Movie
-
ലിയോയുടെ വരവിലും കോട്ട കാത്ത് ‘കണ്ണൂര്‍ സ്ക്വാഡ്’; ഈ വാരാന്ത്യം കൂടുതല്‍ തിയറ്ററുകളിലേക്ക്
മലയാളത്തിലെ സമീപകാല റിലീസുകളിൽ ജനപ്രീതിയിൽ മുന്നിലെത്തിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. സെപ്റ്റംബർ 28 ന് തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ ഷോകൾ മുതൽ മികച്ച മൌത്ത് പബ്ലിസിറ്റി നേടിയെടുക്കുന്നതിൽ വിജയിച്ചിരുന്നു. മികച്ച ഓപണിംഗ് നേടി ബോക്സ് ഓഫീസിൽ യാത്ര ആരംഭിച്ച ചിത്രം ആഗോള ബോക്സ് ഓഫീസിൽ 75 കോടി പിന്നിട്ടുകഴിഞ്ഞു. നിലവിൽ നാലാം വാരത്തിലേക്ക് കടന്നിരിക്കുകയാണ് ചിത്രം. അതേസമയം തമിഴിൽ നിന്ന് ബ്രഹ്മാണ്ഡ ചിത്രം ലിയോ എത്തുന്നത് കണ്ണൂർ സ്ക്വാഡ് കളക്ഷനെ ബാധിക്കുമോ എന്ന് സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ നടന്നിരുന്നു. എന്നാൽ സ്ക്രീൻ കൌണ്ടിൻറെ കാര്യത്തിൽ നാലാം വാരവും ചിത്രത്തിന് മോശമല്ലാത്ത നിലയുണ്ട്. നാലാം വാരത്തിലേക്ക് പ്രവേശിക്കുമ്പോൾ കേരളത്തിൽ മമ്മൂട്ടി ചിത്രത്തിന് 130 ൽ അധികം സ്ക്രീനുകളിൽ പ്രദർശനമുണ്ട്. പൂജ അവധിദിനങ്ങൾ ലക്ഷ്യമാക്കി ഈ വാരാന്ത്യത്തിൽ കൂടുതൽ സ്ക്രീനുകളിലേക്കും ചിത്രം എത്തും. അതേസമയം ലിയോയ്ക്ക് കേരളത്തിൽ ലഭിച്ചിരിക്കുന്നത് റെക്കോർഡ് റിലീസ് ആണ്. മറ്റൊരു സിനിമയ്ക്കും ഇന്നുവരെ ലഭിക്കാത്ത തരത്തിൽ 655 സ്ക്രീനുകളിലാണ് കേരളത്തിൽ ചിത്രം…
Read More » -
ആരാധകരിൽ ആവേശമായി ആളി പടർന്ന് കാർത്തിയുടെ ‘ജപ്പാൻ’ ടീസർ, ചിത്രം ദീപാവലിക്ക് എത്തും
നടൻ കാർത്തിയുടെ 25-മത്തെ സിനിമയായ ജപ്പാൻ്റെ പുതിയ ടീസർ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സ് പുറത്ത് വിട്ടു. ആരാണ് ജപ്പാൻ എന്ന ചോദ്യവുമായി നിഗൂഢതകൾ ഒളിപ്പിച്ചു വെച്ചു കൊണ്ട് എത്തി വൈറലായ ടീസറിന് പിറകെ എത്തിയ പുതിയ ടീസർ ഒരു ദിവസം തികയും മുമ്പേ യൂ ട്യൂബിൽ രണ്ടര മില്യൺ കാഴ്ചക്കാരെ നേടി ജൈത്ര യാത്ര തുടരുകയാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ അഞ്ചു ഭാഷകളിൽ പുറത്തിറങ്ങുന്ന ജപ്പാൻ്റെ മലയാളം ടീസറും അണിയറക്കാർ പുറത്തു വിട്ടു. “ജപ്പാൻ- ദൈവത്തിൻ്റെ അതിശയ സൃഷ്ടികളിൽ അവനൊരു ഹീറോയാണ് . എന്നാൽ നിയമത്തിന് മുന്നിൽ കുറ്റവാളിയും. നാലു സംസ്ഥാനങ്ങളിലെ പോലീസും അന്വേഷിക്കുന്ന പെരും കള്ളൻ. തനിക്കു നേരെ എത്ര വെടിയുണ്ടകൾ ഉതിർത്താലും തന്നെ കീഴ്പ്പെടുത്താൻ ആവില്ല എന്ന് വെല്ലു വിളിക്കുന്ന ജപ്പാൻ. നിയമ പാലകരും ജപ്പാനും തമ്മിലുള്ള സംഘർഷ ഭരിതമായ കടുത്ത പോരാട്ടത്തിലൂടെയാണ് സിനിമയുടെ കഥ മുന്നേറുന്നത് എന്ന് ടിസർ വ്യക്തമാക്കുന്നു…
Read More » -
കേരളത്തിൽ തരംഗമായി ‘ലിയോ’: തിയേറ്ററുകൾക്കു മുന്നിൽ ആഘോഷം, 655 സ്‌ക്രീനുകളിൽ എല്ലാ ഷോകളും ഹൗസ് ഫുൾ; പ്രീ സെയിൽ ബിസിനസ്സ് പത്തു കോടി
സിനിമാലോകത്ത് സൗത്ത് ഇന്ത്യയിൽ റിലീസിനു മുന്നേ ഏറ്റവും ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. കേരളത്തിൽ ഇതുവരെയുള്ള റിലീസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ് 655 സ്‌ക്രീനുകളിലാണ് ലിയോ പ്രദർശനം ആരംഭിച്ചത്. പുലർച്ചെ നാലു മണിക്ക് ആരംഭിച്ച പ്രദർശനത്തിനു മുൻപ് തന്നെ മിക്ക ജില്ലകളിലെയും തിയേറ്ററിനു മുന്നിൽ ആഘോഷപരിപാടികൾ അരങ്ങേറിയിരുന്നു. ആദ്യ ദിനത്തിലെ എല്ലാ ഷോകളും ഹൗസ് ഫുൾ ഷോകൾ ആണ്. കേരളത്തിലെ പ്രി സെയിൽസ് റെക്കോർഡുകൾ തകർത്തെറിഞ്ഞ ലിയോ പത്തു കൊടിയോളം രൂപയാണ് പ്രീ സെയിൽ ബിസിനസ്സിൽ സ്വന്തമാക്കിയത്. മലയാളി താരങ്ങളായ മാത്യൂസ്, മഡോണാ സെബാസ്റ്റ്യൻ, ബാബു ആന്റണി എന്നിവരും ലിയോയിൽ അവരുടെ പ്രകടനം ഗംഭീരമാക്കി. തിയേയറ്റർ എക്സ്പീരിയൻസ് പൂർണമായി പ്രേക്ഷകന് സമ്മാനിക്കുന്ന ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രത്തിൽ വിജയ് ഗംഭീര പ്രകടനമാണ് കാഴ്ച വച്ചിട്ടുള്ളത്. അനിരുദ്ധിന്റെ മികവാർന്ന സംഗീതം ചിത്രത്തിന് ഇരട്ടി മാറ്റേകി. 480 ഫാൻസ് ഷോകളാണ് ചിത്രത്തിന് കേരളത്തിൽ മാത്രം നടന്നത്. സഞ്ജയ് ദത്ത്,അർജുൻ സർജ, ഗൗതം മേനോൻ,…
Read More » -
തിയേറ്ററുകളില്‍ നിലംപരിശായി; ചന്ദ്രമുഖി 2 ഒ.ടി.ടിയിലേക്ക്
രാഘവ ലോറന്‍സ്, കങ്കണ റണൗട്ട് എന്നിവരെ പ്രധാനവേഷങ്ങളിലവതരിപ്പിച്ച് പി. വാസു സംവിധാനം ചെയ്ത ചിത്രമായ ചന്ദ്രമുഖി 2 ഒ.ടി.ടിയിലേക്ക്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ പക്ഷേ പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല. ഇക്കഴിഞ്ഞമാസം 28-ാം തീയതിയായിരുന്നു ചന്ദ്രമുഖി 2 തിയേറ്ററുകളിലെത്തിയത്. രജനികാന്ത്, ജ്യോതിക, നയന്‍താര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയുടെ രണ്ടാം ഭാ?ഗമായിരുന്നു ചന്ദ്രമുഖി 2. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. വന്‍ ബജറ്റിലൊരുങ്ങിയ ചന്ദ്രമുഖി 2-ന് പക്ഷേ ബോക്‌സോഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. ചിത്രം ഈ മാസം 27-ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ഒ.ടി.ടി റിലീസാവും എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 കോടി മുതല്‍മുടക്കിലൊരുങ്ങിയ ചിത്രത്തിന് 20 കോടിയോളമാണ് നിര്‍മാതാവിന് നഷ്ടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുതിയ ചിത്രമായ ജിഗര്‍ തണ്ട-ഡബിള്‍ എക്‌സിന്റെ ഓഡിയോ ലോഞ്ചിനിടെ ചന്ദ്രമുഖി 2-ന്റെ പരാജയത്തേക്കുറിച്ച് ലോറന്‍സ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ”ചന്ദ്രമുഖി 2വിനായി പ്രതിഫലം വാങ്ങുകയും നാല് നായികമാര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. ജീവിതത്തില്‍ എല്ലാ…
Read More » -
‘ലിയോ’ റിലീസിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തുടക്ക സീൻ ചോർന്നു, കർശന നടപടിയുമായി നിർമാതാക്കൾ
റിലീസിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ വിജയ് ചിത്രം ‘ലിയോ’യുടെ തുടക്ക സീൻ ചോർന്നു. ഒൻപതും പത്തും സെക്കന്റ് ദൈഘ്യമുള്ള സിനിമയുടെ തുടക്ക സീനുകളാണ് ഇപ്പോൾ എക്‌സിലൂടെ പ്രചരിക്കുന്നത്. സെന്‍സറിംഗിനോ മറ്റോ ഉള്ള പ്രിവ്യൂവിന്‍റെ ഭാഗമായി നടത്തിയ പ്രദര്‍ശനത്തിനിടെയാണ് വിഡിയോ ചിത്രീകരിച്ചതെന്നാണ് സൂചന. ‘ലീക്ക്ഡ്’ എന്ന ഹാഷ് ടാഗോടെയാണ് പുറത്തെത്തിയ സീനുകള്‍ പ്രചരിക്കുന്നത്. വമ്പന്‍ ഹൈപ്പോടെ അണിയറയില്‍ ഒരുങ്ങിയ ചിത്രത്തിലെ ഒരു ചെറിയ സസ്‌പെന്‍സ് പോലും പുറത്തു വിടാതെ അണിയറപ്രവര്‍ത്തകര്‍ പാലിച്ച സൂക്ഷ്മതയാണ് ഇപ്പോള്‍ ഇല്ലാതായത്. അതേസമയം ഇതിനെതിരെ വിജയ് ആരാധകർ രംഗത്തെത്തി. ഇത്രയും മനുഷ്യരുടെ ദീര്‍ഘനാളത്തെ അധ്വാനത്തിന് പുല്ലുവില കല്‍പ്പിച്ചുകൊണ്ടുള്ള പ്രവൃത്തി അവസാനിപ്പിക്കണമെന്നും വിഡിയോ പങ്കുവെക്കരുതെന്നും എക്സിലൂടെ ആരാധകർ ആഹ്വാനം ചെയ്‌തു. കർശന നടപടിയുമായി നിർമാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിക്ക്‌ഡ് വിഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാൻഡിലുകൾ സസ്‌പെൻഡ് ചെയ്തു. ബ്ലോക്ക് എക്സ്, മാസ്ബങ്ക് ആന്‍റിപൈറസി തുടങ്ങിയ ആന്‍റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മാതാക്കളായ സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്. …
Read More » -
സുരേഷ് ഗോപി- ബിജു മേനോൻ ചിത്രം ‘ഗരുഡ’ന്റെ ട്രെയിലർ പുറത്തിറങ്ങി
മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗൽ ത്രില്ലർ സിനിമ ‘ഗരുഡ’ന്റെ ട്രെയിലർ പുറത്തിറങ്ങി. ക്രൈമും, സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയ ഒരു ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു. മലയാള സിനിമയിൽ പുതുമയും വ്യത്യസ്ഥവുമായ നിരവധി ഹിറ്റ് ചിത്രങ്ങളുടെനിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘ഗരുഡൻ.’ ‘വിദ്യാർത്ഥിനി പീഢനക്കേസിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം’ എന്നസുപ്രധാന വാർത്തയുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്. ‘അന്നു ചെറിയ മഴയുണ്ടായിരുന്നു … അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു സാറെ ” ജഗദീഷിന്റെ ഈ വാക്കുകൾ വലിയൊരു സംഭവത്തിന്റെ സൂചന നൽകുന്നു. “പുറത്തിറങ്ങിയ ഉടനെ നീ നല്ല ഗിമിക്സ് കാട്ടിത്തുടങ്ങി അല്ലേ?” സുരേഷ് ഗോപി ബിജു മേനോനോടു പറയുമ്പോൾ ഇരുവരും തമ്മിലുള്ള, അങ്കം തുടങ്ങുന്നു . ” അന്ന് എന്നെ അറസ്റ്റു ചെയ്യുമ്പോൾ ഞാൻ സാറിനോടു…
Read More » -
ഇന്ത്യൻ ഇന്റർനാഷണൽ ഫിലിം ടൂറിസം കോൺക്ലേവ് അവാർഡ് ദി പ്രൊപോസലിന്
വിദേശരാജ്യങ്ങളിൽ ചിത്രീകരിക്കുകയും അതുവഴി ആസ്വാദനത്തിൻ്റെ പുതിയ കാഴ്ചകളും വാണിജ്യത്തിൻ്റെ വഴികളും തുറക്കുന്ന ഇന്ത്യൻ ചലച്ചിത്രങ്ങൾക്കുള്ള IIFTC (Indian International Film Tourism Conclave) 2023 പുരസ്ക്കാരചടങ്ങിൽ, 2022ൽ ഇറങ്ങിയ മലയാള സിനിമകളിൽ നിന്നും ദി പ്രൊപോസൽ എന്ന പുതുമുഖ ചിത്രത്തിന് സിനിമാറ്റിക് എക്സലൻസ് ( cinematic excellence) അവാർഡ് കരസ്ഥമാക്കി. ഓസ്‌ട്രേലിയയിൽ പൂർണ്ണമായും ഷൂട്ട് ചെയ്ത ആദ്യ മലയാള ചിത്രമാണ് ദി പ്രൊപോസൽ. അത്തരത്തിൽ ഒരു പുതുമ അവകാശപ്പെടാനുള്ള മലയാള ചിത്രമായി ദി പ്രൊപ്പോസലിനെ അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയുകകൂടിയാണ് ഈ അവാർഡ് കൊണ്ട് തങ്ങൾ ഉദ്ദേശിക്കുന്നതെന്ന് അവാർഡ് കമ്മിറ്റി കൺവീനർ കൂടിയായ അനിന്ദ്യ ദാസ്ഗുപ്ത അഭിപ്രായപ്പെട്ടു. തമിഴിൽ നിന്നും റോക്കറ്ററി- ദി നമ്പി എഫക്ട് , തെലുഗിൽ നിന്നും RRR, കന്നഡ ചിത്രമായ റെയ്‌മോ, ഗുജറാത്തി ചിത്രം ഹൂണ് തരി ഹീർ എന്നീ ചിത്രങ്ങൾക്കും അവാർഡുകൾ ലഭിച്ചു. 2022ൽ സൈന പ്ളേ ഒടിടിയിലാണ് ദി പ്രൊപോസൽ റിലീസ് ചെയ്തത്. കോവിഡ് കാലത്ത്…
Read More » -
കിരീടത്തില്‍ കൈയൂക്കിന്‍റെ ബലത്തില്‍ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കിലും ചെങ്കോലിലെത്തുമ്പോള്‍ അയാള്‍ ഒരു ഫിലോസഫറാണ്
ഏത് അഭിനേതാക്കൾക്കും കരിയറിൽ എപ്പോഴെങ്കിലും വീണുകിട്ടുന്ന ചില കഥാപാത്രങ്ങളുണ്ട്. മറ്റനവധി വേഷങ്ങൾ ചെയ്തവരെങ്കിലും അവർ എക്കാലവും ഓർമ്മിക്കപ്പെടുന്നത് അത്തരം കഥാപാത്രങ്ങളിലൂടെയാവും. നാല് പതിറ്റാണ്ടിലേറെ നീണ്ട സിനിമാജീവിതത്തിൽ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും കിരീടത്തിലെയും അതിൻറെ തുടർച്ചയായ ചെങ്കോലിലെയും പരമേശ്വരനെപ്പോലെ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തിയ മറ്റൊരു കഥാപാത്രമില്ല. മനുഷ്യൻറെ ഉള്ളറിയുന്ന ലോഹിതദാസിൻറെ തൂലികയിൽ ജന്മമെടുത്തവരായിരുന്നു കിരീടത്തിലെ കഥാപാത്രങ്ങളൊക്കെയും. ഒക്കെയും ഉള്ളുള്ളവർ. അത് ശങ്കരാടി അവതരിപ്പിച്ച കൃഷ്ണൻ നായരെപ്പോലെ സാത്വികഭാവമുള്ളവരാണെങ്കിലും മോഹൻരാജിൻറെ കീരിക്കാടൻ ജോസിനെപ്പോലെ ഡാർഡ് ഷെയ്ഡ് ഉള്ളവരാണെങ്കിലും. കിരീടത്തിലും ചെങ്കോലിലുമായി വലിയ ക്യാരക്റ്റർ ആർക്കുകളാണ് ലോഹിതദാസ് സൃഷ്ടിച്ചത്. അച്ഛൻറെ ആഗ്രഹപ്രകാരം എസ്ഐ ആവാൻ നടക്കുന്ന നിഷ്കളങ്കനായ സേതുമാധവൻ ഒരു തെരുവ് ഗുണ്ടയായി മാറുന്നതിനൊപ്പം മറ്റ് കഥാപാത്രങ്ങൾക്കും മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. കിരീടത്തിലെ വില്ലൻ കഥാപാത്രങ്ങളിൽ കുണ്ടറ ജോണിയുടെ പരമേശ്വരനോളം മാറ്റത്തിന് വിധേയനായ മറ്റൊരാൾ ഇല്ല. കിരീടത്തിൽ കൈയൂക്കിൻറെ ബലത്തിൽ വിശ്വസിക്കുന്ന നിഷ്ഠൂരനെങ്കിൽ ചെങ്കോലിലെത്തുമ്പോൾ അയാൾ പഴയകാല ജീവിതത്തിൻറെ നിരർഥകതയെക്കുറിച്ച് ഓർക്കുന്നയാളാണ്. ജീവിതത്തോട് മൊത്തത്തിൽ നിസ്സംഗത പുലർത്തുന്ന…
Read More » -
മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു
കൊല്ലം: മലയാള ചലച്ചിത്ര നടൻ കുണ്ടറ ജോണി അന്തരിച്ചു. 71 വയസ്സ് ആയിരുന്നു. നെഞ്ചുവേദനയെ തുടർന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതം ആണ് നടന്റെ മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 1979ൽ അഗ്നിപർവതം എന്ന ചിത്രത്തിലൂടെ ആണ് കുണ്ടറ ജോണി വെള്ളിത്തിരയിലേക്ക് എത്തുന്നത്. നൂറില്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ആദ്യകാലം മുതൽ വില്ലൻ വേഷങ്ങൾ ആയിരുന്നു കുണ്ടറ ജോണിയുടെ തട്ടകം. ഐ.വി ശശി ഒരുക്കിയ മുപ്പതോളം സിനിമകളിൽ അഭിനയിക്കാനുള്ള അവസരവും അദ്ദേഹത്തെ തേടി എത്തുകയും ചെയ്തു. കിരീടം. ചെങ്കോൽ, നാടോടി കാറ്റ്, ഗോഡ് ഫാദർ,ഓഗസ്റ്റ് 15, ഹലോ, അവൻ ചാണ്ടിയുടെ മകൻ, ഭാർവചരിതം മൂന്നാം ഖണ്ഡം, ബൽറാം v/s താരാദാസ്, ഭരത്ചന്ദ്രൻ ഐപിഎസ്, ദാദാസാഹിബ്, ക്രൈംഫൈൽ, തച്ചിലേടത്ത് ചുണ്ടൻ, സമാന്തരം, വർണപ്പകിട്ട്, ആറാം തമ്പുരാൻ, സ്ഫടികം, സാഗരം സാക്ഷി, ആനവാൽ മോതിരം, തുടങ്ങി ഒട്ടനവധി ഹിറ്റ് ചിത്രങ്ങളിൽ ജോണി ഭാഗമായി. ഉണ്ണി മുകുന്ദൻ നായകനായി എത്തിയ…
Read More » -
അഡ്വാന്‍സ് റിസര്‍വേഷനിലൂടെ ‘കണ്ണൂര്‍ സ്ക്വാഡി’നൊപ്പമെത്തി ‘ലിയോ’; കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗില്‍ റെക്കോര്‍ഡ്
പ്രീ റിലീസ് ഹൈപ്പിൽ വിജയിയുടെ ലിയോയോളം ഉയർന്ന ഒരു ചിത്രം സമീപകാലത്ത് തെന്നിന്ത്യയിൽ ഉണ്ടായിട്ടില്ല. ലോകേഷിൻറെ കരിയറിലെ ഏറ്റവും വലിയ ഹിറ്റ് ആയിരുന്ന വിക്രത്തിന് ശേഷം അദ്ദേഹം വിജയിയെ നായകനാക്കി ഒരുക്കുന്ന ചിത്രം എന്നതുതന്നെയാണ് ഈ ഹൈപ്പിന് കാരണം. കൈതിക്കും വിക്രത്തിനും ശേഷം ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിൻറെ ഭാഗമാവുമോ ഈ ചിത്രം എന്നതും ഹൈപ്പിന് കാരണമാണ്. കോളിവുഡിനെ ഞെട്ടിക്കുന്ന തരത്തിലുള്ള പ്രീ ബുക്കിംഗ് ആണ് ചിത്രത്തിന് ലഭിക്കുന്നത്. തെന്നിന്ത്യയിൽ നിന്നും വിദേശ മാർക്കറ്റുകളിൽ നിന്നുമൊക്കെ അങ്ങനെതന്നെ. കേരളത്തിലെ പ്രീ റിലീസ് ബുക്കിംഗിൽ ചിത്രം ഇതിനകം റെക്കോർഡ് നേടിയിട്ടുണ്ട്. ഇപ്പോഴിതാ ആദ്യ വാരാന്ത്യ ദിനങ്ങളിലെ പ്രീ ബുക്കിംഗിൽ ചിത്രം കേരളത്തിൽ നിന്ന് നേടിയ തുക പുറത്തെത്തിയിരിക്കുകയാണ്. ഒക്ടോബർ 19 വ്യാഴാഴ്ചയാണ് ചിത്രം തിയറ്ററുകളിൽ എത്തുക. വ്യാഴം മുതൽ ഞായർ വരെയുള്ള നാല് ദിനങ്ങളിൽ നിന്നായി പ്രീ ബുക്കിംഗിൽ നിന്ന് മാത്രം ചിത്രം 13 കോടി നേടിയതായി പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്ക്…
Read More »