Movie

  • ‘കുഛ് കുഛ് ഹോത്താഹേ’ ;പ്രണയവും സൗഹൃദവും ഇടകലര്‍ന്ന 25 വര്‍ഷങ്ങൾ

    പ്രണയവും സൗഹൃദവും ഇട കലര്‍ന്ന ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട് സൂപ്പര്‍ഹിറ്റ് ബോളിവുഡ് ചിത്രം കുഛ് കുഛ് ഹോത്താ ഹേ. ഷാരൂഖ് ഖാനും കാജലും റാണി മുഖര്‍ജിയും ഒരുമിച്ചാണ് കരണ്‍ ജോഹറിന്‍റെ ആദ്യ സിനിമയിലൂടെ വെള്ളിത്തിരയില്‍ പ്രണയത്തെയും സൗഹൃദത്തെയും അസൂയപ്പെടുത്തും വിധം വരച്ചിട്ടത്. ചിത്രത്തിലെ നൃത്തവും ഗാനങ്ങളും വസ്ത്രങ്ങളുമെല്ലാം അക്കാലത്ത് ട്രെൻഡ് സെറ്ററുകളായി മാറിയിരുന്നു. സൗഹൃദവും പ്രണയവും പ്രണയനഷ്ടവുമായിരുന്നു ചിത്രത്തിന്‍റെ അടിത്തറ. പ്യാര്‍ ദോസ്തി ഹേ, കുഛ് കുഛ് ഹോത്താ ഹേ രാഹുല്‍, തുസ്സി ജാ രഹേ ഹോ തുടങ്ങി നിരവധി ഡയലോഗുകള്‍ പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിഞ്ഞു. 1998 ഒക്റ്റോബര്‍ 16നാണ് കുഛ് കുഛ് ഹോത്താ ഹേ റിലീസ് ചെയ്തത്. രാഹുല്‍( ഷാരൂഖ് ഖാൻ), അഞ്ജലി( കാജല്‍), ടിന(റാണി മുഖര്‍ജി) എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സല്‍മാൻ ഖാനും സന സയീദും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തി.   അഞ്ജലിയെപ്പോലെ ട്രാക് സ്യൂട്ടും തൊപ്പിയും ധരിച്ചു കൊണ്ടുള്ള ചിത്രം പങ്കു വച്ചു…

    Read More »
  • ദൃശ്യത്തെയും പ്രേമത്തെയും പിന്നിലോട്ട് അടിച്ച് ‘കണ്ണൂര്‍ സ്ക്വാഡി’​ന്റെ കുതിപ്പ്; ഇനി മുന്നിലുള്ളത് ‘കുറുപ്പ്’

    മലയാളത്തിൽ സമീപകാലത്ത് ഏറ്റവും പ്രേക്ഷകപ്രീതി നേടിയ ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. നവാഗതനായ റോബി വർഗീസ് രാജിൻറെ സംവിധാനത്തിൽ വ്യത്യസ്തമായ പൊലീസ് സ്റ്റോറി പറഞ്ഞ ചിത്രം സെപ്റ്റംബർ 28 നാണ് തിയറ്ററുകളിൽ എത്തിയത്. ആദ്യദിനം തന്നെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റി നേടിയെടുത്ത ചിത്രത്തിന് മൂന്നാം വാരത്തിലും മോശമില്ലാത്ത തിയറ്റർ ഒക്കുപ്പൻസിയുണ്ട്. കളക്ഷനിലും ആ മുന്നേറ്റം ദൃശ്യമാവുന്നുണ്ട്. ദൃശ്യത്തെ പുറത്താക്കി മലയാളത്തിലെ എക്കാലത്തെയും വലിയ 10 പണംവാരിപ്പടങ്ങളുടെ ലിസ്റ്റിലേക്ക് കണ്ണൂർ സ്ക്വാഡ് ഇടംപിടിച്ചത് കഴിഞ്ഞ വാരമായിരുന്നു. ഇപ്പോഴിതാ പിന്നീടുള്ള ദിനങ്ങളിലെ കളക്ഷനോടെ ചിത്രം അതേ ലിസ്റ്റിലെ നില മെച്ചപ്പെടുത്തിയിരിക്കുകയാണ്. ലിസ്റ്റിൽ നിലവിൽ ഏഴാം സ്ഥാനത്താണ് ചിത്രം. അൽഫോൻസ് പുത്രൻറെ നിവിൻ പോളി ചിത്രം പ്രേമത്തെ മറികടന്നാണ് കണ്ണൂർ സ്ക്വാഡ് ഏഴാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത്. പ്രേമം മാത്രമല്ല രോമാഞ്ചം, കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളൊക്കെ ഇപ്പോൾ പുതിയ മമ്മൂട്ടി ചിത്രത്തേക്കാൾ പിന്നിലാണ്. അതേസമയം ലിസ്റ്റിൽ ആദ്യ സ്ഥാനത്ത് 2018 ആണ്. രണ്ടാമത് പുലിമുരുകനും മൂന്നാമത് ലൂസിഫറും.…

    Read More »
  • അന്തകാലത്ത് 1.5 കോടി ബജറ്റിൽ നിർമിച്ച പഴയ ‘വിക്രം’ സാമ്പത്തിക വിജയമോ? അന്ന് നേടിയ കളക്ഷന്‍

    കമല്‍ ഹാസന്‍റെ കരിയറിലെ എക്കാലത്തെയും വലിയ വാണിജ്യ വിജയമായിരുന്നു കഴിഞ്ഞ വര്‍ഷം പുറത്തെത്തിയ വിക്രം. ഇതേ പേരില്‍ 1986 ല്‍ പുറത്തെത്തിയ കമലിന്‍റെ തന്നെ ചിത്രത്തിന് ഒരു തരത്തില്‍ നല്‍കിയ ട്രിബ്യൂട്ട് കൂടിയായിരുന്നു ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം. ലോകേഷ് ഒരുക്കിയ വിക്രത്തിന്‍റെ ബജറ്റ് 120 കോടി ആയിരുന്നു. ആഗോള ബോക്സ് ഓഫീസിലെ ലൈഫ് ടൈം ഗ്രോസ് 435 കോടിയും. 1986 ല്‍ എത്തിയ വിക്രം നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിയ ചിത്രമാണോ? അതെ എന്നാണ് ഉത്തരം. കമല്‍ ഹാസന്‍റെ തന്നെ രാജ് കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍ ആണ് രണ്ട് ചിത്രങ്ങളും നിര്‍മ്മിച്ചത്. കഴിഞ്ഞ വര്‍ഷത്തെ വിക്രത്തിന്‍റെ ബജറ്റ് 120 കോടി ആണെങ്കില്‍ 1986 ല്‍ എത്തിയ വിക്രത്തിന്‍റെ ബജറ്റ് 1.5 കോടി ആയിരുന്നു. വൈഡ് റിലീസിംഗ് ഇല്ലാതിരുന്ന അക്കാലത്ത് കളക്ഷനേക്കാള്‍ ഓടിയ ദിനങ്ങളുടെ എണ്ണമാണ് നിര്‍മ്മാതാക്കള്‍ സിനിമകളുടെ പബ്ലിസിറ്റിക്കുവേണ്ടി ഉപയോഗിച്ചിരുന്നത്. എ, ബി, സി ക്ലാസ് തിയറ്ററുകളിലായി 100 ദിവസത്തിലേറെ ഓടിയ…

    Read More »
  • വിജയ് ദേവരകൊണ്ടക്കൊപ്പം ഗീത ഗോവിന്ദം കോംബോ വീണ്ടും! നായികയായി എത്തുന്നത് മൃണാൽ താക്കൂർ

    ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രം ഗീതാ ഗോവിന്ദം ടീം വീണ്ടും ഒന്നിക്കുന്നു. ഗീതാ ഗോവിന്ദം ടീം സംവിധായകൻ പരശുറാം പെറ്റ്ലക്കൊപ്പമുള്ള പുതിയ ചിത്രത്തിൻറെ പ്രഖ്യാപനം വന്നിരിക്കുകയാണ്. ‘ VD13/SVC54 ‘ എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ ലോഞ്ച് ഒക്ടോബർ 18 ന് പ്രഖ്യാപിക്കും. ചിത്രത്തിൽ വിജയ് ദേവരകൊണ്ടയാണ് നായകൻ. സീതാരാമം എന്ന ചിത്രത്തിലൂടെ തെലുങ്ക് പ്രേക്ഷകർക്ക് പരിചിതയായ മൃണാൽ താക്കൂർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ബ്ലോക്ക്ബസ്റ്റർ ഗീത ഗോവിന്ദത്തിന് ശേഷം വിജയും പരശുറാമും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ചിത്രം പുതുമയുള്ളതും കാലികപ്രസക്തിയുള്ള വിഷയവുമാണ് കൈകാര്യം ചെയ്യുന്നത്. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജു, സിരീഷ് എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. വാസു വർമ്മയാണ് ചിത്രത്തിന്റെ ക്രിയേറ്റീവ് പ്രൊഡ്യൂസർ. ഗീത ഗോവിന്ദം, സർക്കാർ വാരി പാട്ട തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകൾക്ക് ശേഷം വിജയ്‌യും പരശുറാമും വീണ്ടും ഒന്നിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ ഇതിനോടകം ഏറെ വർധിപ്പിച്ചിട്ടുണ്ട്. പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ചിത്രത്തിൻ്റെ റിലീസ്…

    Read More »
  • ഒന്നര കോടി രൂപ മുതൽ മുടക്കിൽ ക്ലൈമാക്സ് ഫൈറ്റ്! സുരേഷ് ഗോപിയും അനുപമ പരമേശ്വരനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ജെഎസ്കെ വമ്പൻ ബജറ്റില്‍ ഒരുങ്ങുന്നു

    സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജെഎസ്കെ. ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെയിൽ എത്തുന്നു. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന വേളയിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ജെഎസ്കെയിലെ ക്ലൈമാക്സ്‌ ഫൈറ്റ് സീനുകൾ നാഗർകോവിലിൽ അടുത്തിടെ ഷൂട്ട് ചെയ്തിരുന്നു. ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് ക്ലൈമാക്സ്‌ ഫൈറ്റ് ഷൂട്ട് ചെയ്തത്. പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ രാജാശേഖറാണ് ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിച്ചത്. കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം രണദിവെ നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ…

    Read More »
  • ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷൻ! ‘ലിയോ’ ടിക്കറ്റിനായി തിക്കും തിരക്കും; റെക്കോർഡ് സെയിൽ

    വിജയ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ലിയോയുടെ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലടക്കം ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിൽപ്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പല തിയറ്ററുകളിലും വലിയ തോതിൽ ക്യുവും തിരക്കും അനുഭവപ്പെടുന്നുണ്ട്. ആദ്യ ദിനം തന്നെ അമ്പരപ്പിക്കുന്ന കളക്ഷനാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാകുന്നത്. കേരളത്തി‍ൽ ഇതുവരെ രണ്ട് ലക്ഷത്തി അൻപത്തി അയ്യായിരം ടിക്കറ്റുകൾ വിറ്റുവെന്ന് ട്രാക്കർന്മാർ പറയുന്നു. സംസ്ഥാനത്തെ എല്ലാ ജില്ലകളിൽ നിന്നുമായി ആദ്യദിനം നേടിയിരിക്കുന്നത് 3.82 കോടിയിലധികം രൂപയാണ്. എന്നാൽ പല ഫാൻസ് ഷോകളുടെ കണക്കുകളും ഇനിയും വരാനിക്കുന്നതെ ഉള്ളൂ. അങ്ങനെ എങ്കിൽ കേരളത്തിൽ മാത്രം പ്രീ- സെയിൽ അഞ്ച് കോടിയിലധികം വരുമെന്നാണ് വിലയിരുത്തലുകൾ. ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിരിക്കുന്നത്. 2 LAKHS 55 THOUSAND TICKETS SOLD till now for Day 1 in…

    Read More »
  • പ്രേക്ഷകരെ ഞെട്ടിച്ച് ‘മിമിക്രിരാജ’ ജയറാം; പൊട്ടിച്ചിരിച്ച് ശിവരാജ് കുമാര്‍

    മുംബൈ: പ്രേക്ഷകരെ മിമിക്രി കാട്ടി ചിരിപ്പിച്ച് മലയാളത്തിന്‍െ്‌റ പ്രിയതാരം ജയറാം. ‘ഗോസ്റ്റ്’ എന്ന സിനിമയുടെ പാന്‍ ഇന്ത്യന്‍ പ്രമോഷനു വേണ്ടി മുംബൈയിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ ജയറാം മിമിക്രി കാട്ടിയത്. പൊന്നിയന്‍ സെല്‍വന്‍ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ പ്രഭുവിനെയും മണിരത്‌നത്തെയും അനുകരിക്കുന്ന ജയറാമിന്റെ മിമിക്രി വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ എന്തെങ്കിലും ഒരു സംഭവം ഈ സിനിമയില്‍ ഉണ്ടായോ എന്ന മാധ്യമപ്രവര്‍ത്തകയുടെ ചോദ്യത്തിനു മറുപടിയായാണ് പ്രഭുവിനെ ഒരിക്കല്‍ക്കൂടി ജയറാം അനുകരിച്ചത്. ജയറാമിന്റെ ശബ്ദാനുകരണം കേട്ട് പൊട്ടിച്ചിരിക്കുന്ന ശിവരാജ്കുമാറിനെയും വീഡിയോയില്‍ കാണാം. ഏതാനും വാചകങ്ങളില്‍ പ്രഭുവിനെ അവതരിപ്പിച്ച് ജയറാം മിമിക്രി അവസാനിപ്പിച്ചതും രസകരമായ കമന്റോടെ ആയിരുന്നു. ഇത് ഇപ്പോള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കുഴപ്പമാവുമെന്നും നാളെ ചെന്നൈയില്‍ ചെല്ലുമ്പോള്‍ പ്രഭു വിളിച്ച് ചീത്ത പറയുമെന്നും ജയറാം പറഞ്ഞു. ജയറാമിന്റെ ആദ്യ കന്നഡ ചിത്രമാണ് ‘ഗോസ്റ്റ്’. എം.ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷന്‍ എന്റര്‍ടെയ്‌നറാണ്. ‘ജയിലറി’ല്‍ പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധനേടിയ നരസിംഹ എന്ന കഥാപാത്രത്തെ…

    Read More »
  • സിനിമാസ്വാദകരുടെ എവർ​ഗ്രീൻ നായിക ചെയ്യാൻ വിസമ്മതിച്ച സീനുകൾ… ശോഭനയ്ക്കും സമാനമായ അനുഭവം; ഇനിയും സുഹാസിനിമാരും ശോഭനമാരും ഉണ്ടാകണമെന്ന് സുഹാസിനി

    സിനിമാസ്വാദകരുടെ എവർ​ഗ്രീൻ നായികയാണ് സുഹാസിനി. സിനിമയുടെ മുന്നിലും പിന്നിടും പ്രവർത്തിച്ച സുഹാസിനി പതിറ്റാണ്ടുകളായി അഭിനയിച്ചു തീർത്തത് നിരവധി കഥാപാത്രങ്ങളാണ്. അവയിൽ പലതും ഇന്നും കാലാനുവർത്തിയായി നിലകൊള്ളുന്നു. തമിഴ് കൂടാതെ തെലുങ്ക്, കന്നട, മലയാളം, എന്നീ ഭാഷകളിൽ സുഹാസിനി തന്റെ സാന്നിധ്യം അറിയിച്ചിരുന്നു. ഇന്നും സിനിമയുമായി മുന്നോട്ട് പോകുന്ന സുഹാസിനി താൻ ചെയ്യാൻ വിസമ്മതിച്ച സീനുകളെ കുറിച്ച് പറയുകയാണ് ഇപ്പോൾ. നായകന്റെ മടിയിൽ ഇരുന്ന് ഐസ് ക്രീം കഴിക്കുന്നതായിരുന്നു രം​ഗമെന്നും അത് ചെയ്യാൻ തനിക്ക് സാധിക്കില്ലെന്ന് തീർത്തു പറ‍ഞ്ഞുവെന്നും സുഹാസിനി പറയുന്നു. സതേണ്‍ റൈസിംഗ് സമ്മിറ്റില്‍ ആയിരുന്നു സുഹാസിനിയുടെ വെളിപ്പെടുത്തൽ. സിനിമാ ലൊക്കേഷനിൽ എന്തെങ്കിലും മോശമായിട്ടുള്ള അനുഭവം ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സുഹാസിനി. “എന്നോട് നായക നടന്റെ മടിയിൽ ഇരിക്കാൻ പറഞ്ഞു. ഞാൻ പറ്റില്ലെന്ന് തീർത്തു പറഞ്ഞു. 1981കാലമാണ്. ഇത് ഇന്ത്യയാണ് പാർക്കിൽ വച്ച് ഒരു സ്ത്രീയും പുരുഷന്റെ മടിയിൽ ഇരിക്കില്ല. ഞാനും ഇരിക്കത്തില്ല. നടന്റെ മടിയിൽ ഇരുന്ന്…

    Read More »
  • മലയാളികളെ ഹരം കൊള്ളിച്ച മലയാളത്തിന്റെ പ്രിയ നായിക നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുന്നു അതും പോലീസ് വേഷത്തിൽ! ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

    ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ മുൻനിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒൻപത് വർഷങ്ങൾക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസിയുടെ അൻപതാമത്തെ ചിത്രത്തിലൂടെ എന്നതും പ്രത്യേകതയാണ്. ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിൻറെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാൽ, സൈജു കുറുപ്പ്, ടി ജി രവി, രാജേഷ് ശർമ്മ, ബോബൻ സാമുവൽ, സാബു ആമി, ജിലു…

    Read More »
  • ഞാന്‍ റെഡിയായ് വരവായ്! ‘ലിയോ’യിലെ തരംഗമായ ഗാനം മലയാളത്തിലും പുറത്തിറങ്ങി

    ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ദളപതി വിജയ് ചിത്രം ‘ലിയോ’യിലെ ഏറെ ഹിറ്റായ ‘നാന്‍ റെഡി താ’ ഗാനം മലയാളത്തിലും റിലീസായി. ‘ഞാന്‍ റെഡിയായ് വരവായി’ എന്ന ഗാനം മലയാളത്തില്‍ ആലപിച്ചിരിക്കുന്നത് രേവന്തും റാപ് അര്‍ജുന്‍ വിജയുമാണ്. ദീപക് റാം ആണ് മലയാളത്തിലെ വരികള്‍ ഒരുക്കിയത്. അനിരുദ്ധ് രവിചന്ദര്‍ ഒരുക്കിയ ‘നാ റെഡി താ’ ഗാനത്തിന്റെ തമിഴ് വേര്‍ഷന് വന്‍ വരവേല്‍പ്പാണ് ലഭിച്ചത്. ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയ ഗാനത്തിന്റെ മലയാളം, തെലുഗ്, കന്നഡ, ഹിന്ദി ഗാനങ്ങള്‍ ആണ് ഇപ്പോള്‍ റിലീസായത്. ഒക്ടോബര്‍ 19-നാണ് ലിയോ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസാകുന്നത്. സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയ വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ, ദി…

    Read More »
Back to top button
error: