രാഘവ ലോറന്‍സ്, കങ്കണ റണൗട്ട് എന്നിവരെ പ്രധാനവേഷങ്ങളിലവതരിപ്പിച്ച് പി. വാസു സംവിധാനം ചെയ്ത ചിത്രമായ ചന്ദ്രമുഖി 2 ഒ.ടി.ടിയിലേക്ക്. ഏറെ പ്രതീക്ഷയോടെയെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ പക്ഷേ പ്രേക്ഷകരെ ആകര്‍ഷിക്കാനായില്ല. ഇക്കഴിഞ്ഞമാസം 28-ാം തീയതിയായിരുന്നു ചന്ദ്രമുഖി 2 തിയേറ്ററുകളിലെത്തിയത്.
രജനികാന്ത്, ജ്യോതിക, നയന്‍താര എന്നിവരെ മുഖ്യകഥാപാത്രങ്ങളാക്കി പി.വാസു സംവിധാനം ചെയ്ത ചന്ദ്രമുഖിയുടെ രണ്ടാം ഭാ?ഗമായിരുന്നു ചന്ദ്രമുഖി 2. മലയാളത്തിലെ ക്ലാസിക് ചിത്രം മണിച്ചിത്രത്താഴിന്റെ റീമേക്ക് ആയിരുന്നു ചന്ദ്രമുഖി. വന്‍ ബജറ്റിലൊരുങ്ങിയ ചന്ദ്രമുഖി 2-ന് പക്ഷേ ബോക്‌സോഫീസില്‍ പരാജയപ്പെടാനായിരുന്നു വിധി. ചിത്രം ഈ മാസം 27-ന് നെറ്റ്ഫ്‌ളിക്‌സിലൂടെ ഒ.ടി.ടി റിലീസാവും എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 60 കോടി മുതല്‍മുടക്കിലൊരുങ്ങിയ ചിത്രത്തിന് 20 കോടിയോളമാണ് നിര്‍മാതാവിന് നഷ്ടം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
പുതിയ ചിത്രമായ ജിഗര്‍ തണ്ട-ഡബിള്‍ എക്‌സിന്റെ ഓഡിയോ ലോഞ്ചിനിടെ ചന്ദ്രമുഖി 2-ന്റെ പരാജയത്തേക്കുറിച്ച് ലോറന്‍സ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായിരുന്നു. ”ചന്ദ്രമുഖി 2വിനായി പ്രതിഫലം വാങ്ങുകയും നാല് നായികമാര്‍ക്കൊപ്പം അഭിനയിക്കുകയും ചെയ്തു. ജീവിതത്തില്‍ എല്ലാ സമയത്തും നമ്മള്‍ വിജയിക്കില്ല. സൈഡ് ഡാന്‍സറായി ജോലി ചെയ്യുമ്പോഴാണ് ഡാന്‍സ് മാസ്റ്ററാകാന്‍ ആലോചിച്ചത്. പിന്നെ സംവിധായകനും നായകനുമായി. ദൈവാനുഗ്രഹം കൊണ്ടാണ് എനിക്ക് നായകനായി അവസരങ്ങള്‍ ലഭിക്കുന്നത്. ഹിറ്റുകളെക്കുറിച്ചും ഫ്‌ളോപ്പുകളെക്കുറിച്ചും നമ്മള്‍ ചിന്തിക്കേണ്ടതില്ല. നമ്മള്‍ നമ്മുടെ ജോലി ചെയ്യണം.” -ലോറന്‍സിന്റെ വാക്കുകള്‍.
വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവി മരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. ‘ലൈക്ക പ്രൊഡക്ഷന്‍സി’ന്റെ ബാനറില്‍ സുഭാസ്‌കരനാണ് ചിത്രം നിര്‍മ്മിച്ചത്. വേട്ടയന്‍ രാജ ആയിട്ടാണ് രാഘവ ലോറന്‍സ് ചിത്രത്തിലെത്തിയത്. ആര്‍ഡി രാജശേഖര്‍ ഛായാഗ്രഹണവും എഡിറ്റിംഗ് ആന്റണിയും നിര്‍വഹിച്ചു. യുഗ ഭാരതി, മദന്‍ കാര്‍ക്കി, വിവേക്, ചൈതന്യ പ്രസാദ് എന്നിവരാണ് ഗാനങ്ങള്‍ എഴുതിയത്. ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.