാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാകുന്നത്. ഇരുപതോളം വിദേശ രാജ്യങ്ങളിൽ ഈ ചിത്രത്തിൻ്റെ ചിത്രീകരണമുണ്ട്. യു.എ.ഇ, അമേരിക്ക, റഷ്യ എന്നിവിടങ്ങൾ അതിൽ പ്രധാനപ്പെട്ട സ്ഥലങ്ങളാണ്. ‘വിലായത്ത് ബുദ്ധ’യുടെ ചിത്രീകരണത്തിനിടയിൽ കാലിനു പരിക്കു പറ്റി വിശ്രമത്തിലായിരുന്ന പ്രഥിരാജ് വീണ്ടും തന്റെ കർമ്മ…

    Read More »
  • ലിയോയുടെ ട്രെയ്‍ലര്‍ പ്രദര്‍ശിപ്പിച്ച ചെന്നൈ രോഹിണി തിയറ്ററില്‍ ആരാധകരുടെ ആവേശത്തില്‍ കനത്ത നാശം

    വിജയ് ചിത്രം ലിയോയുടെ ട്രെയ്‍ലർ പ്രദർശിപ്പിച്ച ചെന്നൈ രോഹിണി തിയറ്ററിൽ ആരാധകരുടെ ആവേശത്തിൽ കനത്ത നാശനഷ്ടം. ആളുകൾ പിരിഞ്ഞുപോയതിന് ശേഷമുള്ള തിയറ്ററിലെ ദൃശ്യങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സീറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ് ചിത്രങ്ങളുടെ ട്രെയ്ലറിന് ഫാൻസ് ഷോകൾ സംഘടിപ്പിക്കാറുള്ള തിയറ്ററുകളിൽ പ്രധാനമാണ് ചെന്നൈയിലെ രോഹിണി സിൽവർ സ്ക്രീൻസ്. എന്നാൽ തിയറ്റർ ഹാളിന് പുറത്താണ് സാധാരണ ഇത് നടത്താറ്. ഇക്കുറി തിയറ്ററിന് പുറത്ത് നടത്തുന്ന പരിപാടിക്ക് സംരക്ഷണം നൽകില്ലെന്ന് പൊലീസ് അറിയിച്ചിരുന്നു. അതിനെത്തുടർന്നാണ് തിയറ്റർ സ്ക്രീനിൽ തന്നെ ട്രെയ്‍ലറിന് പ്രദർശനമൊരുക്കാൻ ഉടമകൾ തീരുമാനിച്ചത്. Rohini Cinemas completely thrashed by Joseph Vijay fans after #LeoTrailer screening. pic.twitter.com/vQ9sd6uvJg — Manobala Vijayabalan (@ManobalaV) October 5, 2023 വൈകിട്ട് 6.30 നാണ് ലിയോയുടെ ട്രെയ്‍ലർ യുട്യൂബിലൂടെ റിലീസ് ആയത്. ഇതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ തിയറ്റർ പരിസരം വിജയ് ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. ട്രെയ്‍ലർ പ്രദർശിപ്പിക്കുന്ന വിവരം തിയറ്ററിൻറെ…

    Read More »
  • ചോര തെറിക്കുന്ന പാശ്ചത്തലത്തില്‍ ഭയത്തോടെ നില്‍ക്കുന്ന തൃഷ! ലിയോയുടെ സര്‍പ്രൈസ് അപ്ഡേറ്റ്

    ചെന്നൈ: ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് ലിയോ. ലിയോയുടെ റിലീസ് ഒക്ടോബർ 19ന് നിശ്ചിയിച്ചിരിക്കുകയാണ്. ട്രെയിലർ അടക്കം ഉടൻ എത്തും. ദളപതി വിജയിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും സെവൻത് സ്ക്രീൻ നിർമ്മിക്കുന്ന ചിത്രം എന്നാണ് വിനോദ ലോകത്തെ സംസാരം. അത്തരത്തിൽ ഗംഭീരമായാണ് ചിത്രത്തിൻറെ പ്രീബുക്കിംഗ് വിദേശത്ത് അടക്കം പുരോഗമിക്കുന്നത്. തൃഷ വിജയ്‍യുടെ നായികയായി 14 വർഷങ്ങൾ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ലിയോയ്‍ക്കുണ്ട്. മാഫിയ തലവനായിട്ടാണ് നായകൻ വിജയ് ചിത്രത്തിൽ ഉണ്ടാകുക എന്നും റിപ്പോർട്ടുകളുണ്ട്. വിജയ്‍യ്‍ക്കും നായിക തൃഷയ്‍ക്കും പുറമേ ചിത്രത്തിൽ അർജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റർ, മനോബാല, മാത്യു, മൻസൂർ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരൺ റാത്തോഡ് എന്നിവരും…

    Read More »
  • കണ്ണൂര്‍ സ്ക്വാഡിന്റെ വിജയത്തിളക്കത്തിൽ മമ്മൂട്ടി; കൊച്ചി മള്‍ട്ടിപ്ലെക്സുകളില്‍നിന്ന് മാത്രം കണ്ണൂര്‍ സ്‍ക്വാഡ് നേടിയത് ഒരു കോടി രൂപ!

    കണ്ണൂർ സ്ക്വാഡിന്റെ വിജയത്തിളക്കത്തിലാണ് മമ്മൂട്ടി. അധികം ഹൈപ്പൊന്നും ഇല്ലാതെയെത്തിയ മമ്മൂട്ടി ചിത്രം വൻ വിജയമാണ് നേടിക്കൊണ്ടിരിക്കുന്നത്. ഷോകൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു. കൊച്ചി മൾട്ടിപ്ലെക്സുകളിൽ മാത്രം ഒരു കോടി രൂപയാണ് കണ്ണൂർ സ്‍ക്വാഡ് നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകളായ ഫ്രൈഡേ മാറ്റ്‍നി റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതലത്തിൽ കണ്ണൂർ സ്‍ക്വാഡ് 50 കോടി ക്ലബിലേക്ക് അടുക്കുകയാണ്. കേരളത്തിൽ കണ്ണൂർ സ്‍ക്വാഡ് 21.90 കോടി രൂപ നേടി എന്നാണ് റിപ്പോർട്ട്. ഇന്ത്യയുടെ മറ്റ് സ്ഥലങ്ങളിൽ 3.10 കോടി രൂപ ആകെ കണ്ണൂർ സ്‍ക്വാഡ് നേടിയിരിക്കുന്നു. വിദേശത്ത് കണ്ണൂർ സ്‍ക്വാഡ് 20.40 കോടി രൂപയും നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. #KannurSquad crossed 1 Crores from Cochin multiplexes with around 46000 admits pic.twitter.com/DiL9FbRxYH — Friday Matinee (@VRFridayMatinee) October 5, 2023 കണ്ണൂർ സ്‍ക്വാഡ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിട്ടാണ് പ്രദർശനത്തിനെത്തിയത്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി…

    Read More »
  • നടി ​ഗായത്രി ജോഷിയും ഭർത്താവ് വികാസ് ഒബ്രോയിയും സഞ്ചരിച്ച ലംബോർ​ഗിനി ഫെറാരിയിൽ ഇടിച്ച് അപകടം; രണ്ടുപേർ കൊല്ലപ്പെട്ടു, നടിയും ഭർത്താവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

    മുംബൈ: നടി ​ഗായത്രി ജോഷിയും ഭർത്താവ് വികാസ് ഒബ്രോയിയും സഞ്ചരിച്ച കാർ ഇറ്റലിയിൽ അപകടത്തിൽപ്പെട്ടു. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നടിയും ഭർത്താവും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഷാരൂഖ് ഖാൻ നായകനായ ‘സ്വാദേശ്’ എന്ന ചിത്രത്തിൽ അഭിനയിച്ച ഗായത്രി ജോഷി, ഭർത്താവ് വികാസ് ഒബ്‌റോയിക്കൊപ്പം ഇറ്റലിയിൽ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അവധി ആഘോഷിക്കാൻ സർഡിനയിൽ എത്തിയതായിരുന്നു ഇരുവരും. ഇരുവരും സഞ്ചരിച്ച കാർ മറ്റുവാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ടെയ്‌ലഡയിൽ നിന്ന് ഓൾബിയയിലേക്കുള്ള സാർഡിനിയ സൂപ്പർകാർ ടൂറിനിടെയാണ് സംഭവം. ഗായത്രിയും ഭർത്താവും സഞ്ചരിച്ചിരുന്ന ലംബോർഗിനി ആഡംബര കാർ ഫെരാരിയിലും ക്യാമ്പർ വാനിലും ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽപ്പെട്ട കാറുകൾ റോഡിൽ മറിഞ്ഞു വീഴുകയും തകരുകയും ചെയ്‌തതായി റിപ്പോർട്ടുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെരാരിക്ക് തീപിടിച്ച് യാത്രക്കാരായ മെലിസ ക്രൗട്ട്‌ലി (63), മാർകസ് ക്രൗട്ട്‌ലി (67) എന്നിവരാണ് മരിച്ചത്. ദമ്പതികളായ ഇവർ സ്വിറ്റ്‌സർലൻഡ് സ്വദേശികളാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് ഇറ്റാലിയൻ പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. Two deaths on a…

    Read More »
  • തൃശൂരിൽ നാരീപൂജയിൽ പങ്കെടുത്ത് ഖുശ്ബു; ഫോട്ടോസ്…

    ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ സൂപ്പർ നായിക ആയിരുന്നു ഖുശ്ബു. ബാലതാരമായി വെള്ളിത്തിരയിൽ തുടക്കം കുറിച്ച അവൻ പിന്നീട് രജനികാന്ത്, കമലഹാസൻ, മോഹൻലാൽ, മമ്മൂട്ടി തുടങ്ങി സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങി. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായി തുടരുന്ന ഖുശ്ബു രാഷ്ട്രീയത്തിലും സജീവമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ കുഞ്ഞ് വലിയ വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. ഇതെല്ലാം ശ്രദ്ധനേടാറുമുണ്ട്. ഈ അവസരത്തിൽ തൃശൂർ പെരിങ്ങോട്ടുകര വിഷ്ണുമായ ക്ഷേത്രത്തിൽ നാരീപൂജയിൽ പങ്കെടുത്ത വിശേഷം പങ്കുവയ്ക്കുക ആണ് ഖുശ്‌ബു. ഒക്ടോബർ ഒന്നാം തിയതി ആയിരുന്നു പൂജ നടന്നതെന്ന് നടി പറയുന്നു. ഈ പൂജയിൽ തെരഞ്ഞെടുക്കപ്പെട്ടവരെ മാത്രമെ ക്ഷണിക്കുള്ളൂ എന്നും തനിക്ക് അതിനുള്ള ഭാ​ഗ്യം ലഭിച്ചതിൽ സന്തോഷം ഉണ്ടെന്നും ഖുശ്ബു പറഞ്ഞു. പൂജയുടെ ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ ഹാൻഡിലിൽ താരം പങ്കുവച്ചിട്ടുണ്ട്.     Divine blessing from the God! Feel so lucky to have been invited by #VishnumayaTemple in…

    Read More »
  • കാത്തിരിക്കുക: മോഹൻ ലാലിന്റെ ‘എമ്പുരാൻ,’ പൃഥ്വിരാജ് നിറഞ്ഞാടുന്ന ‘കാളിയന്‍’ ജയസൂര്യയുടെ ‘കത്തനാർ,’ നിവിന്‍ പോളിയുടെ ‘ആക്ഷന്‍ ഹീറോ ബിജു’ രണ്ടാം  ഭാഗം

        മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ‘എമ്പുരാ’ന്റെ ചിത്രീകരണം ഒക്ടോബര്‍ അഞ്ചിന്‌ ആരംഭിക്കും. മോഹന്‍ലാല്‍ പങ്കുവച്ച വീഡിയോയിലാണ് ഇക്കാര്യം വ്യക്തമാക്കിയിത്. ഒട്ടേറെ ഹിറ്റു ചിത്രങ്ങള്‍ ഒരുക്കിയ ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം ‘എമ്പുരാ’ന്റെ നിര്‍മാണ പങ്കാളിയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും ‘എമ്പുരാന്‍.’ മുരളീഗോപിയുടേതാണ് തിരക്കഥ. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ‘ലൂസിഫറി’ന്റെ രണ്ടാം ഭാഗമാണ് ‘എമ്പുരാന്‍.’ ബോക്‌സ്ഓഫീസില്‍ വന്‍വിജയം കാഴ്ച്ചവെച്ച ചിത്രത്തില്‍ ഇന്ദ്രജിത്ത്, മഞ്ജു വാര്യര്‍, വിവേക് ഒബ്‌റോയി, ടൊവിനോ തോമസ്, സായ്കുമാര്‍, ഷാജോണ്‍ തുടങ്ങി വമ്പന്‍ താരനിരയാണ് അണിനിരന്നത്. ദില്ലി, സിംല എന്നിവിടങ്ങളോടൊപ്പം ലഡാക്കും ‘എമ്പുരാ’ന്റെ ഒരു പ്രധാന ലൊക്കേഷന്‍ ആണ്. ◾പൃഥ്വിരാജ് ചരിത്ര പുരുഷനാകുന്ന സിനിമയാണ് ‘കാളിയന്‍.’ വേണാടിന്റെ ചരിത്ര നായകൻ കുഞ്ചിറക്കോട്ട് ‘കാളിയനാ’യാണ് താരം ചിത്രത്തില്‍ എത്തുക. സംവിധാനം നവാഗതനായ എസ് മഹേഷ് ആണ്. തിരക്കഥ ബി.ടി അനില്‍ കുമാര്‍. ചിത്രത്തിന്റെ…

    Read More »
  • പ്രേക്ഷകരെ ഒന്നാകെ ഞെട്ടിച്ച ആ കോംബോ വീണ്ടും! ഫഹദും വടിവേലുവും ഇക്കുറി എത്തുക ചിരിപ്പിക്കുവാൻ

    മലയാളത്തിനൊപ്പം ഇതരഭാഷകളിലും തിരക്കുള്ള താരമാണ് ഇപ്പോൾ ഫഹദ് ഫാസിൽ. തമിഴിൽ വിക്രം, മാമന്നൻ, തെലുങ്കിൽ പുഷ്പ തുടങ്ങിയ ചിത്രങ്ങളെല്ലാം ഫഹദിൻറെ താരമൂല്യം വലിയ രീതിയിലാണ് ഉയർത്തിയത്. മികച്ച അഭിനയശേഷിയും താരമൂല്യവുമുള്ള നടനെന്ന് ഇന്ത്യയൊട്ടാകെയുള്ള പ്രശസ്തിയും ഫഹദിന് ഇക്കാലയളവിൽ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ അപ്കമിംഗ് പ്രോജക്റ്റുകളിലേക്ക് ഒരു ശ്രദ്ധേയ ചിത്രം കൂടി എത്തുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഫഹദിനൊപ്പം വടിവേലുവും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രമാണ് ഇത്. മാരി സെൽവരാജിൻറെ സംവിധാനത്തിൽ ഈ വർഷമെത്തിയ മാമന്നനിൽ ഇരുവരും ശ്രദ്ധേയ വേഷങ്ങളിൽ എത്തിയിരുന്നു. സാമ്പത്തിക വിജയവും നിരൂപകപ്രശംസയും നേടിയ ചിത്രം ഒടിടി റിലീസിന് ശേഷവും വ്യാപകമായി ചർച്ച ചെയ്യപ്പെട്ടിരുന്നു. നായകനേക്കാളും ശ്ലാഘിക്കപ്പെട്ടത് ഫഹദ് അവതരിപ്പിച്ച പ്രതിനായക കഥാപാത്രമാണെന്നത് വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. ജാതി രാഷ്ട്രീയം സംസാരിച്ച ഗൌരവമുള്ള പൊളിറ്റിക്കൽ ഡ്രാമ ചിത്രത്തിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രം പക്ഷേ കോമഡിക്ക് പ്രാധാന്യമുള്ള ചിത്രമായിരിക്കും! ഒരു ഫൺ റോഡ് മൂവി ആയിരിക്കും ഇതെന്നും ഒരു…

    Read More »
  • നയൻസിന് ആരാധകരുടെ വിമർശനം; മറുപടി നൽകാതെ നയൻതാര

    രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിക്കുന്ന നടിയാണ് നയൻതാര. ജവാന്റെ വമ്പൻ ജയം നയൻതാരയ്‍ക്ക് ബോളിവുഡിലും ആരാധകരെ നേടിക്കൊടുത്തു. അടുത്തിടെ നയൻതാര ഒരു സംരഭവുമായി രംഗത്ത് എത്തിയിരുന്നു. 9 സ്‍കിൻ എന്ന സരംഭത്തിന് എതിരെ ആരാധകരില്‍ ചിലര്‍ എത്തിയിരിക്കുകയാണ്. സ്വയം സ്‍നേഹിക്കുകയെന്നതാണ് സൗന്ദര്യത്തിന്റെ രഹസ്യമെന്ന് പറഞ്ഞാണ് നയൻതാര പുതിയ കമ്പനി പ്രഖ്യാപിച്ചത്. ചര്‍മ സംരക്ഷണത്തിന് ഉതകുന്ന ഉല്‍പ്പന്നങ്ങളുമായെത്തുന്നുവെന്നായിരുന്നു താരം 9 സ്‍കിന്നിനെ വിശേഷിപ്പിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്ക് താങ്ങുന്നതിനപ്പുറം വിലയാണ് ഇതിന്റെ ഉല്‍പ്പനങ്ങള്‍ക്ക് എന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നതെന്നു മാത്രവുമല്ല പ്രൊഡക്റ്റിന്റെ പരസ്യത്തിനായെടുത്ത ഫോട്ടോകളില്‍ നയൻതാരയുടെ മേക്കപ്പ് കൂടിപ്പോയി എന്നും ചിലര്‍ വിമര്‍ശിക്കുന്നു. 999 രൂപ മുതല്‍ 1899 വരെ വിവിധ ഉല്‍പ്പന്നങ്ങള്‍ക്ക് വിലയിട്ടിട്ടുണ്ട്. വിമര്‍ശനങ്ങള്‍ക്ക് നയൻതാര മറുപടി പറഞ്ഞിട്ടില്ല. നയൻതാര ലിപ് ബാം സംരഭമായ ദ ലിപ് ബാം കമ്പനി നേരത്തെ ആരംഭിച്ചിരുന്നു. ഡോ. രെണിത രാജനുമായി ചേര്‍ന്നായിരുന്നു താരത്തിന്റെ കമ്പനി. നയൻതാര നായികയായി ഇരൈവൻ സിനിമയാണ് ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. ഇരവൈനില്‍ നായകൻ ജയം രവിയാണ്.…

    Read More »
Back to top button
error: