Movie

സുരേഷ് ഗോപി- ബിജു മേനോൻ ചിത്രം ‘ഗരുഡ’ന്റെ ട്രെയിലർ പുറത്തിറങ്ങി

മിഥുൻ മാനുവൽ തോമസ്സിന്റെ തിരക്കഥയിൽ അരുൺ വർമ്മ സംവിധാനം ചെയ്ത് സുരേഷ് ഗോപിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലീഗൽ ത്രില്ലർ സിനിമ ‘ഗരുഡ’ന്റെ ട്രെയിലർ പുറത്തിറങ്ങി.

ക്രൈമും, സസ്പെൻസും ദുരൂഹതകളും കോർത്തിണക്കിയ ഒരു ചിത്രമാണിതെന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
മലയാള സിനിമയിൽ പുതുമയും വ്യത്യസ്ഥവുമായ നിരവധി ഹിറ്റ് ചിത്രങ്ങളുടെനിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ മാജിക്ക് ഫ്രയിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണ് ‘ഗരുഡൻ.’

‘വിദ്യാർത്ഥിനി പീഢനക്കേസിൽ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതെ ഇഴയുന്നതായി ആരോപണം’ എന്നസുപ്രധാന വാർത്തയുടെ പിന്നാമ്പുറങ്ങളിലേക്കാണ് ഈ ചിത്രം പ്രേക്ഷകരെ കൂട്ടിക്കൊണ്ടു പോകുന്നത്.

‘അന്നു ചെറിയ മഴയുണ്ടായിരുന്നു … അരണ്ട വെളിച്ചത്തിൽ ഞാൻ കണ്ടു സാറെ ” ജഗദീഷിന്റെ ഈ വാക്കുകൾ വലിയൊരു സംഭവത്തിന്റെ സൂചന നൽകുന്നു.
“പുറത്തിറങ്ങിയ ഉടനെ നീ നല്ല ഗിമിക്സ് കാട്ടിത്തുടങ്ങി അല്ലേ?”
സുരേഷ് ഗോപി ബിജു മേനോനോടു പറയുമ്പോൾ ഇരുവരും തമ്മിലുള്ള, അങ്കം തുടങ്ങുന്നു .
” അന്ന് എന്നെ അറസ്റ്റു ചെയ്യുമ്പോൾ ഞാൻ സാറിനോടു പറഞ്ഞില്ലേ
യു ആർ മേക്കിംഗ് മിസ്റ്റേക്ക്…”

ലീഗൽ ത്രില്ലർ ഇവർക്കിടയിൽ മുറുകുകയാണ്. അതിൻ്റെ ചില രംഗങ്ങളാണ് ട്രയിലറിലൂടെ കാട്ടിത്തരുന്നത്.
പൊലീസ് ഓഫീസറും പ്രൊഫസറും തമ്മിലുള്ള ഈ നിയമയുദ്ധം മുറുകുന്നതിനിടയിൽ അപ്രതീക്ഷിതമായ സംഭവിക്കുന്ന വഴിത്തിരിവുകൾ ചിത്രത്തെ ഉദ്വേഗഭരിതമാക്കുന്നു.
പ്രേഷകരെ തുടക്കം മുതൽ ഒടുക്കം വരേയും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള അവതരണമാണ് സംവിധായകൻ അരുൺ വർമ്മ ഈ ചിതത്തിനു വേണ്ടി സ്വീകരിച്ചിരിക്കുന്നത്.
സുരേഷ് ഗോപിയും, ബിജു മേനോനും അഭിനയരംഗത്ത് മത്സരത്തോടെ അങ്കം കുറിക്കുമ്പോൾ അത് ചിത്രത്തിൻ്റെ മികവ് വർദ്ധിപ്പിക്കുന്നു.
അഭിരാമി, ദിവ്യാ പിള്ള, തലൈവാസൽ വിജയ്, സിദിഖ്, ദിലീഷ് പോത്തൻ, അർജുൻ നന്ദകുമാർ,, സന്തോഷ് കീഴാറ്റൂർ, ജയൻ ചേർത്തല, മേജർ രവി, ദിനേശ് പണിക്കർ, ദിവ്യാ പ്രകാശ്, ബാലാജി ശർമ്മ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
കഥ – ജിനേഷ്.എം.ജേയ്ക്ക്. ബി ജോയ് സിൻ്റേതാണു സംഗീതം
ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിളളി. എഡിറ്റിംഗ് – ശ്രീജിത്ത് സാരംഗ്‌.
നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം നവംബർ മൂന്നിന് മാജിക്ക് ഫ്രയിം റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.

വാഴൂർേ ജോസ്.

Back to top button
error: